ഇന്ന് നമുക്ക് ഒരു സ്പെഷ്യല്‍ ചിക്കന്‍ കറി ഉണ്ടാക്കാം …വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ …ഇതിനാവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
ചിക്കൻ
വേപ്പില
ഇഞ്ചി
വെളുത്തുള്ളി
കുരുമുളക്
പച്ചമുളക്
സവാള
തക്കാളി
മഞ്ഞൾപൊടി
മുളകുപൊടി
മല്ലിപൊടി
ഗരംമസാല
ഉപ്പ്
വെളിച്ചെണ്ണ
ചെറിയ ഉള്ളി
ഇത് തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം
ഒരു കിലോ ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക ഒരു ടിസ്പൂണ്‍ ഇഞ്ചി പേസ്റ്റും ,അര ടിസ്പൂണ്‍ വെളുത്തുള്ളി പേസ്റ്റും …അല്പം മഞ്ഞപ്പൊടിയും ,ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ചിക്കന്‍ മസാല പുരട്ടി വയ്ക്കുക
അതിനു ശേഷം ഒരു ചീന ചട്ടിയില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് ഈ ചിക്കന്‍ വറുത്തു എടുക്കുക ( ഡീപ് ഫ്രൈ വേണ്ട )ഇത് ചട്ടിയില്‍ നിന്നും കോരി മാറ്റി വയ്ക്കുക
അര മുറി തേങ്ങ ചിരവി എടുത്തു മിക്സിയില്‍ ഒന്ന് അടിച്ചു പിഴിഞ്ഞ് എടുക്കുക
സവാള മൂന്നെണ്ണം നീളത്തില്‍ അരിഞ്ഞു എടുക്കുക
ഇനി അടുത്തതായി ഈ ചട്ടിയില്‍ വേണമെങ്കില്‍ അല്പം വെളിച്ചെണ്ണ കൂടി ഒഴിച്ച് ഇതിലേയ്ക്ക് മൂന്നു സവാള അരിഞ്ഞു എടുത്തത് ചേര്‍ത്ത് വഴറ്റുക …ഇനി ഇതിലേയ്ക്ക് ചുവന്നുള്ളി നാലെണ്ണം ചതച്ചതും ..പച്ചമുളക് നാലെണ്ണം നീളത്തില്‍ അരിഞ്ഞതും…കറിവേപ്പിലയും ചേര്‍ത്ത് പച്ചമണം മാറും വരെ വഴറ്റുക ..ഇനി മൂന്നു തക്കാളി നീളത്തില്‍ അരിഞ്ഞതും കൂട്ടി ചേര്‍ത്ത് വഴറ്റി അതിനു ശേഷം ഇതിലേയ്ക്ക് ഒരു ടിസ്പൂണ്‍ മുളക് പൊടിയും,, ഒരു ടിസ്പൂണ്‍ മല്ലിപ്പൊടിയും..അര ടിസ്പൂണ്‍ കുരുമുളക് പൊടിയും …രണ്ടു ടിസ്പൂണ്‍ ഗരം മസാലാ പൊടിയും …ചേര്‍ത്ത് ഇളക്കുക ഇതെല്ലാം കൂടി നന്നായി വഴറ്റി എടുത്തിട്ട് ഇനി ഇതിലേയ്ക്ക് വറുത്തു വച്ച ചിക്കന്‍ ചേര്‍ത്ത് ഇളക്കാം …അടുത്തതായി ഇതിലേയ്ക്ക് അരക്കപ്പ് തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കാം ഇതൊന്നു തിളച്ചു വരുമ്പോള്‍ ഇറക്കി വയ്ക്കാം ( ചെറിയ കുറുകിയ ചാറോട് കൂടിയ കറിയാണ് ഇത് കേട്ടോ
സ്പെഷ്യല്‍ ചിക്കന്‍ കറി റെഡി
ഇത് ഈസിയാണ് ഉണ്ടാക്കാന്‍ ..എല്ലാവരും ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇഷ്ട്ടപ്പെടും
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക …പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക