ഉഗ്രന്‍ മീന്‍ അച്ചാര്‍ ഉണ്ടാക്കാം

Advertisement

കൂട്ടുകാരെ ബീഫ് അച്ചാര്‍ എല്ലാവരും ഉണ്ടാക്കി നോക്കിയോ എങ്കില്‍ ഇന്ന് നമുക്ക് മീന്‍ അച്ചാര്‍ ഉണ്ടാക്കിയാലോ …അച്ചാര്‍ നമ്മള്‍ കടകളില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ നല്ലത് വീടുകളില്‍ ഉണ്ടാക്കുന്നതാണ് നമ്മുടെ ആവശ്യത്തിനു മാത്രം ഉപ്പും എരിവും എണ്ണയും ഒക്കെ ചേര്‍ത്ത് ഉണ്ടാക്കാന്‍ പറ്റും. വളരെ സ്വാദിഷ്ടവുമാണ്
സാധാരണയായി അച്ചാര്‍ ഇടുവാന്‍ ഉപയോഗിക്കുന്നത് ദശ കട്ടിയുള്ള മീനുകള്‍ ആണ്

.മീന്‍ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

ദശ കട്ടിയുള്ള മീന്‍ – 1 കിലോ

മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍

ഇഞ്ചി – ഒരു വലിയ കഷണം

വെളുത്തുള്ളി – അര കപ്പ്‌

പച്ചമുളക് – 6 എണ്ണം

ഉലുവ – 1 ടീസ്പൂണ്‍

വിനാഗിരി – ആവശ്യത്തിന്

കറിവേപ്പില , കടുക്, എണ്ണ , വെള്ളം- ആവശ്യത്തിന്

ഉപ്പു – പാകത്തിന്

ഇത് തയ്യാറാക്കുന്ന വിധം

മീന്‍ ചെറുതാക്കി നുറുക്കി അല്പം ഉപ്പും മഞ്ഞപ്പൊടിയും തിരുമ്മി അര മണിക്കൂര്‍ വെയ്ക്കുക. അതിനുശേഷം പൊടിഞ്ഞു പോകാതെ നല്ല പോലെ ബൌണ്‍ നിറമാകുന്നവരെ
വറുത്തെടുക്കണം

ഇനി വറുത്ത മീന്‍ വേറൊരു പാത്രത്തില്‍ മാറ്റി വെയ്ക്കുക.
ഇനി ഒരു പാനില്‍ കടുക് പൊട്ടിച്ചു കറിവേപ്പില താളിയ്ക്കുക., അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത്ചേര്‍ത്ത് വഴറ്റുക .ഇനി മുളക് പൊടിയും ഉലുവ പൊടിയും ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക . ഇനി കുറച്ചു ഉലുവയും കായവും പൊടിച്ചത് ചേര്‍ക്കാം ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കാം അതിനുശേഷം വിനാഗിരി ഒഴിച്ച് ഒന്ന് തിളപ്പിച്ച്‌ എടുക്കാം ഉപ്പു ആവശ്യത്തിനു ഉണ്ടോന്നു നോക്കാം ഇല്ലെങ്കില്‍ പാകത്തിന് ചേര്‍ക്കാം ഉപ്പു ഒരല്പം മുന്തി നിന്നോട്ടെ വിനഗരിയുടെ പുളി കൂടി പിടിക്കുമ്പോള്‍ പാകത്തിന് ആകും ഉപ്പു ….ഇതില്‍ വെള്ളം ഒട്ടും ചേര്‍ക്കരുത് …വെള്ളം ചേര്‍ത്താല്‍ അച്ചാര്‍ വേഗം കേടാകും

ഇനി അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കുക,

മീന്‍ അച്ചാര്‍ റെഡിയായി ഇനി ഇത് തണുക്കുമ്പോള്‍ കഴുകി ഉണക്കിയ ഭരണിയില്‍ ആക്കി നന്നായി അടച്ചു വെയ്ക്കുക.
ഈ അച്ചാര്‍ ഉണ്ടാക്കിയ ദിവസം തന്നെ കഴിക്കാം…ഇരിക്കുംന്തോറും ഇതിന്റെ സ്വാദ് കൂടും

ഇനി എല്ലാവരും മീന്‍ അച്ചാര്‍ ഉണ്ടാക്കി നോക്കുക ..ഇത് എളുപ്പത്തില്‍ തയ്യാറാക്കാം …നിങ്ങക്ക് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.