മീന്‍ നമുക്ക് പലവിധത്തില്‍ പാചകം ചെയ്യാം …മീന്‍ വറ്റിച്ചത്,മീന്‍ പൊരിച്ചത്,മീന്‍ പാല്ക്കറി, അങ്ങിനെ എല്ലാം. നോണ്‍ വെജ് കഴിക്കുന്നവര്‍ക്ക് ദിവസവും ഭക്ഷണ ശീലത്തില്‍ ഉള്ള ഒന്നാണ് മീന്‍ …ഇത്തവണ നമുക്ക് മീന്‍ റോസ്റ്റ് ഉണ്ടാക്കാം …മീനും തക്കാളിയും ചേര്‍ത്താണ് ഈ മീന്‍ റോസ്റ്റ് ഉണ്ടാക്കുന്നത് …ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് അധികം മുള്ളില്ലാത്ത മീന്‍ ആണ് ഇതിനു കൂടുതല്‍ നല്ലത്…നമുക്ക് നോക്കാം മീന്‍ റോസ്റ്റ് എങ്ങിനെ ഉണ്ടാക്കാം എന്ന് ..ഇതിനാവശ്യമുള്ള സാധനങ്ങള്‍
മീന്‍ (മുള്ളില്ലാത്തത്) – 250 ഗ്രാം
തക്കാളി – രണ്ടെണ്ണം
സവാള – ഒരെണ്ണം
ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി – ആറു അല്ലി
കറിവേപ്പില – ഒരു തണ്ട്
കാശ്മീരി മുളകുപൊടി – ഒരു ടേബിള്‍ ടിസ്പൂണ്‍
മഞ്ഞള്‍പൊടി – ഒരു നുള്ള്
കടുക് – അര ടീസ്പൂണ്‍
ഉലുവ – പത്തോ പതിനഞ്ചോ എണ്ണം ( കൂടരുത് കൂടിയാല്‍ കയ്ക്കും )
എണ്ണ – മൂന്നു ടേബിള്‍സ്പൂണ്‍
നാരങ്ങാ നീര് – ഒരു നാരങ്ങയുടെ
ഉപ്പ് – ആവശ്യത്തിന്
ഇനി ഇത് തയ്യാറാക്കുന്ന വിധം നോക്കാം
ആദ്യം തന്നെ മീന്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക ഇത് ഒരു അല്പം ഉപ്പും നാരങ്ങാനീരും മഞ്ഞപ്പൊടിയും കൂടി തിരുമ്മി വയ്ക്കുക
ഇനി അടുത്തതായി നമുക്ക് തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞു എടുക്കാം അതിനു ശേഷം
ഒരു നോണ്‍സ്റ്റിക്ക് പാനില്‍ മൂന്നു ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി ആദ്യം കടുക് ഉലുവ പൊട്ടിച്ചശേഷം വെളുത്തുള്ളി, സവാള, ഇഞ്ചി എന്നിവ ഉപ്പ് ചേര്‍ത്ത് വഴറ്റുക. ( ഉപ്പു മസാലയില്‍ പിടിക്കാന്‍ മാത്രം ഇട്ടാല്‍ മതി ) ഇനി
ഇത് ബ്രൌണ്‍ നിറം ആകും വരെ വഴറ്റുക അതിനു ശേഷം തീ കുറയ്ക്കാം എന്നിട്ട് , മുളകുപൊടിയും, മഞ്ഞള്‍പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ഇനി
ഇതിലേയ്ക്ക് തക്കാളി, മീന്‍, കറിവേപ്പില ആവശ്യത്തിനു മാത്രം വെള്ളം എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി പത്തു മിനിറ്റ് നേരം അടച്ച് വച്ച് ചെറു തീയില്‍ വേവിക്കുക.മീന്‍ വെന്തോന്നു നോക്കാം
അതിനു ശേഷം മൂടി തുറന്നു വച്ച് വെള്ളം ഉണ്ടെങ്കില്‍ വറ്റിക്കുക (ഇടവിട്ട് ഇളക്കികൊടുക്കുക). ഇപ്പോള്‍ ഒന്ന് ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക വെള്ളം നന്നായി വറ്റികഴിയുമ്പോള്‍ ഇറക്കി വയ്ക്കാം
സ്വദിഷ്ട്ടമായ മീന്‍ തക്കാളി റോസ്റ്റ് റെഡി
ഇത് വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക . പേജ് ലൈക് ചെയ്യുക പുതിയ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കും