ചിക്കന്‍ വിഭവങ്ങളില്‍ ലോകം തന്നെ കയ്യടക്കിയിരിക്കുന്ന ഒന്നാണ് കെ.എഫ്.സി. ചിക്കന്‍ .വിദേശ നാടുകളില്‍ മാത്രമല്ല നമ്മുടെ നാട്ടിലും ജനങ്ങള്‍ ഏറെ ആസ്വദിച്ച് കഴിക്കുന്ന ഒരു വിഭവമാണ് ഇത്.കെ.എഫ്.സി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കൊതിയൂറുന്ന നല്ല ക്രിസ്പി ചിക്കന്‍ ആണ് നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത്.എന്നാല്‍ ഈ അടുത്തകാലത്ത് ഇത് ഒരുപാട് വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട് .ക്രിസ്പി ചിക്കന്‍ ഇഷ്ട്ടപ്പെടുന്നവര്‍ക്കായി ഒരു നാടന്‍ കെ.എഫ്.സി .ഉണ്ടാക്കാന്‍ പഠിക്കാം ഇത് കഴിച്ചാല്‍ പിന്നെ നിങ്ങള്‍ ഇതേ കഴിക്കൂ.വളരെ ഈസിയായി നമുക്ക് ഇത് ഉണ്ടാക്കാം ,,ഇതിനാവശ്യമുള്ള സാധനങ്ങള്‍
കോഴി- അരക്കിലോ
ഉപ്പ്- പാകത്തിന്
കരുമുളക്- അര ടേബിള്‍ സ്‌പൂണ്‍
മൈദ- രണ്ട് ടേബിള്‍ സ്‌പൂണ്‍
റൊട്ടിപ്പൊടി- അരക്കപ്പ്
മുട്ട അടിച്ചത്- ഒരെണ്ണം
ഇനി ഇതുണ്ടാക്കേണ്ട വിധം എങ്ങിനെയാണെന്ന് നോക്കാം ആദ്യം കോഴി കഷണങ്ങള്‍ ആക്കി വൃത്തിയായി കഴുകി എടുക്കുക ഇത് നന്നായി പിഴിഞ്ഞ് വെള്ളം കളയാം …ഇനി ഇതില്‍ കുരുമുളക് പൊടിച്ചതും ,ഉപ്പും കൂട്ടി നന്നായി തിരുമ്മി യോജിപ്പിച്ച് രണ്ടു മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വയ്ക്കാം ..ഇതവിടെ ഇരുന്നു നന്നായി മസാല പിടിക്കട്ടെ ..
രണ്ടു മണിക്കൂറിനു ശേഷം ഇത് പുറത്തെടുത്തു അടിയില്‍ പിടിക്കാതിരിക്കാന്‍ ലേശം വെള്ളം ചേര്‍ത്ത് ഒന്ന് വേവിച്ചെടുക്കാം .( ഒരുപാട് വെന്തു പോകണ്ട പകുതി വേവ് ആയാലും മതി ) അതിനു ശേഷം ഒരു ബൌളില്‍ മൈദയും മുട്ടയും അടിച്ചതും …അല്പം ഉപ്പും ലേശം വെള്ളവും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കി എടുക്കാം ഇനി ഇതിലേയ്ക്ക് കോഴി കഷണങ്ങള്‍ പെറുക്കി ഇടാം നന്നായി ഒന്ന് യോജിപ്പിക്കാം
ഒരു പാത്രത്തില്‍ റൊട്ടിപ്പൊടി എടുത്തു വയ്ക്കാം
അടുത്തതായി ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ കോഴി കഷണങ്ങള്‍ ഓരോന്നായി എടുത്തു റൊട്ടി പൊടിയില്‍ ഉരുട്ടിയെടുത്ത് വെളിച്ചെണ്ണയില്‍ ഇട്ടു നന്നായി പൊരിച്ചു എടുക്കാം
നല്ല ക്രിസ്പി കെ.എഫ്.സി. റെഡി
ഇത് സോസില്‍ കൂടെയോ ,കെച്ചപ്പിന്റെ കൂടെയോ ഒക്കെ കഴിക്കാം
ഇനി കെ.എഫ്.സി. കഴിക്കാന്‍ ലുലുമാളില്‍ പോകേണ്ട ..കയ്യിലെ ക്യാഷ് കളയേണ്ട …വീട്ടില്‍ത്തന്നെ തയ്യാറാക്കാം ഈസിയായി …എല്ലാവരും വീട്ടില്‍ ഉണ്ടാക്കി നോക്കണം കെ.എഫ്.സി.വേണമെന്ന് വാശിപിടിക്കുന്ന കുട്ടികള്‍ക്കൊക്കെ ഉണ്ടാക്കി കൊടുക്കൂ …തീര്‍ച്ചയായും ഇഷ്ട്ടപ്പെടും
ഈ പോസ്റ്റ് നിങ്ങക്കിഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക .പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക