Blog

  • മീന്‍ ഇല്ലാത്ത മീന്‍ കറി ഉണ്ടാക്കാം

    മീന്‍ ഇല്ലാത്ത മീന്‍ കറി ഉണ്ടാക്കാം

    ഇന്ന് നമുക്ക് ഒരു വെറൈറ്റി മീന്‍ കറി ഉണ്ടാക്കിയാലോ അതും മീന്‍ ഇല്ലാതെ ! അതെ മീന്‍ ഇല്ലാതെ മീന്‍ കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം ..കുടമ്പുളി ഒക്കെ ഇട്ടു വയ്ക്കുന്നതിനാല്‍ ഈ കറിയ്ക്ക് മീന്‍ ചേര്‍ക്കാതെ തന്നെ ഒരു മീന്‍ കറിയുടെ സ്വാദ് ഉണ്ടാകും. വെജിറ്റെറിയന്‍ മാത്രം കഴിക്കുന്നവര്‍ക്ക് ഇത് നല്ല ഇഷ്ട്ടമായിരിക്കും ..നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാം എന്ന് .ഇതിനാവശ്യമുള്ള സാധനങ്ങള്‍

    തക്കാളി – മൂന്നെണ്ണം (ചെറുതാക്കി നുറുക്കിയത് )
    കുടമ്പുളി – രണ്ടു കഷണം ( കുതിര്‍ത്തി എടുത്തത്‌ )
    മുരിങ്ങാക്കോല്‍ – രണ്ടെണ്ണം ( ചെറുതായി നുറുക്കിയത് )
    സവാള – ഒരെണ്ണം ( കനം കുറച്ചു അരിഞ്ഞു എടുക്കണം )
    ഇഞ്ചി – ഒരു കഷണം ( അരിഞ്ഞത് )
    പച്ചമുളക് – മൂന്നെണ്ണം ൯നേലതില് അരിഞ്ഞത് )
    വേപ്പില – രണ്ടു തണ്ട്
    മഞ്ഞള്‍ പൊടി – അര ടിസ്പൂണ്‍
    മല്ലിപൊടി
    മുളക് പൊടി
    തേങ്ങാപ്പാല്‍ -ഒന്നാം പാല്‍ ഒരു കപ്പ്‌ , രണാം പാല്‍ രണ്ടു കപ്പു
    വറ്റല്‍ മുളക് – മൂന്നെണ്ണം
    ചുവന്നുള്ളി – അഞ്ചെണ്ണം ( വട്ടത്തില്‍ അരിഞ്ഞത് )
    വെളിച്ചെണ്ണ- ആവശ്യത്തിനു
    ഉപ്പു ആവശ്യത്തിനു
    കടുക്

    ആദ്യം തന്നെ മീന്‍ ചട്ടി അടുപ്പതുവച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാളയും, ഇഞ്ചിയും ,പച്ചമുളകും, ഒരു തണ്ട് വേപ്പിലയും കൂടി ഇട്ടു വഴറ്റണം..ഇതിന്റെ പച്ച നിറം മാറുമ്പോള്‍ ഇതിലേയ്ക്ക് മഞ്ഞപ്പൊടി ചേര്‍ക്കാം ഒന്ന് മൂപ്പിക്കാം അതിനുശേഷം ഒരു ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി ചേര്‍ക്കണം ഇതൊന്നു മൂത്തശേഷം ഇതിലേയ്ക്ക് ഒന്നര ടേബിള്‍ സ്പൂണ്‍ മുളക് പൊടികൂടി ചേര്‍ത്ത് മൂപ്പിക്കണം..അതിനുശേഷം ഇതിലേയ്ക്ക് തക്കാളി അരിഞ്ഞത് ചേര്‍ക്കണം..ഒരു അല്പം ഉപ്പു കൂടി ചേര്‍ത്ത് ഇളക്കി ഒന്ന് മൂടി വച്ച് തക്കാളി വേവിക്കണം ..നന്നായി വെന്തു ഉടഞ്ഞു കഴിയുമ്പോള്‍ ഇതിലേയ്ക്ക് മുരിങ്ങക്കോല്‍ ചേര്‍ക്കണം ..കൂടെ കുടമ്പുളിയും ചേര്‍ക്കണം..അതിനുശേഷം ഇതിലേയ്ക്ക് രണ്ടാം പാല്‍ ചേര്‍ത്ത് ഇളക്കി മൂടി വച്ച് നന്നായി വേവിക്കണം ..തീ കുറച്ചിട്ട് വേവിക്കണം നന്നായി വെന്തു വെള്ളം പകുതി വറ്റിയാല്‍ ഇതിലേയ്ക്ക് ഒന്നാം പാല്‍ ചേര്‍ത്തി ഇളക്കി ഒന്ന് തിളച്ചു കഴിയുമ്പോള്‍ ഇറക്കി വയ്ക്കണം ( കൂടുതല്‍ നേരം തിളപ്പിക്കരുത്)
    ഇനി ഇതിലേയ്ക്ക് താളിച്ച്‌ ഒഴിക്കാം അതിനുവേണ്ടി ഒരു ചീനച്ചട്ടി വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് കടുക് ഉള്ളി ഇട്ടു മൂപ്പിക്കണം …കറിവേപ്പിലയും വറ്റല്‍ മുളകും കൂടിയിട്ടു മൂപ്പിച്ചു കറിയില്‍ ഒഴിക്കണം
    മീന്‍ ഇല്ലാത്ത മീന്‍ കറി റെഡി

    ഇതെല്ലാവരും ഉണ്ടാക്കി നോക്കണം എല്ലാവര്ക്കും ഇഷ്ട്ടാകും നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    നാടന്‍ ബീഫ് ഫ്രൈ ഉണ്ടാക്കാം

  • നാടന്‍ മട്ടന്‍ കറി ഉണ്ടാക്കാം

    നാടന്‍ മട്ടന്‍ കറി ഉണ്ടാക്കാം

    നാടന്‍ മട്ടന്‍ കറി ഉണ്ടാക്കാം ,,ഇതിനാവശ്യമുള്ള സാധനങ്ങള്‍ ,ആട്ടിറച്ചി , സവാള ,വെളുത്തുള്ളി പേസ്റ്റ് ,തക്കാളി ,ഇഞ്ചി പേസ്റ്റ് ,മഞ്ഞപൊടി, മല്ലിപൊടി ,മുളക് പൊടി ,ഗരം മസാല , ഉരുളന്‍ കിഴങ്ങ് ,വയണ ഇല , വെളിച്ചെണ്ണ , ആദ്യം തന്നെ മാസല ഉണ്ടാക്കണം. ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • നാടന്‍ ബീഫ് ഫ്രൈ ഉണ്ടാക്കാം

    നാടന്‍ ബീഫ് ഫ്രൈ ഉണ്ടാക്കാം

    ഇന്ന് നമുക്ക് ബീഫ് എങ്ങനെയാണ് നാടന്‍ രുചിയില്‍ ഉണ്ടാക്കുക എന്ന് നോക്കാം.ഇതിനായിട്ടു മസാല കൂട്ട് വീട്ടില്‍ തന്നെ പൊടിച്ചു എടുക്കണം അതാണ്‌ ടേസ്റ്റ് ..കടകളില്‍ നിന്നും വാങ്ങുന്ന കൂട്ട് ഉപയോഗിക്കരുത് ഇതിനായിട്ടു ആദ്യം തന്നെ ഈ മസാല കൂട്ടുകള്‍ പതുക്കെ ഒന്ന് ചൂടാക്കി പൊടിച്ചു വയ്ക്കുക
    ഏലക്ക – നാലെണ്ണം
    കരയാംബൂ – ഏഴെണ്ണം
    പട്ട – ഒരു വലിയ കഷണം
    പേരും ജീരകം – ഒരു ടിസ്പൂണ്‍
    തക്കോലം – ഒരെണ്ണം
    കുരുമുളക് – പത്തെണ്ണം
    ഇതെല്ലാം കൂടി ചൂടാക്കി പൊടിച്ചു വയ്ക്കുക
    ———————————————-

    ബീഫ്- അര കിലോ
    ചെറിയ ഉള്ളി- എട്ടെണ്ണം
    സവാള- രണ്ട്
    തക്കാളി- ഒന്നോ രണ്ടോ
    ഇഞ്ചി- ഒരു വലിയ കഷ്ണം
    വെളുത്തുള്ളി- ആറോ ഏഴോ അല്ലി
    പച്ചമുളക്-രണ്ടെണ്ണം
    കുരുമുളക്- പൊടിച്ചത് അര ടിസ്പൂണ്‍
    മുളക്‌പൊടി- നാല് സ്പൂണ്‍
    മഞ്ഞള്‍പൊടി- ഒന്നര സ്പൂണ്‍
    മല്ലിപ്പൊടി- നാല് സ്പൂണ്‍
    കറിവേപ്പില- ആവശ്യത്തിന്
    വെളിച്ചെണ്ണ-ആവശ്യത്തിന്
    ഉപ്പ- ആവശ്യത്തിന്

    ഇനി ഉണ്ടാക്കേണ്ട വിധം
    ബീഫ് ആദ്യം കഴുകി വൃത്തിയാക്കി എടുക്കുക ഇതിലേയ്ക്ക് ഇഞ്ചി ചതച്ചതും .പച്ചമുളകും , പകുതി സവാളയും പകുതി മുളക് പൊടിയും , മഞ്ഞപ്പൊടിയും ,ഉപ്പും വേപ്പിലയും ചേര്‍ത്ത് തിരുമ്മി ബീഫ് വേവിച്ചു എടുക്കണം
    അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പതുവച്ചു വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റണം അതിനുശേഷം ചുവന്നുള്ളിയും ,വെളുത്തുള്ളിയും ചേര്‍ത്ത് മൂപ്പിക്കണം അതിനുശേഷം തക്കാളി ചേര്‍ക്കാം തക്കാളി നന്നായി വഴറ്റി തവി കൊണ്ട് ഒന്ന് ഉടയ്ക്കുക ..ഇനി ഇതിലേയ്ക്ക് അല്പം മഞ്ഞപ്പൊടി ചേര്‍ക്കാം അതിനു ശേഷം മുളക് പൊടി ചേര്‍ത്ത് ഇളക്കണം ,ഇനി കുരുമുളക് പൊടി ,മല്ലിപ്പൊടി ,മസാല പൊടിച്ചത് എല്ലാം ചേര്‍ക്കുക ഇതെല്ലാം നന്നായി ഇളക്കി ഒരു നുള്ള് ഉപ്പു ചേര്‍ക്കണം മസാലയ്ക്ക് പിടിക്കാന്‍ വേണ്ടി ഉള്ളത് മാത്രം മൂത്ത് കഴിയുമ്പോള്‍ വേവിച്ചു വച്ച ബീഫ് ചേര്‍ക്കാം നന്നായി മിക്സ് ചെയ്യാം ഇനി ഇതിലേയ്ക്ക് അല്പം വേപ്പില കൂടി ചേര്‍ക്കാം നന്നായി ഇളക്കി വെള്ളം ഉണ്ടെങ്കില്‍ എല്ലാം വലിയണം നല്ല ഫ്രൈ ആകുന്നതുവരെ വരട്ടുക …ബീഫ് ഫ്രൈ റെഡി

    ഇതുണ്ടാക്കാന്‍ നല്ല എളുപ്പം ആണ് എല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    കൊതിയൂറും അഞ്ചുതരം പായസങ്ങള്‍

  • ഫുള്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം

    ഫുള്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം

    ചിക്കന്‍ കൊണ്ടുള്ള വളരെ രുചികരമായ എല്ലാവര്ക്കും ഇഷ്ട്ടമുള്ള രണ്ടു വിഭവങ്ങള്‍ ആണ് ഇന്ന് ഉണ്ടാക്കുന്നത് …ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം..ഫുള്‍ ചിക്കന്‍ ഫ്രൈ യും …തെങ്ങാക്കൊത് പെപ്പര്‍ ചിക്കനും ആണ് ഇന്ന് ഉണ്ടാക്കുന്നത് ..ആദ്യം നമുക്ക ഫുള്‍ ചിക്കന്‍ ഫ്രൈ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ഇളയ ഇടത്തരം കോഴി ഒന്ന്
    മുളകുപൊടി രണ്ട് ടേബിള്‍സ്പൂണ്‍
    മഞ്ഞള്‍പ്പൊടി 3/4 ടീസ്പൂണ്‍
    ഏലയ്ക്ക, ഗ്രാമ്പൂ, പട്ട മൂന്ന് വീതം
    ചെറിയ ഉള്ളി പത്തെണ്ണം
    വെളുത്തുള്ളി പത്തല്ലി
    ഇഞ്ചി ഒരു കഷണം
    മുട്ട ഒന്ന്
    ലൈം ജ്യൂസ് ഒരു നാരങ്ങയുടേത്
    ചുവപ്പ് കളര്‍ കുറച്ച്
    എണ്ണ, ഉപ്പ് ആവശ്യത്തിന്

    നന്നായി വൃത്തിയാക്കി എടുത്ത മുഴുവന്‍ ചിക്കന്‍ കത്തികൊണ്ട് നന്നായി വരയുക. അര ടേബിള്‍സ്പൂണ്‍ മുളകുപൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് തിരുമ്മി പിടിപ്പിക്കുക. ചിക്കന്റെ ചിറകുകളും കാലുകളും ചേര്‍ത്തുവെച്ച് നൂല്‍കൊണ്ട് കെട്ടുക. കുക്കറില്‍ ഇറക്കി അര കപ്പ് വെള്ളം ചേര്‍ത്ത് ഒരു വിസില്‍ വരുമ്പോള്‍ പുറത്തു എടുക്കണം ..ഏലയ്ക്ക ഗ്രാമ്പൂ പട്ട ഇത് നന്നായി ചൂടാക്കി പൊടിച്ചു എടുക്കണം ഉള്ളി , വെളുത്തുള്ളി ,ഇഞ്ചി ,ഇതെല്ലാം കൂടി പേസ്റ്റ് ആക്കണം ..ഇനി മസാല പൊടിച്ചതും ബാക്കിയുള്ള മഞ്ഞപ്പൊടി ,മുളകുപൊടിയും ,പിന്നെ അരച്ച പേസ്റ്റും ഒരു പാത്രത്തില്‍ ആക്കി ഒരു മുട്ട പൊട്ടിച്ചു ഒഴിച്ച് നാരങ്ങാ ജ്യൂസും ഒഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് കളറും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക ഈ മസാല ചൂടാറിയ ചിക്കനില്‍ നല്ലതുപോലെ തേച്ചു പിടിപ്പിക്കണം..അതിനുശേഷം കുഴിയുള്ള പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ചിക്കന്‍ ഇറക്കിവെക്കുക. എല്ലാ ഭാഗവും ഒരുപോലെ ചുവപ്പാകുന്നതുവരെ പൊരിച്ചെടുക്കുക. ചിക്കന്‍ ഫ്രൈ റെഡി

    തേങ്ങാക്കൊത്ത് പെപ്പര്‍ ചിക്കന്‍
    ================================
    ചിക്കന്‍ (ചെറുതാക്കി മുറിച്ചത്) ഒരു കിലോ
    മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍
    കുരുമുളക് ചതച്ചത് ഒന്നര ടേബിള്‍സ്പൂണ്‍ ( എരിവിനു അനുസരിച്ച് ചേര്‍ത്തോ നമ്മള്‍ ഇതില്‍ മുളക് പൊടി ഒന്നും ചേര്‍ക്കുന്നില്ല )
    മല്ലിപ്പൊടി ഒരു ടേബിള്‍സ്പൂണ്‍
    തേങ്ങാക്കൊത്ത് ഒരു മുറി തേങ്ങയുടേത്
    ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഒന്നര ടേബിള്‍സ്പൂണ്‍
    സവാള (ചെറുതാക്കി മുറിച്ചത്) ഒന്ന്
    കറിവേപ്പില, എണ്ണ, ഉപ്പ് ആവശ്യത്തിന്്
    ഗരംമസാല പൗഡര്‍ അര ടീസ്പൂണ്‍
    വെളിച്ചെണ്ണ ആവശ്യത്തിനു

    ചിക്കന്‍ മഞ്ഞപ്പൊടി ,കുരുമുളക്, മല്ലിപ്പൊടി ,തേങ്ങാ കൊത്ത് ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് ഉപ്പും ഒരു അല്പം വെള്ളവും ചേര്‍ത്ത് വേവിക്കുക. അതിനുശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ചേര്‍ക്കുക ഇനി സവാള ചേര്‍ത്ത് നന്നായി വഴറ്റണം അതിനുശേഷം ഇതിലേയ്ക്ക് വേവിച്ച ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കി ചെറുതീയില്‍ വെള്ളം എല്ലാം വറ്റിച്ചു എടുക്കണം
    അതിനുശേഷം ഗരംമസാല പൗഡര്‍ ചേര്‍ത്തിളക്കി ചിക്കന്റെ നിറം മാറുമ്പോള്‍ ഇറക്കുക.
    തേങ്ങാക്കൊത്ത് പെപ്പര്‍ ചിക്കന്‍ റെഡി

    എല്ലാവരും ഉണ്ടാക്കി നോക്കണം കേട്ടോ ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    നെയ്യ് ചോറ് ഉണ്ടാക്കാം ഈസിയായി

  • നെയ്യ് ചോറ് ഉണ്ടാക്കാം ഈസിയായി

    നെയ്യ് ചോറ് ഉണ്ടാക്കാം ഈസിയായി

    ഇന്ന് നമുക്ക് നെയ്ച്ചോര്‍ ഉണ്ടാക്കാം ..വളരെ ഈസിയാണ് ഇതുണ്ടാക്കാന്‍ ..നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ബസ്മതി റൈസ് – രണ്ടു കപ്പ്‌
    സവാള മൂന്നെണ്ണം കനം കുറച്ചു അരിഞ്ഞത്
    കറുകപട്ട – ഒരു വലിയ കഷണം
    വയണ ഇല – രണ്ടെണ്ണം
    ഗ്രാമ്പൂ – എട്ടെണ്ണം
    ഏലയ്ക്ക – അഞ്ചെണ്ണം
    പെരുംജീരകം – അര ടിസ്പൂണ്‍
    അണ്ടിപ്പരിപ്പ് – 30 ഗ്രാം
    ഉണ്ടക്ക മുന്തിരി – 30 ഗ്രാം
    നാരങ്ങ നീര്‍ – ഒരു നാരങ്ങയുടെ
    നെയ്യ് – ആവശ്യത്തിനു
    ഉപ്പു ആവശ്യത്തിനു

    റൈസ് ആദ്യം കഴുകി വെള്ളം വാലാന്‍ ഒരു അരിപ്പ പാത്രത്തില്‍ വയ്ക്കുക
    അതിനുശേഷം ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പതുവച്ചു അതിലേയ്ക്ക് ആറു ടിസ്പൂണ്‍ നെയ്യ് ഇടുക ഇത് നന്നായി ചൂടാകുമ്പോള്‍ ഒരു പിടി സവാള അരിഞ്ഞത് മാറ്റി വച്ചിട്ട് ബാക്കി സവാള എല്ലാം നെയ്യില്‍ ഇടുക ഇതൊന്നു നന്നായി ബ്രൌണ്‍ നിറം ആകും വരെ വഴറ്റണം ..അതിനുശേഷം അതിലേയ്ക്ക് അണ്ടിപ്പരിപ്പ് ഇടാം..ഒന്ന് ഇളക്കിയിട്ട് ഉണക്ക മുന്തിരികൂടി ഇട്ടു ഇളക്കാം..ഇത് മൂപ്പിച്ചു കോരി വയ്ക്കാം.

    അതിനുശേഷം ഈ പാത്രത്തില്‍ മൂന്നു ടിസ്പൂണ്‍ നെയ്യ് കൂടി ഇട്ടു ചൂടായി കഴിയുമ്പോള്‍ അതിലേയ്ക്ക് കറുവപട്ടയും ,,ഏലയ്ക്കയും ..ഗ്രാമ്പൂവും ,,വയണ ഇലയും കൂടി ഇട്ടു മൂപ്പിക്കാം..അതിനു ശേഷം പേരും ജീരകം ഇടാം ..ഇനി നമ്മള്‍ നേരത്തെ മാറ്റിവച്ച സവാളയും കൂടിയിട്ടു നന്നായി മൂപ്പിക്കാം ..അതിനുശേഷം കഴുകി വച്ചിരിക്കുന്ന അരി ഇതിലേയ്ക്ക് ചേര്‍ക്കാം ..ഒരു അല്‍പ സമയം ഇതൊന്നു ഇളക്കാം ..അതിനുശേഷം ഇതിലേയ്ക്ക് മൂന്നു കപ്പു തിളപ്പിച്ച വെള്ളം ഒഴിക്കണം ..പാകത്തിന് ഉപ്പുകൂടി ചേര്‍ത്ത്
    നാരങ്ങ നീരും ഒഴിച്ച് കൊടുത്തു ഇളക്കിയിട്ട് മൂടി വച്ച് വേവിക്കാം ..ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കാന്‍ മറക്കരുത് കേട്ടോ …വെള്ളം നന്നായി വറ്റി കഴിയുമ്പോള്‍ അരി വേകും …അതി കഴിഞ്ഞു ഇത് നന്നായി ഇളക്കിയിട്ട് ഇതിനു മീതെ സവാള, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്തത് നിരത്താം എന്നിട്ട് ഇത് ഒന്ന് മൂടി വച്ച് ചെറുതീയില്‍ ഒരു അല്‍പ നേരം വയ്ക്കാം ..ഒരുപാട് നേരം വേണ്ട കേട്ടോ ആ മണം ഒന്ന് ചോറില്‍ പിടിക്കാന്‍ വേണ്ടിട്ടു മാത്രമാണ് …ഇനി ഇറക്കി വയ്ക്കാം …നെയ്യ് ചോറ് റെഡി
    ഇത് നമുക്ക ചിക്കന്‍റെ കൂടെയോ മട്ടന്റെ കൂടെയോ ഒക്കെ കഴിക്കാവുന്നതാണ് …വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കുക

    ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

    കൊതിയൂറും അഞ്ചുതരം പായസങ്ങള്‍

  • കച്ചുംബര്‍   ഉണ്ടാക്കാം

    കച്ചുംബര്‍   ഉണ്ടാക്കാം

    കച്ചുംബര്‍  എന്നും സര്‍ളാസ് എന്നും ഒക്കെ പറയുന്ന ഈ സൈഡ് ഡിഷ്‌ നമുക്ക് പലവിധത്തില്‍ ഉണ്ടാക്കാം ഇതാ ഉണ്ടാക്കേണ്ട ചില വിധങ്ങള്‍

    സവാള – നാലെണ്ണം നല്ല കനം കുറച്ചു അരിഞ്ഞത്
    പച്ചമുളക് – നാലെണ്ണം വട്ടത്തില്‍ ചെറുതായി അരിഞ്ഞത്
    ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത്
    കറിവേപ്പില – ഒരു തണ്ട്
    വെളിച്ചെണ്ണ ഒരു ടിസ്പൂണ്‍
    ഉപ്പു ആവശ്യത്തിനു
    വിനിഗര്‍ -ആറു ടേബിള്‍ സ്പൂണ്‍ ( നല്ല പുളിയുള്ളത് ആണെങ്കില്‍ അളവ് കുറയ്ക്കാം )
    തേങ്ങാപ്പാല്‍ – ഒരു തേങ്ങയുടെ ( നന്നായി പിഴിഞ്ഞ് ഒന്നാം പാല്‍ മാത്രം എടുക്കുക )

    ഇനി ഒരു വട്ടം ഉള്ള പാത്രത്തില്‍ സവാള ഇട്ടു ഒന്ന് നന്നായി തിരുമ്മി പിഴിഞ്ഞ് കളയണം വെള്ളം ഒന്നും ഒഴിക്കാതെ വേണം പിഴിയാന്‍ …ഇനി ഈ സവാള മറ്റൊരു പാത്രത്തില്‍ ഇട്ടു അതിലേയ്ക്ക് പച്ചമുളകും, ഇഞ്ചിയും, വേപ്പിലയും വെളിച്ചെണ്ണയും , ഉപ്പും , വിനിഗറും കൂട്ടി ചേര്‍ത്ത് കൈകൊണ്ടു നന്നായി തിരുമ്മി യോജിപ്പിക്കണം ( ഇപ്പോള്‍ നല്ല മണം വരും ) ഇനി ഇതിലേയ്ക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് യോജിപ്പിക്കണം …ഉപ്പും പുളിയും നോക്കി ആവശ്യമെങ്കില്‍ ചേര്‍ക്കാം …ഇത് വളരെ സ്വാദിഷ്ട്ടമാണ് ( ഇതുപോലെ തന്നെ തേങ്ങാപ്പാല്‍ ചേര്‍ക്കാതെ തൈരും ചേര്‍ത്ത് ഉണ്ടാക്കാം അപ്പോള്‍ വിനിഗര്‍ ചേര്‍ക്കേണ്ട ആവശ്യമില്ല . പിന്നെ ഇത് തൈരും തേങ്ങാപ്പാലും ചേര്‍ക്കാതെയും വിനിഗര്‍ മാത്രം തിരുമ്മി എടുത്തും ഉപയോഗിക്കാം   )

    ഇനി പച്ചക്കറികള്‍ ചേര്‍ത്ത് കച്ചുംബര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.അതിനാവശ്യമുള്ള സാധനങ്ങള്‍
    കുക്കുംബര്‍ – ഒരെണ്ണം
    സവാള രണ്ടെണ്ണം
    തക്കാളി – രണ്ടെണ്ണം
    ക്യാരറ്റ് – ഒരു ചെറുത്‌
    കാബേജു നീളത്തില്‍ അരിഞ്ഞ രണ്ടു ഇല
    ചെറുനാരങ്ങാ നീര് – ഒരു നാരങ്ങയുടെ
    കുരുമുളക് പൊടി – അര ടിസ്പൂണ്‍
    ഉപ്പു ആവശ്യത്തിനു

    കുക്കുംബര്‍ ,സവാള. തക്കാളി .ക്യാരറ്റ് എന്നിവ കനം കുറച്ചു വട്ടത്തില്‍ അരിയുക…ഇതിലേയ്ക്ക് കാബേജിന്റെ രണ്ടു ഇല നീളത്തില്‍ അരിഞ്ഞു ചേര്‍ക്കാം ( കാബേജു ഇഷ്ട്ടം ഇല്ലാത്തവര്‍ക്ക് ഒഴിവാക്കാം ) ഇതിലേയ്ക്ക് ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് കുരുമുളക് പൊടിയും ,നാരങ്ങാ നീരും ചേര്‍ത്ത് ഒരു സ്പൂണ്‍ കൊണ്ട് നന്നായി മിക്സ് ചെയ്യാം …ഇത് ചോറിനു കൂടെ കഴിക്കാന്‍ മാത്രമല്ല വിശക്കുമ്പോള്‍ ഒക്കെ കഴിക്കാന്‍ വളരെ നല്ലതാണ്..ഒരു പ്രത്യേക രുചിയും ആണ് ,,,ചന്തയില്‍ നിന്നും വാങ്ങുന്ന പച്ചക്കറികള്‍ കുറെ നേരം ഉപ്പു വെള്ളത്തില്‍ ഇട്ടു വച്ചതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

    മുട്ട അച്ചാര്‍ ഉണ്ടാക്കാം

  • ഈസിയായി വടുകപ്പുളി നാരങ്ങാ അച്ചാര്‍ ഉണ്ടാക്കാം

    ഈസിയായി വടുകപ്പുളി നാരങ്ങാ അച്ചാര്‍ ഉണ്ടാക്കാം

    വടുകപ്പുളി നാരങ്ങാ അച്ചാര്‍ ഉണ്ടാക്കാം …അതിനവശ്യമുള്ളത് വടുകപ്പുളി നാരങ്ങ ചെറുതായി അരിഞ്ഞത് , ഉപ്പു ,മുളക് പൊടി ,വെളിച്ചെണ്ണ ,വിനിഗര്‍ ,മഞ്ഞപ്പൊടി ,പച്ചമുളക് അരിഞ്ഞത് ഇതെല്ലാം കൂടി നന്നായി കൈകൊണ്ടു തിരുമ്മി വയ്ക്കുക … വടുകപ്പുളി നാരങ്ങ അച്ചാര്‍ റെഡി..ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.