കുടമ്പുളി ചേര്‍ത്ത് മീന്‍ മുളകിട്ടത്‌ ഉണ്ടാക്കാം

Advertisement

കുടംബുളിയിട്ടു മീന്‍ മുളകിട്ടത്‌ ഉണ്ടാക്കാം നമുക്ക് ഇത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാം

ഇതിനാവശ്യമുള്ള സാധനങ്ങള്‍

മീന്‍ -ഒരു കിലോ

കുടമ്പുളി – അഞ്ചു കഷണം (ഇത് നന്നായി കഴുകി വെള്ളത്തിലിട്ടു കുതിര്‍ത്തി എടുക്കാം )

ചുവന്നുള്ളി – ഇരുപതെണ്ണം ( നീളത്തില്‍ അരിഞ്ഞു എടുക്കുക )

വെളുത്തുള്ളി – പതിനഞ്ചെണ്ണം (നീളത്തില്‍ അരിഞ്ഞു എടുക്കുക

മഞ്ഞപ്പൊടി – അര ടേബിള്‍സ്പൂണ്‍

കാശ്മീരി മുളക് പൊടി – മൂന്നു ടിസ്പൂണ്‍

മുളക് പൊടി – രണ്ടു ടിസ്പൂണ്‍

മല്ലിപൊടി – രണ്ടു ടേബിള്‍സ്പൂണ്‍

ഇഞ്ചി  – വലിയ കഷണം ചതച്ചു എടുത്തത്‌

ഉലുവ – രണ്ടു നുള്ള്

കറിവേപ്പില – രണ്ടു തണ്ട്

വെളിച്ചെണ്ണ – ആവശ്യത്തിനു

ഉപ്പു  – ആവശ്യത്തിനു

ആദ്യം തന്നെ കറിപൊടികള്‍ എല്ലാം അല്പം വെള്ളം ഒഴിച്ച് പേസ്റ്റ് ആക്കി വയ്ക്കാം

അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉലുവ ചേര്‍ക്കാം പൊട്ടി കഴിയുമ്പോള്‍ കറിവേപ്പില ചേര്‍ക്കാം …ഒന്ന് വഴട്ടിയിട്ടു ഇഞ്ചിയും,വെളുത്തുള്ളിയും ഉള്ളിയും കൂടിയിട്ടു നന്നായി വഴറ്റി എടുക്കാം നല്ല ഗോള്‍ഡന്‍ കളര്‍ ആയാല്‍ തീ കുറച്ചു ഇടുക …അതിനു ശേഷം ഇനി പേസ്റ്റ് ആക്കി വച്ചിരിക്കുന്ന കറി പൊടികള്‍ ചേര്‍ത്ത് നന്നായി ഇളക്കാം അതിനുശേഷം കുതിര്‍ത്താന്‍ വച്ച കുടമ്പുളി ചേര്‍ക്കുക …അതിനുശേഷം ആവശ്യത്തിനു വെള്ളം ഒഴിച്ച് തിളപ്പിക്കാം ..നന്നായി തിളച്ചു കഴിയുമ്പോള്‍  ഇതിലേയ്ക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍ ചേര്‍ക്കാം ഇളക്കിയിട്ട്  ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് മൂടി വയ്ക്കാം തീ കൂട്ടി വയ്ക്കാം …ഇത് നന്നായി തിളച്ചു വറ്റിക്കണം ..ആവശ്യത്തിനു മാത്രം ചാറു മതി ബാക്കി എല്ലാം വറ്റിച്ചു എടുക്കാം ..അതിനു ശേഷം ഇതിലേയ്ക്ക് രണ്ടു ടിസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കാം നല്ലൊരു മണം കിട്ടും വെളിച്ചെണ്ണ ചേര്‍ത്താല്‍ കുറച്ചു വേപ്പില കൂടി ചേര്‍ത്ത് ഒന്ന് മൂടി വച്ച് അല്പം കഴിഞ്ഞു ഇറക്കാം

മീന്‍ മുളകിട്ടത്‌ റെഡിയായി ..ഇത് ചോറിന്റെ ഒപ്പം ഒക്കെ കഴിക്കാന്‍ വളരെ നല്ലതാണ് ..മീനിനു നല്ല ഉപ്പും പുളിയും ഒക്കെ പിടിച്ചിട്ടുണ്ടാകും …ഇത് ഉണ്ടാക്കി പിറ്റേ ദിവസം കഴിക്കുന്നതാണ് കൂടുതല്‍ രുചി …എല്ലാവരും ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കാം ഈസിയായി