Blog

  • അറേബ്യന്‍ കുഴിമന്തി ഉണ്ടാക്കാം

    അറേബ്യന്‍ കുഴിമന്തി ഉണ്ടാക്കാം

    കുഴിമന്തി വീട്ടില്‍ ഉണ്ടാക്കാം ..അതിനാവശ്യമുള്ള സാധനങ്ങള്‍ ,,ചിക്കന്‍ , ബസ്മതി റൈസ് ,മന്തി മസാല , തൈര് , ഉപ്പു ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , സവാള , ക്യാപ്സിക്കം , തക്കാളി , പച്ചമുളക് , ബട്ടര്‍ ,ഏലക്ക , കുരുമുളക് , കറുവാപട്ട ,..ആദ്യം തന്നെ ചിക്കന്‍ മരിനെറ്റ് ചെയ്തു വയ്ക്കാം.. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • രസം ഉണ്ടാക്കാം

    രസം ഉണ്ടാക്കാം

    രസം എല്ലാവര്ക്കും നല്ല ഇഷ്ട്ടമാണ് പക്ഷെ ഇതുണ്ടാക്കേണ്ടത് എങ്ങിനെയാണെന്ന് പലര്‍ക്കും അറിയില്ല …നമുക്ക് നോക്കാം എങ്ങിനെയാണ് രസം നല്ല രസത്തില്‍ ഉണ്ടാക്കേണ്ടത് എന്ന്
    ഇതിനാവശ്യമുള്ള സാധനങ്ങള്‍
    തക്കാളി – നാലെണ്ണം ( ഓരോന്നും നാലായി കട്ട് ചെയ്തു എടുത്തത്‌ )
    വാളന്‍ പുളി – ഒരു നാരങ്ങ വലുപ്പത്തില്‍
    വേപ്പില – രണ്ടു തണ്ട്
    വെളുത്തുള്ളി – ആറു അല്ലി ചതച്ചത്
    കുരുമുളക് – ഒന്നര ടിസ്പൂണ്‍
    മല്ലിയില – ഒരു പിടി
    കായം – ഒരു നുള്ള്
    മഞ്ഞപ്പൊടി – അല്പം
    മുളക് പൊടി – ഒരു ടിസ്പൂണ്‍
    മുഴുവന്‍ മല്ലി – ഒരു പിടി
    ജീരകം – അര ടിസ്പൂണ്‍
    ഉലുവ പൊടി -ഒരു നുള്ള്
    പച്ചമുളക് – രണ്ടെണ്ണം
    ഉണക്കമുളക് – മൂന്നെണ്ണം
    കടുക് – ഒരു ടിസ്പൂണ്‍

    ഇതുണ്ടാക്കേണ്ട വിധം

    ആദ്യം തന്നെ കുരുമുളക് , മല്ലി ,മുളക് പൊടി ,ജീരകം ,ഇതെല്ലാം കൂടി നന്നായി പൊടിച്ചു എടുക്കണം
    എന്നിട്ട് ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പത് വച്ച് മൂന്നാല് കപ്പു വെള്ളം ഒഴിച്ചിട്ടു തക്കാളിയും പുളിയും പൊടിച്ചു എടുത്ത പൊടികളും ഇട്ടു നന്നായി വേവിച്ചു എടുക്കണം.അതിനുശേഷം ഈ തക്കാളി നന്നായി ഉടച്ചു ചേര്‍ക്കണം എന്നിട്ട് ഈ വെള്ളം അരിച്ചു എടുക്കണം ..ഈ വെള്ളം ആണ് രസം ഉണ്ടാക്കാന്‍ ആയിട്ട് നമ്മള്‍ ഉപയോഗിക്കുന്നത്. ( വെള്ളം കൂടുതല്‍ എടുക്കാം എന്നിട്ട് ഇത് ചെറിയ നന്നായി തിളച്ചു കഴിയുമ്പോള്‍ ചെറിയ തീയില്‍ ഇട്ടു തിളപ്പിച്ച്‌ ആവശ്യത്തിനു വെള്ളം ആകുന്നവരെ തിളപ്പിക്കണം )

    അടുതതായിട്ടു ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ രണ്ടോ മൂന്നോ ടിസ്പൂണ്‍ ഒഴിക്കണം നന്നായി ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കണം ..അതിനുശേഷം ഉണക്കമുളക് മുറിച്ചു ഇടണം ..ഇത് മൂത്ത ശേഷം ഇതിലേയ്ക്ക് വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും ഇടുക..ഇതൊന്നു മൂപ്പിക്കണം .അതിനുശേഷം ,പച്ചമുളക് അരിഞ്ഞതും കൂടി ചേര്‍ക്കണം ..ഇതൊന്നു വഴറ്റിയ ശേഷം മഞ്ഞപ്പൊടി ചേര്‍ക്കാം ..ഇനി ഉലുവ പൊടി ചേര്‍ക്കാം ..ഇതൊന്നു മൂത്ത് കഴിയുമ്പോള്‍ ഇതിലേയ്ക്ക് നമ്മള്‍ അരിച്ചു എടുത്തു വച്ചിരിക്കുന്ന വെള്ളം ചേര്‍ക്കണം എന്നിട്ട് ഇതൊന്നു നന്നായി തിളപ്പിക്കണം ..അതിനുശേഷം ഇതിലേയ്ക്ക് മല്ലിയിലയും ചേര്‍ക്കണം …ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കണം ..ഇനി ഇതിലേയ്ക്ക് ഒരു നുള്ള് കായം കൂടി ചേര്‍ത്ത് നന്നായി തിളപ്പിച്ച്‌ എടുക്കണം …തക്കാളി രസം റെഡി

    ഇത് എല്ലാവരും ഉണ്ടാക്കി നോക്കണം വളരെ ഈസിയാണ് ഇതുണ്ടാക്കാന്‍ …ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

    നാടന്‍ മട്ടന്‍ കറി ഉണ്ടാക്കാം

  • മത്തങ്ങാ എരിശ്ശേരി ഉണ്ടാക്കാം

    മത്തങ്ങാ എരിശ്ശേരി ഉണ്ടാക്കാം

    ഇന്ന് നമുക്ക് മത്തങ്ങാ എരിശ്ശേരി ഉണ്ടാക്കാം. ഓണത്തിന് നമുക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് എരിശ്ശേരി ..നമുക്ക് നോക്കാം എങ്ങിനെയാണ് എരിശ്ശേരി ഉണ്ടാക്കുക എന്ന് ഇതിനാവശ്യമുള്ള സാധനങ്ങള്‍ .
    മത്തങ്ങാ – അരക്കിലോ
    വന്‍ പയര്‍ – 100 ഗ്രാം
    തേങ്ങാ – ഒരെണ്ണം
    പച്ചമുളക് – അഞ്ചെണ്ണം
    കറിവേപ്പില – രണ്ടു തണ്ട്
    നല്ല ജീരകം – കാല്‍ ടിസ്പൂണ്‍
    ചുവന്നുള്ളി – രണ്ടെണ്ണം
    മഞ്ഞള്‍പൊടി – കാല്‍ ടിസ്പൂണ്‍
    മുളക് പൊടി – ഒരു ടിസ്പൂണ്‍
    വെളിച്ചെണ്ണ ആവശ്യത്തിനു
    ഉപ്പു – ആവശ്യത്തിനു

    വറുത്തിടാന്‍
    കടുക് – ഒരു ടിസ്പൂണ്‍
    വറ്റല്‍ മുളക് – അഞ്ചെണ്ണം
    കറിവേപ്പില – ഒരു തണ്ട്
    തേങ്ങ – രണ്ടു പിടി

    ആദ്യം തന്നെ മത്തങ്ങാ തൊലി കളഞ്ഞു കഷണങ്ങള്‍ ആക്കി നുറുക്കി എടുക്കണം
    ഇനി പയര്‍ നന്നായി കഴുകി എടുത്തു ആവശ്യത്തിനു വെള്ളം ഒഴിച്ച് വേവിക്കുക …മുക്കാല്‍ വേവ് ആകുമ്പോള്‍ അതിലേയ്ക്ക് മത്തങ്ങാ ഇടുക ..കൂടെ മുളക് പൊടിയും , ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക ..വെള്ളം ആവശ്യമെങ്കില്‍ മാത്രം ഒഴിച്ചാല്‍ മതി മത്തങ്ങാ വെന്തു വരുമ്പോള്‍ വെള്ളം ഉണ്ടാകും ..

    ഇനി ഒരു തേങ്ങ ചിരകിയെടുക്കുക ..ഇതില്‍ നിന്നും രണ്ടു പിടി തേങ്ങ മാറ്റി വയ്ക്കണം ( വറുത്തിടാന്‍ ആവശ്യത്തിനാണ് ) എന്നിട്ട് ഈ തേങ്ങ ജീരകവും ,ഉള്ളിയും ,പച്ചമുളകും ചേര്‍ത്ത് അധികം വെള്ളം ചേര്‍ക്കാതെ നന്നായി അരച്ചെടുക്കുക ..ഈ അരപ്പ് വേവിച്ച കറിയില്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഒന്ന് കൂടി വേവിക്കണം ഈ അരപ്പിന്റെ പച്ചമണം ഒന്ന് പോകുവാനും , വെള്ളം ഉണ്ടെങ്കില്‍ വറ്റാനും വേണ്ടി …അതിനു ശേഷം ഇറക്കി വയ്ക്കുക ( അടിയില്‍ പിടിക്കാതെ നോക്കണം )

    ഇനി ഒരു ചീനച്ചട്ടി വച്ചിട്ട് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേയ്ക്ക് കടുക് ഇട്ടു പൊട്ടിക്കണം ..അതിനുശേഷം വറ്റല്‍ മുളക് മുറിച്ചിട്ട് മൂപ്പിക്കണം ..ഇനി ഇതിലേയ്ക്ക് തേങ്ങയും കറിവേപ്പിലയും ചേര്‍ത്ത് വറുക്കണം ..ഇനി ഇത് കരിയില്‍ ചേര്‍ത്ത് മൂടി വയ്ക്കണം
    മത്തങ്ങാ എരിശ്ശേരി റെഡി

    ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് ഇതു എല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • വഴുതനങ്ങ  കറി ഉണ്ടാക്കാം

    വഴുതനങ്ങ കറി ഉണ്ടാക്കാം

    വഴുതനങ്ങ കറി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..ചെറിയ തരം വഴുതന , തേങ്ങ , സവാള ,തക്കാളി ,ഇഞ്ചി , പച്ചമുളക് ,മുളക് പൊടി ,മഞ്ഞപൊടി ,മല്ലി പൊടി , പുളി ,കടുക് ,ഉഴുന്ന് , ഉലുവ , ആദ്യം വഴുതന അല്പം വെള്ളം ഒഴിച്ച് വറുത്തു എടുക്കണം..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

  • ഓറഞ്ചു തൊലി ,ജാതിക്ക തൊണ്ട് അച്ചാര്‍

    ഓറഞ്ചു തൊലി ,ജാതിക്ക തൊണ്ട് അച്ചാര്‍

    ഓറഞ്ചു കഴിച്ചതിനു ശേഷം നമ്മള്‍ തൊലി കളയുകയല്ലേ ചെയ്യാറ് …എന്നാല്‍ ഇനി ആ തൊലി കളയണ്ട കേട്ടോ ..തൊട്ടു കൂട്ടാന്‍ അച്ചാര്‍ ഉണ്ടാക്കാം …രണ്ടു തരം അച്ചാര്‍ ആണ് ഇന്ന് ഉണ്ടാക്കുന്നത് ..ജാതിക്ക തൊണ്ട് അച്ചാറും , ഓറഞ്ചു തൊലി അച്ചാറും …ആദ്യം നമുക്ക് ഒറച്ചു തൊലി അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഓറഞ്ചുതൊലി (ചെറുതായി അരിഞ്ഞത്)- 1 കപ്പ്
    പച്ചമുളക് (ചെറുതായി അരിഞ്ഞത്)- 4 എണ്ണം
    മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
    മുളക്‌പൊടി- 1 ടീസ്പൂണ്‍
    വറ്റല്‍ മുളക്- 1 എണ്ണം
    പുളി- നെല്ലിക്കാ വലിപ്പത്തില്‍
    കായം- 1 നുള്ള്
    എണ്ണ- 2 ടീസ്പൂണ്‍
    ശര്‍ക്കര- 1 കഷണം
    കടുക്- 1 ടീസ്പൂണ്‍
    ഉപ്പ്- പാകത്തിന്

    ആദ്യം തന്നെ ചെറുതായി അരിഞ്ഞ ഓറഞ്ചു തൊലി ഒന്ന് ആവി കയറ്റി എടുക്കണം ..ഇതിനായിട്ടു ഇടിലി ചെമ്പിന്റെ അരിപ്പ തട്ടില്‍ വാരിയിട്ടു ആവികൊള്ളിച്ചാല്‍ മതി ( ഇങ്ങിനെ ചെയ്യുമ്പോള്‍ അതിലെ ആ പൊള്ളല്‍ എല്ലാം പോയി കിട്ടും )
    ഇനി ഒരു ചീനച്ചട്ടിയില്‍
    എണ്ണ ഒഴിച്ച് കടുകും വറ്റല്‍ മുളകും മൂപ്പിച്ചതിന് ശേഷം അതിലേയ്ക്ക് പച്ചമുളകും ചേര്‍ത്ത് നന്നായി വഴറ്റണം അതിനു ശേഷം ഇതിലേക്ക് മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, കായം എന്നിവ ചേര്‍ത്ത് നന്നായി ഇളക്കണം ഇതെല്ലാം ഒന്ന് മൂത്ത ശേഷം ഇതിലേയ്ക്ക് ഓറഞ്ച് തൊലിയും ചേര്‍ത്ത് നന്നായി വഴറ്റുക. ഇനി ഇതിലേയ്ക്ക് അല്പം വെള്ളത്തില്‍ പുളി പിഴിഞ്ഞത് ഒഴിക്കുക..ആവശ്യത്തിനു ഉപ്പും കൂടി ചേര്‍ത്ത് ഇളക്കാം …ഇനി ഇത് കുറുകി വരുമ്പോള്‍ ശര്‍ക്കര ഒരു കഷണം ചേര്‍ക്കുക.ഇളക്കി യോജിപ്പിക്കുക ഒന്ന്കൂ ടി തിളച്ചു വരുമ്പോള്‍ ഇറക്കാം …ഇത് ഉണ്ടാക്കി രണ്ടു ദിവസം കഴിഞ്ഞു ഉപയോഗിക്കാം.. എല്ലാവരും ഉണ്ടാക്കി നോക്കണം കേട്ടോ , ഇതുപോലെ തന്നെ നമുക്ക് ചെറുനാരങ്ങയുടെ തൊണ്ടും ഇടാവുന്നതാണ് …പുളിയ്ക്കു പകരം വിനാഗിരിയും ഉപയോഗിക്കാം

    ഇനി നമുക്ക് ജാതിക്ക തൊണ്ട് എങ്ങിനെയാണ് അച്ചാര്‍ ഇടുന്നത് എന്ന് നോക്കാം …അതിനായിട്ട്‌ ജാതിക്ക മാങ്ങ അരിയും പോലെ ചെറുതാക്കി അരിഞ്ഞു എടുക്കണം …എന്നിട്ട് ഇത് നന്നായി കഴുകി എടുത്തു ഉപ്പു തിരുമ്മി ഒരാഴ്ച വയ്ക്കണം …അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പതുവച്ചു നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും ..ഒരു നുള്ള് ഉലുവയും ,വറ്റല്‍ മുളകും പൊട്ടിക്കണം …ഇതിലേയ്ക്ക് വെളുത്തുള്ളി ചെറുതായി അറിഞ്ഞതും പച്ചമുളകും കൂടി വഴറ്റണം അതിനുശേഷം അല്പം മഞ്ഞപൊടി …എരിവിനു ആവശ്യത്തിനു മുളക് പൊടി എന്നിവ ചേര്‍ത്ത് വഴറ്റണം …കായം ഒരു നുള്ള് ചേര്‍ക്കണം ..ഇനി ഇതിലേയ്ക്ക് ഉപ്പു തിരുമ്മി വച്ചിരിക്കുന്ന ജാതിക്ക തൊണ്ട് ചേര്‍ത്ത് യോജിപ്പിക്കണം …അതിനുശേഷം മൂന്നോ നാലോ ടിസ്പൂണ്‍ വിനിഗര്‍ ചേര്‍ക്കാം നന്നായി യോജിപ്പിച്ച് ഇറക്കി വയ്ക്കാം ..ചൂടാറുമ്പോള്‍ കുപ്പിയിലാക്കി വച്ച് ഉപയോഗിക്കാം ….ജാതിക്ക തൊണ്ട് നമുക്ക് വേണ്ടതുപോലെ ലഭ്യമായ ഒന്നാണ്.

    നിങ്ങളും ഉണ്ടാക്കി നോക്കൂ ..ഇഷ്ട്ടമായാല്‍ നിങ്ങള്‍കുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ …ഈ പേജ് ഇതുവരെ നിങ്ങള്‍ ലൈക്‌ ചെയ്തിട്ടില്ലെങ്കില്‍ ലൈക് ചെയ്യൂ

    മീന്‍ ഇല്ലാത്ത മീന്‍ കറി ഉണ്ടാക്കാം

  • ആപ്പിള്‍ ജാം ഉണ്ടാക്കാം

    ആപ്പിള്‍ ജാം ഉണ്ടാക്കാം

    ഇന്ന് നമുക്ക് കുട്ടികള്‍ക്കൊക്കെ ഒത്തിരി ഇഷ്ട്ടപ്പെടുന്ന ജാം ഉണ്ടാക്കാം ..മിക്കവാറും പേരും ജാം കടകളില്‍ നിന്നാകും വാങ്ങാറ് അല്ലെ ? എന്നാല്‍ ഈ ജാം വളരെ ഈസിയായി നമുക്ക് വീട്ടില്‍ ഉണ്ടാക്കാന്‍ കഴിയും …ഇന്ന് ആപ്പിള്‍ കൊണ്ട് എങ്ങിനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നമുക്ക് നോക്കാം ..അതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം

    ആപ്പിള്‍ – രണ്ടു കിലോ
    ഗ്രാമ്പു – എട്ടെണ്ണം
    പട്ട – ഒരിഞ്ച്‌ നീളത്തില്‍ നാല് കഷണം
    പഞ്ചസാര – ഒരു കിലോ
    വെളിച്ചെണ്ണ

    ആദ്യം തന്നെ ആപ്പിള്‍ തൊലികളഞ്ഞ് മുറിച്ചു ആറിലെ കുരു എടുത്തു മാറ്റുക അതിനു ശേഷം ആപ്പിള്‍ കഷണങ്ങള്‍ ആക്കി നികക്കെ വെള്ളം ഒഴിച്ച് ഗ്രാമ്പൂവും പട്ടയും ഇട്ടു വേവിച്ചു എടുക്കണം …എന്നിട്ട് ഈ ആപ്പിള്‍ മിക്സിയില്‍ അടിച്ചു എടുക്കണം ( ഗ്രാമ്പൂ , പട്ട ഇതുരണ്ടും ആപ്പിള്‍ വെന്ത ശേഷം എടുത്തു മാറ്റണം ) ..കട്ട ഒന്നും ഇല്ലാതെ നന്നായി അരയണം ..അതിനുശേഷം ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര ഇട്ടു കുറച്ചു വെള്ളം ഒഴിച്ച് ഉരുക്കി എടുക്കണം …ഇതിലേയ്ക്ക് വേവിച്ചു അടിച്ചെടുത്ത ആപ്പിള്‍ ചേര്‍ത്ത് മിക്സ് ചെയ്യണം. ഇനി ഇത് തുടരെ തുടരെ ഇളക്കിക്കൊണ്ടിരിക്കുക ..ഇടയ്ക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം ..തീ കുറച്ചു വച്ച് വേണം ചെയ്യാന്‍ ..നന്നായി വെള്ളം എല്ലാം വലിഞ്ഞു ജാം പാത്രത്തില്‍ നിന്നും വിട്ടുവരുന്ന പാകത്തില്‍ വേണം തീ ഓഫ്‌ ചെയ്യാം… അതിനുശേഷം ജാം നന്നായി തണുക്കാന്‍ അനുവദിക്കണം …നന്നായി തണുത്തു കഴിഞ്ഞാല്‍ കഴുകി ഉണക്കിയ പാത്രത്തില്‍ ആക്കി വയ്ക്കാം …ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കൂടുതല്‍ കാലം കേടു കൂടാതെ ഇരിക്കും …കുട്ടികള്‍ക്കൊക്കെ ഇത് വളരെ ഇഷ്ട്ടപ്പെടും …ഇത് ബ്രെഡിന്റെ ഒപ്പവും ,ചപ്പാത്തിയുടെ ഒപ്പവും ഒക്കെ കഴിക്കാന്‍ നല്ലതാണ് …എല്ലാതരം പഴങ്ങളും ഉപയോഗിച്ച് നമുക്ക് വീട്ടില്‍ ജാം ഉണ്ടാക്കി എടുക്കാവുന്നതാണ് …ഒരു അല്‍പ സമയം മാറ്റിവയ്ക്കാന്‍ തയ്യാറായാല്‍ നമുക്ക് മായം ചേര്‍ക്കാത്ത നല്ല ജാം കഴിക്കാം …വീട്ടില്‍ ഉണ്ടാകുന്ന ..പപ്പായ…പൈനാപ്പിള്‍ , മാങ്ങ ,ചക്ക ,തുടങ്ങി എല്ലാം കൊണ്ടും നമുക്ക് ജാം ഉണ്ടാക്കാം … നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ.

    മീന്‍ ഇല്ലാത്ത മീന്‍ കറി ഉണ്ടാക്കാം

  • മീന്‍ പൊള്ളിച്ചത് ഉണ്ടാക്കാം

    മീന്‍ പൊള്ളിച്ചത് ഉണ്ടാക്കാം

    വാഴയിലയില്‍ മീന്‍ പൊള്ളിച്ചു എടുക്കാം . മീന്‍ ,ചുവന്നുള്ളി ,പച്ചമുളക് ,ഇഞ്ചി ,വെളുത്തുള്ളി ,മുളക് പൊടി , മഞ്ഞപൊടി ,വെളിച്ചെണ്ണ ,തക്കാളി ,ആദ്യം തന്നെ മീന്‍ വൃത്തിയാക്കി എടുത്തു മഞ്ഞപൊടിയും മുളക് പൊടിയും ഉപ്പും നാരങ്ങാ നീരും ചേര്‍ത്ത് തിരുമ്മി വയ്ക്കണം ഉള്ളി വഴറ്റി ചേരുവകള്‍ ചേര്‍ത്ത് മസാല ഉണ്ടാക്കണം ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും