അടുക്കളയില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍

Advertisement

പഴങ്ങള്‍ മുറിച്ച് വെച്ച് അല്‍പസമയം കഴിഞ്ഞ് നോക്കിയാല്‍ മുറിച്ച് വെച്ച ഭാഗത്തെ നിറത്തിന് മാറ്റം വന്നതായി കാണാം. എന്നാല്‍ എന്താണ് ഇതിന് കാരണം എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ കാരണം മുറിച്ച് വെച്ച പഴം ബാക്കി കളയുകയാണ് നമ്മളില്‍ പലരും ചെയ്യുന്നത്.

കഴിയ്ക്കുമ്പോള്‍ രുചിവ്യത്യാസം ഉണ്ടാവില്ലെങ്കിലും പലപ്പോഴും ഇത്തരത്തിലുള്ള ബ്രൗണ്‍ നിറം നമുക്ക് മനസ്സിന്റെ സംതൃപ്തി ഇല്ലാതാക്കും. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വിട നല്‍കാം. മുറിച്ചു വെച്ച പഴങ്ങള്‍ക്ക് ഇനി നിറം മങ്ങാതിരിയ്ക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പഴങ്ങള്‍ മുറിയ്ക്കുമ്പോള്‍ ഇനി വെള്ളത്തിലിട്ട് മുറിയ്ക്കാന്‍ ശ്രമിക്കുക. വെള്ളത്തിലിട്ട് മുറിയ്ക്കുമ്പോള്‍ അതിലെ ഓക്‌സിഡേഷന്‍ ഒഴിവാകുന്നു. ഇത് പഴത്തെ ഫ്രഷ് ആയി തന്നെ നിലനിര്‍ത്തുന്നു. അതുകൊണ്ട് ഇനി പഴങ്ങള്‍ മുറിയ്ക്കുമ്പോള്‍ വെള്ളം നിറച്ച പാത്രത്തില്‍ ഇട്ട് മുറിയക്കാന്‍ ശ്രമിക്കുക.

സോഡ വാട്ടറില്‍ മുറിച്ച് വെച്ച പഴങ്ങള്‍ മുക്കിയാലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. മുറിച്ച് വെച്ച പഴങ്ങളിലെ കറയെ ഇല്ലാതാക്കാന്‍ സോഡ വാട്ടറിന് കഴിയും.

വിഭങ്ങള്‍ തയ്യാറാക്കാനുള്ള പച്ചക്കറികള്‍ പ്രത്യേകിച്ച് ബീന്‍സും മറ്റും താഴ്ന്ന തീ ജ്വാലയില്‍ മാത്രമെ വേവിക്കാവു.. സമയം കൂടുതല്‍ എടുക്കുമെങ്കിലും പച്ചക്കറികളിലെ പോഷകവും നിറവും നഷ്ടപ്പെടാതിരിക്കാന്‍ ഇത് സഹായിക്കും.

കറികള്‍ ഉണ്ടാക്കുമ്പോള്‍ ഒരേ സമയം അധികം വെള്ളം ഒഴിച്ച് പച്ചക്കറികള്‍ വേവിക്കരുത്. ചാറില്ലാത്ത കൂട്ടാനാണെങ്കില്‍ വേവിക്കുമ്പോള്‍ വെള്ളം തളിച്ചാല്‍ മതിയാകും. നേരെ മറിച്ച് ചാറുള്ള കറികളാണെങ്കില്‍ ഓരോ അഞ്ച് അല്ലെങ്കില്‍ പത്ത് മിനുട്ടിനുള്ളില്‍ വെള്ളം ചേര്‍ക്കുക. അധികം വെള്ളം ചേര്‍ത്താല്‍ ചാറിന്റെ സ്വാദ് നഷ്ടമാകും.

അലൂമിനിയം പാത്രത്തില്‍ പാകം ചെയ്ത ഭക്ഷണങ്ങള്‍ സ്വാദിഷ്ഠമായിരിക്കുമെന്ന് കേട്ടിട്ടുണ്ടോ? ഭക്ഷണം തയ്യാറാക്കാന്‍ നോണ്‍ സ്റ്റിക്, സ്റ്റീല്‍ പാത്രങ്ങള്‍ക്ക് പകരം അലൂമീനിയം പാത്രങ്ങള്‍ ഉപയോഗിക്കുക.

ആവശ്യമുള്ളപ്പോള്‍ മാത്രം പച്ചക്കറി അരിയുക പച്ചക്കറികള്‍ അരിഞ്ഞ് സൂക്ഷിക്കുന്നത് നല്ല ആശയമാണന്ന് പലരും കരുതാറുണ്ട്. സമയം ലാഭിക്കാന്‍ ഇത് സഹായിച്ചേക്കാം. എന്നാല്‍ പച്ചക്കറികളിലെ നനവ് നഷ്ടപ്പെടുന്നതിനാല്‍ പുതുമ ദീര്‍ഘ നേരം നിലനില്‍ക്കില്ല.

വെളുത്തുള്ളി തണുത്ത വെള്ളത്തില്‍ അല്‍പനേരം ഇട്ടു വയ്‌ക്കുക. പിന്നീട്‌ തൊലി കളഞ്ഞെടുക്കാം.
ഇവ ഒരു കോട്ടന്‍ തുണിയിലോ പരുപരുത്ത തുണിയിലോ പൊതിയുക. ഇത്‌ തുണിയോടു ചേര്‍ത്ത്‌ കൈ കൊണ്ട്‌ നല്ലപോലെ തിരുമ്മുക. തൊലി കളയാന്‍ എളുപ്പമാണ്‌.

നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച ടിപ്സ് നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

പതിനാലു തരം ഓണവിഭവങ്ങള്‍