മുട്ട തീയല്‍ ഉണ്ടാക്കാം

Advertisement

മുട്ട കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമല്ലേ ..ദിവസം മൂന്നു മുട്ട വരെ കഴിക്കാമെന്നാണ് പറയുന്നത് ..മുട്ട ഓംലെറ്റ്‌ പലരുടെയും ഇഷ്ട്ട വിഭവവുമാണ്. ഇന്ന് നമുക്ക് മുട്ട തീയല്‍ ഉണ്ടാക്കിയാലോ… വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണിത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും. മുട്ട തീയല്‍ ഉണ്ടാക്കാന്‍ ആവശ്യമായിട്ടുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

1.പുഴുങ്ങിയ മുട്ട -3-4 എണ്ണം

2.ചുവന്നുള്ളി – 15 അല്ലി

3 ഉരുളകിഴങ്ങ് -1 എണ്ണം

4 തക്കാളി -2 എണ്ണം

5.പച്ചമുളക്‌ – 2 എണ്ണം

6.തേങ്ങ തിരുമ്മിയത്‌ – ഒരു മുറി

7.മല്ലിപ്പൊടി – 2 ടിസ്പൂണ്‍

8.മുളക്‌പൊടി – 2 ടിസ്പൂണ്‍

9.ഉലുവപൊടി- ഒരു നുള്ള്

10.കുരുമുളക്പൊടി- അര ടിസ്പൂണ്‍

11.മഞ്ഞൾപൊടി – കാൽ ടീസ്‌പൂൺ

12.വെളിച്ചണ്ണ, – ആവശ്യത്തിന്

കറിവേപ്പില, – ഒരു കതിര്‍

ഉപ്പ്‌ – പാകത്തിന്‌.

ഇത് ഉണ്ടാക്കുന്ന വിധം പറയാം

ആദ്യം തന്നെ മുട്ട അതിനൊപ്പം ഉരുളക്കിഴങ്ങ് കൂടി പുഴുങ്ങി തോട് കളഞ്ഞു വയ്ക്കുക ..ഉരുളക്കിഴങ്ങ് തിളി കളയാം
അതിനു ശേഷം ഒരു പാനില്‍ ഒരു ടിസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു തേങ്ങാ വറുക്കണം. ഇതിന്‍റെ കൂടെ 2-3 അല്ലി ചുവന്നുള്ളി കൂടി അരിഞ്ഞു ചേര്‍ക്കണം ഇത് നല്ല ബ്രൌണ്‍ കളറില്‍ വറുത്തെടുക്കുക വാങ്ങാറാകുമ്പോള്‍ മറ്റു പൊടികളെല്ലാം ഇതിലേക്ക് ചേര്‍ത്ത് ചൂടാക്കി എടുക്കുക .ഇനി ഈ കൂട്ട് നന്നായി
മിക്സിയില്‍ അരച്ചെടുക്കുക

അടുത്തതായി ചുവന്നുള്ളിയും രണ്ടോ മൂന്നോ ആയി നീളത്തില്‍ കട്ട്‌ ചെയ്തു വയ്ക്കുക. അതിനു ശേഷം ഒരു പാനില്‍ അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ചതിനു ശേഷം ചുവന്നുള്ളി വഴറ്റുക.ഒന്ന് വഴന്നു വരുമ്പോള്‍ ഉരുളകിഴങ്ങും തക്കാളിയും പച്ചമുളകും വഴറ്റുക ഒപ്പം തന്നെ കറിവേപ്പിലയും ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. നന്നായി വഴന്നു കഴിഞ്ഞത്തിനു ശേഷം അരച്ച് വച്ചിരിക്കുന്ന തേങ്ങാകൂട്ട് ചേര്‍ക്കുക . അടച്ചു വെച്ച് കുറുകുന്നത് വരെ വെയിറ്റ് ചെയ്യുക അതിനു ശേഷം മുട്ട പുഴുങ്ങിയത് രണ്ടായി മുറിച്ചു അത് ചേര്‍ത്തിളക്കി 2 മിനുട്ട് ചെറുതീയില്‍ അടച്ചു വയ്ക്കുക. ( മുട്ട മുറിച്ചു ഇട്ടാലെ കറി സ്വാദ് ആകൂ അല്ലങ്കില്‍ മുട്ട നിറയെ ഒന്ന് വരഞ്ഞിട്ടു ഇട്ടാലും മതി ) ശേഷം വാങ്ങാം

മുട്ട തീയല്‍ റെഡി

നമുക്കിത് അപ്പത്തിന്‍റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ ഒക്കെ കഴിക്കാവുന്നതാണ് വളരെ ടേസ്റ്റി ആയതും ഉണ്ടാക്കാന്‍ ഈസി ആയതുമാണിത് എല്ലാവരും ഉണ്ടാക്കി നോക്കണം നിങ്ങക്ക് ഇത് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുവാന്‍ ഈ പേജ് ലൈക്‌ ചെയ്യുക