ഹായ് കൂട്ടുകാരെ നമുക്ക് ഉണ്ണിയപ്പം ഉണ്ടാക്കാന്‍ പഠിക്കാം….ഓണമൊക്കെ അല്ലെ വരുന്നത് ഓണത്തിന് പ്രധാനപ്പെട്ട പലഹാരമാണ് ഉണ്ണിയപ്പം….ഉണ്ണിയപ്പം എല്ലാവര്ക്കും ഇഷ്ട്ടമാകുന്ന ഒന്നാണ് …നല്ല സോഫ്റ്റ് ഉണ്ണിയപ്പമാണ് കഴിക്കാന്‍ കൂടുതല്‍ സ്വാദ് …സോഫ്റ്റ് ആയ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍
പച്ചരി – അരക്കിലോ
റവ – അരക്കിലോ ( ഇതില്‍ നിന്നും അഞ്ചു ടിസ്പൂണ്‍ റവ എടുത്തു ചൂടുവെള്ളത്തില്‍ കുറുക്കി എടുത്തു വയ്ക്കണം )
ശര്‍ക്കര – മുക്കാല്‍ക്കിലോ
പാളയങ്കോടന്‍ പഴം – നാലെണ്ണം
എള്ള് – ഒരു ടേബിള്‍ ടിസ്പൂണ്‍
ഏലയ്ക്ക – പത്തെണ്ണം ( അതുന്റെ തൊണ്ട് കീറി അരിയെടുത്തു പൊടിച്ചു എടുക്കണം )
ഉപ്പു – ഒരു നുള്ള്
തേങ്ങക്കൊത്ത് – ഒരു തേങ്ങയുടെ പകുതി
വെളിച്ചെണ്ണ – ആവശ്യത്തിനു
ഇനി ഇത് തയ്യാറാക്കുന്ന വിധം നോക്കാം
പച്ചരി കുതിര്‍ത്തു വാരി തരിയില്ലാതെ പൊടിച്ചു ഈ അരിപ്പൊടി വറുത്തു എടുക്കുക
അതിനു ശേഷം ശര്‍ക്കര പാനിയാക്കി എടുക്കുക ഇതൊന്നു അരിച്ചു എടുക്കാം പാനി തണുത്തു കഴിയുമ്പോള്‍ അരിപ്പൊടിയും റവയും ചേര്‍ത്ത് കുഴയ്ക്കുക നന്നായി കുഴച്ചതിനു ശേഷം പഴവും ഉടച്ചു ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യുക ഇനി ഇതിലേയ്ക്ക് കുറുക്കിയ റവയും എള്ള് ഏലയ്ക്ക തേങ്ങാ കൊത്തു ചെറിയ കഷണങ്ങള്‍ ആക്കി വറുത്തു എടുത്തതും ചേര്‍ക്കുക ഒരു നുള്ള് ഉപ്പും ചേര്‍ക്കാം ഈ മാവ് ദോശമാവിന്റെ പരുവത്തില്‍ ആക്കുക അധികം വെള്ളം ചേര്‍ക്കരുത് ദോശമാവിന്റെ പരുവം ആണ് കണക്ക്
ഇത് ഒന്നര വയ്ക്കണം മാവ് ഒന്ന് പൊങ്ങിക്കിട്ടാന്‍ ആണ് ഇങ്ങിനെ വയ്ക്കുന്നത് …ഒരു മണിക്കൂറിനു ശേഷം ഉണ്ണിയപ്പത്തിന്റെ കല്ല് അടുപ്പത്തില്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഓരോ ടിസ്പൂണ്‍ മാവ് കോരി ഇതിലേയ്ക്ക് ഒഴിക്കുക അച്ച് നിറയെ ഒഴിക്കെണ്ടതില്ല കാരണം ഇത് വേകുമ്പോള്‍ പൊങ്ങി വരും ഇത് ചുവപ്പ് നിറം ആകുന്നതുവരെ രണ്ടു വശവും മറിചിട്ട് വേവിച്ചു എടുക്കുക ഒരുപാട് മൂത്ത് പോകരുത് കേട്ടോ ഇനി ഇത് പപ്പടകോല്‍ കൊണ്ടോ ഈര്‍ക്കില്‍ കൊണ്ട് കുത്തിയെടുക്കാം
ഉണ്ണിയപ്പം റെഡി
നല്ല ചൂടോടെ ഉണ്ണിയപ്പം കഴിക്കാന്‍ ആണ് സ്വാദ് …ഉണ്ണിയപ്പം ചൂടാറി കഴിയുമ്പോള്‍ വായുകടക്കാത്ത ടിന്നില്‍ ആക്കി വയ്ക്കാം ഇത് പത്തുദിവസം വരെ കേടുകൂടാതെ ഇരിക്കും …ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് എല്ലാവരും ഇത് വീട്ടില്‍ ഉണ്ടാക്കി നോക്കണം ഈ ഓണത്തിനു ഉണ്ണിയപ്പം കടയില്‍ നിന്നും മേടിക്കാതെ വീട്ടില്‍ ഉണ്ടാക്കാം ..ഓണത്തിന് മാത്രമല്ല എപ്പോള്‍ വേണമെങ്കിലും ഇതുണ്ടാക്കാം കേട്ടോ
നിങ്ങക്ക് ഈ പോസ്റ്റ് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുവാന്‍ ഈ പേജ് ലൈക് ചെയ്യുക