നാവില്‍ കൊതിയൂറും ഞണ്ട് മസാല

Advertisement

നമുക്കിഷ്ട്ടപ്പെട്ട വിഭവങ്ങളില്‍ ഞണ്ടിന്റെ സ്ഥാനം ഒട്ടും പിറകിലല്ല ..വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഞണ്ട്
ഞണ്ട് കഴിക്കാനും വേണം ഒരു പ്രത്യേക വൈഭവം ( ഇത് കഴിക്കാന്‍ പലര്‍ക്കും ഞണ്ടിനെപ്പോലെ തന്നെ നാല് കയ്യ് വേണ്ടി വരുമെന്ന് മാത്രം )
പലപ്പോഴും ഞണ്ട് വൃത്തിയാക്കാനും മറ്റും മിനക്കെടാന്‍ ബുദ്ധിമുട്ടാണ് എന്നതു കൊണ്ടാണ് പല വീട്ടമ്മമാരും ഞണ്ട് വേണ്ടെന്ന് വെക്കുന്നത്. എന്നാല്‍ ഞണ്ട് വിഭവങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്.
ഞണ്ടുണ്ടെങ്കില്‍ ഉച്ചക്ക് ഒരുരുള കൂടുതല്‍ കഴിക്കാം എന്നാണ് പലരും പറയുന്നത്. എന്നാല്‍ നല്ല നാടന്‍ ഞണ്ട് കറി തയ്യാറാക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇതിനാവശ്യമുള്ള സാധനങ്ങള്‍

ഞണ്ട്- ആറ് എണ്ണം

സവാള അരിഞ്ഞത്- രണ്ടെണ്ണം

ചെറിയ ഉള്ളി- അരക്കപ്പ്

ഇഞ്ചി- ഒരു കഷ്ണം

വെളുത്തുള്ളി-അല്‍പം

തക്കാളി- ഒന്ന്

പച്ചമുളക്- മൂന്നെണ്ണം

മുളക് പൊടി- ഒന്നര ടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍

ഗരം മസാല- മുക്കാല്‍ ടീസ്പൂണ്‍

കുടംപുളി- ഒരു വലിയ കഷ്ണം

ഉപ്പ്- പാകത്തിന്

കറിവേപ്പില- പാകത്തിന്

വെള്ളം- രണ്ട് കപ്പ്

വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍

ഇതെങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം

ഞണ്ട് വൃത്തിയാക്കി രണ്ടായി മുറിച്ചെടുക്കാം. ( അതിന്റെ കാലും തോടും ഒക്കെ കയ്യില്‍ കൊണ്ട് മുറിയാതെ ശ്രദ്ധിക്കണം ഞണ്ട് വൃത്തിയാക്കാന്‍ നല്ല ശ്രദ്ധ വേണം )

ഞണ്ടിനെ പാകം ചെയ്യാന്‍ പരുവത്തില്‍ എടുത്ത ശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു ചട്ടിയില്‍ ഞണ്ടും മുളക് പൊടിയും മല്ലിപ്പൊടിയും മഞ്ഞള്‍പ്പൊടിയും കുടംപുളിയും ഉപ്പും ഇട്ട് ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കാം. ഇത് നന്നായി വെന്ത് ചാറ് കുറുകി വരുമ്പോള്‍ തീ ഓഫാക്കാം.

ഇനി അടുത്തതായി ഒരു ചീനച്ചട്ടിയില്‍ അല്‍പം എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി ചെറിയ ഉള്ളി, സവാള, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റാം. ( ഏതെങ്കിലും ചേരുവ പറയാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അതും കൂടി ചേര്‍ക്കണേ ലാസ്റ്റ് എന്നോട് ഇതെന്താ ചെയ്യണ്ടേ എന്ന് ചോദിക്കരുത് 🙂 ) ഇതിലേക്ക് വേവിച്ച ഞണ്ട് ചേര്‍ക്കാം … പിന്നീട് അല്‍പസമയം തിളപ്പിക്കാവുന്നതാണ്. ഇത് ചെറു തീയില്‍ ചാറ് ആവശ്യത്തിന് വറ്റി പാകമാവുന്നത് വരെ അങ്ങിനെ കിടക്കട്ടെ ആവശ്യത്തിനു ചാറുകുറുകി പാകമാകുമ്പോള്‍ ഇറക്കി വയ്ക്കാം
നല്ല സ്വാദിഷ്ഠമായ ഞണ്ട് മസാല റെഡി.

ഇതെല്ലാവരും ഉണ്ടാക്കി നോക്കണേ വളരെ സ്വദിഷ്ട്ടമായ ഒന്നാണിതെന്ന് പറയേണ്ട ആവശ്യമില്ലല്ലോ

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.