Blog

  • കൊതിയൂറും ജിലേബി ഉണ്ടാക്കാം

    കൊതിയൂറും ജിലേബി ഉണ്ടാക്കാം

    ജിലേബി എല്ലാവര്‍ക്കും ഇഷ്ട്ടമുള്ള ഒന്നാണ് …തേന്‍ പോലെ മധുരമുള്ള ജിലേബി കുട്ടികള്‍ക്കൊക്കെ ഇഷ്ട്ട പലഹാരമാണ് …ബേക്കറിയില്‍ ചില്ല് ഭരണികളില്‍ കയറിയിരുന്നു നമ്മെ കൊതിപ്പിക്കുന്ന ഈ ജിലേബിയെ വളരെ ഈസിയായി നമ്മുടെ കൈകൊണ്ടു ഉണ്ടാക്കി എടുക്കാവുന്നതെയുള്ളൂ എന്ന് എത്ര പേര്‍ക്കറിയാം .. വര്‍ഷങ്ങളായി മധുരം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നവര്‍ പോലും ഒരു ജിലേബി കണ്ടാല്‍ മൂക്കും കുത്തി വീഴുന്ന കാണാം ..നമുക്കീ ഇഷ്ട്ടനെ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ഇതിനാവശ്യമായത്

    ചേരുവകൾ

    ഉഴുന്ന് പരിപ്പ് – 500 ഗ്രാം ( കൂടുതല്‍ ഉണ്ടാക്കെണ്ടവര്‍ക്ക് കൂടുതല്‍ എടുക്കാം അതിനനുസരിച്ച് മറ്റു ചേരുവകളും കൂട്ടി എടുത്താല്‍ മതി )

    നെയ്യ് – 400 ഗ്രാം ( നറുനെയ് ആണ് നല്ലത് ഒരു പ്രത്യേക സ്വാദ് ഉണ്ടാകും )

    പഞ്ചസാര – 750 ഗ്രാം ( മധുരം കുറവ് വേണ്ടവര്‍ക്ക് കുറയ്ക്കാം കൂടുതല്‍ വേണ്ടവര്‍ക്ക് കൂട്ടാം നിങ്ങളായി നിങ്ങടെ പാടായി )

    ജിലേബി കളര്‍ – പാകത്തിന് ( ഏതു കളര്‍ വേണമെങ്കിലും ഇടാം ..മഞ്ഞ…ചുവപ്പ്..ഓറഞ്ചു…പച്ച വേണമെങ്കില്‍ അതും ഇടാം )

    ഇനിയെതെങ്ങിനെ ജിലേബിയാക്കി എടുക്കാമെന്ന് നോക്കാം

    ഉഴുന്ന് പരിപ്പ് എടുത്തു മൂന്നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിരാന്‍ ഇടുക നന്നായി കുതിര്‍ന്ന ശേഷം ഇതെടുത്തു വൃത്തിയായി അരച്ച് എടുക്കുക തരിയൊന്നും ഉണ്ടാകാന്‍ പാടില്ല നന്നായിത്തന്നെ അരയണം മിക്സിയൊക്കെ ഉള്ളപ്പോള്‍ അരയ്ക്കാന്‍ ആര്‍ക്കും ഒരു പാടുമില്ല അമ്മിയില്‍ അരച്ച് നോക്കിയേ ആരോഗ്യത്തിനും നല്ലതാ ( എന്താണ് അമ്മി എന്ന് ആരും ചോദിച്ചേക്കല്ലേ )

    അടുത്തതായി പഞ്ചസാര ലേശം വെള്ളം ഒഴിച്ച് പാനിയാക്കി എടുക്കാം ( ഇതൊന്നു അരിച്ച് എടുത്താല്‍ നല്ലതാ എന്തെങ്കിലും കരട് ഒക്കെയുണ്ടെങ്കില്‍ പോയിക്കിട്ടും ) ഇനി ഇതിലേയ്ക്ക് കളര്‍ ചേര്‍ത്ത് ഇളക്കാം ( വേണമെങ്കില്‍ ഇതിലേയ്ക്ക് അല്പം തേന്‍ കൂടി ചേര്‍ക്കാം ) ഇതവിടെ ഇരിക്കട്ടെ കേട്ടോ

    ഇനി ഒരു ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ ഒരു കണ്ണന്‍ ചിരട്ടയില്‍ അല്ലങ്കി വേണ്ട ഒരു പ്ലാസ്റ്റിക് കവര്‍ എടുത്തു അതിലേയ്ക്ക് അരച്ച് വച്ചിരിക്കുന്ന മാവോഴിക്കുക ഇത് ഒരു കോണ്‍ ആകൃതിയില്‍ മുകള്‍ ഭാഗം കൂട്ടിപ്പിടിക്കുക എന്നിട്ട് അതിന്റെ അടിയില്‍ ദ്വാരം ഇടുക ഇതിലൂടെ ജിലെബിയുടെ ആകൃതിയില്‍ വട്ടത്തില്‍ മാവ് പിഴിഞ്ഞ് നെയ്യിലെയ്ക്ക് ഒഴിക്കുക …ഇത് രണ്ടു വശം മറിച്ച് ഇട്ടു മൂക്കുമ്പോള്‍ കോരി തയ്യാറാക്കി വച്ചിരിക്കുന്ന പഞ്ചസാരപ്പാനിയിലേക്ക് ഇടുക

    ഇനി ഇത് നന്നായി കുതിര്‍ന്നു കഴിയുമ്പോള്‍ പഞ്ചസാര പാനിയില്‍ നിന്നും കോരി മാറ്റാം

    കൊതിയൂറും ജിലേബി റെഡി …ഇനി എടുത്തു ആവശ്യംപോലെ കഴിക്കാം …ഷുഗര്‍ ഉള്ളവര്‍ കുറച്ചു കഴിച്ചാല്‍ മതി ….അപ്പോള്‍ എല്ലാവരും വീട്ടില്‍ ഉണ്ടാക്കി നോക്കുക തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • തനി നാടന്‍ മട്ടന്‍ ബിരിയാണി

    തനി നാടന്‍ മട്ടന്‍ ബിരിയാണി

    ബിരിയാണി കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമല്ലേ …ഇപ്പോള്‍ ഇത് മിക്കവരും വീടുകളില്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട് … വീട്ടിലുള്ളവരുടെ പിറന്നാള്‍ ദിവസങ്ങളിലും മറ്റു വിശേഷദിവസങ്ങളിലും ഒക്കെ ബിരിയാണി ആണ് ഉണ്ടാക്കുക …ഹോട്ടലുകളില്‍ നിന്നൊക്കെ വാങ്ങുന്നതിനേക്കാള്‍ മികച്ച ബിരിയാണി നമുക്ക് വീട്ടില്‍ ഉണ്ടാക്കാം …വളരെ എളുപ്പത്തില്‍ തയ്യാറാക്കുകയും ചെയ്യാം ഇത് ….ഇന്ന് നമുക്ക് മട്ടന്‍ ബിരിയായി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

    മട്ടണ്‍ – ഇടത്തരം കഷ്ണങ്ങളായി മുറിച്ചത് 1/2 കിലോ
    കറിവേപ്പില – 10 ഗ്രാം
    കശ്കശ് – 1 ടീസ്പൂണ്‍
    തൈര് – 1/2 ക്പ്പ്
    മല്ലി പൊടി -2 ടീസ്പൂണ്‍
    പെരും ജീരകം – 1/2 ടീസ്പൂണ്‍
    പച്ചമുളക് – 5 എണ്ണം.
    ജീരകം – 1 ടീസ്പൂണ്‍
    വെളുത്തുള്ളി(അരിഞ്ഞത്) – 2 ടീസ്പൂണ്‍
    ഇഞ്ചി കൊത്തിയരിഞ്ഞത് (അരിഞ്ഞത്) – 2 ടീസ്പൂണ്‍
    മഞ്ഞള്‍ പൊടി -1/2 ടീസ്പൂണ്‍
    നാരങ്ങാനീര് – 1 ടീസ്പൂണ്‍
    ഉപ്പ് – ആവശ്യത്തിനു
    വയണയില – ഒരെണ്ണം
    ഏലയ്ക്ക – രണ്ടെണ്ണം

    ആദ്യം തന്നെ മട്ടന്‍ ഒരു പാത്രത്തിലെടുത്ത് വെളുത്തുള്ളി, ഗ്രാമ്പൂ, കറുവാപട്ട, പെരുംജീരകം, പച്ചമുളക്, മഞ്ഞള്‍പൊടി, കശ്കശ് അരച്ചത് ചതച്ചെടുത്ത ഇഞ്ചി, ജാതിക്ക, വയണയില. ജീരകം, ഏലയ്ക്ക്, മല്ലിപ്പൊടി, നാരങ്ങാനീര്, കറിവേപ്പില, തൈര്, ഉപ്പ് എന്നിവ ചേര്‍ത്തു നന്നായി കുഴച്ചു വയ്ക്കുക. കുറച്ചു നേരം അതവിടെ ഇരിക്കട്ടെ

    ബിരിയാണി ചോറിന്

    ബിരിയാണി അരി 250 ഗ്രാം
    വെള്ളം – 1/2 ലിറ്റര്‍ നെയ്യ് – 3 ടീസ്പൂണ്‍
    കറുവപട്ട – 5,6 എണ്ണം
    വയണയില 1
    ഏലയ്ക്ക – 4, 5 എണ്ണം.

    ഇനി മറ്റൊരു പാത്രമെടുത്ത് നാലു ടീസ്പൂണ്‍ നെയ്യൊഴിക്കുക. കറുവാപട്ട, ഇതിലേക്ക് ഏലയ്ക്ക, വയണയില നന്നായി ഇളക്കിയതിനുശേഷം അരി ചേര്‍ക്കുക. വീണ്ടും ഇളക്കി ആവശ്യത്തിനു വെള്ളവും (അരി പൂര്‍ണ്ണമായും മുങ്ങത്തക്കവിധം) ഉപ്പും ചേര്‍ക്കുക. പാത്രം അടച്ചു വച്ച് നന്നായി വേവിക്കുക.വെള്ളം വറ്റുമ്പോള്‍ അരി വെന്തിട്ടുണ്ടാകും

    അലങ്കാരത്തിനുള്ള ചേരുവകള്‍
    സവാള അരിഞ്ഞത് 1 കപ്പ്
    അണ്ടിപ്പരിപ്പ് 1/4 കപ്പ്
    ഉണക്ക മുന്തിരി 1/4 കപ്പ്
    നെയ്യ് 2 ടീസ്പൂണ്‍
    മല്ലിയില – ആവശ്യത്തിനു

    മട്ടന്‍ വേവിക്കാന്‍
    സവാള – ഒരെണ്ണം അരിഞ്ഞത്
    തക്കാളി – രണ്ടെണ്ണം അരിഞ്ഞത്
    നെയ്യ് – ഒരു ടിസ്പൂണ്‍

    ഒരു പാത്രത്തിലേക്ക് 2 ടീസ്പൂണ്‍ നെയ്യൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് കശുവണ്ടിപ്പരിപ്പിട്ട് ബ്രൗണ്‍ നിറമാകുന്നവരെ ഇളക്കുക. അത് മാറ്റിയതിനു ശേഷം ഉണക്കമുന്തിരി മുപ്പിച്ചെടുക്കുക. അതിനുശേഷം സവാളയില്‍ ഉപ്പു ചേര്‍ത്ത് നന്നായി വറുത്തെടുക്കുക.

    ഇനി നമുക്ക് മസാല പുരട്ടി വച്ചിരിക്കുന്ന മട്ടന്‍ വേവിക്കാം
    ഒരു പാത്രത്തില്‍ നെയ്യ് ഒഴിക്കുക.
    ഇതിലേക്ക് കഷ്ണങ്ങളാക്കിയ കുറച്ചു സവാള ചേര്‍ത്ത് ഇളക്കുക. അല്‍പം തക്കാളി ചേര്‍ത്ത് ഇളക്കിയതിനു ശേഷം പുരട്ടി വച്ചിരിക്കുന്ന ആട്ടിറച്ചി ചേര്‍ക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് പാത്രം അടച്ചു വച്ചു വേവിക്കുക.

    ഇതിനു ശേഷം വേവിച്ച അരി കുറച്ചെടുത്തു ഒരു പാത്രത്തിലേയ്ക്ക് മാറ്റുക അതിനു മുകളില്‍ ആട്ടിറച്ചി ഇട്ടതിനുശേഷം ചോറ് അതിനുമുകളിലായി ഇടുക. വീണ്ടും ഇതാവര്‍ത്തിക്കുക. ഏറ്റവും മുകളിലായി കശുവണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും വറുത്തെടുത്ത സവാളയും ചേര്‍ക്കുക. അല്പം മല്ലിയില ചേര്‍ത്ത് 1 മിനിറ്റ് വേവിക്കുക…
    മട്ടന്‍ ബിരിയാണി റെഡി
    എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം കേട്ടോ …വളരെ എളുപ്പത്തില്‍ തയ്യാറാക്കാം

    ഈ പോസ്റ്റ്‌ ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക …ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കാന്‍ പേജ് ലൈക്‌ ചെയ്യുക

  • ആലൂ ഗോപി ബട്ടൂര

    ആലൂ ഗോപി ബട്ടൂര

    ഹലോ കൂട്ടുകാരെ ,,പ്രാതലിനു ഒരു ഉത്തരേന്ത്യന്‍ ഭക്ഷണം ആയാലോ …സ്ഥിരം പ്രാതല്‍ വിഭവങ്ങളില്‍ നിന്നും ഒരു ദിവസം ഒന്ന് മാറ്റിപ്പിടിക്കാം അല്ലെ …ഇന്ന് നമുക്ക് ആലൂ ഗോപി ബട്ടൂര ഉണ്ടാക്കാം …ഇത് കഴിച്ചിട്ടുള്ളവര്‍ക്ക് അറിയാം വളരെ ടേസ്റ്റിയാണ് …അപ്പോള്‍ നമുക്ക് ഉണ്ടാക്കാം ആലൂ ഗോപി ബട്ടൂര ,ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ഉരുളക്കിഴങ്ങ് ( ആലൂ ) – കാല്‍ക്കിലോ

    ക്വാളിഫ്ളവര്‍ ( ഗോപി )- അരക്കിലോ

    വെളിച്ചെണ്ണ – അര ലിറ്റര്‍

    ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് കഴുകി വൃത്തിയാക്കി ചെറുതായി നുറുക്കുക ഒരെണ്ണം ഒരു പത്തു പതിനാറു കഷണം ആക്കാം

    ഇനി ക്വാളിഫ്ളവര്‍ നടുവിലെ വലിയ തണ്ട് ഒഴിച്ച് ബാക്കി എല്ലാം ചെറിയ കഷണങ്ങളാക്കുക ഇതും കഴുകി മാറ്റിവയ്ക്കുക

    ഇനി ഒരു ചീനച്ചട്ടി അടുപ്പതുവച്ചു വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ ഉരുളക്കിഴങ്ങ് ഇട്ടു നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതു വരെ ഡീപ്പ് ഫ്രൈ ആയി പൊരിചെടുക്കാം ശേഷം ക്വാളിഫ്ളവറും ഇങ്ങിനെ പൊരിച്ചെടുക്കുക എന്നിട്ട് ഇത് രണ്ടും മാറ്റി വയ്ക്കുക

    ഇനി അടുത്തതായി വേണ്ട സാധനങ്ങള്‍
    പച്ചമുളക് – പത്തെണ്ണം നീളത്തില്‍ അരിഞ്ഞത്

    ഇഞ്ചി – ചെറിയ കഷണം കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്

    25 ഗ്രാം ഇഞ്ചിയും 25 ഗ്രാം വെളുത്ത ഉള്ളിയും പേസ്റ്റാക്കിയത് ( രണ്ടും സപ്രേറ്റ്ആക്കി പേസ്റ്റാക്കണം)

    മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍.

    മഞ്ഞള്‍ പൊടി ഒരു ടീ സ്പൂണ്‍.

    ഒരു നുള്ള് ഗരം മസാല.

    രണ്ട് സവാള വളരെ നേര്‍മ്മയായി അരിഞ്ഞത്

    ഉപ്പ് പാകത്തിന്

    ഇനി അടുത്തതായി ചെയ്യേണ്ടത് ഉരുളക്കിഴങ്ങ് പൊരിക്കാന്‍ എടുത്ത വെളിച്ചെണ്ണയില്‍ കുറച്ചു എടുത്തു ഇതൊക്കെ ഒന്ന് വഴറ്റി എടുക്കണം
    ആദ്യം ഇഞ്ചി പേസ്റ്റ് ഇടുക അതിന്റെ പച്ച മണം മാറിയാല്‍ വെളുത്തുള്ളി പേസ്റ്റ് ഇടുക ഒന്ന് വഴറ്റുക ശീഷം അഞ്ചു പച്ചമുളക് ചേര്‍ക്കുക ഒന്ന് വാടിയ ശേഷം സവാള ചേര്‍ക്കുക എല്ലാം ഒന്ന് ബൌന്‍ നിറമാകും വരെ വഴറ്റുക ഇനി ഇതിലേക്ക് മഞ്ഞള്‍പ്പൊടി ഇടുക ഒന്ന് ഇളക്കിയിട്ട് മുളക് പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ക്കാം നന്നായി വഴട്ടിയിട്ടു വറുത്തു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ക്വാളിഫ്ളവര്‍ കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക ഇറക്കാന്‍ നേരം ബാക്കിയുള്ള പച്ചമുളകും ഇഞ്ചിയും കൂടി ചേര്‍ക്കാം …ഇനി ഇത് വാങ്ങി പാത്രത്തിലേക്ക് മാറ്റുക

    അടുത്തതായി നമുക്ക് ബട്ടൂര ഉണ്ടാക്കാം ഇതിനാവശ്യമായത്

    കാല്‍ക്കിലോ മൈദാ

    ഒരു കോഴിമുട്ട

    ചൂട് വെള്ളം

    മൈദാ യില്‍ മുട്ടയും ചൂടുവെള്ളവും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ചു മാവാക്കുക …ഇതില്‍ കുറച്ചു എണ്ണ തേച്ചു നനഞ്ഞ തുണികൊണ്ട് മൂടി വയ്ക്കുക ഇത് അരമണിക്കൂര്‍ നേരം വയ്ക്കുക
    അതിനുശേഷം എടുത്തു ഉരുളകളാക്കി വലിയ പത്തിരിയുടെ വലിപ്പത്തില്‍ പരത്തുക ഉരുളക്കിഴങ്ങ് പൊരിച്ച വെളിച്ചെണ്ണയില്‍ തന്നെ ഇതും പൊരിച്ചെടുക്കുക…( പൂരിക്ക് ആട്ടയാണെങ്കില്‍ ഇതിന് മൈദയാണ് ഉപയോഗികുക, പൂരിയേക്കാള്‍ വലുതായി പരത്തുകയും വേണം)

    ഇപ്പോള്‍ ആലൂ ഗോപി ബട്ടൂര റെഡിയായിക്കഴിഞ്ഞു ഇനി ഇത് രണ്ടും കൂടി കഴിക്കാം …നല്ല സ്വാദിഷ്ടമായ ഒന്നാണിത് … വായിക്കുമ്പോള്‍ എളുപ്പമാല്ലന്നു തോന്നും പക്ഷെ ഉണ്ടാക്കുമ്പോള്‍ എളുപ്പമാ ഒരു ലൈക്‌ അടിച്ചിട്ട് തുടക്കിയാല്‍ സൂപ്പര്‍ ആകും …എല്ലാവരും ഉണ്ടാക്കി നോക്കുക …

    ഈ പോസ്റ്റ്‌ ഇഷ്ട്ടമായെങ്കില്‍ മറ്റു കൂട്ടുകാര്‍ക്ക് കൂടി ചെയര്‍ ചെയ്യൂ ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുവാനായി ഈ പേജ് ലൈക് ചെയ്യൂ

  • നാടന്‍ ബീഫ് ഫ്രൈ ഉണ്ടാക്കാം

    നാടന്‍ ബീഫ് ഫ്രൈ ഉണ്ടാക്കാം

    ഇന്ന് നമുക്ക് നാടന്‍ ബീഫ് ഫ്രൈ ഉണ്ടാക്കാം ..ഒരുപാടുപേര്‍ ആവശ്യപ്പെട്ടിരുന്നു ഇത് …ബീഫ് ഫ്രൈ ഒക്കെ ഒരു പ്രാവശ്യം കഴിച്ചവര്‍ പിന്നെ അതെ കഴിക്കൂ ..ഇന്നി വീടുകളില്‍ എല്ലാം തന്നെ പ്രധാന നോണ്‍ വെജ് വിഭവം ബീഫ് ഫ്രൈ ആണ് …എളുപ്പത്തില്‍ തയ്യാറാക്കാം എന്നാണു ഇതിന്റെ പ്രത്യേകത …ബീഫിന്‍റെ പേരില്‍ നടക്കുന്ന കോലാഹലങ്ങള്‍ ഒക്കെ തല്‍ക്കാലം കണ്ടില്ലാന്നു വയ്ക്കാം നല്ലൊരു ബീഫ് ഫ്രൈ ഉണ്ടാക്കി കഴിക്കാം അല്ലെ …അപ്പോള്‍ തുടങ്ങാം….ബീഫ് ഫ്രൈ തയ്യാറാക്കുന്നതിന് ആവശ്യമുള്ള സാധനങ്ങള്‍

    പോത്തിറച്ചി-1 കിലോ

    സവാള-2 (നീളത്തില്‍ അരിഞ്ഞത്)

    ചെറിയ ഉള്ളി-1 കപ്പ് (തൊലി കളഞ്ഞ് നീളത്തില്‍ അരിഞ്ഞത്)

    മല്ലിപ്പൊടി-2 സ്പൂണ്‍

    മുളകുപൊടി-1 സ്പൂണ്‍

    കുരുമുളകു പൊടി-1 സ്പൂണ്‍

    മഞ്ഞള്‍പ്പൊടി-1 സ്പൂണ്‍

    ഇഞ്ചി, വെളുത്തുള്ളി-1 സ്പൂണ്‍

    ഗരം മസാല-അര സ്പൂണ്‍

    കറുവാപ്പട്ട-ചെറിയ കഷ്ണം

    ഗ്രാമ്പൂ-4

    പെരുഞ്ചീരകം-അര സ്പൂണ്‍

    തേങ്ങാക്കൊത്ത്-അര കപ്പ്

    വെളിച്ചെണ്ണ – ആവശ്യത്തിന്

    കറിവേപ്പില – രണ്ടു കതിര്‍

    ഉപ്പ് – ആവശ്യത്തിനു

    ഇത്രയും സാധനങ്ങള്‍ അടുപ്പിച്ചു വയ്ക്കുക ..ഇനി ഇത് എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം
    ആദ്യമായി ബീഫ് ചെറിയ കഷ്ണങ്ങളാക്കി കഴുകി ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഒരു അരിപ്പ പാത്രത്തില്‍ വെള്ളം വാര്‍ന്നു പോകാന്‍ വയ്ക്കുക. അതിനുശേഷം ഗ്രാമ്പൂ, കറുവാപ്പട്ട, പെരുഞ്ചീരകം എന്നിവ വറുത്തു പൊടിക്കുക. ( ഇപ്പോള്‍ നല്ല സൂപ്പര്‍ മസാലയുടെ മണം വരും ) ഇതും ബാക്കി മസാലപ്പൊടികളും ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്എന്നിവയും കറിവേപ്പിലയും കൂട്ടി വെള്ളം വാര്‍ന്ന ഇറച്ചിയില്‍ നന്നായി പുരട്ടി വയ്ക്കുക. ഇത് അര മണിക്കൂര്‍ അവിടെ ഇരിക്കട്ടെ നന്നായി മസാല പിടിക്കട്ടെ . അതിനുശേഷം ഇത് ഒരു സ്വല്പം വെള്ളം ചേര്‍ത്ത് വേവിച്ചു എടുക്കുക
    . വേവിച്ച ഇറച്ചിയില്‍ നിന്നും വെള്ളം പൂര്‍ണമായും വറ്റിച്ചെടുക്കണം.

    അടുത്തതായി ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ചെറിയ ഉള്ളി, സവാള എന്നിവ ചേര്‍ത്ത് ബ്രൗണ്‍ നിറമാകും വരെ വഴറ്റുക ഇനി ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബിഫ് ഇട്ട് ഇളക്കുക. ( ഇപ്പോള്‍ നല്ല മണം ഒക്കെ വരും അയല്‍പക്കത് ഉള്ള കൊതിയന്മാരും മണം പിടിക്കും ) അല്‍പസമയത്തിനു ശേഷം നാളികേരക്കൊത്തും ചേര്‍ത്ത് ഇളക്കി ഫ്രൈ ആക്കി വാങ്ങിവയ്ക്കാം …( കറി കഴിക്കുമ്പോള്‍ ഈ തേങ്ങാക്കൊത്ത് ഇടയ്ക്ക് കടിക്കുന്നത് ഒരു പ്രത്യേക സ്വാദ് ആണ് )
    നാടന്‍ ബീഫ് ഫ്രൈ റെഡി

    എല്ലാവരും ഇനി ബീഫ് വാങ്ങുമ്പോള്‍ ഇങ്ങിനെ ഉണ്ടാക്കി നോക്കണം കേട്ടോ അടിപൊളിയാണ്
    എളുപ്പത്തില്‍ തയ്യാറാക്കാവുന്നതെ ഉള്ളൂ…മറ്റൊരു വിഭവവുമായി വീണ്ടും കാണാം

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • ഹല്‍വ വീട്ടില്‍ ഉണ്ടാക്കാം

    ഹല്‍വ വീട്ടില്‍ ഉണ്ടാക്കാം

    ഹല്‍വ ഇഷ്ട്ടമല്ലേ എല്ലാവര്‍ക്കും ..പലഹാരങ്ങളുടെ ഇടയില്‍ ഹല്‍വക്കുള്ള സ്ഥാനം ചെറുതല്ല …മാഞ്ഞാലി ഹല്‍വ …കോഴിക്കോടന്‍ ഹല്‍വ ഇവയുടെ രുചിയൊക്കെ നാവിലുണ്ട് ഇപ്പോഴും…ഈ പലഹാരം വീട്ടില്‍ ഉണ്ടാക്കുന്നവര്‍ വളരെ ചുരുക്കമാണ് ,, ബേക്കറികളില്‍ നിന്നാണ് നാം പലപ്പോഴും ഇത് വാങ്ങുക അല്ലെ ,,,എന്നാല്‍ നമുക്കിത് വീട്ടില്‍ ഉണ്ടാക്കി നോക്കിയാലോ ? വലിയ ബുദ്ധിമുട്ട് ഒന്നുമില്ലാതെ തന്നെ നമുക്കിത് ഉണ്ടാക്കാവുന്നതാണ് …മായം ചേരാത്ത നല്ല ഫ്രഷ്‌ ഹല്‍വ കഴിക്കുകയും ചെയ്യാം …ഇതെങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം നമുക്ക് ഇതിനാവശ്യമുള്ള സാധനങ്ങള്‍ പറയാം …

    1. മൈദ -1 കിലോ

    2. തേങ്ങ -4

    3. ശര്‍ക്കര -മൂന്നര കപ്പ്

    4. വെണ്ണ -250 ഗ്രാം

    5. ഡാല്‍ഡാ -250 ഗ്രാം

    6. പഞ്ചസാര -200 ഗ്രാം

    7. വാനില എസ്സന്‍സ് -1 സ്പൂണ്‍

    8. ജാതിയ്ക്ക,ഏലക്ക ഇവ പൊടിച്ചത് -1 സ്പൂണ്‍

    9. അണ്ടിപരിപ്പ് -100 ഗ്രാം

    ഇനി ഇത് തയ്യാറാക്കുന്ന വിധം എങ്ങിനെയാണെന്ന് നോക്കാം

    ആദ്യം തന്നെ മൈദ വെള്ളമൊഴിച്ച് കലക്കുക. ഒരു പാത്രത്തിന്റെ വക്കില്‍ തോര്‍ത്തുകെട്ടി ഈ കലക്കിയ മാവൊഴിച്ച് നന്നായി ഞെരടി പിഴിഞ്ഞ് അരിച്ചെടുക്കുക ( അതിലുള്ള കട്ടകളും കരടുകളും ഒക്കെ പോകാന്‍ ആണ് ഇങ്ങിനെ ചെയ്യുന്നത് ) . ഇനി ഇതില്‍ 2 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ചൂടാക്കുക.
    ഇനി ശര്‍ക്കര പാനിയാക്കി മാവിലേയ്ക്ക് അരിചോഴിക്കുക എന്നിട്ട് ഇളക്കിക്കൊണ്ടിരിക്കുക . തേങ്ങ ചിരകി 10 കപ്പ് വെള്ളമൊഴിച്ച് നന്നായി പിഴിഞ്ഞ് പാലെടുക്കുക ( തേങ്ങാപ്പാല്‍ ഒക്കെ പിഴിഞ്ഞ് വച്ചിട്ട് വേണം കേട്ടോ മൈദാ കലക്കി മാവുണ്ടാക്കി അടുപ്പത്ത് വയ്ക്കാന്‍ ..അല്ലാതെ അടുപ്പത് വച്ചിട്ട് തേങ്ങയിടാന്‍ ഓടരുതെ ) ഇനി ഈ തേങ്ങാപ്പാലില്‍ നിന്നും
    10 കപ്പ് കൂട്ടിലേയ്ക്ക്‌ ഒഴിച്ച് തുടര്‍ച്ചയായി ഇളക്കുക. ( ഇളക്കിലാണ് കാര്യം അടിയില്‍ പിടിക്കാതെ ഇളക്കാലോട് ഇളക്കല്‍ ) ഇടയ്ക്കിടെ ഡാല്‍ഡയും വെണ്ണയും മാറിമാറി
    ചേര്‍ത്തിളക്കിക്കൊണ്ടിരിയ്ക്കണം. ഏകദേശം മുക്കാല്‍ ഭാഗത്തോളം കുറുകുമ്പോള്‍ പഞ്ചസാര ചേര്‍ക്കാം
    അതിനു ശേഷം അണ്ടിപരിപ്പ് ചേര്‍ക്കുക.ഇളക്കുക പിന്നിട് ക്രമമനുസരിച്ച്‌ ഏലക്കാപ്പൊടി,ജാതിയ്ക്കാപ്പൊടി,എസ്സന്‍സ് എന്നിവ ചേര്‍ത്തിളക്കുക. ഇനി ഇത് നന്നായി വരണ്ടു അതില്‍ നിന്നും നെയ്യ് ഇറങ്ങി വരും ഇപ്പോള്‍ ഇത് ഉരുളുന്ന പാകം ആയിട്ടുണ്ടാകും അത് ഒന്ന് വലിയാന്‍ വക്കുക തീ ഓഫാക്കുക ഇനി ഇത് വലിഞ്ഞു കഴിയുമ്പോള്‍ ഒരു പാത്രത്തില്‍ നെയ്യ് പുരട്ടി അതിലേയ്ക്ക് പകര്‍ത്തുക ( ചതുരത്തില്‍ അല്പം കുഴിയുള്ള പാത്രമാണേല്‍ നന്നായിരിക്കും ) ഇത് നന്നായി നിരത്തി വയ്ക്കുക ….ചൂടാറി കഴിയുമ്പോള്‍ ഇത് കഷണങ്ങള്‍ ആയിട്ട് മുറിച്ചെടുക്കാം വേണമെങ്കില്‍ കുറച്ചു അണ്ടിപ്പരിപ്പ് ബദാം ഒക്കെ മുകളില്‍ വച്ച് അലങ്കരിക്കാം
    ഹല്‍വ റെഡി
    ഇത് എല്ലാവരും ഉണ്ടാക്കി നോക്കണേ ഒരു അല്പം സമയം വേണം ക്ഷമയും എങ്കില്‍ രുചികരമായ അലുവ വീട്ടില്‍ ഉണ്ടാക്കാം

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • അങ്കമാലി സ്പെഷ്യല്‍ പോര്‍ക്ക്‌ & കൂര്‍ക്ക കറി

    അങ്കമാലി സ്പെഷ്യല്‍ പോര്‍ക്ക്‌ & കൂര്‍ക്ക കറി

    ഹായ് ! റസിപ്പി എല്ലാവര്ക്കും ഇഷ്ട്ടമാകുന്നുണ്ടോ …ഉണ്ടാക്കി നോക്കാറുണ്ടോ ?
    ഇന്ന് നമുക്ക് പോര്‍ക്കും കൂര്‍ക്കയും വച്ചാലോ അങ്കമാലിക്കാരുടെ പ്രിയപ്പെട്ട വിഭവം …ഇറച്ചികളില്‍ അങ്കമാലിക്കാര്‍ക്ക് പ്രിയം പോര്‍ക്ക്‌ ആണ് ..അതും പോര്‍ക്കും കൂര്‍ക്കയുമാണ് ബെസ്റ്റ് കോമ്പിനേഷന്‍ വളരെ ടേസ്റ്റിയാണിത്‌ …വളരെ എളുപ്പത്തില്‍ നമുക്കിത് തയ്യാറാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    1. പോര്‍ക്ക് ഒരു കിലോ

    2. മുളകുപൊടി മൂന്ന് ടീസ്പൂണ്‍

    3. മല്ലിപ്പൊടി മൂന്ന് ടീസ്പൂണ്‍

    4. മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍

    5. ഇറച്ചിമസാല (പൊടി) രണ്ട് ടീസ്പൂണ്‍

    6. ചെറിയ ഉള്ളി 50 ഗ്രാം

    7. ഇഞ്ചി 25 ഗ്രാം

    8. പച്ചമുളക് ആറ് എണ്ണം

    9. വെളുത്തുള്ളി രണ്ട് അല്ലി

    10. വെളിച്ചെണ്ണ രണ്ട് ടീസ്പൂണ്‍

    11. കറിവേപ്പില രണ്ട് കതിര്‍

    12. ഉപ്പ് ആവശ്യത്തിന്

    13. കുരുമുളക് പൊടി

    14. സവോള രണ്ടെണ്ണം

    15. കൂര്‍ക്ക അരക്കിലോ

    ഇനി ഇത് എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം

    പോര്‍ക്ക്‌ നന്നായി വൃത്തിയാക്കി എടുക്കുക ( തിളച്ച വെള്ളത്തില്‍ ഇട്ടിട്ടു നുറുക്കി എടുത്താല്‍ അതിന്‍റെ നെയ്യ് കുറെയൊക്കെ പോയികിട്ടും പൊടിഞ്ഞു പോവുകയുമില്ല )
    വൃത്തിയാക്കിയ പോര്‍ക്ക്‌ മഞ്ഞപ്പൊടി , മുളകുപൊടി , കുരുമുളകുപൊടി , മീറ്റ്‌ മസാല , ഗരം മസാല , ഉപ്പ് എന്നിവ ചേര്‍ത്തു മിക്സ് ചെയ്തു ഒരു ഗ്ലാസ്‌ വെള്ളവും ചേര്‍ത്തു കുക്കറില്‍ ഇട്ടു മൂന്നു വിസില് കേള്‍ക്കും വരെ വേവിക്കുക

    അടുത്തതായി കൂര്‍ക്ക നന്നായി ക്ലീന്‍ ചെയ്തു എടുക്കുക ( കൂര്‍ക്ക എളുപ്പത്തില്‍ ക്ലീന്‍ ആക്കാന്‍ ഒരു സഞ്ചിയില്‍ എല്ലാം കൂടിയിട്ടു കൂട്ടിപ്പിടിച്ചിട്ടു ഒന്ന് അലക്കിയാല്‍ മതി തൊലി കുറെയൊക്കെ പോയിട്ടുണ്ടാകും പിന്നെ ക്ലീന്‍ ചെയ്യാന്‍ എളുപ്പമാകും )

    ക്ലീന്‍ ചെയ്ത കൂര്‍ക്ക നന്നായി കഴുകി പോര്‍ക്കിനോപ്പം ചേര്‍ത്ത് ഒന്ന് വേവിക്കുക …ഇപ്പോള്‍ പോര്‍ക്കും കൂര്‍ക്കയും വേവിച്ചു കഴിഞ്ഞു ഇനി ഇത് മാറ്റിവയ്ക്കുക

    ഇനി അടുത്തതായി ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് സവോള , ഇഞ്ചി , വെളുത്തുള്ളി , പച്ച മുളക് എന്നിവ നന്നായി വഴറ്റി എടുക്കുക

    പിന്നീട് കുക്കറില്‍ നിന്ന് പോര്‍ക്ക്‌ കൂര്‍ക്ക എടുത്തു ഈ വഴറ്റിയത്തിലേക്ക് ചേര്‍ക്കുക ഒന്ന് അടച്ചുവയ്ക്കുക
    ശേഷം അടിയില്‍ പിടിക്കാതെ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുക
    പോര്‍ക്ക്‌ നന്നായി വേവുന്നത് വരെ ഇളക്കി വരട്ടുക നന്നായി വരണ്ടു കഴിയുമ്പോള്‍ അല്‍പ്പം കുരുമുളക് പൊടി വിതറി കറിവേപ്പില ചേര്‍ത്തു ഇറക്കുക

    പോര്‍ക്ക്‌ കൂര്‍ക്ക വരട്ടിയത് റെഡി

    പാത്രം അല്‍പ്പം ചരിച്ചുവെച്ചാല്‍ ഇറച്ചിയിലെ നെയ്യ് അടിയും. അത് നീക്കം ചെയ്താല്‍ നല്ലപോലെ വരണ്ടു കിട്ടും

    ഈ വിഭവം നിങ്ങള്‍ കഴിച്ചിട്ടില്ലെങ്കില്‍ അത് ഒരു നഷ്ട്ടമായിരിക്കും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇത് എല്ലാവരും ഉണ്ടാക്കി നോക്കുക

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • അടിപൊളി കരിമീന്‍ മപ്പാസ്‌ ഉണ്ടാക്കാം

    അടിപൊളി കരിമീന്‍ മപ്പാസ്‌ ഉണ്ടാക്കാം

    ഹായ് കൂട്ടുകാരെ…പോസ്റ്റ് ചെയ്യുന്ന കുറിപ്പുകള്‍ എല്ലാവരും ഉണ്ടാക്കി നോക്കുന്നണ്ടല്ലോ അല്ലെ…ഇന്ന് നമുക്ക് ഒരുഗ്രന്‍ മീന്‍ കറി വയ്ക്കാം വെറും മീന്‍ കറിയല്ല കരിമീന്‍ മപ്പാസ്‌ ..മീന്‍ ഇഷ്ട്ടപ്പെടുന്നവര്‍ക്കിടയിലെ ഒരു താരമാണ് കരിമീന്‍ വളരെ സ്വദിഷ്ട്ടമായതുമാണ് ഇത് .വളരെ എളുപ്പതില്‍ത്തന്നെ നമുക്ക് മപ്പാസ്‌ തയ്യാറാക്കാവുന്നതാണ് അതിനാവശ്യമുള്ള സാധനങ്ങള്‍

    1 കരിമീന്‍ – അര കിലോഗ്രാം

    2 ഇഞ്ചി(നന്നായി അരിഞ്ഞത്‌)- അര ടേബിള്‍ സ്‌പൂണ്‍
    വെളുത്തുള്ളി(നന്നായി ചതച്ചത്‌) – അഞ്ച്‌ അല്ലികള്‍
    സവാള( അരിഞ്ഞത്‌) – ഒന്നര കപ്പ്‌
    ചെറിയ ചുമന്നുള്ളി(അരിഞ്ഞത്‌)- ഒരി ടീസ്‌പൂണ്‍
    കടുക്‌ – അര ടീസ്‌പൂണ്‍

    3 പച്ചുമുളക്‌( നെടുകെ പിളര്‍ന്നത്‌) – അഞ്ചെണ്ണം
    മല്ലിപ്പൊടി – ഒന്നര ടേബിള്‍സ്‌പൂണ്‍

    4 തേങ്ങാപ്പാല്‍(വെള്ളം ചേര്‍ക്കാതെ) – രണ്ട്‌ കപ്പ്‌ ( മിക്സിയില്‍ ഒന്ന് കറക്കിയിട്ട്‌ പിഴിഞ്ഞാല്‍ പാല്‍ എല്ലാം ഇങ്ങു പോരും )

    5 ഗരം മസാല – ഒരു നുള്ള്‌

    6 വിനാഗിരി – ഒരു ടീസ്‌പൂണ്‍

    7 കറിവേപ്പില – ആവശ്യത്തിന്‌

    8 വെളിച്ചെണ്ണ – ആവശ്യത്തിന്‌

    9 ഉപ്പ്‌ – ആവശ്യത്തിന്‌

    ഇനി ഇത് തയ്യാറാക്കുന്ന വിധം നോക്കാം

    ആദ്യം കരീമീന്‍ നന്നായി വെട്ടിക്കഴുകി ( മീന്‍ വെട്ടാന്‍ അറിയാലോ അല്ലെ ) വൃത്തിയാക്കി വെള്ളം വാര്‍ത്തുവെയ്‌ക്കുക.
    അതിനുശേഷം ചുവട്‌ കട്ടിയുള്ള പാത്രത്തില്‍ ആവശ്യത്തിന്‌ വെളിച്ചെണ്ണയൊഴിച്ച്‌ ചൂടാകുമ്പോള്‍ രണ്ടാമത്തെ ചേരുവകള്‍ ( കടുക് പൊട്ടിച്ചിട്ട് തുടങ്ങുക ) ചേര്‍ത്ത്‌ നന്നായി ചുവക്കെ മൂപ്പിക്കുക. ഇവ നന്നായി ചുമന്ന്‌ കഴിഞ്ഞാല്‍ അതിലേയ്‌ക്ക്‌ മൂന്നാമത്തെ ചേരുവ കൂടി ചേര്‍ത്ത്‌ വീണ്ടും ഇളക്കുക പച്ചമണം മാറുന്നവരെ വഴറ്റുക ഇപ്പോള്‍ കുറച്ചു കറിവേപ്പില കൂടി ചേര്‍ത്ത് കൊടുക്കാം

    ഇനി ഇത്‌ മൂന്ന്‌ മിനിറ്റോളം വീണ്ടും ചൂടാക്കണം. രണ്ട്‌ ചേരുവകളും നന്നായി മൂത്തുകഴിഞ്ഞാല്‍ വെള്ളം ചേര്‍ക്കാതെ പിഴിഞ്ഞെടുത്ത തേങ്ങാപ്പാല്‍ ഒഴിക്കുക. ( വെള്ളം ചേര്‍ത്താല്‍ സ്വാദ് കുറയും ഇതില്‍ പിശുക്ക് കാണിക്കരുത് ) ഇതിനൊപ്പം ഉപ്പും വിനാഗിരിയും ചേര്‍ത്തിളക്കുക.

    ഇവ തിളച്ചുകഴിയുമ്പോള്‍ മുറിച്ചുവച്ച കരിമീന്‍ കഷണങ്ങള്‍ ചേര്‍ക്കുക. തീ കുറച്ച്‌ പതിനഞ്ച്‌ മനിറ്റോളം അടച്ചുവച്ച്‌ വേവിയ്‌ക്കുക. മീന്‍ നന്നായി തിളച്ചു കഴിഞ്ഞ്‌ ഒരു നുള്ള്‌ ഗരം മസാല ചേര്‍ക്കുക. വീണ്ടും ഒന്ന്‌ തിളപ്പിച്ച്‌ പെട്ടന്ന്‌ തീയില്‍ നിന്നും മാറ്റുക.

    ഇതിലേക്ക് ഒരു കതിര്‍ കറിവേപ്പില വീണ്ടും ചേര്‍ക്കാം. ഇനി കരിമീന്‍ കിട്ടിയില്ലെങ്കില്‍ വിഷമിക്കണ്ട പകരം മറ്റ്‌ കട്ടിയുള്ള മീന്‍ കഷണങ്ങള്‍ ചേര്‍ത്തും ഇത്തരത്തില്‍ കറി തയ്യാറാക്കാം.

    ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പമാണ് എല്ലാവരും ഉണ്ടാക്കണം അഭിപ്രായം അറിയിക്കണം ..വീണ്ടും മറ്റൊരു വിഭവവുമായി വരാം ലൈക് ചെയ്തിട്ട് കറിവച്ചാല്‍ സ്വാദ് കൂടുമെന്നാ !!

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.