നെയ്യ് ചോറ് ഉണ്ടാക്കാം ഈസിയായി

Advertisement

ഇന്ന് നമുക്ക് നെയ്ച്ചോര്‍ ഉണ്ടാക്കാം ..വളരെ ഈസിയാണ് ഇതുണ്ടാക്കാന്‍ ..നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

ബസ്മതി റൈസ് – രണ്ടു കപ്പ്‌
സവാള മൂന്നെണ്ണം കനം കുറച്ചു അരിഞ്ഞത്
കറുകപട്ട – ഒരു വലിയ കഷണം
വയണ ഇല – രണ്ടെണ്ണം
ഗ്രാമ്പൂ – എട്ടെണ്ണം
ഏലയ്ക്ക – അഞ്ചെണ്ണം
പെരുംജീരകം – അര ടിസ്പൂണ്‍
അണ്ടിപ്പരിപ്പ് – 30 ഗ്രാം
ഉണ്ടക്ക മുന്തിരി – 30 ഗ്രാം
നാരങ്ങ നീര്‍ – ഒരു നാരങ്ങയുടെ
നെയ്യ് – ആവശ്യത്തിനു
ഉപ്പു ആവശ്യത്തിനു

റൈസ് ആദ്യം കഴുകി വെള്ളം വാലാന്‍ ഒരു അരിപ്പ പാത്രത്തില്‍ വയ്ക്കുക
അതിനുശേഷം ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പതുവച്ചു അതിലേയ്ക്ക് ആറു ടിസ്പൂണ്‍ നെയ്യ് ഇടുക ഇത് നന്നായി ചൂടാകുമ്പോള്‍ ഒരു പിടി സവാള അരിഞ്ഞത് മാറ്റി വച്ചിട്ട് ബാക്കി സവാള എല്ലാം നെയ്യില്‍ ഇടുക ഇതൊന്നു നന്നായി ബ്രൌണ്‍ നിറം ആകും വരെ വഴറ്റണം ..അതിനുശേഷം അതിലേയ്ക്ക് അണ്ടിപ്പരിപ്പ് ഇടാം..ഒന്ന് ഇളക്കിയിട്ട് ഉണക്ക മുന്തിരികൂടി ഇട്ടു ഇളക്കാം..ഇത് മൂപ്പിച്ചു കോരി വയ്ക്കാം.

അതിനുശേഷം ഈ പാത്രത്തില്‍ മൂന്നു ടിസ്പൂണ്‍ നെയ്യ് കൂടി ഇട്ടു ചൂടായി കഴിയുമ്പോള്‍ അതിലേയ്ക്ക് കറുവപട്ടയും ,,ഏലയ്ക്കയും ..ഗ്രാമ്പൂവും ,,വയണ ഇലയും കൂടി ഇട്ടു മൂപ്പിക്കാം..അതിനു ശേഷം പേരും ജീരകം ഇടാം ..ഇനി നമ്മള്‍ നേരത്തെ മാറ്റിവച്ച സവാളയും കൂടിയിട്ടു നന്നായി മൂപ്പിക്കാം ..അതിനുശേഷം കഴുകി വച്ചിരിക്കുന്ന അരി ഇതിലേയ്ക്ക് ചേര്‍ക്കാം ..ഒരു അല്‍പ സമയം ഇതൊന്നു ഇളക്കാം ..അതിനുശേഷം ഇതിലേയ്ക്ക് മൂന്നു കപ്പു തിളപ്പിച്ച വെള്ളം ഒഴിക്കണം ..പാകത്തിന് ഉപ്പുകൂടി ചേര്‍ത്ത്
നാരങ്ങ നീരും ഒഴിച്ച് കൊടുത്തു ഇളക്കിയിട്ട് മൂടി വച്ച് വേവിക്കാം ..ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കാന്‍ മറക്കരുത് കേട്ടോ …വെള്ളം നന്നായി വറ്റി കഴിയുമ്പോള്‍ അരി വേകും …അതി കഴിഞ്ഞു ഇത് നന്നായി ഇളക്കിയിട്ട് ഇതിനു മീതെ സവാള, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്തത് നിരത്താം എന്നിട്ട് ഇത് ഒന്ന് മൂടി വച്ച് ചെറുതീയില്‍ ഒരു അല്‍പ നേരം വയ്ക്കാം ..ഒരുപാട് നേരം വേണ്ട കേട്ടോ ആ മണം ഒന്ന് ചോറില്‍ പിടിക്കാന്‍ വേണ്ടിട്ടു മാത്രമാണ് …ഇനി ഇറക്കി വയ്ക്കാം …നെയ്യ് ചോറ് റെഡി
ഇത് നമുക്ക ചിക്കന്‍റെ കൂടെയോ മട്ടന്റെ കൂടെയോ ഒക്കെ കഴിക്കാവുന്നതാണ് …വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കുക

ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

കൊതിയൂറും അഞ്ചുതരം പായസങ്ങള്‍