രുചിയുള്ള ഭക്ഷണം തയ്യാറാക്കാന്‍ ചില പൊടിക്കൈകള്‍

Advertisement
നല്ല രുചിയുള്ള ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ് …ചിലരൊക്കെ ഒരു ചമ്മന്തി
അരച്ചാല്‍ പോലും അപാര ടേസ്റ്റ് ആയിരിക്കും എന്നാല്‍ എല്ലാവര്ക്കും ആ കൈപുണ്യം
കിട്ടണമെന്നില്ല …
കഷ്ട്ടപ്പെട്ടു ഭക്ഷണം ഉണ്ടാക്കി കൊടുത്താല്‍ എന്നും ഉണ്ടാകും ഓരോ
പരാതികള്‍ ..ഉപ്പുകൂടി ,എരിവു,,കൂടി ഈ പരാതികളെ ഒക്കെ ഒരുപരിധി വരെ ഇല്ലാതാക്കാം
അതിനു പാചകത്തില്‍ ചില പൊടിക്കൈകള്‍ ചെയ്‌താല്‍ മതി

വെജിറ്റബിള്‍ കുറുമ തയാറാക്കുമ്പോള്‍ ഒരു സ്പൂണ്‍ കോണ്‍ഫ്‌ലവറൊ, അരിപ്പൊടിയോ, മൈദ ചേര്‍ത്താല്‍ തേങ്ങയുടെ ഉപയോഗം പരമാവധി കുറയ്ക്കാം.

 

മിക്‌സഡ് വെജിറ്റബിള്‍ കറിയില്‍ അല്‍പം ബ്രഡ് പൊടി ചേര്‍ത്താല്‍ വേഗം കുറുകും. തേങ്ങ കുറയ്ക്കാം.

പച്ചക്കറികള്‍ വാടിപ്പോയാല്‍ നാരങ്ങാ നീരോ വിനാഗിരിയോ ചേര്‍ത്ത വെള്ളത്തില്‍ ഒരു മണിക്കൂര്‍ മുക്കി വച്ചാല്‍ പുതുമ തിരിച്ചു കിട്ടും.

 

കാരറ്റ് കുറുകെ മുറിയ്ക്കാതെ നീളത്തില്‍ മുറിച്ചാല്‍ പെട്ടന്നു വേവും. ഗ്യാസും ലാഭിക്കാം.

 

വാഴപ്പിണ്ടി കറുക്കാതിരിക്കാന്‍ അരിഞ്ഞു മോരിലിട്ടു വച്ചാല്‍ മതി

 

ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ അല്‍പം പഞ്ചസാര കൂടി ചേര്‍ത്താല്‍ സ്വാദ് കൂടും.

 

മീന്‍കറി പാകം ചെയ്യുമ്പോള്‍ സവാളയ്ക്കു പകരം ചുവന്നുള്ളി ചേര്‍ക്കാം. മല്ലിപ്പൊടി ചേര്‍ക്കരുത്. ഇങ്ങനെ ചെയ്ത് മണ്‍പാത്രത്തിലാക്കി വച്ചാല്‍ മൂന്നോ നാലോ ദിവസം കേടാകാതിരിക്കും.

 

ചോറ് വെന്തുകഴിഞ്ഞാല്‍ കട്ട പിടിക്കുന്നത് ഒഴിവാക്കാന്‍ അരി വേവിക്കും മുന്‍പ് അല്‍പ നേരം തിളച്ച വെള്ളത്തില്‍ ഇട്ടു വയ്ക്കാം.

 

നെയ്യില്‍ കറിവേപ്പിലയിട്ട് ചെറുതായി മൂപ്പിച്ചു വച്ചാല്‍ കൂടുതല്‍ കാലം കേടു വരാതിരിക്കും.

 

ഉണ്ണിയപ്പമുണ്ടാക്കുമ്പോള്‍ ഒരു പാളയങ്കോടന്‍ പഴം ഉടച്ചു ചേര്‍ക്കുക. ഇങ്ങനെ ചെയ്താല്‍ നല്ല മാര്‍ദ്ദവം ലഭിയ്ക്കും.

 

വെള്ളത്തില്‍ കുതിര്‍ത്തെടുത്ത ബദാമും അണ്ടിപ്പരിപ്പും പാലിലോ ചെറു ചൂട് വെള്ളത്തിലോനന്നായി അരച്ച് വെണ്ണ പോലെയക്കിയെടുത്ത് കുറുമ, പനീര്‍ പോലെയുള്ള കറികളില്‍ചേര്‍ക്കുന്നത് നല്ല രുചിയുള്ള ഗ്രേവി ഉണ്ടാക്കാന്‍ സഹായിക്കും. കറിയുടെ അവസാനഘട്ടത്തില്‍ ചേര്‍ത്താല്‍ മതി.

 

പാചക എണ്ണകള്‍ ചൂടേല്‍ക്കുന്ന സ്ഥലത്ത് വയ്ക്കരുത്. ഇത് ഇവയുടെ ഗുണം കുറയ്ക്കും.
പെട്ടെന്ന് കേടാവുകയും ചെയ്യും. ഗ്യാസ് സ്റ്റൗ, മൈക്രോവേവ് എന്നിവയ്ക്കടുത്തു നിന്ന് ഇവ
മാറ്റി സൂക്ഷിക്കുക.
അതുപോലെ ഒരു തവണ പാചകത്തിന് ഉപയോഗിച്ച എണ്ണ തിരിച്ച് ബാക്കി
എണ്ണയില്‍ തന്നെ ഒഴിച്ചു വയ്ക്കരുത്.
ടിന്നുകളില്‍ ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒരു തവണ തുറന്നു കഴിഞ്ഞാല്‍ അതില്‍ തന്നെ
വച്ചു സൂക്ഷിക്കുകയാണ് പലരുടേയും ശീലം.
എന്നാല്‍ ഒരു തവണ തുറന്നാല്‍ ഇവ മറ്റൊരു
ടിന്നിലാക്കി വായു കടക്കാതെ അടച്ചു സൂക്ഷിക്കണം.
ഓം ലെറ്റ്‌ നു രുചി കൂട്ടാന്‍ മുട്ട അടിക്കുമ്പോള്‍ അല്പം പാലോ വെള്ളമോ ചേര്‍ത്താല്‍ മതി
ചപ്പാത്തിക്ക് രുചി കൂട്ടാന്‍ അത് കുഴയ്ക്കുമ്പോള്‍ അല്പം പാല്‍ ചേര്‍ത്താല്‍ മതി
ചായക്ക് രുചി കൂട്ടാന്‍ ചായപ്പൊടി വെയിലത്ത്‌ ഉണക്കി എടുക്കുകചായ ഉണ്ടാക്കുമ്പോള്‍ അല്പം ഏലയ്ക്ക പൊടിയും ചേര്‍ക്കുക രുചി കൂടും

മീന്‍ വറുക്കുമ്പോള്‍ അടിയില്‍ പിടിക്കാതിരിക്കാനും പൊടിയതിരിക്കാനും വറുക്കാന്‍ ഉപയോഗിക്കുന്ന എണ്ണയില്‍ അല്പം മൈദാ ചേര്‍ക്കാം

 

മീന്‍ മസാല പുരട്ടി വയ്ക്കുമ്പോള്‍ അല്പം ചെറുനാരങ്ങ നീര് കൂടി ചേര്‍ക്കാം

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക