യീസ്റ്റ് ചേര്‍ക്കാതെ പാലപ്പം ഉണ്ടാക്കാം

Advertisement

കൂട്ടുകാരെ എല്ലാവരും റസിപ്പി ഉണ്ടാക്കി നോക്കാറുണ്ടോ …ഇന്ന് നമുക്ക് പാലപ്പം ഉണ്ടാക്കാം ..പലപ്പോഴും നിങ്ങള്‍ പാലപ്പം ഉണ്ടാക്കുന്നത് യീസ്റ്റ് ചേര്‍ത്തിട്ടാകും എന്നാല്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല യീസ്റ്റ് ചേര്‍ത്ത പലഹാരങ്ങള്‍ കഴിച്ചാല്‍ നമ്മള്‍ക്ക് ഉറക്കം വരും ..ചുമ്മാ ഇരുന്നു ഉറക്കം തൂങ്ങും ഇത് ആരോഗ്യത്തിനു ഒട്ടും നല്ലതല്ല ..ദയവായി യീസ്റ്റ് ചേര്‍ത്ത പലഹാരങ്ങള്‍ ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലത്…പാലപ്പം നല്ല സോഫ്റ്റ്‌ ആകാന്‍ വേണ്ടിയാണ് പലപ്പോഴും യീസ്റ്റ് ചേര്‍ക്കുന്നത് എന്നാല്‍ യീസ്റ്റ് ചേര്‍ക്കാതെ തന്നെ നല്ല സോഫ്റ്റ്‌ പാലപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം ..ഇത് പഠിച്ചു വച്ചോളൂ ഇനി പാലപ്പം ഉണ്ടാക്കുമ്പോള്‍ യീസ്റ്റ് ചേര്‍ക്കാതെ ഉണ്ടാക്കാം ….ഇതിനാവശ്യമുള്ള സാധനങ്ങള്‍

പച്ചരി – 1 ഗ്ലാസ്

റവ – 2 ടേബിള്‍സ്പൂണ്‍

തേങ്ങ തിരുമ്മിയത്‌ – അര മുറി തേങ്ങയുടെ

തേങ്ങ വെള്ളം – കാല്‍ ഗ്ലാസ്‌

പഞ്ചസാര – 1 ടി സ്പൂണ്‍

ഉപ്പ് – പാകത്തിന്

ഇത്രയും അടുപ്പിച്ചു വയ്ക്കുക ഇനി എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം

പച്ചരി വെള്ളത്തില്‍ ഇട്ട് 6 – 8 മണിക്കൂര്‍ കുതിര്‍ക്കാനായി വയ്ക്കുക

കുതിര്‍ന്നു കഴിഞ്ഞാല്‍ അരച്ചെടുക്കണം അരി അരക്കുന്നതിനു മുന്‍പ് റവ വെള്ളം ചേര്‍ത്ത് കുറുക്കി എടുക്കുക .ഇത് തണുക്കാന്‍ വയ്ക്കുക

ഇനി കുതിര്‍ന്ന അരി കഴുകി ഉറ്റി എടുത്തു തേങ്ങയും റവ കുറുക്കിയതും തേങ്ങ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക നല്ലപോലെ അരയണം …മിക്സിയില്‍ അരചാലും മതി

വെള്ളം അധികം ചേര്‍ക്കരുത് ശ്രദ്ധിക്കുക

ഇനി ഇതു ഒരു രാത്രി മുഴുവന്‍ പുളിക്കാന്‍ വെക്കണം ( നാളെ ഉണ്ടാക്കണമെങ്കില്‍ ഇന്ന് ഉച്ചയോടു കൂടി അരി കുതിര്‍ത്താന്‍ ഇടണം എന്നിട്ട് വൈകുന്നേരം എടുത്തു അരച്ച് വയ്ക്കണം )

പിറ്റേന്ന് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കി അപ്പച്ചട്ടിയില്‍ കോരിയൊഴിച്ച് പാലപ്പം ഉണ്ടാക്കി എടുക്കുക .അപ്പച്ചട്ടി ചൂടാകുമ്പോള്‍ ഒരു തവി മാവു ഒഴിച്ച് അപ്പച്ചട്ടി ഒരു വട്ടം ചുറ്റിച്ചു അടച്ചു വേവാന്‍ വെക്കുക .നടുക്ക് ഭാഗം നന്നായി വെന്തു കഴിയുമ്പോള്‍ ചട്ടിയില്‍ നിന്നും മാറ്റുക .
രുചികരമായ പാലപ്പം തയ്യാര്‍

ഇത് വളരെ ഈസി അല്ലെ …യീസ്റ്റ് നെ നമ്മുടെ അടുക്കളയില്‍ നിന്നും പുറത്താക്കുക …എല്ലാവരും ഇതുണ്ടാക്കി നോക്കണം

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.