പ്രഥമനില്‍ പ്രധാനം നേന്ത്രപ്പഴം പ്രഥമന്‍ ആണ്..ഈ ഓണത്തിന് നമുക്ക് ഇതുതന്നെ ആയാലോ …അപ്പോള്‍ നമുക്ക് നോക്കാം ഇതെങ്ങിനെ തയ്യാറാക്കാം എന്ന് ..ഇതിനാവശ്യമുള്ള സാധനങ്ങള്‍
നന്നായി പഴുത്ത നേന്ത്രപ്പഴം- രണ്ട് കിലോ
ശര്‍ക്കര- ഒരു കിലോ
തേങ്ങ- നാലെണ്ണം
ചുക്കു പൊടി- ഒരു ടീസ്പൂണ്‍
നെയ്യ്- പാകത്തിന്
തേങ്ങാക്കൊത്ത്- പകുതി തേങ്ങയുടേത്
ജീരകം വറുത്ത് പൊടിച്ചത്- ഒരു ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്
ഉണക്കമുന്തിരി
പഴം ആദ്യം നല്ലതു പോലെ വെവിച്ച് ഉള്ളിലെ കറുത്ത നാര് ഒഴിവാക്കി മിക്‌സിയില്‍ അടിക്കുക. ശര്‍ക്കര ഉരുക്കി പാനിയാക്കി മാറ്റി വെക്കുക. പിന്നീട് തേങ്ങ നന്നായി മിക്സിയില്‍ അടിച്ചെടുത്തു പിഴിഞ്ഞ് എടുക്കണം ഇത് ഒന്നാം പാല്‍ മാറ്റി വയ്ക്കണം…ഇനി ഒന്നൂടെ തേങ്ങ മിക്സിയില്‍ അടിച്ചു അല്പം വെള്ളം ചേര്‍ത്ത് രണ്ടാം പാല്‍ പിഴിഞ്ഞെടുത് വയ്ക്കണം ..ഒന്നുകൂടി അടിച്ചു മൂന്നാം പാലും പിഴിഞ്ഞ് എടുക്കാം
അടുത്തതായി വേവിച്ച് അടിച്ച് വെച്ചിക്കുന്ന പഴം വരട്ടിയെടുക്കാം. അതിനായി അല്‍പം നെയ് ഒഴിച്ച് പാന്‍ ചൂടാക്കി അതില്‍ പഴം ഇട്ടു വരട്ടിയെടുക്കാം. പഴം കട്ടിയാവുന്തോറും അല്‍പാല്‍പം നെയ് ഒഴിച്ച് കൊടുക്കാം. നന്നായി ഇളക്കിക്കൊണ്ടിരിക്കണം ..ഇല്ലെങ്കില്‍ ഇത് അടിക്കു പിടിക്കും പ്രത്യേകം ശ്രദ്ധിക്കണം ..ഇടയ്ക്ക് ഇടയ്ക്ക് ആവശ്യത്തിനു നെയ്യ് ഒഴിച്ച് കൊടുക്കണം പഴം നന്നായി കുറുകി വരുമ്പോള്‍ ഇതിലേയ്ക്ക് ശര്‍ക്കര പാനി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം ഇത് കുറച്ചു നേരം ഒന്ന് ഇളക്കി കുരുതായി വരുമ്പോള്‍ ഇതിലേക്ക് തേങ്ങാപ്പാല്‍ മൂന്നാം പാല്‍ ചേര്‍ക്കണം..ഇത് നന്നായി ഇളക്കി
ഇത് കുറുകി വരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ക്കണം. ഇതും നല്ലതു പോലെ കുറുകി വരുമ്പോഴേക്കും ഒന്നാം പാല്‍ ചേര്‍ക്കണം. ഒന്നാം പാല്‍ ഒഴിച്ച ശേഷം തിളപ്പിക്കരുത്. പായസത്തിന്റെ സ്വാദ് പോകും.ഇനി ഇത് വാങ്ങി വെച്ച ശേഷം ജീരകപ്പൊടിയും, ഏലക്കപ്പൊടിയും ചേര്‍ക്കാം. പിന്നീട് ഒരു പാനില്‍ നെയ് ഒഴിച്ച് തേങ്ങാക്കൊത്ത് ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്തെടുക്കാം ഇത് പായസത്തില്‍ ചേര്‍ക്കാം ..ഇനി അണ്ടിപ്പരിപ്പ് ഉണക്ക മുന്തിരി എല്ലാം നെയ്യില്‍ വറുത്തു പായസത്തില്‍ ചേര്‍ക്കാ നല്ല സ്വാദിഷ്ടമായ പഴം പ്രഥമന്‍ റെഡി.
പഴം വരട്ടിയെടുക്കുക എന്നത് മാത്രമാണ് നേന്ത്രപ്പഴം പ്രഥമന്‍ ഉണ്ടാക്കുന്നതില്‍ അല്പം സമയം എടുക്കുന്ന പണി പഴം വരട്ടാതെയും ഉണ്ടാക്കാം പക്ഷെ വരട്ടി ഉണ്ടാക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്.
എല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും