ഹായ് കൂട്ടുകാരെ പാചകകുറിപ്പുകള്‍ എല്ലാവരും ഉണ്ടാക്കി നോക്കുന്നുണ്ടോ? പലരും ഉണ്ടാക്കിയിട്ട് ഫോട്ടോസ് ഇന്‍ബോക്സില്‍ അയക്കാറുണ്ട് …ഒരു കാര്യം പറയട്ടെ നിങ്ങള്‍ പാചകകുറിപ്പ് കണ്ടു ഉണ്ടാക്കുന്നവ അതാതു പോസ്റ്റിനു താഴെ ഫോട്ടോ കമെന്‍റ് ആയിട്ട് ഇട്ടാല്‍ മറ്റുള്ളവര്‍ക്കും അതൊരു പ്രോത്സാഹനം ആകും… ഇന്ന് നമുക്ക് ചെമ്മീന്‍ ഫ്രൈ ഉണ്ടാക്കിയാലോ ? മീന്‍ വിഭവങ്ങളില്‍ വളരെ സ്വദിഷ്ട്ടമായ ഒന്നാണ് ചെമ്മീന്‍ …ചെമ്മീന്‍ ഫ്രൈ എന്ന് കേട്ടാല്‍ വായില്‍ കപ്പലോടിക്കാം …ചെമ്മീന്‍ നുള്ളി എടുക്കുക എന്നത് ലേശം ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാല്‍ ഇതിന്റെ ടേസ്റ്റ് ഓര്‍ത്താല്‍ തന്നെ ഈ ബുദ്ധിമുട്ട് നമ്മള്‍ മറന്നുപോകും …പണ്ടൊക്കെ ഞങ്ങളുടെ വീടിനടുത്തുള്ള പാടത്ത് മലവെള്ളം കയറി ഇറങ്ങുമ്പോള്‍ അപ്പാപ്പനോക്കെ ചെമ്മീന്‍ പെറുക്കാന്‍ പോകുമായിരുന്നു സഞ്ചിനിറയെ ചെമ്മീനും കൊണ്ട് വരും… അത് വറുത്തും കുടമ്പുളി ഇട്ടു വച്ചുമൊക്കെ ഒരുപാട് കഴിച്ചിട്ടുണ്ട് .. ആ ചെമ്മീന് ഒരു പ്രത്യേക ടേസ്റ്റ് ആണ് ..ഓര്‍ക്കുമ്പോള്‍ തന്നെ കൊതിയാകുന്നു …നമുക്കിന്നു നോക്കാം ചെമ്മീര്‍ ഫ്രൈ എങ്ങിനെ ഉണ്ടാക്കാമെന്നു
…ഇതിനാവശ്യമുള്ള ചേരുവകള്‍
ചെമ്മീന്‍ – ഒരു കിലോ
സവാള – നാലെണ്ണം
ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി – പതിനഞ്ച് എണ്ണം
മുളക് പൊടി – രണ്ടു ടിസ്പൂണ്‍
മഞ്ഞള്‍ പൊടി – അര ടിസ്പൂണ്‍
കുരുമുളക് പൊടി – രണ്ടു ടിസ്പൂണ്‍
ഗരം മസാല – അര ടീസ്പൂണ്‍
ഉപ്പു – പാകത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിനു
കറിവേപ്പില – ഒരു തണ്ട്
ഇനി ഇതുണ്ടാക്കുന്ന വിധം പറയാം
ആദ്യംതന്നെ ചെമ്മീന്‍ നന്നായി തോട് കളഞ്ഞു വൃത്തിയാക്കി എടുക്കാം അതില്‍ മഞ്ഞളും,ഉപ്പും,കുരുമുളക് പൊടിയും ചേര്‍ത്ത് തിരുമ്മി അര മണിക്കൂര്‍ നേരം വയ്ക്കാം …അതിനുശേഷം ഇതൊന്നു ആവശ്യത്തിനു വെള്ളം ഒഴിച്ച് വേവിച്ചു എടുക്കാം ..
അതിനു ശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി ചതച്ചത്,വെളുത്തുള്ളി ചതച്ചതു , വേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക അതിനു ശേഷം സവാള അരിഞ്ഞത് ചേര്‍ത്ത് നല്ലപോലെ വഴറ്റുക അതിനു ശേഷം മുളക് പൊടിയും ,ഒരു നുള്ള് മഞ്ഞള്‍പൊടിയും ,ഗരം മസാലപൊടിയും ചേര്‍ത്ത് ഇളക്കാം നന്നായി വഴന്നു കഴിയുമ്പോള്‍ വേവിച്ചു വച്ച ചെമ്മീന്‍ ചേര്‍ത്ത് ഇളക്കാം ഇത് നന്നായി ഫ്രൈ ആകുമ്പോള്‍ ഇറക്കി വയ്ക്കാം
രുചികരമായ ചെമ്മീന്‍ ഫ്രൈ റെഡി
ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് സൂപ്പര്‍ ടേസ്റ്റ് ആണ് .എല്ലാവരും ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇഷ്ട്ടപ്പെടും
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക ..ലൈക്ക് ചെയ്യാത്ത കൂട്ടുകാര്‍ ദയവായി ലൈക് ചെയ്യുക ….നിങ്ങളുടെ ഷെയറും ലൈക്കും ആണ് ഞങ്ങള്‍ക്കുള്ള പ്രോത്സാഹനം