നാരങ്ങാ ചോറ് ഉണ്ടാക്കാം

Advertisement

കൂട്ടുകാരെ ഇന്ന് നമുക്ക് ഒരു വെറൈറ്റി ചോറ് ഉണ്ടാക്കാം ..നാരങ്ങാ ചോറ് ..ഇത് വളരെ സ്വദിഷ്ട്ടമാണ് തന്നെയല്ല യാത്രയൊക്കെ പോകുമ്പോള്‍ ഈ ചോറ് കൊണ്ട് പോയാല്‍ കേടാകാതെ ഇരിക്കുന്നതും ആണ് …പലരും ദൂരെയാത്ര പോകുമ്പോള്‍ ഈ ചോറ് തയ്യാറാക്കി കൊണ്ടുപോകും വീട്ടില്‍ അമ്മയൊക്കെ ഇങ്ങിനെ തയ്യാറാക്കി കൊടുത്തു വിടുന്നത് കണ്ടിട്ടുണ്ട് …ഇത് വളരെ എളുപ്പത്തില്‍ നമുക്ക് തയ്യാറാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

അരി (ജീരാ റൈസ് ,ബസ്മതി റൈസ് പോലുള്ളവ ) – ഒരു കപ്പ്‌

വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍

വെള്ളം – മുക്കാല്‍ കപ്പ്‌

ഉപ്പ് – അര ടി സ്പൂണ്‍

താളിക്കാന്‍

എണ്ണ – 2 ടേബിള്‍ സ്പൂണ്‍

ജീരകം – അര ടി സ്പൂണ്‍

കടുക് – അര ടി സ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍

വറ്റല്‍ മുളക് – 2

പച്ചമുളക് (രണ്ടായി പിളര്‍ന്നത് )- 2

കറി വേപ്പില – 2 തണ്ട്

ഉഴുന്ന് പരിപ്പ് – അര ടി സ്പൂണ്‍

കപ്പലണ്ടി – കാല്‍ കപ്പ്‌

നാരങ്ങ പിഴിഞ്ഞ് എടുത്ത ജ്യൂസ്‌ – കാല്‍ കപ്പ്‌

ഉപ്പ് – പാകത്തിന്

ഇനി ഇത് തയ്യാറാക്കുന്ന വിധം നോക്കാം

ആദ്യം തന്നെ അരി നാലഞ്ചു പ്രാവശ്യം കഴുകുക കഴുകുമ്പോള്‍ കാടി തെളിയുന്നില്ലെങ്കില്‍ അരി വൃത്തിയായി എന്ന് ഉറപ്പിക്കാം …ഇനി ഈ അരി അരിപ്പ പാത്രത്തില്‍ ഇട്ടു വെള്ളം വാലാന്‍ വേണ്ടി വയ്ക്കുക

ഇനി ഒരു പാനില്‍ വെള്ളം വാര്‍ന്ന അരിയിട്ട് അതിലേയ്ക്ക് അളന്നു വച്ച വെള്ളം ഒഴിക്കുക ഉപ്പും ചേര്‍ക്കുക ഇത് തിളച്ചു തുടങ്ങുമ്പോള്‍ തീ കുറയ്ക്കാം നന്നായി വേവിച്ചു വെള്ളം പറ്റിച്ചു എടുക്കുക പതിനഞ്ച് മിനിറ്റ് വേണ്ടി വരും ,അരി വെന്തു വരുവാന്‍ .

ഇനി ഇതൊന്നു താളിച്ച്‌ എടുക്കാം താളിക്കുന്ന രീതി

ഒരു പാനില്‍ എണ്ണ ചൂടാക്കുക .

ഇതിലേക്ക് ആദ്യം കപ്പലണ്ടി വറുത്തു എടുക്കുക .ഇതു കോരി മാറ്റി അതെ എണ്ണയില്‍ തന്നെ ജീരകം ,കടുക് ഇവ ഇടുക.പൊട്ടി തുടങ്ങുമ്പോള്‍ വറ്റല്‍മുളകുംപച്ചമുളകും കറിവേപ്പിലയും ഇട്ടു മൂപ്പിച്ചുഎടുക്കുക
ഇനി ഇതിലേയ്ക്ക് ഉഴുന്ന് പരിപ്പ് ഇടുക.ഒരു മിനിറ്റ് വറക്കുക .

അതിനു ശേഷം മഞ്ഞള്‍പ്പൊടി ഇട്ട് മിക്സ്‌ ചെയ്യുക .

ഈ മിശ്രിതത്തിലേക്ക് നേരത്തെതന്നെ വേവിച്ചു വച്ചിരിക്കുന്ന അരിയും വറുത്തു വച്ചിരിക്കുന്ന കപ്പലണ്ടിയും ചേര്‍ക്കുക . കൂടെ നാരങ്ങ ജ്യൂസ്‌ ഇതിലേക്ക് ചേര്‍ക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് രണ്ടു മിനിറ്റ് പതുക്കെ ഇളക്കി കൊടുക്കുക ഒന്ന് നന്നായി വലിയാന്‍ അനുവദിക്കുക ശേഷം വാങ്ങാം
നാരങ്ങ ചോറ് തയ്യാറായി കഴിഞ്ഞു .

ഇനി പെട്ടന്നുള്ള യാത്രയാണെങ്കില്‍ വെന്തിരിക്കുന്ന ചോറ് ഏതാണോ അതുപയോഗിച്ചും നമുക്ക് ഇതുപോലെ ഉണ്ടാക്കാവുന്നത്….വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒന്നാണ് ഇത് …എല്ലാവരും ചെയ്തു നോക്കുക

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.