ഹല്‍വ വീട്ടില്‍ ഉണ്ടാക്കാം

Advertisement

ഹല്‍വ ഇഷ്ട്ടമല്ലേ എല്ലാവര്‍ക്കും ..പലഹാരങ്ങളുടെ ഇടയില്‍ ഹല്‍വക്കുള്ള സ്ഥാനം ചെറുതല്ല …മാഞ്ഞാലി ഹല്‍വ …കോഴിക്കോടന്‍ ഹല്‍വ ഇവയുടെ രുചിയൊക്കെ നാവിലുണ്ട് ഇപ്പോഴും…ഈ പലഹാരം വീട്ടില്‍ ഉണ്ടാക്കുന്നവര്‍ വളരെ ചുരുക്കമാണ് ,, ബേക്കറികളില്‍ നിന്നാണ് നാം പലപ്പോഴും ഇത് വാങ്ങുക അല്ലെ ,,,എന്നാല്‍ നമുക്കിത് വീട്ടില്‍ ഉണ്ടാക്കി നോക്കിയാലോ ? വലിയ ബുദ്ധിമുട്ട് ഒന്നുമില്ലാതെ തന്നെ നമുക്കിത് ഉണ്ടാക്കാവുന്നതാണ് …മായം ചേരാത്ത നല്ല ഫ്രഷ്‌ ഹല്‍വ കഴിക്കുകയും ചെയ്യാം …ഇതെങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം നമുക്ക് ഇതിനാവശ്യമുള്ള സാധനങ്ങള്‍ പറയാം …

1. മൈദ -1 കിലോ

2. തേങ്ങ -4

3. ശര്‍ക്കര -മൂന്നര കപ്പ്

4. വെണ്ണ -250 ഗ്രാം

5. ഡാല്‍ഡാ -250 ഗ്രാം

6. പഞ്ചസാര -200 ഗ്രാം

7. വാനില എസ്സന്‍സ് -1 സ്പൂണ്‍

8. ജാതിയ്ക്ക,ഏലക്ക ഇവ പൊടിച്ചത് -1 സ്പൂണ്‍

9. അണ്ടിപരിപ്പ് -100 ഗ്രാം

ഇനി ഇത് തയ്യാറാക്കുന്ന വിധം എങ്ങിനെയാണെന്ന് നോക്കാം

ആദ്യം തന്നെ മൈദ വെള്ളമൊഴിച്ച് കലക്കുക. ഒരു പാത്രത്തിന്റെ വക്കില്‍ തോര്‍ത്തുകെട്ടി ഈ കലക്കിയ മാവൊഴിച്ച് നന്നായി ഞെരടി പിഴിഞ്ഞ് അരിച്ചെടുക്കുക ( അതിലുള്ള കട്ടകളും കരടുകളും ഒക്കെ പോകാന്‍ ആണ് ഇങ്ങിനെ ചെയ്യുന്നത് ) . ഇനി ഇതില്‍ 2 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ചൂടാക്കുക.
ഇനി ശര്‍ക്കര പാനിയാക്കി മാവിലേയ്ക്ക് അരിചോഴിക്കുക എന്നിട്ട് ഇളക്കിക്കൊണ്ടിരിക്കുക . തേങ്ങ ചിരകി 10 കപ്പ് വെള്ളമൊഴിച്ച് നന്നായി പിഴിഞ്ഞ് പാലെടുക്കുക ( തേങ്ങാപ്പാല്‍ ഒക്കെ പിഴിഞ്ഞ് വച്ചിട്ട് വേണം കേട്ടോ മൈദാ കലക്കി മാവുണ്ടാക്കി അടുപ്പത്ത് വയ്ക്കാന്‍ ..അല്ലാതെ അടുപ്പത് വച്ചിട്ട് തേങ്ങയിടാന്‍ ഓടരുതെ ) ഇനി ഈ തേങ്ങാപ്പാലില്‍ നിന്നും
10 കപ്പ് കൂട്ടിലേയ്ക്ക്‌ ഒഴിച്ച് തുടര്‍ച്ചയായി ഇളക്കുക. ( ഇളക്കിലാണ് കാര്യം അടിയില്‍ പിടിക്കാതെ ഇളക്കാലോട് ഇളക്കല്‍ ) ഇടയ്ക്കിടെ ഡാല്‍ഡയും വെണ്ണയും മാറിമാറി
ചേര്‍ത്തിളക്കിക്കൊണ്ടിരിയ്ക്കണം. ഏകദേശം മുക്കാല്‍ ഭാഗത്തോളം കുറുകുമ്പോള്‍ പഞ്ചസാര ചേര്‍ക്കാം
അതിനു ശേഷം അണ്ടിപരിപ്പ് ചേര്‍ക്കുക.ഇളക്കുക പിന്നിട് ക്രമമനുസരിച്ച്‌ ഏലക്കാപ്പൊടി,ജാതിയ്ക്കാപ്പൊടി,എസ്സന്‍സ് എന്നിവ ചേര്‍ത്തിളക്കുക. ഇനി ഇത് നന്നായി വരണ്ടു അതില്‍ നിന്നും നെയ്യ് ഇറങ്ങി വരും ഇപ്പോള്‍ ഇത് ഉരുളുന്ന പാകം ആയിട്ടുണ്ടാകും അത് ഒന്ന് വലിയാന്‍ വക്കുക തീ ഓഫാക്കുക ഇനി ഇത് വലിഞ്ഞു കഴിയുമ്പോള്‍ ഒരു പാത്രത്തില്‍ നെയ്യ് പുരട്ടി അതിലേയ്ക്ക് പകര്‍ത്തുക ( ചതുരത്തില്‍ അല്പം കുഴിയുള്ള പാത്രമാണേല്‍ നന്നായിരിക്കും ) ഇത് നന്നായി നിരത്തി വയ്ക്കുക ….ചൂടാറി കഴിയുമ്പോള്‍ ഇത് കഷണങ്ങള്‍ ആയിട്ട് മുറിച്ചെടുക്കാം വേണമെങ്കില്‍ കുറച്ചു അണ്ടിപ്പരിപ്പ് ബദാം ഒക്കെ മുകളില്‍ വച്ച് അലങ്കരിക്കാം
ഹല്‍വ റെഡി
ഇത് എല്ലാവരും ഉണ്ടാക്കി നോക്കണേ ഒരു അല്പം സമയം വേണം ക്ഷമയും എങ്കില്‍ രുചികരമായ അലുവ വീട്ടില്‍ ഉണ്ടാക്കാം

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.