മത്തി അച്ചാര്‍ ഉണ്ടാക്കിയാലോ ?

Advertisement

എല്ലാവരും അച്ചാര്‍ ഉണ്ടാക്കിയോ ..അച്ചാര്‍ എന്നത് നമുക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ..അത് എന്ത് അച്ചാര്‍ ആയാലും …പണ്ടൊക്കെ വീട്ടില്‍ മത്തി അഥവാ ചാള അച്ചാര്‍ ഇടുമായിരുന്നു …നല്ല ടേസ്റ്റ് ആണ് കേട്ടോ ഇത്…ചോറ് കഴിക്കാന്‍ വേറെ ഒന്നുമില്ലെങ്കിലും ഇത് മാത്രം മതി ….മത്തി നമ്മുടെ നാട്ടില്‍ വളരെ
എന്നും എപ്പോഴും സുലഭമായി കിട്ടുന്ന മത്സ്യമാണ് …ഇന്ന് നമുക്ക് ചാള വാങ്ങുമ്പോള്‍ കുറച്ചെടുത്തു ഒന്ന് അച്ചാര്‍ ഇട്ട് നോക്കാം …ഇതിനു ഒരു ബുദ്ധിമുട്ടും ഇല്ല വളരെ എളുപ്പത്തില്‍ നമുക്ക ഉണ്ടാക്കാവുന്നതാണ് മത്തി അച്ചാര്‍ ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

ചേരുവകള്‍

മത്തി – അരക്കിലോ

മുളകുപൊടി – മൂന്നു ടിസ്പൂണ്‍

മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

കുരുമുളകുപൊടി – രണ്ടു ടീസ്പൂണ്‍

ഇഞ്ചി – ഒരു വലിയ കഷണം

വെളുത്തുള്ളി – 20 എണ്ണം

കടുക് – അര ടിസ്പൂണ്‍

ഉലുവ പൊടി – അര ടിസ്പൂണ്‍ ( ചെറിയ ടിസ്പൂണില്‍ )

വിനാഗിരി – അരക്കുപ്പി

ഉപ്പു – ആവശ്യത്തിനു

കറിവേപ്പില – ആവശ്യത്തിനു

ഇത് ഉണ്ടാക്കേണ്ട വിധം പറയാം

മത്തി നന്നാക്കി ചെറുതാക്കി നുറുക്കി എടുക്കുക എന്നിട്ട് ഇതില്‍ ഒരു നുള്ള്മഞ്ഞള്‍പൊടിയും , ഒരു ടിസ്പൂണ്‍ മുളക് പൊടിയും,കുരുമുളക് പൊടിയും ചേര്‍ത്ത് തിരുമ്മുക ഇനി ഒരു ചെറിയ കഷണം ഇഞ്ചിയും അഞ്ചല്ളി വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി അരചെടുക്കാം ഇതും മീനില്‍ തേച്ചു പിടിപിക്കാം ഇനി മീന്‍ ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കാം…അതിനുശേഷം ഇതെടുത്തു ഒരു ചീനച്ചട്ടിയില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച്
ചൂടാകുമ്പോള്‍ മത്തി പെറുക്കിയിട്ടു നന്നായി വറുത്തു എടുക്കണം …വറുത്ത മീന്‍ മാറ്റി വയ്ക്കുക അതിനു ശേഷം ഈ എണ്ണ യില്‍ കടുക് പൊട്ടിക്കാം ശേഷം ബാക്കി വെളുത്തുള്ളി ഇഞ്ചി ,വേപ്പില എന്നിവയിട്ട് നന്നായി വഴറ്റുക ഇനി ഇതിലേയ്ക്ക് മുളക് പൊടി ഒരു നുള്ള് മഞ്ഞപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കി അതിലേയ്ക്ക് വിനാഗിരി ഒഴിക്കാം വിനാഗിരി നന്നായി ചൂടായി കഴിയുമ്പോള്‍ ഉലുവപൊടി ചേര്‍ക്കാം അതിനു ശേഷം മീന്‍ കഷണങ്ങള്‍ പെറുക്കിയിടാം പതുക്കെ ഒന്ന് ഇളക്കി വാങ്ങിവയ്ക്കാം

മത്തി അച്ചാര്‍ റെഡി

ഇനി ഇത് ചൂടാറി കഴിയുമ്പോള്‍ കുപ്പികളില്‍ ആക്കി വയ്ക്കാം
നല്ല രുചിയുള്ള ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്.എല്ലാവരും ഇത് ഉണ്ടാക്കി നോക്കണേ

കൂട്ടുകാര്‍ക്ക് ഈ റസിപ്പി ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക …പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക .

ഈസിയായി കുക്കറില്‍ കേക്ക് ഉണ്ടാക്കാം