മസാല ദോശ വീട്ടിലുണ്ടാക്കാം

Advertisement

എല്ലാവരും തട്ടുകട വിഭവങ്ങള്‍ ഉണ്ടാക്കി നോക്കുന്നുണ്ടല്ലോ അല്ലെ …നിങ്ങളെ രുചികരമായ ഭക്ഷണം വീടുകളില്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുക അതുവഴി മായം ചേര്‍ക്കാത്ത ആരോഗ്യപരമായ ഭക്ഷണം കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ലഭ്യമാക്കുക അതാണ്‌ നമ്മുടെ ലക്‌ഷ്യം ….
ഓരോ അടുക്കളയിലും ഓരോ തട്ടുകട അതാണ്‌ ഞങ്ങള്‍ സ്വപനം കാണുന്ന കീനാച്ചേരി..

ലോകത്തിന്റ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ റെസ്റ്റോറന്റുകളിലെ ഒരു പ്രധാന വിഭവമാണിത്. ചമ്മന്തിയും സാമ്പാറുമാണ് മസാല ദോശയുടെ കൂടെ ലഭ്യമാവുന്ന വിഭവങ്ങൾ. മസാല ദോശ മലയാളികള്‍ക്ക് പ്രിയപ്പെട്ടതായിട്ടു നാളുകള്‍ ഏറെയായി …പുറത്തു പോകുമ്പോള്‍ ഒരു മസാല ദോശ എങ്കിലും കഴിക്കാത്തവര്‍ വളരെ ചുരുക്കമാണ് …കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മസാലദോശയുടെ ഇഷ്ട്ടക്കാരാണ്…

കടകളില്‍ ഒക്കെ മസാലദോശ ഉണ്ടാക്കുന്നത് നമ്മള്‍ പലപ്പോഴും നോക്കി നിന്നുപോകും..ഈ മസാലദോശ നമുക്ക് ഈസിയായി വീട്ടിലുണ്ടാക്കാമല്ലോ ഇന്ന് നമുക്ക് മസാലദോശ ഉണ്ടാക്കാന്‍ പഠിക്കാം.. ഇതിനാവശ്യമുള്ള സാധനങ്ങള്‍

അരി – ഒരു 1കിലോ ഗ്രാം മുക്കാല്‍ ഭാഗം പച്ചരിയും കാല്‍ഭാഗം പുഴുക്കലരിയും എടുക്കാം

ഉഴുന്ന് – കാല്‍ കിലോ ഗ്രാം

ഉപ്പ് – ആവശ്യത്തിന്

ഉരുളകിഴങ്ങ് – അര കിലോ ഗ്രാം

സവാള – അര കിലോ ഗ്രാം

തക്കാളി – രണ്ട്

പച്ചമുളക് – മൂന്ന്‍

ഇഞ്ചി – ഒരു ചെറിയ കഷണം

കറിവേപ്പില – കുറച്ച്

കടുക്‌ – കുറച്ച്

വറ്റല്‍മുളക് – 5

ഇനി ഇതുണ്ടാക്കുന്ന വിധം നോക്കാം

അരിയും ഉഴുന്നും നന്നായി കഴുകി എടുത്തു വെവ്വേറെ പാത്രങ്ങളില്‍ 10മുതല്‍ 12 മണിക്കൂര്‍ കുതിരാന്‍ വെക്കുക .നന്നായി കുതിര്ന്നതിനു ശേഷം
ആദ്യം ഉഴുന്നും പിന്നെ അരിയും വെവ്വേറെ മിക്സിയില്‍ നന്നായി അരച്ചെടുക്കുക അതിനുശേഷം ഈ രണ്ടു മാവും ഒന്നിച്ച് ഇളക്കി ഉപ്പും ചേര്‍ത്ത് പുളിക്കാന്‍ വെക്കുക.ആറുമണിക്കൂര്‍ നേരമെങ്കിലും കുറഞ്ഞത്‌ വയ്ക്കണം

ഇനി അടുത്തതായി ഉരുളകിഴങ്ങ് പുഴുങ്ങി എടുക്കുക.ഇതിനു കഷണങ്ങള്‍ ആക്കാം ശേഷം ഒരു പാനില്‍ എണ്ണ ഒഴിച്ച് കടുക്‌ ,വറ്റല്‍മുളകും മൂപ്പിച്ച്‌ അതിലേക്ക് പച്ചക്കറികള്‍ ചെറുതായി അരിഞ്ഞത് ഇട്ട് നന്നായി വഴറ്റുക. വഴന്ന്‍ കഴിയുമ്പോള്‍ ഉരുളകിഴങ്ങ് പുഴുങ്ങിയത് ചേര്‍ക്കുക .ഇതാണ് ദോശക്ക് വേണ്ടിയുള്ള മസാലക്കൂട്ട്.

ഇനി നമുക്ക് ദോശ ഉണ്ടാക്കാം ഇതിനായി ദോശ കല്ലില്‍ എണ്ണ പുരട്ടി ചൂടാകുമ്പോള്‍ മാവ് ഒഴിച്ച് കനം കുറച്ച് പരത്തി ( പറ്റുന്നത്ര കനം കുറയ്ക്കുക കനം കുറയുംന്തോറും നല്ല ക്രിസ്പി ആകും ) ഒരു വശം ചുവക്കുമ്പോള്‍ രണ്ട് സ്പൂണ്‍ മസാലക്കൂട്ട് വച്ച് ദോശ മടക്കി രണ്ടറ്റവും അമര്‍ത്തി കുറച്ച് എണ്ണ ഒഴിച്ച് മൊരിച്ച് എടുക്കുക .
മസാലദോശ റെഡി

ഇനി ഇത് ചമ്മന്തിക്കൊപ്പമോ സാമ്പാറിനോപ്പമോ കഴിക്കാം എല്ലാവരും ഇതുണ്ടാക്കി നോക്കണം ഇനി മസാല ദോശ കഴിക്കാനായി ഹോട്ടലുകളില്‍ പോകേണ്ടതില്ല..

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.