വീട്ടമ്മമാർക്ക് അടുക്കള ജോലികൾ എളുപ്പമാക്കാൻ സഹായിക്കുന്ന കുറച്ച് കിച്ചൻ ടിപ്സ്.
മുട്ട പുഴുങ്ങുമ്പോൾ ധാരാളമായി ഗ്യാസ് ചിലവാകാറുണ്ട് മുട്ട നന്നായി വെന്തു കിട്ടണമെങ്കിൽ ഒരുപാട് നേരം തിളപ്പിക്കേണ്ടത് അത്യാവശ്യമാണ്, അതിനായി ഒരു മൺചട്ടി ഉപയോഗിക്കുകയാണെങ്കിൽ ഗ്യാസ് ചെലവാകുന്നത് ലാഭിക്കാൻ സാധിക്കും, മൺചട്ടിയിൽ മുട്ട ചേർത്ത് കൊടുത്തു നന്നായി തിളയ്ക്കുമ്പോൾ ഒരു പാത്രം കൊണ്ട് മൂടി വെച്ചു തീ ഓഫ് ചെയ്യാം, മൺചട്ടിയുടെ ചൂടിൽ ഇരുന്നു മുട്ട നന്നായി വെന്തു കിട്ടും അതുപോലെതന്നെ ചെറുചൂടോടുകൂടി തന്നെ തൊലി കളയുകയാണെങ്കിൽ എളുപ്പത്തിൽ കളഞ്ഞു എടുക്കാനും സാധിക്കും.
യൂട്യൂബ് നോക്കി ആണ് ഇപ്പോൾ അറിയാത്ത വിഭവങ്ങൾ നമ്മൾ പാചകം ചെയ്യാറ്, പക്ഷേ മൊബൈൽഫോൺ കിച്ചൻ സ്ലാബിൽ വയ്ക്കുന്നത് കുറച്ചു റിസ്ക് ആണ്, ഒരു പ്ലാസ്റ്റിക് റാപ് കവർ ചെയ്തു വയ്ക്കുകയാണെങ്കിൽ സേഫ് ആയി വയ്ക്കാൻ സാധിക്കും വെള്ളം ആവുകയുമില്ല.
അടുക്കളയിൽ പച്ചക്കറി അരിയാനും അതുപോലെ മീൻ നന്നാക്കാൻ ഒക്കെ നമ്മൾക്ക് കത്രിക ഉപയോഗിക്കാറുണ്ട് ഇതിന്റെ മൂർച്ച പെട്ടെന്ന് പോയതായി തോന്നുകയാണെങ്കിൽ കുറിച്ച് അലുമിനിയം ഫോയിൽ പേപ്പർ എടുത്തു കത്രിക ഉപയോഗിച്ച് ചെറുതായി മുറിച്ചാൽ മതി കത്രിക മൂർച്ച തിരിച്ചു വന്നോലും. അതുപോലെതന്നെ കുറച്ച് അലുമിനിയം ഫോയിൽ പേപ്പർ എടുത്ത് മിക്സി ജാറിൽ ഇട്ടു കറക്കിയാൽ മിക്സിയുടെ ബ്ലേഡ് മൂർച്ച കൂട്ടാം
പൊടിയുപ്പി നോടൊപ്പം അല്പം അരിമണികൾ കൂടി ചേർക്കുകയാണെങ്കിൽ ഉപ്പ് കട്ടകെട്ടാതെ ഒരുപാട് നാൾ ഇരിക്കും ഇതുപോലെ ഉപകാരപ്രദമായ ടിപ്പു കൾക്കായി ഈ വീഡിയോ മുഴുവനായി കാണുക.
ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Ramshi’s tips book