നമ്മുടെ ഇഷ്ട്ട വിഭവങ്ങളില്‍ ഒന്നാണ് കാളന്‍ …കാളന്‍ ഇല്ലാതെ സദ്യ പൂര്‍ണ്ണമാകില്ല …സദ്യകളിലെ കാളന്‍ വീട്ടിലുണ്ടാക്കാന്‍ നമുക്ക് എളുപ്പമാണ്…ഇളം മധുരവും പുളിപ്പും ഒക്കെയുള്ള കാളന്‍ വളരെ രുചികരമായ ഒരു വിഭവം ആണ് …ചേന , കായ ,കുമ്പളങ്ങ , എല്ലാം ഉപയോഗിച്ച് നമുക്ക് കാളന്‍ ഉണ്ടാക്കാവുന്നതാണ് …ഓണത്തിനും വിഷുവിനും ഒക്കെ കാളന്‍ ഒരു പ്രധാന വിഭവം കൂടിയാണ് …കൂടുതല്‍ ദിവസം കേടാകാതെ ഇരിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത …കാളന്‍ എങ്ങിനെ വീട്ടില്‍ ഉണ്ടാക്കാമെന്നു നമുക്ക് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍
നേന്ത്രക്കായ കഷണങ്ങളാക്കിയത് – ഒരു കപ്പ്
തൈര് – ഒരു കപ്പ്
മഞ്ഞപ്പൊടി – അര ടിസ്പൂണ്‍
മുളക് പൊടി – രണ്ടു ടിസ്പൂണ്‍ ( കുരുമുളക് പൊടിയും ചേര്‍ക്കാം )
ജീരകം – രണ്ടു ടിസ്പൂണ്‍
തേങ്ങ ചിരവിയത് – ഒരു കപ്പ്
കടുക – ഒരു ടിസ്പൂണ്‍
വറ്റല്‍ മുളക് – ഒരെണ്ണം
ഉലുവ – ഒരു ടിസ്പൂണ്‍
ഉപ്പു – ആവശ്യത്തിനു
കറിവേപ്പില – രണ്ടു തണ്ട്
ഇനി ഇത് ഉണ്ടാക്കേണ്ട വിധം പറയാം
ആദ്യംതന്നെ നേന്ത്രക്കായ അര ഇഞ്ച് കഷണങ്ങള്‍ ആക്കി നുറുക്കി എടുക്കാം ഇതിലേയ്ക്ക് മഞ്ഞപൊടിയും മുളക് പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി വേവിക്കുക…( വെന്തു ഉടഞ്ഞു പോകേണ്ടതില്ല എന്നാല്‍ നന്നായി വേവുകയും വേണം ) അതിനു ശേഷം തേങ്ങ ചിരവിയതും ജീരകവും ചേര്‍ത്ത് ഒരു മിക്സിയില്‍ നല്ല പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക ഈ അരപ്പ് വേവിച്ചു വച്ചിരിക്കുന്ന കായയില്‍ ചേര്‍ത്ത് ഇളക്കാം നന്നായി ഇളക്കി ആവശ്യമെങ്കില്‍ കുറച്ചു വെള്ളവും കൂടെ ചേര്‍ത്ത് ചാറു നന്നായി കുറുകെ വറ്റിക്കുക ശേഷം തൈര് കൂടി ചേര്‍ത്ത് ഇളക്കി ( ഇതിനു അധികം ചാറു പാടില്ല കുറുക്കായി ഇരിക്കണം ഇലയില്‍ ഇട്ടാല്‍ ഒഴുകി പോകാതെ അവിടെത്തന്നെ ഇരിക്കണം അതാണ് ഈ കാളന്റെ പരുവം ) ഒന്ന് തിള വരുമ്പോള്‍ ഇത് ഇറക്കി വയ്ക്കാം
അടുത്തതായി ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ,ഉലുവ ഇടുക അത് എല്ലാം പൊട്ടി കഴിയുമ്പോള്‍ വറ്റല്‍ മുളകും ,കറിവേപ്പിലയും ചേര്‍ക്കുക ഇത് നന്നായി മൂപ്പിച്ചു ഇറക്കിവചിരിക്കുന്ന കാളനില്‍ ഒഴിക്കുക …നല്ലൊരു മണം വരും ഉടനെ ഒരു പാത്രം എടുത്തു മൂടി വയ്ക്കുക .. കുറച്ചു നേരം കഴിഞ്ഞു ഒന്ന് ഇളക്കി ഉപയോഗിക്കാം
സ്വദിഷ്ട്ടമായ കുറുക്കു കാളന്‍ റെഡി …..കാളന്‍ കറി പിറ്റേ ദിവസത്തേയ്ക്ക് ആണ് കൂടുതല്‍ രുചിയുണ്ടാവുക …ഓണത്തിന് ഒക്കെ ഇത് തലേന്ന് ഉണ്ടാക്കി വയ്ക്കുക
എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക പുതിയപോസ്റ്റ് നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക