Blog

  • സണ്‍‌ഡേ സ്പെഷ്യല്‍ ബീഫ് വറുത്തരച്ചത്

    സണ്‍‌ഡേ സ്പെഷ്യല്‍ ബീഫ് വറുത്തരച്ചത്

    കൂട്ടുകാരെ ഇന്ന് നമുക്ക് ബീഫ് വറുത്തരച്ചത് ഉണ്ടാക്കിയാലോ ? ചെറിയ കുഴമ്പന്‍ ചാര്‍ ഒക്കെയായിട്ട്‌ തയ്യാറാക്കുന്ന ഈ കറി സ്വാദില്‍ ഏറെ മുന്‍പിലാണ് …ഇന്ന് നമുക്ക് ബീഫ് വറുത്തരച്ചു വയ്ക്കാം …ഇന്ന് ഞായറാഴ്ച അല്ലെ മിക്ക വീടുകളിലും ബീഫ് പതിവാണ്..ഇന്നുച്ചയ്ക്ക് ഈ തട്ടുകട വിഭവമാകട്ടെ …അപ്പോള്‍ നമുക്ക് നോക്കാം ഈസി ടേസ്റ്റി ബീഫ് വറുത്തരച്ചത് എങ്ങിനെ തയ്യാറാക്കാം എന്ന് ..അതിനാവശ്യമുള്ള സാധനങ്ങള്‍

    ബീഫ് ഒരുകിലോ,

    തക്കാളി അരകിലോ,

    മല്ലി 4 ടേബിള്‍ സ്പൂണ്‍

    മഞ്ഞള്‍ ആവശ്യത്തിന്,

    ഇഞ്ചി കാല്‍ കിലോ,

    മസാലപ്പൊടി _ മൂന്നു ടിസ്പൂണ്‍

    വെളുത്തുള്ളി 50 ഗ്രാം

    മുളകുപൊടി രണ്ടു ടേബിള്‍ സ്പൂണ്‍,

    കുരുമുളക് പൊടി രണ്ട് ടേബിള്‍ സ്പൂണ്‍

    സവാള അരകിലോ,

    ഉപ്പ് പാകത്തിന്,

    തേങ്ങ ഒരു മുറി,

    തെങ്ങക്കൊത്ത് കുറച്ചു

    കറിവേപ്പില,

    മല്ലിയില,

    ചെറിയ ഉള്ളി അഞ്ച് എണ്ണം,

    വറ്റല്‍ മുളക് – നാല് എണ്ണം

    വെളിച്ചെണ്ണ രണ്ടു സ്പൂണ്‍

    ഇനി തയാറാക്കുന്ന വിധം നോക്കാം

    ബീഫ് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മുളകുപൊടിയും മഞ്ഞള്‍ പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്തു ഒന്ന് തിരുമ്മി വയ്ക്കുക . ഈ സമയം നമുക്ക് മല്ലി ഒന്ന് വറുത്തു പൊടിച്ചു എടുക്കാം ( ചീനച്ചട്ടിയില്‍ ഇട്ടു കൈകൊണ്ടു ഞെരിച്ചാല്‍ പൊടിയുന്ന വിധം ആയാല്‍ മതി ഒരുപാട് മൂത്ത് പോകരുത് )അതുപോലെതന്നെ തേങ്ങയും വറുത്തു നല്ലപോലെ അരചെടുക്കാം

    ഇനി പാത്രം ചൂടാക്കിയതിനുശേഷം വെളിച്ചെണ്ണ ഒഴിച്ച് സവാള അരിഞ്ഞതും ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും ചേര്‍ത്ത് വഴറ്റുക.( പച്ചമണം മാറിയാല്‍ മതി ) ഇനി ഇതിലേയ്ക്ക് വറുത്ത് പൊടിച്ച മല്ലിപ്പൊടി ചേര്‍ത്തതിനു ശേഷം തക്കാളി രണ്ടായി മുറിച്ചതും ചേര്‍ക്കുക. പിന്നീട് ഈ കൂട്ടിലേയ്ക്ക്‌ മസാല പിടിക്കാന്‍ വച്ചിരുന്ന ബീഫ് കഷണങ്ങള്‍ ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. ( ഒരു ചെറിയ കുഴമ്പ് ചാറു വേണം അതിനായി ലേശം വെള്ളം ചേര്‍ക്കാം ) ഇത് തിളച്ചതിന് ശേഷം കുരുമുളക് പൊടി ചേര്‍ക്കണം. ബീഫ് വെന്തു വരുമ്പോള്‍ തേങ്ങ വറുത്തരച്ചത് ചേര്‍ത്തിളക്കുക നന്നായി ഇളക്കി യോജിപ്പിക്കാം . അതിനു ശേഷം മസാലപ്പൊടിയും മല്ലിയിലയും ചേര്‍ത്ത് വാങ്ങിവെക്കുക . അല്പം വെളിച്ചെണ്ണ ചൂടാക്കി ഉള്ളി അരിഞ്ഞതും തേങ്ങാകൊത്തും മൂപ്പിച്ചതിന് ശേഷം വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിച്ചു കറിയില്‍ ഒഴിക്കുക.

    വേണമെങ്കില്‍ ഇതൊപ്പം എന്തെങ്കിലും കഷണങ്ങള്‍ ചേര്‍ക്കാം ഉരുളക്കിഴങ്ങ് , കായ . കടച്ചക്ക ഒക്കെ

    സ്വദിഷ്ട്ടമായ ബീഫ് വറുത്തരച്ചത് റെഡി
    ഇത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാം എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം വളരെ ടേസ്റ്റിയാണ് ..ഈസിയാണ്

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • നാവില്‍ കൊതിയൂറും ഞണ്ട് മസാല

    നാവില്‍ കൊതിയൂറും ഞണ്ട് മസാല

    നമുക്കിഷ്ട്ടപ്പെട്ട വിഭവങ്ങളില്‍ ഞണ്ടിന്റെ സ്ഥാനം ഒട്ടും പിറകിലല്ല ..വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഞണ്ട്
    ഞണ്ട് കഴിക്കാനും വേണം ഒരു പ്രത്യേക വൈഭവം ( ഇത് കഴിക്കാന്‍ പലര്‍ക്കും ഞണ്ടിനെപ്പോലെ തന്നെ നാല് കയ്യ് വേണ്ടി വരുമെന്ന് മാത്രം )
    പലപ്പോഴും ഞണ്ട് വൃത്തിയാക്കാനും മറ്റും മിനക്കെടാന്‍ ബുദ്ധിമുട്ടാണ് എന്നതു കൊണ്ടാണ് പല വീട്ടമ്മമാരും ഞണ്ട് വേണ്ടെന്ന് വെക്കുന്നത്. എന്നാല്‍ ഞണ്ട് വിഭവങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്.
    ഞണ്ടുണ്ടെങ്കില്‍ ഉച്ചക്ക് ഒരുരുള കൂടുതല്‍ കഴിക്കാം എന്നാണ് പലരും പറയുന്നത്. എന്നാല്‍ നല്ല നാടന്‍ ഞണ്ട് കറി തയ്യാറാക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ഞണ്ട്- ആറ് എണ്ണം

    സവാള അരിഞ്ഞത്- രണ്ടെണ്ണം

    ചെറിയ ഉള്ളി- അരക്കപ്പ്

    ഇഞ്ചി- ഒരു കഷ്ണം

    വെളുത്തുള്ളി-അല്‍പം

    തക്കാളി- ഒന്ന്

    പച്ചമുളക്- മൂന്നെണ്ണം

    മുളക് പൊടി- ഒന്നര ടേബിള്‍ സ്പൂണ്‍

    മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍

    മഞ്ഞള്‍പ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍

    ഗരം മസാല- മുക്കാല്‍ ടീസ്പൂണ്‍

    കുടംപുളി- ഒരു വലിയ കഷ്ണം

    ഉപ്പ്- പാകത്തിന്

    കറിവേപ്പില- പാകത്തിന്

    വെള്ളം- രണ്ട് കപ്പ്

    വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍

    ഇതെങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം

    ഞണ്ട് വൃത്തിയാക്കി രണ്ടായി മുറിച്ചെടുക്കാം. ( അതിന്റെ കാലും തോടും ഒക്കെ കയ്യില്‍ കൊണ്ട് മുറിയാതെ ശ്രദ്ധിക്കണം ഞണ്ട് വൃത്തിയാക്കാന്‍ നല്ല ശ്രദ്ധ വേണം )

    ഞണ്ടിനെ പാകം ചെയ്യാന്‍ പരുവത്തില്‍ എടുത്ത ശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു ചട്ടിയില്‍ ഞണ്ടും മുളക് പൊടിയും മല്ലിപ്പൊടിയും മഞ്ഞള്‍പ്പൊടിയും കുടംപുളിയും ഉപ്പും ഇട്ട് ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കാം. ഇത് നന്നായി വെന്ത് ചാറ് കുറുകി വരുമ്പോള്‍ തീ ഓഫാക്കാം.

    ഇനി അടുത്തതായി ഒരു ചീനച്ചട്ടിയില്‍ അല്‍പം എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി ചെറിയ ഉള്ളി, സവാള, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റാം. ( ഏതെങ്കിലും ചേരുവ പറയാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അതും കൂടി ചേര്‍ക്കണേ ലാസ്റ്റ് എന്നോട് ഇതെന്താ ചെയ്യണ്ടേ എന്ന് ചോദിക്കരുത് 🙂 ) ഇതിലേക്ക് വേവിച്ച ഞണ്ട് ചേര്‍ക്കാം … പിന്നീട് അല്‍പസമയം തിളപ്പിക്കാവുന്നതാണ്. ഇത് ചെറു തീയില്‍ ചാറ് ആവശ്യത്തിന് വറ്റി പാകമാവുന്നത് വരെ അങ്ങിനെ കിടക്കട്ടെ ആവശ്യത്തിനു ചാറുകുറുകി പാകമാകുമ്പോള്‍ ഇറക്കി വയ്ക്കാം
    നല്ല സ്വാദിഷ്ഠമായ ഞണ്ട് മസാല റെഡി.

    ഇതെല്ലാവരും ഉണ്ടാക്കി നോക്കണേ വളരെ സ്വദിഷ്ട്ടമായ ഒന്നാണിതെന്ന് പറയേണ്ട ആവശ്യമില്ലല്ലോ

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • ഉഗ്രന്‍ മീന്‍ അച്ചാര്‍ ഉണ്ടാക്കാം

    ഉഗ്രന്‍ മീന്‍ അച്ചാര്‍ ഉണ്ടാക്കാം

    കൂട്ടുകാരെ ബീഫ് അച്ചാര്‍ എല്ലാവരും ഉണ്ടാക്കി നോക്കിയോ എങ്കില്‍ ഇന്ന് നമുക്ക് മീന്‍ അച്ചാര്‍ ഉണ്ടാക്കിയാലോ …അച്ചാര്‍ നമ്മള്‍ കടകളില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ നല്ലത് വീടുകളില്‍ ഉണ്ടാക്കുന്നതാണ് നമ്മുടെ ആവശ്യത്തിനു മാത്രം ഉപ്പും എരിവും എണ്ണയും ഒക്കെ ചേര്‍ത്ത് ഉണ്ടാക്കാന്‍ പറ്റും. വളരെ സ്വാദിഷ്ടവുമാണ്
    സാധാരണയായി അച്ചാര്‍ ഇടുവാന്‍ ഉപയോഗിക്കുന്നത് ദശ കട്ടിയുള്ള മീനുകള്‍ ആണ്

    .മീന്‍ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ദശ കട്ടിയുള്ള മീന്‍ – 1 കിലോ

    മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍

    ഇഞ്ചി – ഒരു വലിയ കഷണം

    വെളുത്തുള്ളി – അര കപ്പ്‌

    പച്ചമുളക് – 6 എണ്ണം

    ഉലുവ – 1 ടീസ്പൂണ്‍

    വിനാഗിരി – ആവശ്യത്തിന്

    കറിവേപ്പില , കടുക്, എണ്ണ , വെള്ളം- ആവശ്യത്തിന്

    ഉപ്പു – പാകത്തിന്

    ഇത് തയ്യാറാക്കുന്ന വിധം

    മീന്‍ ചെറുതാക്കി നുറുക്കി അല്പം ഉപ്പും മഞ്ഞപ്പൊടിയും തിരുമ്മി അര മണിക്കൂര്‍ വെയ്ക്കുക. അതിനുശേഷം പൊടിഞ്ഞു പോകാതെ നല്ല പോലെ ബൌണ്‍ നിറമാകുന്നവരെ
    വറുത്തെടുക്കണം

    ഇനി വറുത്ത മീന്‍ വേറൊരു പാത്രത്തില്‍ മാറ്റി വെയ്ക്കുക.
    ഇനി ഒരു പാനില്‍ കടുക് പൊട്ടിച്ചു കറിവേപ്പില താളിയ്ക്കുക., അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത്ചേര്‍ത്ത് വഴറ്റുക .ഇനി മുളക് പൊടിയും ഉലുവ പൊടിയും ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക . ഇനി കുറച്ചു ഉലുവയും കായവും പൊടിച്ചത് ചേര്‍ക്കാം ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കാം അതിനുശേഷം വിനാഗിരി ഒഴിച്ച് ഒന്ന് തിളപ്പിച്ച്‌ എടുക്കാം ഉപ്പു ആവശ്യത്തിനു ഉണ്ടോന്നു നോക്കാം ഇല്ലെങ്കില്‍ പാകത്തിന് ചേര്‍ക്കാം ഉപ്പു ഒരല്പം മുന്തി നിന്നോട്ടെ വിനഗരിയുടെ പുളി കൂടി പിടിക്കുമ്പോള്‍ പാകത്തിന് ആകും ഉപ്പു ….ഇതില്‍ വെള്ളം ഒട്ടും ചേര്‍ക്കരുത് …വെള്ളം ചേര്‍ത്താല്‍ അച്ചാര്‍ വേഗം കേടാകും

    ഇനി അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കുക,

    മീന്‍ അച്ചാര്‍ റെഡിയായി ഇനി ഇത് തണുക്കുമ്പോള്‍ കഴുകി ഉണക്കിയ ഭരണിയില്‍ ആക്കി നന്നായി അടച്ചു വെയ്ക്കുക.
    ഈ അച്ചാര്‍ ഉണ്ടാക്കിയ ദിവസം തന്നെ കഴിക്കാം…ഇരിക്കുംന്തോറും ഇതിന്റെ സ്വാദ് കൂടും

    ഇനി എല്ലാവരും മീന്‍ അച്ചാര്‍ ഉണ്ടാക്കി നോക്കുക ..ഇത് എളുപ്പത്തില്‍ തയ്യാറാക്കാം …നിങ്ങക്ക് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • മസാല ദോശ വീട്ടിലുണ്ടാക്കാം

    മസാല ദോശ വീട്ടിലുണ്ടാക്കാം

    എല്ലാവരും തട്ടുകട വിഭവങ്ങള്‍ ഉണ്ടാക്കി നോക്കുന്നുണ്ടല്ലോ അല്ലെ …നിങ്ങളെ രുചികരമായ ഭക്ഷണം വീടുകളില്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുക അതുവഴി മായം ചേര്‍ക്കാത്ത ആരോഗ്യപരമായ ഭക്ഷണം കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ലഭ്യമാക്കുക അതാണ്‌ നമ്മുടെ ലക്‌ഷ്യം ….
    ഓരോ അടുക്കളയിലും ഓരോ തട്ടുകട അതാണ്‌ ഞങ്ങള്‍ സ്വപനം കാണുന്ന കീനാച്ചേരി..

    ലോകത്തിന്റ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ റെസ്റ്റോറന്റുകളിലെ ഒരു പ്രധാന വിഭവമാണിത്. ചമ്മന്തിയും സാമ്പാറുമാണ് മസാല ദോശയുടെ കൂടെ ലഭ്യമാവുന്ന വിഭവങ്ങൾ. മസാല ദോശ മലയാളികള്‍ക്ക് പ്രിയപ്പെട്ടതായിട്ടു നാളുകള്‍ ഏറെയായി …പുറത്തു പോകുമ്പോള്‍ ഒരു മസാല ദോശ എങ്കിലും കഴിക്കാത്തവര്‍ വളരെ ചുരുക്കമാണ് …കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മസാലദോശയുടെ ഇഷ്ട്ടക്കാരാണ്…

    കടകളില്‍ ഒക്കെ മസാലദോശ ഉണ്ടാക്കുന്നത് നമ്മള്‍ പലപ്പോഴും നോക്കി നിന്നുപോകും..ഈ മസാലദോശ നമുക്ക് ഈസിയായി വീട്ടിലുണ്ടാക്കാമല്ലോ ഇന്ന് നമുക്ക് മസാലദോശ ഉണ്ടാക്കാന്‍ പഠിക്കാം.. ഇതിനാവശ്യമുള്ള സാധനങ്ങള്‍

    അരി – ഒരു 1കിലോ ഗ്രാം മുക്കാല്‍ ഭാഗം പച്ചരിയും കാല്‍ഭാഗം പുഴുക്കലരിയും എടുക്കാം

    ഉഴുന്ന് – കാല്‍ കിലോ ഗ്രാം

    ഉപ്പ് – ആവശ്യത്തിന്

    ഉരുളകിഴങ്ങ് – അര കിലോ ഗ്രാം

    സവാള – അര കിലോ ഗ്രാം

    തക്കാളി – രണ്ട്

    പച്ചമുളക് – മൂന്ന്‍

    ഇഞ്ചി – ഒരു ചെറിയ കഷണം

    കറിവേപ്പില – കുറച്ച്

    കടുക്‌ – കുറച്ച്

    വറ്റല്‍മുളക് – 5

    ഇനി ഇതുണ്ടാക്കുന്ന വിധം നോക്കാം

    അരിയും ഉഴുന്നും നന്നായി കഴുകി എടുത്തു വെവ്വേറെ പാത്രങ്ങളില്‍ 10മുതല്‍ 12 മണിക്കൂര്‍ കുതിരാന്‍ വെക്കുക .നന്നായി കുതിര്ന്നതിനു ശേഷം
    ആദ്യം ഉഴുന്നും പിന്നെ അരിയും വെവ്വേറെ മിക്സിയില്‍ നന്നായി അരച്ചെടുക്കുക അതിനുശേഷം ഈ രണ്ടു മാവും ഒന്നിച്ച് ഇളക്കി ഉപ്പും ചേര്‍ത്ത് പുളിക്കാന്‍ വെക്കുക.ആറുമണിക്കൂര്‍ നേരമെങ്കിലും കുറഞ്ഞത്‌ വയ്ക്കണം

    ഇനി അടുത്തതായി ഉരുളകിഴങ്ങ് പുഴുങ്ങി എടുക്കുക.ഇതിനു കഷണങ്ങള്‍ ആക്കാം ശേഷം ഒരു പാനില്‍ എണ്ണ ഒഴിച്ച് കടുക്‌ ,വറ്റല്‍മുളകും മൂപ്പിച്ച്‌ അതിലേക്ക് പച്ചക്കറികള്‍ ചെറുതായി അരിഞ്ഞത് ഇട്ട് നന്നായി വഴറ്റുക. വഴന്ന്‍ കഴിയുമ്പോള്‍ ഉരുളകിഴങ്ങ് പുഴുങ്ങിയത് ചേര്‍ക്കുക .ഇതാണ് ദോശക്ക് വേണ്ടിയുള്ള മസാലക്കൂട്ട്.

    ഇനി നമുക്ക് ദോശ ഉണ്ടാക്കാം ഇതിനായി ദോശ കല്ലില്‍ എണ്ണ പുരട്ടി ചൂടാകുമ്പോള്‍ മാവ് ഒഴിച്ച് കനം കുറച്ച് പരത്തി ( പറ്റുന്നത്ര കനം കുറയ്ക്കുക കനം കുറയുംന്തോറും നല്ല ക്രിസ്പി ആകും ) ഒരു വശം ചുവക്കുമ്പോള്‍ രണ്ട് സ്പൂണ്‍ മസാലക്കൂട്ട് വച്ച് ദോശ മടക്കി രണ്ടറ്റവും അമര്‍ത്തി കുറച്ച് എണ്ണ ഒഴിച്ച് മൊരിച്ച് എടുക്കുക .
    മസാലദോശ റെഡി

    ഇനി ഇത് ചമ്മന്തിക്കൊപ്പമോ സാമ്പാറിനോപ്പമോ കഴിക്കാം എല്ലാവരും ഇതുണ്ടാക്കി നോക്കണം ഇനി മസാല ദോശ കഴിക്കാനായി ഹോട്ടലുകളില്‍ പോകേണ്ടതില്ല..

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • കേരള സ്റ്റൈല്‍ വെജിറ്റബിള്‍ സ്റ്റ്യൂ

    കേരള സ്റ്റൈല്‍ വെജിറ്റബിള്‍ സ്റ്റ്യൂ

    കൂട്ടുകാരെ നമുക്കിന്നു വെജിറ്റബിള്‍ സ്റ്റ്യൂ ഉണ്ടാക്കിയാലോ …ബ്രെഡ്‌ …പാലപ്പം…വെള്ളേപ്പം ഇതിന്റെയൊക്കെ കൂടെ കഴിക്കാന്‍ ബെസ്റ്റ് കോമ്പിനേഷന്‍ ആണ് സ്റ്റ്യൂ… വളരെ സ്വാദിഷ്ട്ടമായ ഒന്നാണിത് …കുട്ടികള്‍ക്കും ഈ വൈറ്റ് കറി പ്രിയപ്പെട്ടതാണ് ….നമുക്ക് നോക്കാം ഈസിയായി ഇതെങ്ങിനെ തയ്യാറാക്കാം എന്ന് ..ഇതിനാവശ്യമായ സാധനങ്ങള്‍

    ഉരുളക്കിഴങ്ങ് – 2 എണ്ണം ചെറിയ കഷണങ്ങള്‍ ആക്കിയത്

    സവാള – 2 എണ്ണം ചെറിയ കഷണങ്ങള്‍ ആക്കിയത്

    പച്ചമുളക് – 3 എണ്ണം അരിഞ്ഞത്

    കാരറ്റ് – 1 എണ്ണം ചെറുതായി അരിഞ്ഞത്

    ഗ്രീന്‍പീസ് – അര കപ്പ്‌ ഉപ്പിട്ട് വേവിച്ചത് ( പകുതിയോളം വേവ് മതി നമുക്കിത് ഒന്നൂടെ വേവിക്കാന്‍ ഉള്ളതാണ് )

    കുരുമുളക്(പൊടിക്കാത്തത്) – അര ടി സ്പൂണ്‍

    എണ്ണ – ഒരു ടേബിള്‍സ്പൂണ്‍

    തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – ഒരു കപ്പ്‌

    ഒന്നാം പാല്‍ – അര കപ്പ്‌

    കറുവാപട്ട – ഒരു ചെറിയ കഷണം

    ഗ്രാമ്പൂ – 2

    ഏലയ്ക്ക _ നാലെണ്ണം പൊടിച്ചത്

    ഇഞ്ചി – ഒരു ചെറിയ കഷണം

    വെളുത്തുള്ളി – 1 അല്ലി

    റൊട്ടി പൊടി – ആവശ്യത്തിനു ( ചാറിന് കൊഴുപ്പ് കൂട്ടാന്‍ വേണ്ടി ചേര്‍ക്കുന്നത ഇത് )

    കറിവേപ്പില – ഒരു തണ്ട്

    ഉപ്പ് – പാകത്തിന്

    അണ്ടിപ്പരിപ്പ് – 25 ഗ്രാം

    ഉണക്ക മുന്തിരി – 25 ഗ്രാം

    നെയ്യ് – അമ്പതു ഗ്രാം

    ഇനി ഇത് എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം

    തയ്യാറാക്കുന്ന വിധം

    സവാള ,ഉരുളക്കിഴങ്ങ് ,കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കിയതും .പച്ചമുളക് രണ്ടായി കീറിയത്

    ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുത്തത്‌ എല്ലാം അടുപ്പിച്ചു വയ്ക്കാം

    ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട ,ഗ്രാമ്പൂ ,ചതച്ച ഇഞ്ചി –വെളുത്തുള്ളി ,പച്ചമുളക് ഇവ ഇട്ട് മൂപ്പിക്കുക പച്ചമണം പോകുന്നവരെ മതി

    പച്ചമണം മാറിയാല്‍ സവാളയും ഉരുളക്കിഴങ്ങും ഇട്ട് വഴറ്റുക .നന്നായി വഴട്ടിയത്തിനു ശേഷം

    കുരുമുളക് ചേര്‍ക്കുക ശേഷം ക്യാരറ്റ് കൂടി ചേര്‍ത്ത് വഴറ്റുക ഇനി ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ഗ്രീന്‍ പീസും എടുത്തു വച്ചിരിക്കുന്ന രണ്ടാം പാല്‍ ചേര്‍ത്ത് അടച്ചു വേവിക്കാം

    ഈ കഷണങ്ങള്‍ പാകത്തിന് വെന്തു കഴിയുമ്പോള്‍ ഒന്നാം പാല്‍ തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ ഉപ്പു നോക്കുക ആവശ്യമെങ്കില്‍ ലേശം ഉപ്പു ചേര്‍ക്കാം ഇനി കറിവേപ്പില ഏലക്ക പൊടി റൊട്ടി പൊടിയും ചേര്‍ക്കാം
    അതിനു ശേഷം ഇറക്കി വയ്ക്കാം

    ഇനി ഇതിലേയ്ക്ക് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്തു ചേര്‍ക്കാം

    സ്വാദിഷ്ടമായ വെജിറ്റബിള്‍ സ്റ്റ്യൂ തയ്യാര്‍ …ഇതേ രീതിയില്‍ ബീഫ് ..ചിക്കന്‍..മട്ടന്‍ ഒക്കെ ചേര്‍ത്തും നമുക്ക് ഉണ്ടാക്കാം പാലപ്പമാണ് ഇതിനു ഉഗ്രന്‍ കോമ്പിനേഷന്‍ ..അപ്പോള്‍ എല്ലാവരും ഉണ്ടാക്കി നോക്കണം ഇത് നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    s

  • യീസ്റ്റ് ചേര്‍ക്കാതെ പാലപ്പം ഉണ്ടാക്കാം

    യീസ്റ്റ് ചേര്‍ക്കാതെ പാലപ്പം ഉണ്ടാക്കാം

    കൂട്ടുകാരെ എല്ലാവരും റസിപ്പി ഉണ്ടാക്കി നോക്കാറുണ്ടോ …ഇന്ന് നമുക്ക് പാലപ്പം ഉണ്ടാക്കാം ..പലപ്പോഴും നിങ്ങള്‍ പാലപ്പം ഉണ്ടാക്കുന്നത് യീസ്റ്റ് ചേര്‍ത്തിട്ടാകും എന്നാല്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല യീസ്റ്റ് ചേര്‍ത്ത പലഹാരങ്ങള്‍ കഴിച്ചാല്‍ നമ്മള്‍ക്ക് ഉറക്കം വരും ..ചുമ്മാ ഇരുന്നു ഉറക്കം തൂങ്ങും ഇത് ആരോഗ്യത്തിനു ഒട്ടും നല്ലതല്ല ..ദയവായി യീസ്റ്റ് ചേര്‍ത്ത പലഹാരങ്ങള്‍ ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലത്…പാലപ്പം നല്ല സോഫ്റ്റ്‌ ആകാന്‍ വേണ്ടിയാണ് പലപ്പോഴും യീസ്റ്റ് ചേര്‍ക്കുന്നത് എന്നാല്‍ യീസ്റ്റ് ചേര്‍ക്കാതെ തന്നെ നല്ല സോഫ്റ്റ്‌ പാലപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം ..ഇത് പഠിച്ചു വച്ചോളൂ ഇനി പാലപ്പം ഉണ്ടാക്കുമ്പോള്‍ യീസ്റ്റ് ചേര്‍ക്കാതെ ഉണ്ടാക്കാം ….ഇതിനാവശ്യമുള്ള സാധനങ്ങള്‍

    പച്ചരി – 1 ഗ്ലാസ്

    റവ – 2 ടേബിള്‍സ്പൂണ്‍

    തേങ്ങ തിരുമ്മിയത്‌ – അര മുറി തേങ്ങയുടെ

    തേങ്ങ വെള്ളം – കാല്‍ ഗ്ലാസ്‌

    പഞ്ചസാര – 1 ടി സ്പൂണ്‍

    ഉപ്പ് – പാകത്തിന്

    ഇത്രയും അടുപ്പിച്ചു വയ്ക്കുക ഇനി എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം

    പച്ചരി വെള്ളത്തില്‍ ഇട്ട് 6 – 8 മണിക്കൂര്‍ കുതിര്‍ക്കാനായി വയ്ക്കുക

    കുതിര്‍ന്നു കഴിഞ്ഞാല്‍ അരച്ചെടുക്കണം അരി അരക്കുന്നതിനു മുന്‍പ് റവ വെള്ളം ചേര്‍ത്ത് കുറുക്കി എടുക്കുക .ഇത് തണുക്കാന്‍ വയ്ക്കുക

    ഇനി കുതിര്‍ന്ന അരി കഴുകി ഉറ്റി എടുത്തു തേങ്ങയും റവ കുറുക്കിയതും തേങ്ങ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക നല്ലപോലെ അരയണം …മിക്സിയില്‍ അരചാലും മതി

    വെള്ളം അധികം ചേര്‍ക്കരുത് ശ്രദ്ധിക്കുക

    ഇനി ഇതു ഒരു രാത്രി മുഴുവന്‍ പുളിക്കാന്‍ വെക്കണം ( നാളെ ഉണ്ടാക്കണമെങ്കില്‍ ഇന്ന് ഉച്ചയോടു കൂടി അരി കുതിര്‍ത്താന്‍ ഇടണം എന്നിട്ട് വൈകുന്നേരം എടുത്തു അരച്ച് വയ്ക്കണം )

    പിറ്റേന്ന് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കി അപ്പച്ചട്ടിയില്‍ കോരിയൊഴിച്ച് പാലപ്പം ഉണ്ടാക്കി എടുക്കുക .അപ്പച്ചട്ടി ചൂടാകുമ്പോള്‍ ഒരു തവി മാവു ഒഴിച്ച് അപ്പച്ചട്ടി ഒരു വട്ടം ചുറ്റിച്ചു അടച്ചു വേവാന്‍ വെക്കുക .നടുക്ക് ഭാഗം നന്നായി വെന്തു കഴിയുമ്പോള്‍ ചട്ടിയില്‍ നിന്നും മാറ്റുക .
    രുചികരമായ പാലപ്പം തയ്യാര്‍

    ഇത് വളരെ ഈസി അല്ലെ …യീസ്റ്റ് നെ നമ്മുടെ അടുക്കളയില്‍ നിന്നും പുറത്താക്കുക …എല്ലാവരും ഇതുണ്ടാക്കി നോക്കണം

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • നാരങ്ങാ ചോറ് ഉണ്ടാക്കാം

    നാരങ്ങാ ചോറ് ഉണ്ടാക്കാം

    കൂട്ടുകാരെ ഇന്ന് നമുക്ക് ഒരു വെറൈറ്റി ചോറ് ഉണ്ടാക്കാം ..നാരങ്ങാ ചോറ് ..ഇത് വളരെ സ്വദിഷ്ട്ടമാണ് തന്നെയല്ല യാത്രയൊക്കെ പോകുമ്പോള്‍ ഈ ചോറ് കൊണ്ട് പോയാല്‍ കേടാകാതെ ഇരിക്കുന്നതും ആണ് …പലരും ദൂരെയാത്ര പോകുമ്പോള്‍ ഈ ചോറ് തയ്യാറാക്കി കൊണ്ടുപോകും വീട്ടില്‍ അമ്മയൊക്കെ ഇങ്ങിനെ തയ്യാറാക്കി കൊടുത്തു വിടുന്നത് കണ്ടിട്ടുണ്ട് …ഇത് വളരെ എളുപ്പത്തില്‍ നമുക്ക് തയ്യാറാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    അരി (ജീരാ റൈസ് ,ബസ്മതി റൈസ് പോലുള്ളവ ) – ഒരു കപ്പ്‌

    വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍

    വെള്ളം – മുക്കാല്‍ കപ്പ്‌

    ഉപ്പ് – അര ടി സ്പൂണ്‍

    താളിക്കാന്‍

    എണ്ണ – 2 ടേബിള്‍ സ്പൂണ്‍

    ജീരകം – അര ടി സ്പൂണ്‍

    കടുക് – അര ടി സ്പൂണ്‍

    മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍

    വറ്റല്‍ മുളക് – 2

    പച്ചമുളക് (രണ്ടായി പിളര്‍ന്നത് )- 2

    കറി വേപ്പില – 2 തണ്ട്

    ഉഴുന്ന് പരിപ്പ് – അര ടി സ്പൂണ്‍

    കപ്പലണ്ടി – കാല്‍ കപ്പ്‌

    നാരങ്ങ പിഴിഞ്ഞ് എടുത്ത ജ്യൂസ്‌ – കാല്‍ കപ്പ്‌

    ഉപ്പ് – പാകത്തിന്

    ഇനി ഇത് തയ്യാറാക്കുന്ന വിധം നോക്കാം

    ആദ്യം തന്നെ അരി നാലഞ്ചു പ്രാവശ്യം കഴുകുക കഴുകുമ്പോള്‍ കാടി തെളിയുന്നില്ലെങ്കില്‍ അരി വൃത്തിയായി എന്ന് ഉറപ്പിക്കാം …ഇനി ഈ അരി അരിപ്പ പാത്രത്തില്‍ ഇട്ടു വെള്ളം വാലാന്‍ വേണ്ടി വയ്ക്കുക

    ഇനി ഒരു പാനില്‍ വെള്ളം വാര്‍ന്ന അരിയിട്ട് അതിലേയ്ക്ക് അളന്നു വച്ച വെള്ളം ഒഴിക്കുക ഉപ്പും ചേര്‍ക്കുക ഇത് തിളച്ചു തുടങ്ങുമ്പോള്‍ തീ കുറയ്ക്കാം നന്നായി വേവിച്ചു വെള്ളം പറ്റിച്ചു എടുക്കുക പതിനഞ്ച് മിനിറ്റ് വേണ്ടി വരും ,അരി വെന്തു വരുവാന്‍ .

    ഇനി ഇതൊന്നു താളിച്ച്‌ എടുക്കാം താളിക്കുന്ന രീതി

    ഒരു പാനില്‍ എണ്ണ ചൂടാക്കുക .

    ഇതിലേക്ക് ആദ്യം കപ്പലണ്ടി വറുത്തു എടുക്കുക .ഇതു കോരി മാറ്റി അതെ എണ്ണയില്‍ തന്നെ ജീരകം ,കടുക് ഇവ ഇടുക.പൊട്ടി തുടങ്ങുമ്പോള്‍ വറ്റല്‍മുളകുംപച്ചമുളകും കറിവേപ്പിലയും ഇട്ടു മൂപ്പിച്ചുഎടുക്കുക
    ഇനി ഇതിലേയ്ക്ക് ഉഴുന്ന് പരിപ്പ് ഇടുക.ഒരു മിനിറ്റ് വറക്കുക .

    അതിനു ശേഷം മഞ്ഞള്‍പ്പൊടി ഇട്ട് മിക്സ്‌ ചെയ്യുക .

    ഈ മിശ്രിതത്തിലേക്ക് നേരത്തെതന്നെ വേവിച്ചു വച്ചിരിക്കുന്ന അരിയും വറുത്തു വച്ചിരിക്കുന്ന കപ്പലണ്ടിയും ചേര്‍ക്കുക . കൂടെ നാരങ്ങ ജ്യൂസ്‌ ഇതിലേക്ക് ചേര്‍ക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് രണ്ടു മിനിറ്റ് പതുക്കെ ഇളക്കി കൊടുക്കുക ഒന്ന് നന്നായി വലിയാന്‍ അനുവദിക്കുക ശേഷം വാങ്ങാം
    നാരങ്ങ ചോറ് തയ്യാറായി കഴിഞ്ഞു .

    ഇനി പെട്ടന്നുള്ള യാത്രയാണെങ്കില്‍ വെന്തിരിക്കുന്ന ചോറ് ഏതാണോ അതുപയോഗിച്ചും നമുക്ക് ഇതുപോലെ ഉണ്ടാക്കാവുന്നത്….വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒന്നാണ് ഇത് …എല്ലാവരും ചെയ്തു നോക്കുക

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.