സൂചി ഗോതമ്പ് പായസം

രുചികരമായ സൂചി ഗോതമ്പ് പായസം ഈസി ആയി തയ്യാറാക്കാം

രണ്ട് ഗ്ലാസ് സൂചിഗോതമ്പ് നന്നായി കഴുകി 10 മിനിറ്റോളം കുതിർത്തെടുക്കുക, പ്രഷർ കുക്കറിലേക്ക് ചേർത്ത് കുറച്ച് അധികം വെള്ളം ചേർത്ത് നാലോ അഞ്ചോ വിസിൽ വേവിച്ചെടുക്കുക. ഒരു ഉരുളിയിൽ നെയ്യൊഴിച്ച് ചൂടാക്കുക,, ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ഗോതമ്പ് ചേർക്കാം, മധുരത്തിന് ആവശ്യമായിട്ടുള്ള ശർക്കര ചേർക്കാം ശർക്കര നന്നായി അലിയുന്നത് വരെ മിക്സ് ചെയ്തു കൊടുക്കണം, 3 നാളികേരം മുഴുവനായി ചിരവിയെടുത്ത് മിക്സിയിൽ അടിച്ചു ഒന്നാം പാലും രണ്ടാം പാലും മാറ്റുക, കുറച്ചു ഗോതമ്പ് മിക്സി ജാറിലേക്ക് ചേർത്ത് രണ്ടാം പാലിൽ നിന്നും കുറച്ച് ഒഴിച്ച് നന്നായി അടിച്ചെടുത്ത് പായസത്തിലേക്ക് ചേർക്കാം, കൂടെ ബാക്കിയുള്ള രണ്ടാം പാലും കൂടി ചേർക്കാം. അടുത്തതായി പത്ത് ഏലക്ക പായസത്തിൽ ചേർക്കാം ഹൈ ഫ്‌ളൈയിമിൽ തീ കത്തിച്ച് നന്നായി ഇളക്കി എടുക്കുക, നല്ല കട്ടിയായി വരുമ്പോൾ ഒരു ടിൻ കണ്ടൻസ്ഡ് മിൽക്ക് ഇതിലേക്ക് ചേർക്കാം, നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ അടുത്തതായി ഒന്നാംപാൽ ചേർക്കാം, നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ നെയ്യിൽ കശുവണ്ടി തേങ്ങാക്കൊത്ത് എന്നിവ വറുത്തത് ചേർത്തു കൊടുക്കാം. അവസാനമായി അരലിറ്റർ സാധാരണ പാലും ചേർത്ത് കൊടുത്ത മിക്സ് ചെയ്തു കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക cook n vlog by jilsi