കൊതിയൂറും ജിലേബി ഉണ്ടാക്കാം

Advertisement

ജിലേബി എല്ലാവര്‍ക്കും ഇഷ്ട്ടമുള്ള ഒന്നാണ് …തേന്‍ പോലെ മധുരമുള്ള ജിലേബി കുട്ടികള്‍ക്കൊക്കെ ഇഷ്ട്ട പലഹാരമാണ് …ബേക്കറിയില്‍ ചില്ല് ഭരണികളില്‍ കയറിയിരുന്നു നമ്മെ കൊതിപ്പിക്കുന്ന ഈ ജിലേബിയെ വളരെ ഈസിയായി നമ്മുടെ കൈകൊണ്ടു ഉണ്ടാക്കി എടുക്കാവുന്നതെയുള്ളൂ എന്ന് എത്ര പേര്‍ക്കറിയാം .. വര്‍ഷങ്ങളായി മധുരം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നവര്‍ പോലും ഒരു ജിലേബി കണ്ടാല്‍ മൂക്കും കുത്തി വീഴുന്ന കാണാം ..നമുക്കീ ഇഷ്ട്ടനെ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ഇതിനാവശ്യമായത്

ചേരുവകൾ

ഉഴുന്ന് പരിപ്പ് – 500 ഗ്രാം ( കൂടുതല്‍ ഉണ്ടാക്കെണ്ടവര്‍ക്ക് കൂടുതല്‍ എടുക്കാം അതിനനുസരിച്ച് മറ്റു ചേരുവകളും കൂട്ടി എടുത്താല്‍ മതി )

നെയ്യ് – 400 ഗ്രാം ( നറുനെയ് ആണ് നല്ലത് ഒരു പ്രത്യേക സ്വാദ് ഉണ്ടാകും )

പഞ്ചസാര – 750 ഗ്രാം ( മധുരം കുറവ് വേണ്ടവര്‍ക്ക് കുറയ്ക്കാം കൂടുതല്‍ വേണ്ടവര്‍ക്ക് കൂട്ടാം നിങ്ങളായി നിങ്ങടെ പാടായി )

ജിലേബി കളര്‍ – പാകത്തിന് ( ഏതു കളര്‍ വേണമെങ്കിലും ഇടാം ..മഞ്ഞ…ചുവപ്പ്..ഓറഞ്ചു…പച്ച വേണമെങ്കില്‍ അതും ഇടാം )

ഇനിയെതെങ്ങിനെ ജിലേബിയാക്കി എടുക്കാമെന്ന് നോക്കാം

ഉഴുന്ന് പരിപ്പ് എടുത്തു മൂന്നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിരാന്‍ ഇടുക നന്നായി കുതിര്‍ന്ന ശേഷം ഇതെടുത്തു വൃത്തിയായി അരച്ച് എടുക്കുക തരിയൊന്നും ഉണ്ടാകാന്‍ പാടില്ല നന്നായിത്തന്നെ അരയണം മിക്സിയൊക്കെ ഉള്ളപ്പോള്‍ അരയ്ക്കാന്‍ ആര്‍ക്കും ഒരു പാടുമില്ല അമ്മിയില്‍ അരച്ച് നോക്കിയേ ആരോഗ്യത്തിനും നല്ലതാ ( എന്താണ് അമ്മി എന്ന് ആരും ചോദിച്ചേക്കല്ലേ )

അടുത്തതായി പഞ്ചസാര ലേശം വെള്ളം ഒഴിച്ച് പാനിയാക്കി എടുക്കാം ( ഇതൊന്നു അരിച്ച് എടുത്താല്‍ നല്ലതാ എന്തെങ്കിലും കരട് ഒക്കെയുണ്ടെങ്കില്‍ പോയിക്കിട്ടും ) ഇനി ഇതിലേയ്ക്ക് കളര്‍ ചേര്‍ത്ത് ഇളക്കാം ( വേണമെങ്കില്‍ ഇതിലേയ്ക്ക് അല്പം തേന്‍ കൂടി ചേര്‍ക്കാം ) ഇതവിടെ ഇരിക്കട്ടെ കേട്ടോ

ഇനി ഒരു ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ ഒരു കണ്ണന്‍ ചിരട്ടയില്‍ അല്ലങ്കി വേണ്ട ഒരു പ്ലാസ്റ്റിക് കവര്‍ എടുത്തു അതിലേയ്ക്ക് അരച്ച് വച്ചിരിക്കുന്ന മാവോഴിക്കുക ഇത് ഒരു കോണ്‍ ആകൃതിയില്‍ മുകള്‍ ഭാഗം കൂട്ടിപ്പിടിക്കുക എന്നിട്ട് അതിന്റെ അടിയില്‍ ദ്വാരം ഇടുക ഇതിലൂടെ ജിലെബിയുടെ ആകൃതിയില്‍ വട്ടത്തില്‍ മാവ് പിഴിഞ്ഞ് നെയ്യിലെയ്ക്ക് ഒഴിക്കുക …ഇത് രണ്ടു വശം മറിച്ച് ഇട്ടു മൂക്കുമ്പോള്‍ കോരി തയ്യാറാക്കി വച്ചിരിക്കുന്ന പഞ്ചസാരപ്പാനിയിലേക്ക് ഇടുക

ഇനി ഇത് നന്നായി കുതിര്‍ന്നു കഴിയുമ്പോള്‍ പഞ്ചസാര പാനിയില്‍ നിന്നും കോരി മാറ്റാം

കൊതിയൂറും ജിലേബി റെഡി …ഇനി എടുത്തു ആവശ്യംപോലെ കഴിക്കാം …ഷുഗര്‍ ഉള്ളവര്‍ കുറച്ചു കഴിച്ചാല്‍ മതി ….അപ്പോള്‍ എല്ലാവരും വീട്ടില്‍ ഉണ്ടാക്കി നോക്കുക തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.