സണ്‍‌ഡേ സ്പെഷ്യല്‍ ബീഫ് വറുത്തരച്ചത്

കൂട്ടുകാരെ ഇന്ന് നമുക്ക് ബീഫ് വറുത്തരച്ചത് ഉണ്ടാക്കിയാലോ ? ചെറിയ കുഴമ്പന്‍ ചാര്‍ ഒക്കെയായിട്ട്‌ തയ്യാറാക്കുന്ന ഈ കറി സ്വാദില്‍ ഏറെ മുന്‍പിലാണ് …ഇന്ന് നമുക്ക് ബീഫ് വറുത്തരച്ചു വയ്ക്കാം …ഇന്ന് ഞായറാഴ്ച അല്ലെ മിക്ക വീടുകളിലും ബീഫ് പതിവാണ്..ഇന്നുച്ചയ്ക്ക് ഈ തട്ടുകട വിഭവമാകട്ടെ …അപ്പോള്‍ നമുക്ക് നോക്കാം ഈസി ടേസ്റ്റി ബീഫ് വറുത്തരച്ചത് എങ്ങിനെ തയ്യാറാക്കാം എന്ന് ..അതിനാവശ്യമുള്ള സാധനങ്ങള്‍

ബീഫ് ഒരുകിലോ,

തക്കാളി അരകിലോ,

മല്ലി 4 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍ ആവശ്യത്തിന്,

ഇഞ്ചി കാല്‍ കിലോ,

മസാലപ്പൊടി _ മൂന്നു ടിസ്പൂണ്‍

വെളുത്തുള്ളി 50 ഗ്രാം

മുളകുപൊടി രണ്ടു ടേബിള്‍ സ്പൂണ്‍,

കുരുമുളക് പൊടി രണ്ട് ടേബിള്‍ സ്പൂണ്‍

സവാള അരകിലോ,

ഉപ്പ് പാകത്തിന്,

തേങ്ങ ഒരു മുറി,

തെങ്ങക്കൊത്ത് കുറച്ചു

കറിവേപ്പില,

മല്ലിയില,

ചെറിയ ഉള്ളി അഞ്ച് എണ്ണം,

വറ്റല്‍ മുളക് – നാല് എണ്ണം

വെളിച്ചെണ്ണ രണ്ടു സ്പൂണ്‍

ഇനി തയാറാക്കുന്ന വിധം നോക്കാം

ബീഫ് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മുളകുപൊടിയും മഞ്ഞള്‍ പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്തു ഒന്ന് തിരുമ്മി വയ്ക്കുക . ഈ സമയം നമുക്ക് മല്ലി ഒന്ന് വറുത്തു പൊടിച്ചു എടുക്കാം ( ചീനച്ചട്ടിയില്‍ ഇട്ടു കൈകൊണ്ടു ഞെരിച്ചാല്‍ പൊടിയുന്ന വിധം ആയാല്‍ മതി ഒരുപാട് മൂത്ത് പോകരുത് )അതുപോലെതന്നെ തേങ്ങയും വറുത്തു നല്ലപോലെ അരചെടുക്കാം

ഇനി പാത്രം ചൂടാക്കിയതിനുശേഷം വെളിച്ചെണ്ണ ഒഴിച്ച് സവാള അരിഞ്ഞതും ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും ചേര്‍ത്ത് വഴറ്റുക.( പച്ചമണം മാറിയാല്‍ മതി ) ഇനി ഇതിലേയ്ക്ക് വറുത്ത് പൊടിച്ച മല്ലിപ്പൊടി ചേര്‍ത്തതിനു ശേഷം തക്കാളി രണ്ടായി മുറിച്ചതും ചേര്‍ക്കുക. പിന്നീട് ഈ കൂട്ടിലേയ്ക്ക്‌ മസാല പിടിക്കാന്‍ വച്ചിരുന്ന ബീഫ് കഷണങ്ങള്‍ ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. ( ഒരു ചെറിയ കുഴമ്പ് ചാറു വേണം അതിനായി ലേശം വെള്ളം ചേര്‍ക്കാം ) ഇത് തിളച്ചതിന് ശേഷം കുരുമുളക് പൊടി ചേര്‍ക്കണം. ബീഫ് വെന്തു വരുമ്പോള്‍ തേങ്ങ വറുത്തരച്ചത് ചേര്‍ത്തിളക്കുക നന്നായി ഇളക്കി യോജിപ്പിക്കാം . അതിനു ശേഷം മസാലപ്പൊടിയും മല്ലിയിലയും ചേര്‍ത്ത് വാങ്ങിവെക്കുക . അല്പം വെളിച്ചെണ്ണ ചൂടാക്കി ഉള്ളി അരിഞ്ഞതും തേങ്ങാകൊത്തും മൂപ്പിച്ചതിന് ശേഷം വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിച്ചു കറിയില്‍ ഒഴിക്കുക.

വേണമെങ്കില്‍ ഇതൊപ്പം എന്തെങ്കിലും കഷണങ്ങള്‍ ചേര്‍ക്കാം ഉരുളക്കിഴങ്ങ് , കായ . കടച്ചക്ക ഒക്കെ

സ്വദിഷ്ട്ടമായ ബീഫ് വറുത്തരച്ചത് റെഡി
ഇത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാം എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം വളരെ ടേസ്റ്റിയാണ് ..ഈസിയാണ്

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.