ഗോതമ്പ് പൊടി കൊണ്ട് പായസത്തെക്കാൾ രുചിയുള്ള നല്ലൊരു മധുരം തയ്യാറാക്കാം… നിങ്ങൾ ഇതുവരെ കാണാത്ത ഒരു വെറൈറ്റി റെസിപ്പി..
Ingredients
ഗോതമ്പുപൊടി -ഒരു കപ്പ്
നെയ്യ് -ഒരു ടീസ്പൂൺ
വെള്ളം
തേങ്ങാക്കൊത്ത് -1/4 കപ്പ്
പാൽ -1കപ്പ്
വെള്ളം -നാല് കപ്പ്
ശർക്കരപ്പാനി -ഒരു കപ്പ്
Preparation
ആദ്യം ഗോതമ്പു മാവ് തയ്യാറാക്കാം , ഗോതമ്പ് പൊടിയിലേക്ക് നെയ്യ് ചേർത്ത് മിക്സ് ചെയ്തതിനു ശേഷം വെള്ളം ഒഴിച്ച് നന്നായി കുഴയ്ക്കുക, ചപ്പാത്തി പരുവത്തിൽ ആകുമ്പോൾ ചെറിയ ബോളുകൾ ആക്കി ചപ്പാത്തി പരത്തിയെടുക്കാം പരത്തിയെടുത്ത ചപ്പാത്തി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കണം. അടുത്തതായി ഒരു പാനിലേക്ക് അല്പം നെയ്യ് ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് തേങ്ങാക്കൊത്ത് ചേർത്ത് നന്നായി വറുക്കുക രണ്ട് ടേബിൾ സ്പൂൺ ഗോതമ്പ് പൊടി ചേർത്ത് മിക്സ് ചെയ്ത ശേഷം തേങ്ങാപ്പാൽ ഒഴിക്കാം, തേങ്ങാപ്പാലിൽ ഗോതമ്പ് പൊടി നന്നായി വെന്തു വരുമ്പോൾ വെള്ളമൊഴിക്കാം, ഇത് നല്ലതുപോലെ തിളയ്ക്കുമ്പോൾ കട്ട് ചെയ്തു വച്ചിരിക്കുന്ന കഷണങ്ങൾ ചേർക്കാം, അടുത്തതായി ശർക്കര നീര് ഒഴിച്ചു കൊടുക്കാം, ഇനി മൂന്നോ നാലോ മിനിറ്റ് വരെ നന്നായി തിളപ്പിക്കണം, ശേഷം ഫ്ലെയിം ഓഫ് ചെയ്യാം ചൂടാറിയതിനു ശേഷം വിളമ്പാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Amma Secret Recipes