കള്ളപ്പം ഉണ്ടാക്കാം ഈസിയായി

Advertisement

ഇന്ന് നമുക്ക് കള്ളപ്പം ഉണ്ടാക്കാം പേരുപോലെ തന്നെ ഇത് ഉണ്ടാക്കുന്നത് കള്ള് ചേര്‍ത്തിട്ടാണ് …കള്ള് ഇല്ലെങ്കില്‍ യീസ്റ്റ് ചേര്‍ക്കാം ..വിശേഷ ദിവസങ്ങളില്‍ പെരുന്നാള്‍ ദിവസങ്ങളില്‍ ഒക്കെയാണ് പണ്ടൊക്കെ ഈ അപ്പം ഉണ്ടാക്കാറ്..കള്ള് എല്ലാം നല്ല ഫ്രഷ്‌ ആയിട്ട് കിട്ടുമായിരുന്നു തെങ്ങില്‍ നിന്ന് ചെത്തി ഇറങ്ങിയപാടെ കള്ള് കിട്ടുമായിരുന്നു ..പണ്ടൊക്കെ നമ്മുടെ വീടുകളില്‍ തന്നെ ഇത് കിട്ടുമായിരുന്നു കാരണം അന്നൊക്കെ മിക്ക വീട്ടുകാരും തെങ്ങ് ചെത്താന്‍ കൊടുക്കും …ഇന്ന് ആ കാഴ്ചകള്‍   ഒക്കെ കാണാനേ ഇല്ല  …നമുക്ക് നോക്കാം കള്ളപ്പം എങ്ങിനെ ഉണ്ടാക്കാമെന്നു

പച്ചരി മൂന്നു ഗ്ലാസ്- ഇത് എട്ടു മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടുവയ്ക്കുക .അതിനുശേഷം കഴുകി വാരി വെള്ളം നന്നായി കളഞ്ഞശേഷം മിക്സിയില്‍ ഇട്ടു നന്നായി പൊടിച്ചു എടുക്കാം ..അരമുറി തേങ്ങ ചിരവിയെടുത്ത് മിക്സിയില്‍ ഇട്ടു ഒന്ന് ഒതുക്കി എടുക്കുക ( തേങ്ങ  പകുതി അരഞ്ഞാല്‍ മതി ഒരുപാട് പേസ്റ്റ് ആകണ്ട )- ആറു ടിസ്പൂണ്‍  പഞ്ചസാര ..വെളുത്തുള്ളി ഒരെണ്ണം….നല്ല ജീരകം – ഒരു നുള്ള്… ..കള്ള് – ഒരു ഗ്ലാസ്

ആദ്യം തന്നെ അരിപ്പൊടിയില്‍ നിന്നും മൂന്നു ടിസ്പൂണ്‍ അരിപ്പൊടി എടുത്തു അടുപ്പത് വച്ച് ആവശ്യത്തിനു വെള്ളം ഒഴിച്ച് ഒന്ന് കുറുക്കി എടുക്കാം…അതിനുശേഷം മൂന്നു ടിസ്പൂണ്‍ പഞ്ചസാര നന്നായി അരിച്ചെടുത്ത കള്ളില്‍ ചേര്‍ത്ത് ഇളക്കാം ( നല്ല കള്ള് ആണെങ്കില്‍ ഒരു ഗ്ലാസ് മതി കള്ളിന്‍റെ ക്വാളിറ്റി അനുസരിച്ച് അളവ് എടുക്കുക )ഇനി അരിപ്പൊടിയില്‍ ആദ്യം കുറുക്കി വച്ച കുറുക്കു ചേര്‍ക്കാം അതിനുശേഷം ചോറ് അരച്ചതും തേങ്ങയും ചേര്‍ക്കാം   ( ..ശേഷം ജീരകവും വെളുത്തുള്ളിയും ചതച്ചതും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം ( കൈകൊണ്ടു തിരുമ്മി മിക്സ് ആക്കുക വെള്ളം പോരാതെ വന്നാല്‍ അല്പം ചൂട് വെള്ളം കൂടി ചേര്‍ത്ത് പാകത്തിന് അക്കം ദോശയുടെ പരുവം മാവ്   ) ഈ മിക്സ് ഏഴു  മണിക്കൂര്‍ നേരം എങ്കിലും പൊങ്ങാന്‍ വയ്ക്കണം …ഇത് നന്നായി പൊങ്ങി കഴിയുമ്പോള്‍ ബാക്കിയുള്ള മൂന്നു ടിസ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ത്ത് ഇളക്കാം ഇനി ഇത് ദോശ ചട്ടിയില്‍ കോരി ഒഴിച്ച് രണ്ടു വശവും വേവിച്ചു എടുക്കാം …കള്ളപ്പം റെഡി

കള്ള് ഇല്ലെങ്കില്‍ ഒരു ടിസ്പൂണ്‍ യീസ്റ്റ് മൂന്നു ടിസ്പൂണ്‍ പഞ്ചസാരയില്‍ ചൂടുവെള്ളത്തില്‍ കലക്കി എടുത്താല്‍ മതി …ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് എല്ലാവരും ഉണ്ടാക്കി നോക്കുക ഇത് ചിക്കന്‍ കറിക്കും ബീഫിനും ഒക്കെ കൂടെ കഴിക്കാന്‍ വളരെ സ്വാദിഷ്ട്ടമാണ്

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

 
നല്ല സോഫ്റ്റ്‌ പുട്ട് ഉണ്ടാക്കുന്ന വിധം