തനി നാടന്‍ മട്ടന്‍ ബിരിയാണി

Advertisement

ബിരിയാണി കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമല്ലേ …ഇപ്പോള്‍ ഇത് മിക്കവരും വീടുകളില്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട് … വീട്ടിലുള്ളവരുടെ പിറന്നാള്‍ ദിവസങ്ങളിലും മറ്റു വിശേഷദിവസങ്ങളിലും ഒക്കെ ബിരിയാണി ആണ് ഉണ്ടാക്കുക …ഹോട്ടലുകളില്‍ നിന്നൊക്കെ വാങ്ങുന്നതിനേക്കാള്‍ മികച്ച ബിരിയാണി നമുക്ക് വീട്ടില്‍ ഉണ്ടാക്കാം …വളരെ എളുപ്പത്തില്‍ തയ്യാറാക്കുകയും ചെയ്യാം ഇത് ….ഇന്ന് നമുക്ക് മട്ടന്‍ ബിരിയായി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

മട്ടണ്‍ – ഇടത്തരം കഷ്ണങ്ങളായി മുറിച്ചത് 1/2 കിലോ
കറിവേപ്പില – 10 ഗ്രാം
കശ്കശ് – 1 ടീസ്പൂണ്‍
തൈര് – 1/2 ക്പ്പ്
മല്ലി പൊടി -2 ടീസ്പൂണ്‍
പെരും ജീരകം – 1/2 ടീസ്പൂണ്‍
പച്ചമുളക് – 5 എണ്ണം.
ജീരകം – 1 ടീസ്പൂണ്‍
വെളുത്തുള്ളി(അരിഞ്ഞത്) – 2 ടീസ്പൂണ്‍
ഇഞ്ചി കൊത്തിയരിഞ്ഞത് (അരിഞ്ഞത്) – 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി -1/2 ടീസ്പൂണ്‍
നാരങ്ങാനീര് – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിനു
വയണയില – ഒരെണ്ണം
ഏലയ്ക്ക – രണ്ടെണ്ണം

ആദ്യം തന്നെ മട്ടന്‍ ഒരു പാത്രത്തിലെടുത്ത് വെളുത്തുള്ളി, ഗ്രാമ്പൂ, കറുവാപട്ട, പെരുംജീരകം, പച്ചമുളക്, മഞ്ഞള്‍പൊടി, കശ്കശ് അരച്ചത് ചതച്ചെടുത്ത ഇഞ്ചി, ജാതിക്ക, വയണയില. ജീരകം, ഏലയ്ക്ക്, മല്ലിപ്പൊടി, നാരങ്ങാനീര്, കറിവേപ്പില, തൈര്, ഉപ്പ് എന്നിവ ചേര്‍ത്തു നന്നായി കുഴച്ചു വയ്ക്കുക. കുറച്ചു നേരം അതവിടെ ഇരിക്കട്ടെ

ബിരിയാണി ചോറിന്

ബിരിയാണി അരി 250 ഗ്രാം
വെള്ളം – 1/2 ലിറ്റര്‍ നെയ്യ് – 3 ടീസ്പൂണ്‍
കറുവപട്ട – 5,6 എണ്ണം
വയണയില 1
ഏലയ്ക്ക – 4, 5 എണ്ണം.

ഇനി മറ്റൊരു പാത്രമെടുത്ത് നാലു ടീസ്പൂണ്‍ നെയ്യൊഴിക്കുക. കറുവാപട്ട, ഇതിലേക്ക് ഏലയ്ക്ക, വയണയില നന്നായി ഇളക്കിയതിനുശേഷം അരി ചേര്‍ക്കുക. വീണ്ടും ഇളക്കി ആവശ്യത്തിനു വെള്ളവും (അരി പൂര്‍ണ്ണമായും മുങ്ങത്തക്കവിധം) ഉപ്പും ചേര്‍ക്കുക. പാത്രം അടച്ചു വച്ച് നന്നായി വേവിക്കുക.വെള്ളം വറ്റുമ്പോള്‍ അരി വെന്തിട്ടുണ്ടാകും

അലങ്കാരത്തിനുള്ള ചേരുവകള്‍
സവാള അരിഞ്ഞത് 1 കപ്പ്
അണ്ടിപ്പരിപ്പ് 1/4 കപ്പ്
ഉണക്ക മുന്തിരി 1/4 കപ്പ്
നെയ്യ് 2 ടീസ്പൂണ്‍
മല്ലിയില – ആവശ്യത്തിനു

മട്ടന്‍ വേവിക്കാന്‍
സവാള – ഒരെണ്ണം അരിഞ്ഞത്
തക്കാളി – രണ്ടെണ്ണം അരിഞ്ഞത്
നെയ്യ് – ഒരു ടിസ്പൂണ്‍

ഒരു പാത്രത്തിലേക്ക് 2 ടീസ്പൂണ്‍ നെയ്യൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് കശുവണ്ടിപ്പരിപ്പിട്ട് ബ്രൗണ്‍ നിറമാകുന്നവരെ ഇളക്കുക. അത് മാറ്റിയതിനു ശേഷം ഉണക്കമുന്തിരി മുപ്പിച്ചെടുക്കുക. അതിനുശേഷം സവാളയില്‍ ഉപ്പു ചേര്‍ത്ത് നന്നായി വറുത്തെടുക്കുക.

ഇനി നമുക്ക് മസാല പുരട്ടി വച്ചിരിക്കുന്ന മട്ടന്‍ വേവിക്കാം
ഒരു പാത്രത്തില്‍ നെയ്യ് ഒഴിക്കുക.
ഇതിലേക്ക് കഷ്ണങ്ങളാക്കിയ കുറച്ചു സവാള ചേര്‍ത്ത് ഇളക്കുക. അല്‍പം തക്കാളി ചേര്‍ത്ത് ഇളക്കിയതിനു ശേഷം പുരട്ടി വച്ചിരിക്കുന്ന ആട്ടിറച്ചി ചേര്‍ക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് പാത്രം അടച്ചു വച്ചു വേവിക്കുക.

ഇതിനു ശേഷം വേവിച്ച അരി കുറച്ചെടുത്തു ഒരു പാത്രത്തിലേയ്ക്ക് മാറ്റുക അതിനു മുകളില്‍ ആട്ടിറച്ചി ഇട്ടതിനുശേഷം ചോറ് അതിനുമുകളിലായി ഇടുക. വീണ്ടും ഇതാവര്‍ത്തിക്കുക. ഏറ്റവും മുകളിലായി കശുവണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും വറുത്തെടുത്ത സവാളയും ചേര്‍ക്കുക. അല്പം മല്ലിയില ചേര്‍ത്ത് 1 മിനിറ്റ് വേവിക്കുക…
മട്ടന്‍ ബിരിയാണി റെഡി
എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം കേട്ടോ …വളരെ എളുപ്പത്തില്‍ തയ്യാറാക്കാം

ഈ പോസ്റ്റ്‌ ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക …ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കാന്‍ പേജ് ലൈക്‌ ചെയ്യുക