ഓറഞ്ചു കഴിച്ചതിനു ശേഷം നമ്മള്‍ തൊലി കളയുകയല്ലേ ചെയ്യാറ് …എന്നാല്‍ ഇനി ആ തൊലി കളയണ്ട കേട്ടോ ..തൊട്ടു കൂട്ടാന്‍ അച്ചാര്‍ ഉണ്ടാക്കാം …രണ്ടു തരം അച്ചാര്‍ ആണ് ഇന്ന് ഉണ്ടാക്കുന്നത് ..ജാതിക്ക തൊണ്ട് അച്ചാറും , ഓറഞ്ചു തൊലി അച്ചാറും …ആദ്യം നമുക്ക് ഒറച്ചു തൊലി അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഓറഞ്ചുതൊലി (ചെറുതായി അരിഞ്ഞത്)- 1 കപ്പ്
പച്ചമുളക് (ചെറുതായി അരിഞ്ഞത്)- 4 എണ്ണം
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
മുളക്‌പൊടി- 1 ടീസ്പൂണ്‍
വറ്റല്‍ മുളക്- 1 എണ്ണം
പുളി- നെല്ലിക്കാ വലിപ്പത്തില്‍
കായം- 1 നുള്ള്
എണ്ണ- 2 ടീസ്പൂണ്‍
ശര്‍ക്കര- 1 കഷണം
കടുക്- 1 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
ആദ്യം തന്നെ ചെറുതായി അരിഞ്ഞ ഓറഞ്ചു തൊലി ഒന്ന് ആവി കയറ്റി എടുക്കണം ..ഇതിനായിട്ടു ഇടിലി ചെമ്പിന്റെ അരിപ്പ തട്ടില്‍ വാരിയിട്ടു ആവികൊള്ളിച്ചാല്‍ മതി ( ഇങ്ങിനെ ചെയ്യുമ്പോള്‍ അതിലെ ആ പൊള്ളല്‍ എല്ലാം പോയി കിട്ടും )
ഇനി ഒരു ചീനച്ചട്ടിയില്‍
എണ്ണ ഒഴിച്ച് കടുകും വറ്റല്‍ മുളകും മൂപ്പിച്ചതിന് ശേഷം അതിലേയ്ക്ക് പച്ചമുളകും ചേര്‍ത്ത് നന്നായി വഴറ്റണം അതിനു ശേഷം ഇതിലേക്ക് മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, കായം എന്നിവ ചേര്‍ത്ത് നന്നായി ഇളക്കണം ഇതെല്ലാം ഒന്ന് മൂത്ത ശേഷം ഇതിലേയ്ക്ക് ഓറഞ്ച് തൊലിയും ചേര്‍ത്ത് നന്നായി വഴറ്റുക. ഇനി ഇതിലേയ്ക്ക് അല്പം വെള്ളത്തില്‍ പുളി പിഴിഞ്ഞത് ഒഴിക്കുക..ആവശ്യത്തിനു ഉപ്പും കൂടി ചേര്‍ത്ത് ഇളക്കാം …ഇനി ഇത് കുറുകി വരുമ്പോള്‍ ശര്‍ക്കര ഒരു കഷണം ചേര്‍ക്കുക.ഇളക്കി യോജിപ്പിക്കുക ഒന്ന്കൂ ടി തിളച്ചു വരുമ്പോള്‍ ഇറക്കാം …ഇത് ഉണ്ടാക്കി രണ്ടു ദിവസം കഴിഞ്ഞു ഉപയോഗിക്കാം.. എല്ലാവരും ഉണ്ടാക്കി നോക്കണം കേട്ടോ , ഇതുപോലെ തന്നെ നമുക്ക് ചെറുനാരങ്ങയുടെ തൊണ്ടും ഇടാവുന്നതാണ് …പുളിയ്ക്കു പകരം വിനാഗിരിയും ഉപയോഗിക്കാം
ഇനി നമുക്ക് ജാതിക്ക തൊണ്ട് എങ്ങിനെയാണ് അച്ചാര്‍ ഇടുന്നത് എന്ന് നോക്കാം …അതിനായിട്ട് ജാതിക്ക മാങ്ങ അരിയും പോലെ ചെറുതാക്കി അരിഞ്ഞു എടുക്കണം …എന്നിട്ട് ഇത് നന്നായി കഴുകി എടുത്തു ഉപ്പു തിരുമ്മി ഒരാഴ്ച വയ്ക്കണം …അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പതുവച്ചു നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും ..ഒരു നുള്ള് ഉലുവയും ,വറ്റല്‍ മുളകും പൊട്ടിക്കണം …ഇതിലേയ്ക്ക് വെളുത്തുള്ളി ചെറുതായി അറിഞ്ഞതും പച്ചമുളകും കൂടി വഴറ്റണം അതിനുശേഷം അല്പം മഞ്ഞപൊടി …എരിവിനു ആവശ്യത്തിനു മുളക് പൊടി എന്നിവ ചേര്‍ത്ത് വഴറ്റണം …കായം ഒരു നുള്ള് ചേര്‍ക്കണം ..ഇനി ഇതിലേയ്ക്ക് ഉപ്പു തിരുമ്മി വച്ചിരിക്കുന്ന ജാതിക്ക തൊണ്ട് ചേര്‍ത്ത് യോജിപ്പിക്കണം …അതിനുശേഷം മൂന്നോ നാലോ ടിസ്പൂണ്‍ വിനിഗര്‍ ചേര്‍ക്കാം നന്നായി യോജിപ്പിച്ച് ഇറക്കി വയ്ക്കാം ..ചൂടാറുമ്പോള്‍ കുപ്പിയിലാക്കി വച്ച് ഉപയോഗിക്കാം ….ജാതിക്ക തൊണ്ട് നമുക്ക് വേണ്ടതുപോലെ ലഭ്യമായ ഒന്നാണ്.
നിങ്ങളും ഉണ്ടാക്കി നോക്കൂ ..ഇഷ്ട്ടമായാല്‍ നിങ്ങള്‍കുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ …ഈ പേജ് ഇതുവരെ നിങ്ങള്‍ ലൈക് ചെയ്തിട്ടില്ലെങ്കില്‍ ലൈക് ചെയ്യൂ