Blog

  • കബ്സ ഉണ്ടാക്കാം ഈസിയായി

    കബ്സ ഉണ്ടാക്കാം ഈസിയായി

    കബ്സ ഇപ്പോൾ കേരളത്തിലും പ്രിയപ്പെട്ടതായി മാറികൊണ്ടിക്കുന്നു . പക്ഷെ അത് എങ്ങനെ തയ്യാറാക്കേണ്ടത് എന്ന പലർക്കും അറിയില്ല..ഇത് വളരെ സിമ്പിള്‍ ആണ് ബിരിയാണിയുടെ മറ്റൊരു വകഭേതം ആണ് കബ്സ കാഴ്ചയിലും അങ്ങിനെ തന്നെ അതില്‍ ചേര്‍ക്കുന്ന ചേരുവകളില്‍ മാത്രമേ ചെറിയ വിത്യാസം ഞാന്‍ കാണുന്നുള്ളൂ ..നമുക്ക് നോക്കാം കബ്സ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ചിക്കന്‍ – ഒരു കിലോ
    കബ്സ റൈസ് – ഒരു കപ്പു
    ഡ്രൈ നാരങ്ങ – ഒരെണ്ണം
    ഏലയ്ക്ക എട്ടെണ്ണം
    കറുവാപട്ട – രണ്ടു കഷണം
    വയണ ഇല – മൂന്നെണ്ണം
    ഗ്രാമ്പൂ – പത്തെണ്ണം
    കുരുമുളക് പൊടി – രണ്ടു ടിസ്പൂണ്‍
    മഞ്ഞള്‍ പൊടി – അര ടിസ്പൂണ്‍
    ഗരം മസാല – രണ്ടു ടിസ്പൂണ്‍
    പച്ചമുളക് – 8 എണ്ണം ചതച്ചു എടുത്തത്‌
    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒന്നര ടിസ്പൂണ്‍
    തക്കാളി നാലെണ്ണം – അരച്ച് എടുത്തത്‌
    ഓയില്‍ – അഞ്ചു ടിസ്പൂണ്‍

    ആദ്യം തന്നെ റൈസ് നന്നായി കഴുകി മുപ്പതു മിനിറ്റ് കുതിര്‍ത്തി എടുത്തു വെള്ളം വാലാന്‍ വയ്ക്കണം. അതിനു ശേഷം ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പത് വച്ച് ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ അതില്‍ കറുവാപട്ട ഇടുക ..വയണ ഇല ഇടുക, ഗ്രാമ്പൂ ഇടുക, കുരുമുളക് പൊടി ഇടുക, മഞ്ഞള്‍ പൊടി ഇടുക, ഏലയ്ക്ക ഇടുക , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക .. പച്ചമുളക് ചതച്ചു ഇടുക…ഓരോന്ന് ഇടുമ്പോഴും ഒന്ന് ഇളക്കി കൊടുക്കണം ..ഇനി തക്കാളി പേസ്റ്റ് ഇടുക..ഗരം മസാലപൊടി ഇടുക ..എല്ലാം കൂടി നന്നായി ഇളക്കി ചിക്കന്‍ കഷണങ്ങള്‍ ചേര്‍ക്കുക ആവശ്യത്തിനു ഉപ്പും കൂടി ചേര്‍ത്ത് ഇളക്കുക മൂടിവച്ച് വേവിക്കുക ..അതിനുശേഷം രണ്ടു കപ്പു തിളപ്പിച്ച വെള്ളം ഇതിലേയ്ക്ക് ഒഴിക്കുക നന്നായി ഇളക്കി ഉപ്പു നോക്കുക വേണമെങ്കില്‍ ചേര്‍ത്ത് കൊടുക്കണം റൈസിനും കൂടിയുള്ള ഉപ്പു ചേര്‍ക്കുക…ഇനി ഇതിലേയ്ക്ക് ഡ്രൈ നാരങ്ങ ഇടുക ഇത് മുറിക്കണ്ട മുഴുവനും കൂടി ഇടുക…അതിനു ശേഷം ഒന്ന് തിളപ്പിക്കുക ..ഇതിലേയ്ക്ക് റൈസ് ചേര്‍ത്ത് ഇളക്കി കൊടുത്തു മൂടി വച്ച് വേവിക്കണം..ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കണം ..തീ കുറച്ചു ഇടണം ..വെള്ളം നന്നായി വറ്റി കഴിയുമ്പോള്‍ ചോറ് വേകും അപ്പോള്‍ ഇത് ഇറക്കി വയ്ക്കാം .. കബ്സ റെഡി
    ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • സ്വദിഷ്ട്ടമായ ഇഞ്ചിപുളി തയ്യാറാക്കുന്നത് നോക്കാം

    സ്വദിഷ്ട്ടമായ ഇഞ്ചിപുളി തയ്യാറാക്കുന്നത് നോക്കാം

    സ്വദിഷ്ട്ടമായ ഇഞ്ചിപുളി തയ്യാറാക്കുന്നത് നോക്കാം ..ഇതിനാവശ്യമുള്ളത് . ഇഞ്ചി ,വാളന്‍ പുളി, ശര്‍ക്കര – , പച്ചമുളക്-നാലെണ്ണം , ചുവന്നുള്ളി – അഞ്ചെണ്ണം , മുളക് പൊടി- ഒരു ടിസ്പൂണ്‍ ,വെളിച്ചെണ്ണ – 5 ടിസ്പൂണ്‍ , കടുക് .. ഇഞ്ചി ചെറുതായി അരിഞ്ഞു എടുത്തു നന്നായി കഴുകി വറുത്തു എടുക്കുക..പുളി നന്നായി തിളപ്പിച്ച്‌ എടുക്കുക, ശര്‍ക്കര പാനിയാക്കി എടുക്കുക ,ഇതുണ്ടാക്കേണ്ട വിധം വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • നേന്ത്രപ്പഴ പ്രഥമന്‍ ഉണ്ടാക്കാം

    നേന്ത്രപ്പഴ പ്രഥമന്‍ ഉണ്ടാക്കാം

    പ്രഥമനില്‍ പ്രധാനം നേന്ത്രപ്പഴം പ്രഥമന്‍ ആണ്..ഈ ഓണത്തിന് നമുക്ക് ഇതുതന്നെ ആയാലോ …അപ്പോള്‍ നമുക്ക് നോക്കാം ഇതെങ്ങിനെ തയ്യാറാക്കാം എന്ന് ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    നന്നായി പഴുത്ത നേന്ത്രപ്പഴം- രണ്ട് കിലോ
    ശര്‍ക്കര- ഒരു കിലോ
    തേങ്ങ- നാലെണ്ണം
    ചുക്കു പൊടി- ഒരു ടീസ്പൂണ്‍
    നെയ്യ്- പാകത്തിന്
    തേങ്ങാക്കൊത്ത്- പകുതി തേങ്ങയുടേത്
    ജീരകം വറുത്ത് പൊടിച്ചത്- ഒരു ടീസ്പൂണ്‍
    അണ്ടിപ്പരിപ്പ്
    ഉണക്കമുന്തിരി

    പഴം ആദ്യം നല്ലതു പോലെ വെവിച്ച് ഉള്ളിലെ കറുത്ത നാര് ഒഴിവാക്കി മിക്‌സിയില്‍ അടിക്കുക. ശര്‍ക്കര ഉരുക്കി പാനിയാക്കി മാറ്റി വെക്കുക. പിന്നീട് തേങ്ങ നന്നായി മിക്സിയില്‍ അടിച്ചെടുത്തു പിഴിഞ്ഞ് എടുക്കണം ഇത് ഒന്നാം പാല്‍ മാറ്റി വയ്ക്കണം…ഇനി ഒന്നൂടെ തേങ്ങ മിക്സിയില്‍ അടിച്ചു അല്പം വെള്ളം ചേര്‍ത്ത് രണ്ടാം പാല്‍ പിഴിഞ്ഞെടുത് വയ്ക്കണം ..ഒന്നുകൂടി അടിച്ചു മൂന്നാം പാലും പിഴിഞ്ഞ് എടുക്കാം

    അടുത്തതായി വേവിച്ച് അടിച്ച് വെച്ചിക്കുന്ന പഴം വരട്ടിയെടുക്കാം. അതിനായി അല്‍പം നെയ് ഒഴിച്ച് പാന്‍ ചൂടാക്കി അതില്‍ പഴം ഇട്ടു വരട്ടിയെടുക്കാം. പഴം കട്ടിയാവുന്തോറും അല്‍പാല്‍പം നെയ് ഒഴിച്ച് കൊടുക്കാം. നന്നായി ഇളക്കിക്കൊണ്ടിരിക്കണം ..ഇല്ലെങ്കില്‍ ഇത് അടിക്കു പിടിക്കും പ്രത്യേകം ശ്രദ്ധിക്കണം ..ഇടയ്ക്ക് ഇടയ്ക്ക് ആവശ്യത്തിനു നെയ്യ് ഒഴിച്ച് കൊടുക്കണം പഴം നന്നായി കുറുകി വരുമ്പോള്‍ ഇതിലേയ്ക്ക് ശര്‍ക്കര പാനി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം ഇത് കുറച്ചു നേരം ഒന്ന് ഇളക്കി കുരുതായി വരുമ്പോള്‍ ഇതിലേക്ക് തേങ്ങാപ്പാല്‍ മൂന്നാം പാല്‍ ചേര്‍ക്കണം..ഇത് നന്നായി ഇളക്കി
    ഇത് കുറുകി വരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ക്കണം. ഇതും നല്ലതു പോലെ കുറുകി വരുമ്പോഴേക്കും ഒന്നാം പാല്‍ ചേര്‍ക്കണം. ഒന്നാം പാല്‍ ഒഴിച്ച ശേഷം തിളപ്പിക്കരുത്. പായസത്തിന്റെ സ്വാദ് പോകും.ഇനി ഇത് വാങ്ങി വെച്ച ശേഷം ജീരകപ്പൊടിയും, ഏലക്കപ്പൊടിയും ചേര്‍ക്കാം. പിന്നീട് ഒരു പാനില്‍ നെയ് ഒഴിച്ച് തേങ്ങാക്കൊത്ത് ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്തെടുക്കാം ഇത് പായസത്തില്‍ ചേര്‍ക്കാം ..ഇനി അണ്ടിപ്പരിപ്പ് ഉണക്ക മുന്തിരി എല്ലാം നെയ്യില്‍ വറുത്തു പായസത്തില്‍ ചേര്‍ക്കാ നല്ല സ്വാദിഷ്ടമായ പഴം പ്രഥമന്‍ റെഡി.

    പഴം വരട്ടിയെടുക്കുക എന്നത് മാത്രമാണ് നേന്ത്രപ്പഴം പ്രഥമന്‍ ഉണ്ടാക്കുന്നതില്‍ അല്പം സമയം എടുക്കുന്ന പണി പഴം വരട്ടാതെയും ഉണ്ടാക്കാം പക്ഷെ വരട്ടി ഉണ്ടാക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്.

    എല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

    ബീഫ് വിന്താലു ഉണ്ടാക്കാം ഈസിയായി

  • ബീട്രൂറ്റ് പച്ചടി ഉണ്ടാക്കാം

    ബീട്രൂറ്റ് പച്ചടി ഉണ്ടാക്കാം

    ബീടൂറ്റ് പച്ചടി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇത് ആവശ്യം .. തേങ്ങാ – അരകപ്പ് ,കടുക് – കാല്‍ ടിസ്പൂണ്‍, പച്ചമുളക് – രണ്ടെണ്ണം , ജീരകം – കാല്‍ ടിസ്പൂണ്‍ ,വെളുത്തുള്ളി.മൂന്നെണ്ണം, ചുവന്നുള്ളി – രണ്ടെണ്ണം , ഇതെല്ലാം കൂടി നന്നായി അരച്ച് എടുക്കണം
    ബീട്രൂറ്റ് – രണ്ടെണ്ണം ,തൈര് – ഒരു ഒന്നേകാല്‍ കപ്പു , ബീട്രൂറ്റ് വേവിച്ചു അരച്ച് എടുക്കണം ..ഇതുണ്ടാക്കേണ്ട
    വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

  • ഈസി ടേസ്റ്റി സാമ്പാര്‍ ഉണ്ടാക്കാം

    ഈസി ടേസ്റ്റി സാമ്പാര്‍ ഉണ്ടാക്കാം

    ഇന്ന് നമുക്ക് ഈസിയായി സാമ്പാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം. ഇതിനുവേണ്ട ചേരുവകള്‍
    പരിപ്പ് – അര കപ്പു ( കടലപ്പരിപ്പോ തൂവര പരിപ്പോ എടുക്കാം )
    മഞ്ഞപ്പൊടി – കാല്‍ ടിസ്പൂണ്‍
    സവാള – ഒരെണ്ണം അരിഞ്ഞത്
    കായം – ഒരു കഷണം ചെറുത്‌
    ഉപ്പു ആവശ്യത്തിനു
    ക്യാരറ്റ് – ഒരെണ്ണം ( നീളത്തില്‍ അരിഞ്ഞത് )
    ബീന്‍സ് – നാലെണ്ണം ( നീളത്തില്‍ അരിഞ്ഞത് )
    മത്തങ്ങാ – ഒരു ചെറിയ കഷണം ( നുറുക്കിയത് )
    ഉരുളക്കിഴങ്ങ് – ഒരെണ്ണം (നുറുക്കിയത് )
    ചേന – ഒരു കഷണം (നുറുക്കിയത് )
    മുരിങ്ങാക്കായ – ഒരെണ്ണം ( നീളത്തില്‍ അരിഞ്ഞത് )
    വേപ്പില – രണ്ടു തണ്ട്
    തക്കാളി -രണ്ടെണ്ണം (വലുതാണെങ്കില്‍ ഒരെണ്ണം മതിയാകും )
    വെണ്ടയ്ക്ക – രണ്ടെണം ( അരിഞ്ഞത് നീളത്തില്‍ )
    ചുവന്നുള്ളി – പത്തെണ്ണം (തൊലി കളഞ്ഞു നീളത്തില്‍ അരിഞ്ഞത് )
    വെളുത്തുള്ളി – രണ്ടെണ്ണം ( നീളത്തില്‍ അരിഞ്ഞത് )
    പച്ചമുളക് – മൂന്നെണ്ണം ( നീളത്തില്‍ കീറിയത്
    വാളന്‍ പുളി – ഒരു നാരങ്ങാ വലുപ്പത്തില്‍ ( വെള്ളത്തില്‍ ഇട്ടു പിഴിഞ്ഞ് എടുക്കണം )
    വറ്റല്‍ മുളക് – മൂന്നെണ്ണം
    മല്ലിപ്പൊടി – ഒരു ടിസ്പൂണ്‍
    മുളക് പൊടി – അര ടിസ്പൂണ്‍
    കടുക് – ഒരു ടിസ്പൂണ്‍
    ഉലുവ – രണ്ടു നുള്ള്
    സാമ്പാര്‍ പൊടി – രണ്ടര ടിസ്പൂണ്‍
    വെളിച്ചെണ്ണ -ആവശ്യത്തിനു

    ആദ്യം തന്നെ പരിപ്പും .ക്യാരറ്റ് ,ബീന്‍സ്,മത്തങ്ങാ,ഉരുളക്കിഴങ്ങ്,ചേന,മുരിങ്ങാക്കായ ,വെണ്ടയ്ക്ക,തക്കാളി ,സവാള ,കായം , .പച്ചമുളക്,മഞ്ഞപ്പൊടി ,ആവശ്യത്തിനു ഉപ്പു, വെള്ളം എന്നിവ ചേര്‍ത്ത് ( വെള്ളം കുറച്ചു കൂടുതല്‍ ചേര്‍ത്തോളൂ ) വേവിക്കുക കഷണങ്ങള്‍ വെന്തശേഷം
    ഒരു ചീന ചട്ടിയില്‍ അപ്ലം വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളിയും വെളുത്തുള്ളിയും കൂടി ഇട്ടു ഒന്ന് വഴറ്റുക ..അതിനുശേഷം ഇതിലേയ്ക്ക് മല്ലിപ്പൊടി ഇട്ടു വഴറ്റുക ഇനി മുളക് പൊടി ഇടുക ,സാമ്പാര്‍ പൊടി രണ്ടു ടിസ്പൂണ്‍ ഇടുക കറിവേപ്പില ഇടുക എല്ലാം കൂടി വഴറ്റി   കറിയില്‍ ചേര്‍ക്കുക അതിനുശേഷം പുളിവെള്ളം ഒഴിക്കുക ഒരു ടിസ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ക്കുക എന്നിട്ട് ഇത് നന്നായി തിളപ്പിക്കുക സാമ്പാറിനു നിങ്ങള്‍ക്ക് എത്ര ചാറു ആവശ്യമുണ്ടോ     അത്രയും ആകുംവരെ  തിളപ്പിക്കാം അതിനുശേഷം   ഒരു ചീന ട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ,ഉലുവ പൊട്ടിക്കുക ..വറ്റല്‍ മുളക് ,കറിവേപ്പില മൂപ്പിക്കുക ..ഇനി ഇതിലേയ്ക്ക് അര ടിസ്പൂണ്‍ സാമ്പാര്‍ പൊടി ചേര്‍ത്ത് മൂപ്പിച്ചു കറിയില്‍ ഒഴിക്കുക ഒന്ന് ഇളക്കിയിട്ട് കുറച്ചു സമയം കൂടി തിളപ്പിച്ച്‌ എടുക്കുക
    സാമ്പാര്‍ റെഡി

    ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായി എങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    പതിനാലു തരം ഓണവിഭവങ്ങള്‍

  • ഈസിയായി ഉഴുന്നുവട ഉണ്ടാക്കാം

    ഈസിയായി ഉഴുന്നുവട ഉണ്ടാക്കാം

    ഇന്ന് നമുക്ക് ഉഴുന്ന് വട ഉണ്ടാക്കാം ..ആദ്യം തന്നെ ഉഴുന്ന് കഴുകി കുതിര്‍ത്തു നന്നായി അരച്ച് എടുക്കണം ..ഇത് പൊങ്ങാന്‍ വയ്ക്കണം ..അതുകഴിഞ്ഞ് .. ഉള്ളി ,പച്ചമുളക് , ഇഞ്ചി  ചെറുതായി അരിഞ്ഞു എടുക്കണം ,വേപ്പില വേണം ,അല്പം കുരുമുളക് ചതച്ചതു , ആവശ്യത്തിനു ഉപ്പു എന്നിവ ചേര്‍ത്ത് മാവ് നന്നായി മിക്സ് ചെയ്യാം ..അതിനുശേഷം ചട്ടിയില്‍ എണ്ണ ഒഴിച്ച് വറുത്ത് എടുക്കാം .വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ.

  • റസ്റ്റ്‌റ്റോറന്റ്  സ്റ്റയില്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം

    റസ്റ്റ്‌റ്റോറന്റ്  സ്റ്റയില്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം

    നമുക്ക് പുറത്തുപോയി ബിരിയാണി കഴിക്കാന്‍ വലിയ ഇഷ്ട്ടമാണ് അല്ലെ ..പലരും പറയാറുണ്ട്‌ അവിടെ ഉണ്ടാക്കുന്ന റിച്ചി നമ്മള്‍ ഉണ്ടാക്കിയാല്‍ കിട്ടുന്നില്ല എന്ന് ..ആ രുചില്‍ വീട്ടില്‍ എങ്ങിനെ ബിരിയാണി ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം
    ഇന്ന് നമുക്ക് റസ്റ്റ്‌റ്റോറന്റ്  സ്റ്റയില്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം .
    ഇതിനാവശ്യം
    ചിക്കന്‍ – 750 ഗ്രാം കഴുകി വൃത്തിയാക്കി എടുതതിലെയ്ക്ക് താഴെ പറയുന്ന ചേരുവകള്‍ ചേര്‍ക്കുക
    ഉപ്പു – ഒരു ടിസ്പൂണ്‍
    മുളക് പൊടി – ഒരു ടിസ്പൂണ്‍
    മഞ്ഞപൊടി – കാല്‍ ടിസ്പൂണ്‍
    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടിസ്പൂണ്‍
    ഗരം മസാല – അര ടിസ്പൂണ്‍
    കുരുമുളക് പൊടി – അര ടിസ്പൂണ്‍
    മല്ലിയില – ഒരു പിടി
    പുതിന ഇല – ഒരു പിടി
    പച്ചമുളക് – ആറെണ്ണം
    സവാള ചെറുതായി അരിഞ്ഞത് – ഒരു കപ്പു
    പുളിയില്ലാത്ത തൈര് – ഒരു കപ്പു
    നാരങ്ങാ നീര് – ഒരു ടിസ്പൂണ്‍
    വെളിച്ചെണ്ണ – ഒരു ടിസ്പൂണ്‍ ..ഇതെല്ലാം കൂടി ഇട്ടു നന്നായി മിക്സ് ചെയ്തു മുപ്പതു മിനിറ്റ് നേരം മാരിനെറ്റ് ചെയ്തു വയ്ക്കുക

    അതിനുശേഷം മൂന്നു ഗ്ലാസ് ബസുമതി റൈസ് വേവിച്ചു എടുക്കാം ..അതിനായി ആറു ഗ്ലാസ് വെള്ളം വച്ച് അതിലേയ്ക്ക് ഉപ്പും , രണ്ടു കഷണം കറുവപട്ടയും ,,നാലഞ്ച് ഗ്രാമ്പൂവും ,മൂന്നു ഏലക്കായും ,പത്തു കുരുമുളകും ..ഒരു ടിസ്പൂണ്‍ കരിന്ജീരകവും ,ഒരു ടിസ്പൂണ്‍ ഓയിലും ,ഒഴിച്ച് വെള്ളം നന്നായി തിളപ്പിക്കണം ..അതിനു ശേഷം കഴുകിയെടുത്ത ബസുമതി റൈസ് അതിലേയ്ക്ക് ചേര്‍ത്ത് ഇളക്കി മൂടിവച്ച് ഇത് ഒരു 70% വേവിച്ച ശേഷം അരിപ്പപാത്രത്തില്‍ കോരിയെടുക്കുക
    ഇനി ദം ചെയ്യാന്‍ വയ്ക്കാം..അതിനായിട്ട്‌ ഒരു പാത്രം അടുപ്പത്തുവയ്ക്കുക അതിലേയ്ക്ക് ഓയില്‍ ഒഴിക്കുക എന്നിട്ട് മാരിനെറ്റ് ചെയ്തുവച്ച ചിക്കന്‍ അതിലേയ്ക്ക് ഇടുക.ഇതൊന്നു പാത്രത്തില്‍ നിരത്തി വയ്ക്കാം. ഇനി ഇതിനു മുകളിയെക്ക് 70% വേവിച്ചു കോരി വച്ചിരിക്കുന്ന ബസ്മതി റൈസ് എല്ലാം നിരത്തുക ..അതിനുശേഷം അതിലേയ്ക്ക് വറുത്തു വച്ച സവാള ഇടുക ,ഇനി ഒരു ടിസ്പൂണ്‍ നാരങ്ങാനീര്‍ ഒഴിക്കുക..ഒരു പിടി പുതിന ഇല ഇടുക..ഒരു പിടി മല്ലിയില ഇടുക ..ഒരു ടേബിള്‍ സ്പൂണ്‍ ഓയില്‍ ചുറ്റിച്ചു ഒഴിച്ച് കൊടുക്കുക…അതിനുശേഷം ഒരു ടിസ്പൂണ്‍ നെയ്യ് ഒഴിക്കുക.. ഇനി പാത്രം നന്നായി മൂടി വയ്ക്കുക. പതിനഞ്ചു മിനിറ്റ് വേവിക്കുക ..ഇനി തീ കുറച്ചിട്ട് ശരിക്കും തീ കുറച്ചു വയ്ക്കുക എന്നിട്ട് ഒരു മുപ്പതു മിനിറ്റ് വേവിക്കുക ..ബിരിയാണി റെഡി

    ഇതെല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    പതിനാലു തരം ഓണവിഭവങ്ങള്‍