കൂട്ടുകാരെ നമുക്ക് ഇന്ന് ഒരു വെറൈറ്റി ഐറ്റം ഉണ്ടാക്കാം …നിങ്ങള്‍ വീട്ടില്‍ അരിവയ്ക്കുമ്പോള്‍ കഞ്ഞിവെള്ളം എന്താണ് ചെയ്യാറ് ? കഞ്ഞിവെള്ളം കുടിക്കുന്നവര്‍ വളരെ കുറവാണെന്ന് കുടിക്കുന്നവര്‍ കൂടുതലും പഴയ തലമുറയിലെ ആളുകള്‍ ആയിരിക്കും ..പുതിയ തലമുറ കഞ്ഞിവെള്ളം കാണാറുണ്ടോ എന്ന കാര്യത്തില്‍പോലും സംശയമാണ് .. ചോറൂറ്റി വെച്ച ശേഷം തുണിയിൽ പശമുക്കാൻ കൊള്ളാം എന്ന് കഞ്ഞിവെള്ളത്തിനെ കുറിച്ച് കമെന്‍റ് പറയാന്‍ വരട്ടെ ..ഈ കഞ്ഞിവെള്ളം കൊണ്ട് നമുക്ക് ഒരുഗ്രന്‍ ഐറ്റം ഉണ്ടാക്കാം …അരിയുടെ ഫലം മുഴുവന്‍ ഉള്‍ക്കൊള്ളുന്നത് കഞ്ഞിവെള്ളത്തില്‍ ആണ് ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള കഞ്ഞിവെള്ളം കൊണ്ട് നമുക്കിന്നു ഒരു പുഡിംഗ് ഉണ്ടാക്കിയാലോ …പുതിയ തലമുറയെ കഞ്ഞിവെള്ളം കുടിപ്പിക്കാന്‍ ഉള്ള സൂത്രം ഒന്നുമല്ല നല്ല സൂപ്പര്‍ സാധനം ആണിത് …കഞ്ഞിവെള്ളം കൊണ്ട് പുഡിംഗ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍
1. കഞ്ഞിവെളളം – 3 കപ്പ് ( നല്ല കുത്തരിയുടെ കഞ്ഞിവെള്ളം ആണെങ്കില്‍ കൂടുതല്‍ നല്ലത് )
2. പാൽ – 1 ലിറ്റർ
3. പഞ്ചസാര – 5 ടീസ്പൂൺ ( മധുരം കൂടുതല്‍ വേണ്ടവര്‍ക്ക് കൂടുതല്‍ ചേര്‍ക്കാം )
4. മിൽക്ക്മെയ്ഡ്- 1 ടിൻ ( കടകളില്‍ വാങ്ങാന്‍ കിട്ടും )
5. വാനില എസ്സൻസ്സ്. 1/2 ടീസ്പൂൺ ( വാനില ഇഷ്ട്ടമാല്ലാത്തവര്‍ക്ക് ഇഷ്ട്ടമുള്ള എസന്‍സ് എടുക്കാം )
6. ചൈനാഗ്രാസ്സ് . 10 ഗ്രാം. ( വാങ്ങാന്‍ ചൈനയില്‍ ഒന്നും പോകണ്ട കടയില്‍ കിട്ടും )
7. ചെറിപഴം – പത്തെണ്ണം
ഇനി ഇതുണ്ടാക്കേണ്ടത് എങ്ങിനെയാണെന്ന് നോക്കാം
ആദ്യം ചൈനഗ്രാസ്സ് കുറച്ചു പാലില്‍ ഇട്ടു ഒന്ന് ഉരുക്കി എടുത്തു വയ്ക്കുക ( ശ്രദ്ധിക്കണം ചൈനഗ്രാസ്സ് അളവില്‍ കൂടാതെ നോക്കണം കൂടിയാല്‍ പുഡിംഗ് ഹാർഡ് ആകും കുറഞ്ഞാൽ സെറ്റ് ആകുകയും ഇല്ല)
ഇനി ഒരു പാനിൽ കഞ്ഞിവെളളവും പാലും മിക്സ് ചെയ്ത് നന്നായി ഇളക്കി തിളപ്പിയ്ക്കുക. ചെറുതായി തിളച്ചു തുടങ്ങുമ്പോൾ ഇതിലേയ്ക്ക് പഞ്ചസാരയും മിൽക്ക്മെയ്ഡും വാനില എസ്സൻസ്സും ചേർത്തിളക്കുക. ഇത് നന്നായി ഇളക്കിക്കൊണ്ടിരിക്കുക നന്നായി തിളച്ചു കുറുകുമ്പോൾ ചൈനാഗ്രാസ്സും ചേർത്തിളക്കി ഒരു പുഡ്ഡിംഗ് പാത്രത്തിലൊഴിച്ച് സെറ്റ് ആകാന്‍ വയ്ക്കുക പകുതി സെറ്റ് ആകുമ്പോള്‍ ചെറിപ്പഴം വച്ച് അലങ്കരിക്കാം മുഴുവനും സെറ്റായതിന് ശേഷം 2 മണിക്കൂര്‍ ഫ്രിഡിജിൽ വെച്ച് തണുപ്പിച്ച് എടുക്കാം ഇനി നമുക്കിത് ഇഷ്ട്ടമുള്ള ആകൃതിയില്‍ മുറിച്ചു എടുക്കാം
കഞ്ഞിവെള്ളം പുഡിംഗ് റെഡി
ഇപ്പോള്‍ മനസ്സിലായില്ലേ കഞ്ഞിവെള്ളം വെറുതെ മുറ്റത്തേക്കൊഴിച്ചുകളയാനും പശുവിന് കൊടുക്കാനും മാത്രമുള്ളതല്ല എന്ന് ..ശാരീരികോര്‍ജ്ജം വര്‍ധിപ്പിക്കാനും ക്ഷീണം അകറ്റാനും ഒക്കെ ഗുണം ചെയ്യുന്ന ഒന്നാണ് കഞ്ഞിവെള്ളം …കഞ്ഞിവെള്ളം പുഡിംഗ് ഈസിയായി ഉണ്ടാക്കാം എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം ..കുട്ടികള്‍ക്കൊക്കെ ഇത് വളരെ ഇഷ്ട്ടപ്പെടും …മറ്റൊരു വിഭവവുമായി വീണ്ടും വരാം
ഈ പോസ്റ്റ് നിങ്ങക്ക് ഇഷ്ട്ടപ്പെട്ടങ്കില്‍ ഇത് ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റുകള്‍ അപ്പപ്പോള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുവാന്‍ ഈ പേജ് ലൈക് ചെയ്യുക