നമ്മള്‍ മലയാളികള്‍ക്ക് ചോറിനൊപ്പം എന്ത് കറിയുണ്ടായാലും ചമ്മന്തിയെ മാറ്റി നിര്‍ത്താന്‍ ആകില്ല …ഇപ്പോള്‍ സദ്യയിലോക്കെ കൂടെ ചമ്മന്തിയും പതിവാണ് …വീട്ടിലൊക്കെ ഞങ്ങള്‍ ചമ്മന്തി എന്ന് പറയുന്നത് മറ്റൊരു കറിയും ഇല്ലാത്തപ്പോള്‍ തൊട്ടുകൂട്ടാന്‍ ഏറ്റവും പെട്ടന്ന് ഉണ്ടാക്കാന്‍ കഴിയുന്ന കറിയെ ആണ് ചമ്മന്തി എന്ന് പറയുന്നത്…എന്നിരുന്നാലും ഈ ചമ്മന്തി നമ്മളൊക്കെ ഒരുപാട് ഇഷ്ട്ടപ്പെടുന്നതും ആണ് ..പ്രവാസികള്‍ ഒക്കെ ചമ്മന്തിപ്പൊടി ഉണ്ടാക്കി കൊണ്ട് പോകാറുണ്ട് …ചിലരൊക്കെ ചോദിക്കുകയും ചെയ്തിരുന്നു….ചമ്മന്തി നമുക്ക് പല വിധത്തില്‍ ഉണ്ടാക്കാം …ഇന്ന് നമുക്ക് വേപ്പിലയും തേങ്ങയും പ്രധാനമായും ചേരുവയാകുന്ന ചമ്മന്തിപ്പൊടി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം …ഇത് നമുക്ക് കേടുകൂടാതെ കുറെ നാള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത…നമുക്ക് നോക്കാം എങ്ങിനെയാണ് വേപ്പില ചമ്മന്തി ഉണ്ടാക്കുന്നത് എന്ന്
തേങ്ങ – നാലെണ്ണം ചിരവിയത്
ഇഞ്ചി – കാല്‍ കപ്പ്
വറ്റല്‍ മുളക് – പതിനഞ്ചെണ്ണം ( എരിവു കൂടുതല്‍ വേണമെങ്കില്‍ കൂടുതല്‍ എടുക്കാം )
കറിവേപ്പില- രണ്ടു കപ്പു ( എത്ര കൂടുതല്‍ എടുക്കുന്നോ അത്രയും നല്ലതാണ് )
ഉപ്പ് – പാകത്തിന്
വാളന്‍ പുളി- ഒരുണ്ട
വെളിച്ചെണ്ണ – ആവശ്യത്തിന്
മുളകുപൊടി – രണ്ടു ടിസ്പൂണ്‍
ഇതുണ്ടാക്കേണ്ട വിധം പറയാം
ആദ്യം തന്നെ തേങ്ങ ചിരവിയത് ഒരു ഉരുളിയില്‍ നന്നായി വറുത്തു എടുക്കുക… തേങ്ങ പുക കയറാതിരിക്കാന്‍ ഇടയ്ക്കിടയ്ക്ക് കുറേശെ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം നല്ല ബ്രൌണ്‍ നിറം ആകുന്നവരെ വറുക്കുക ….അതിനു ശേഷം ഇത് ഒരു പാത്രത്തിലേയ്ക്ക് മാറ്റുക ….
ഇനി അടുത്തതായി ഉരുളിയില്‍ ഇഞ്ചി ചതച്ചത് ചേര്‍ത്ത് പകുതി മൂപ്പ് ആകുമ്പോള്‍ വറ്റല്‍ മുളകും ഇത് മൂക്കാറാകുമ്പോള്‍ മുളക് പൊടി ചേര്‍ക്കാം ഇതെല്ലാം കരിയാതെ മൂപ്പിച്ചു എടുക്കുക.
ഇത് കോരി മാറ്റിയിട്ടു ഇനി ഇതിലേയ്ക്ക് കറിവേപ്പില ഇട്ടു നന്നായി മൂപ്പിച്ചു എടുക്കുക കൈകൊണ്ടു ഞെരിച്ചാല്‍ ഞെരിയുന്ന പാകം വരെ മൂപ്പിക്കുക
ഇനി ഇതെല്ലാം കൂടി വറുത്തെടുത്ത തേങ്ങയില്‍ തിരുമ്മുക നന്നായി തുരുമ്മി പാകത്തിന് ഉപ്പും ചേര്‍ക്കുക
ഇനി ഇത് ചൂടോടെ നന്നായി പൊടിച്ചു എടുക്കുക …മിക്സിയിലോ ഉരലിലോ പൊടിക്കാം ( ഉരലില്‍ പൊടിച്ചാല്‍ ടേസ്റ്റ് കൂടും ) കട്ടയില്ലാതെ നല്ല പൊടിയായി പൊടിച്ചു എടുക്കണം. അതിനു ശേഷം ഇതിലേയ്ക്ക് വാളന്‍ പുളി നന്നായി തിരുമ്മി ചേര്‍ക്കാം ഒട്ടും കട്ട കെട്ടാതെ തിരുമ്മുക അതിനുശേഷം ഒന്നൂടി മിക്സിയില്‍ ഒന്ന് കറക്കി എടുക്കാം
അടിപൊളി വേപ്പില ചമ്മന്തി റെഡി
ഇനി ഇത് കുപ്പിയില്‍ ആക്കി സൂക്ഷിക്കാം ആവശ്യത്തിനു എടുത്തു ഉപയോഗിക്കാം …കുറെ നാള്‍ കേടുകൂടാതെ ഇരിക്കും.
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക …പേജ് ലൈക് ചെയ്തിട്ടില്ലാത്തവര്‍ ലൈക്ക് ചെയ്യണേ