ഈസി ടേസ്റ്റി സാമ്പാര്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് ഈസിയായി സാമ്പാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം. ഇതിനുവേണ്ട ചേരുവകള്‍
പരിപ്പ് – അര കപ്പു ( കടലപ്പരിപ്പോ തൂവര പരിപ്പോ എടുക്കാം )
മഞ്ഞപ്പൊടി – കാല്‍ ടിസ്പൂണ്‍
സവാള – ഒരെണ്ണം അരിഞ്ഞത്
കായം – ഒരു കഷണം ചെറുത്‌
ഉപ്പു ആവശ്യത്തിനു
ക്യാരറ്റ് – ഒരെണ്ണം ( നീളത്തില്‍ അരിഞ്ഞത് )
ബീന്‍സ് – നാലെണ്ണം ( നീളത്തില്‍ അരിഞ്ഞത് )
മത്തങ്ങാ – ഒരു ചെറിയ കഷണം ( നുറുക്കിയത് )
ഉരുളക്കിഴങ്ങ് – ഒരെണ്ണം (നുറുക്കിയത് )
ചേന – ഒരു കഷണം (നുറുക്കിയത് )
മുരിങ്ങാക്കായ – ഒരെണ്ണം ( നീളത്തില്‍ അരിഞ്ഞത് )
വേപ്പില – രണ്ടു തണ്ട്
തക്കാളി -രണ്ടെണ്ണം (വലുതാണെങ്കില്‍ ഒരെണ്ണം മതിയാകും )
വെണ്ടയ്ക്ക – രണ്ടെണം ( അരിഞ്ഞത് നീളത്തില്‍ )
ചുവന്നുള്ളി – പത്തെണ്ണം (തൊലി കളഞ്ഞു നീളത്തില്‍ അരിഞ്ഞത് )
വെളുത്തുള്ളി – രണ്ടെണ്ണം ( നീളത്തില്‍ അരിഞ്ഞത് )
പച്ചമുളക് – മൂന്നെണ്ണം ( നീളത്തില്‍ കീറിയത്
വാളന്‍ പുളി – ഒരു നാരങ്ങാ വലുപ്പത്തില്‍ ( വെള്ളത്തില്‍ ഇട്ടു പിഴിഞ്ഞ് എടുക്കണം )
വറ്റല്‍ മുളക് – മൂന്നെണ്ണം
മല്ലിപ്പൊടി – ഒരു ടിസ്പൂണ്‍
മുളക് പൊടി – അര ടിസ്പൂണ്‍
കടുക് – ഒരു ടിസ്പൂണ്‍
ഉലുവ – രണ്ടു നുള്ള്
സാമ്പാര്‍ പൊടി – രണ്ടര ടിസ്പൂണ്‍
വെളിച്ചെണ്ണ -ആവശ്യത്തിനു

ആദ്യം തന്നെ പരിപ്പും .ക്യാരറ്റ് ,ബീന്‍സ്,മത്തങ്ങാ,ഉരുളക്കിഴങ്ങ്,ചേന,മുരിങ്ങാക്കായ ,വെണ്ടയ്ക്ക,തക്കാളി ,സവാള ,കായം , .പച്ചമുളക്,മഞ്ഞപ്പൊടി ,ആവശ്യത്തിനു ഉപ്പു, വെള്ളം എന്നിവ ചേര്‍ത്ത് ( വെള്ളം കുറച്ചു കൂടുതല്‍ ചേര്‍ത്തോളൂ ) വേവിക്കുക കഷണങ്ങള്‍ വെന്തശേഷം
ഒരു ചീന ചട്ടിയില്‍ അപ്ലം വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളിയും വെളുത്തുള്ളിയും കൂടി ഇട്ടു ഒന്ന് വഴറ്റുക ..അതിനുശേഷം ഇതിലേയ്ക്ക് മല്ലിപ്പൊടി ഇട്ടു വഴറ്റുക ഇനി മുളക് പൊടി ഇടുക ,സാമ്പാര്‍ പൊടി രണ്ടു ടിസ്പൂണ്‍ ഇടുക കറിവേപ്പില ഇടുക എല്ലാം കൂടി വഴറ്റി   കറിയില്‍ ചേര്‍ക്കുക അതിനുശേഷം പുളിവെള്ളം ഒഴിക്കുക ഒരു ടിസ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ക്കുക എന്നിട്ട് ഇത് നന്നായി തിളപ്പിക്കുക സാമ്പാറിനു നിങ്ങള്‍ക്ക് എത്ര ചാറു ആവശ്യമുണ്ടോ     അത്രയും ആകുംവരെ  തിളപ്പിക്കാം അതിനുശേഷം   ഒരു ചീന ട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ,ഉലുവ പൊട്ടിക്കുക ..വറ്റല്‍ മുളക് ,കറിവേപ്പില മൂപ്പിക്കുക ..ഇനി ഇതിലേയ്ക്ക് അര ടിസ്പൂണ്‍ സാമ്പാര്‍ പൊടി ചേര്‍ത്ത് മൂപ്പിച്ചു കറിയില്‍ ഒഴിക്കുക ഒന്ന് ഇളക്കിയിട്ട് കുറച്ചു സമയം കൂടി തിളപ്പിച്ച്‌ എടുക്കുക
സാമ്പാര്‍ റെഡി

ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായി എങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

പതിനാലു തരം ഓണവിഭവങ്ങള്‍