Blog

  • പാഷന്‍ ഫ്രൂട്ട് സ്ക്വാഷ് ഉണ്ടാക്കാം

    പാഷന്‍ ഫ്രൂട്ട് സ്ക്വാഷ് ഉണ്ടാക്കാം

    ഇന്ന് നമുക്ക് പാഷന്‍ ഫ്രൂട്ട് സ്ക്വാഷ് ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ , പാഷന്‍ ഫ്രൂട്ട് , പഞ്ചസാര , വെള്ളം , ഉപ്പു , നാരങ്ങാ നീര് , ആദ്യം തന്നെ പഞ്ചസാര വെള്ളം ഒഴിച്ച് പാനിയാക്കുക അതില്‍ നാരങ്ങ നീര് ചേര്‍ക്കുക , അതിനുശേഷം പാഷന്‍ ഫ്രൂട്ട് പള്‍പ്പ് എടുത്തിട്ട് അത് ചേര്‍ത്ത് കൊടുത്തു മിക്സ് ചെയ്യുക. ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാം ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം ഉണ്ടാക്കി നോക്കുക, ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക. ഈ പേജ് ലൈക്‌ ചെയ്യുക. പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

  • പ്ലം കേക്ക് ഉണ്ടാക്കാം

    പ്ലം കേക്ക് ഉണ്ടാക്കാം

    കേക്ക് നമുക്ക് എല്ലാം ഇഷ്ട്ടപ്പെട്ട ഒന്നാണ് അല്ലെ ? നമ്മുടെ ആഘോഷങ്ങളില്‍ ഒക്കെ കേക്ക് ഉണ്ടാകാറുണ്ട് …ഇന്ന് നമുക്ക് പ്ലം കേക്ക് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം .ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ഡ്രൈ ചെറി
    ടൂട്ടി ഫ്രൂട്ടി
    കിസ്മിസ്
    കറുത്ത മുന്തിരി
    ഈന്തപ്പഴം
    അണ്ടിപരിപ്പ്
    ബദാം
    ഡ്രൈഡ് അത്തിപ്പഴ
    മൈദ – 1 1/2 കപ്പ്
    കട്ട തൈര് – 3/4 കപ്പ് ( പുളിയില്ലത്തത് വേണം കേട്ടോ )
    പഞ്ചസാര – 1 1/2 കപ്പ്
    ബേക്കിങ്ങ് പൗഡർ – 1 1/2 tsp
    ബേക്കിങ്ങ് സോഡ – 3 / 4tsp ( 1/2 +1/4)
    ചൂട് വെള്ളം – 2 tbsp
    oil – 1/3 കപ്പ്
    വിനീഗർ – 1 tbsp
    വാനില എസൻസ്സ് – 1tsp
    സാജീരക പൊടി – 1/4 tsp
    ഗ്രാമ്പൂ 3 എണ്ണം പൊടിച്ചത്
    പട്ട പൊടിച്ചത് – 1pinch
    ചുക്കുപൊടി – 1/4 tsp
    ജാതിക്ക പൊടിച്ചത് – 1pinch
    നാരങ്ങയുടെ തോൽ ചുരണ്ടിയത് – 1/2 tsp
    ഓറഞ്ചിന്റെ തോൽ ചുരണ്ടിയത് – 1/2 tsp

    ആദ്യം തന്നെ എല്ലാം കൂടി ഒന്നര കപ്പ് എടുത്ത് ,അത് ചെറുതായി മുറിച്ച് അതിലേക്ക് അര സ്പൂൺ ജാതിക്കാപ്പൊടി ,അര സ്പൂൺ ഏലയ്ക്ക പൊടി, അര സ്പൂൺ പട്ട പൊടിച്ചത് ചേർത്ത് അവ ഗ്രേപ്പ് ജ്യൂസിൽ സോക്ക് ചെയ്ത് കുറഞ്ഞത് ഒരാഴ്ചയെങ്കിലും വയ്ക്കുക.

    അതിനുശേഷം മൂന്നു ടിസ്പൂണ്‍ പഞ്ചസാരയില്‍ രണ്ടു ടിസ്പൂണ്‍ വെള്ളം ചേര്‍ത്തിട്ടു ഉരുക്കി കാരമല്‍ സിറപ്പ് ആക്കിയെടുക്കുക
    ഓവൻ 150′ C 10 min പ്രീ – ഹീറ്റ് ചെയ്യാൻ വയ്ക്കുക
    മൈദയും പൊടികളെല്ലാം കൂടി യോജിപ്പിച്ചു വയ്ക്കുക.
    ഒരു ബൗളിൽ തൈര്, പഞ്ചസാരയും കൂടി നല്ലതുപോലെ ബീറ്റ് ചെയ്ത് അലിയിക്കുക.അതിലേക്ക് 1/2
    ടിസ്പൂണ്‍ ബേക്കിങ്ങ് സോഡയും വിനീഗറും മിക്സ് ചെയ്ത് അഞ്ചു മിനിറ്റ് വയ്ക്കുക.ബബിൾസ് വരുന്നത് കാണാം. അതിലേക്ക് എണ്ണ, വാനില എസൻസ്സ്, നാരങ്ങ ഓറഞ്ചു തൊലി ചുരണ്ടിയത് ചേർക്കുക.
    പതുക്കെ ഇതിലേക്ക് മിക്സ് ചെയ്ത മാവിട്ടു ഫോൾഡ് ചെയ്യുക, അതിനോടൊപ്പം തയ്യാറാക്കിയ കാരമൽ സിറപ്പും ചേർത്ത് യോജിപ്പിക്കുക. സോക്ക് ചെയ്തു വച്ച ഡ്രൈ ഫ്രൂട്ടസ് ജ്യൂസ് മാറ്റിയിട്ടു അതിലേക്ക് രണ്ടു സ്പൂൺ മൈദ ചേർത്ത് കുലുക്കിയത് ഈ മിശ്രിതത്തിലേക്ക് ചേർത്ത് പതുക്കെ യോജിപ്പിക്കുക.രണ്ടു സ്പൂൺ ചൂടുവെള്ളത്തിൽ 1/4 ടിസ്പൂണ്‍ ബേക്കിങ്ങ് സോഡ ചേർത്തത് ബാറ്ററിലേക്ക് ഒഴിച്ച് പതുക്കെ ഫോൾഡ് ചെയുക.ഇത് ഉടനെ തന്നെ വെണ്ണ പുരട്ടി തയ്യാറാക്കി വെച്ച ട്രേയിലേക്ക് മാറ്റി ,അത് തട്ടി ബബിൾസ് ഒക്കെ കളഞ്ഞ് ഓവനിലേക്ക് മാറ്റുക. ഓവൻ 150′ c ഒരു മണിക്കൂർ ബേക്ക് ചെയ്തെടുക്കുക

    ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് കേട്ടോ എല്ലാവരും ഇത് വീട്ടില്‍ ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക.

    കല്ലുമ്മക്കായ തോരന്‍ ഉണ്ടാക്കാം

  • ചിക്കന്‍ സ്പെഷ്യല്‍ മന്തി വീട്ടിലുണ്ടാക്കാം

    ചിക്കന്‍ സ്പെഷ്യല്‍ മന്തി വീട്ടിലുണ്ടാക്കാം

    ഇന്ന് ഒരു സ്പെഷ്യല്‍ ആയാലോ ?ഇത്തിരി ചിക്കൻ മന്തി ഉണ്ടാക്കി നോക്കിയാലോ.

    ചിക്കൻ സ്പെഷ്യൽ മന്തി ആവശ്യമുള്ള സാധനങ്ങൾ

    ചിക്കൻ വലിയ കഷണമാക്കിയത് – 2 kg

    സവാള – വലുതൊരെണ്ണം

    വെളുത്തുള്ളി – 10 അല്ലി

    പച്ചമുളക് – 10 എണ്ണം

    തക്കാളി =2 എണ്ണം

    ഉണക്കനാരങ്ങ- 2 എണ്ണം

    മാഗി – 1 പീസ്‌ (chicken stock)

    ഗരം മസാല-അര സ്പൂണ്‍

    വെളിച്ചെണ്ണ- ആവശ്യത്തിന്

    ബസ്മതി അരി- 1 kg

    ഉണ്ടാക്കുന്ന വിധം

    ഒരു പാത്രത്തിൽ അല്പം എണ്ണയൊഴിച്ച് അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും,തക്കാളിയും,പച്ചമുളകും അല്പം ഉപ്പും കൂടി ചേർത്ത് നന്നായി വഴറ്റുക അതിലേക്ക്‌ ഉണക്ക നാരങ്ങയും ചേർത്തു നന്നായി വഴന്നു കഴിയുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ ചേർക്കാം.അതിനു മുകളിൽ ഗരം മസാല പൊടിയും ചേർത്തു ചെറിയ തീയിൽ അടച്ചു വെച്ചു വേവിക്കുക.(ശ്രദ്ധിക്കുക ഇതിൽ അല്പം പൊലൂം വെള്ളം ചേർക്കാൻ പാടില്ല.) ഇനി മറ്റൊരു പാത്രത്തിൽ കുതിർക്കാൻ വെച്ചിരുന്ന അരി ആവശ്യത്തിനു വെള്ളവും,ഉപ്പും ചേർത്തു വേവിക്കുക.അരി പകുതി വേവാകുമ്പോൾ ഊറ്റിഎടുക്കുക.എന്നിട്ട് വെന്ത ചിക്കന്റെ മുകളിലേക്ക് ചോറു നിരത്തുക. ഇനി അലൂമിനിയം ഫോയിൽ കൊണ്ട് മൂടി അടപ്പ് കൊണ്ടടച്ച് മുകളിൽ ഭാരം വെച്ചു തീരെ ചെറിയ തീയിൽ ‘ദം’ ഇടാം ഏതാണ്ടൊരു 30 മിനിറ്റിനു ശേഷം തീ ഓഫ്‌ ചെയ്യാം.ചൂടോടെ തന്നെ വിളമ്പുകയും ചെയ്യാം. ആദ്യം ചോറ് പാത്രത്തിൽ നിരത്തിയതിന് ശേഷം അതിന്റെ മുകളിലേക്ക് കോഴികഷണങ്ങൾ നിരത്തി.അതിന്റെ മേലെ വട്ടത്തിലരിഞ്ഞ നാരങ്ങയും,സവാളയും പച്ച മുളകും കൊണ്ട് അലങ്കരിച്ചു വിളമ്പുക.

  • കള്ള്‍ ചേര്‍ത്ത് വട്ടെപ്പം ഉണ്ടാക്കുന്ന വിധം

    കള്ള്‍ ചേര്‍ത്ത് വട്ടെപ്പം ഉണ്ടാക്കുന്ന വിധം

    കള്ള്‍ ചേര്‍ത്ത വട്ടെപ്പം എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..ഇടിലി റൈസ് , തേങ്ങ അരച്ചത്‌ , പഞ്ചസാര , ഉപ്പു , കള്ള്‍ , ഏലക്കായ , റൈസ് കുതിര്‍ത്തി അരച്ച് എടുത്തു കള്ള്‍ , തേങ്ങ ചേര്‍ത്ത് മിക്സ് ചെയ്തു പഞ്ചസാര ,ഉപ്പു, ഏലക്കായ എല്ലാം ചേര്‍ത്ത് മാവ് കലക്കി ഏഴു മണിക്കൂര്‍ നേരം വയ്ക്കണം അതിനുശേഷം വട്ടെപ്പം ഉണ്ടാക്കി എടുക്കാം ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ …കണ്ടശേഷം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്‌ ചെയ്തില്ലയെങ്കില്‍ ഉടന്‍ ലൈക്‌ ചെയ്യുക. പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

  • നാടന്‍ അയല കറി ഉണ്ടാക്കാം

    നാടന്‍ അയല കറി ഉണ്ടാക്കാം

    ഇന്ന് നമുക്ക് നല്ല നാടന്‍ അയല കറി ഉണ്ടാക്കാം ..ഇതിനാവശ്യമായിട്ടുള്ള സാധനങ്ങള്‍

    അയല മീൻ 5എണ്ണം
    സവാള 5
    തക്കാളി 3
    ഇഞ്ചി
    പച്ചമുളക്
    വെളുത്തുള്ളി
    മുളക് പൊടി 1/2ടീസ്പൂൺ
    മഞൾ പൊടി 1/2ടീസ്പൂൺ
    മല്ലിപൊടി 21/2ടീസ്പൂൺ
    ഉപ്പ്
    കറിവേപ്പില
    വെളിചെണ്ണ

    പാകം ചെയുന്ന വിധം
    ആദ്യം തന്നെ അയല നന്നായി വെട്ടി വൃത്തിയാക്കി കഷണങ്ങള്‍ ആക്കി എടുക്കുക.
    കുടമ്പുളി അല്പം വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച്‌ എടുക്കുക.
    ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി എല്ലാം നന്നായി ചതച്ചു എടുക്കുക.
    മുളക് പൊടിയും , മഞ്ഞള്‍പൊടിയും , മല്ലിപ്പൊടിയും കൂടി അല്പം വെള്ളം ഒഴിച്ച് പേസ്റ്റ് ആക്കി വയ്ക്കുക.
    സവാള , തക്കാളി നീളത്തില്‍ അരിഞ്ഞു എടുക്കുക

    ഇനി ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പതുവച്ചു ( മൺ ചട്ടി ആണ് ഏറ്റവും നല്ലത് ഇതില്‍ വച്ചാല്‍ ഒരു പ്രത്യേക ടേസ്റ്റ് ഉണ്ടാകും മൺ ചട്ടി ഉള്ളവര്‍ തീര്‍ച്ചയായും അതുതന്നെ എടുക്കുക ) വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി , പച്ചമുളക്, വെളുത്തുള്ളി ചതച്ചത് ഇട്ടു നന്നായി വഴറ്റണം ,, അതിനുശേഷം സവാളയും തക്കാളിയും ഇട്ടു വഴറ്റുക ഇത് രണ്ടും നന്നായി വഴന്ന ശേഷം ഇതിലേയ്ക്ക് മുളക് പൊടി ,മഞ്ഞപ്പൊടി , മല്ലിപ്പൊടി പേസ്റ്റ് കൂടി ചേര്‍ത്ത് വഴറ്റുക ഇതിന്റെ പച്ചമണം മാറും വരെ ഇത് വഴറ്റണം …കറിവേപ്പില കൂടി ചേര്‍ത്ത് കൊടുക്കുക ..ഇനി ഇതിലേയ്ക്ക് പുളിവെള്ളം പുളിയോടു കൂടിത്തന്നെ ഒഴിക്കുക. മീന്‍ വേകാന്‍ പാകത്തിനുള്ള വെള്ളം കൂടി ചേര്‍ത്ത് ഉപ്പു ചേര്‍ത്ത് ഇളക്കുക …മീനു പിടിക്കാന്‍ ആവശ്യമായ ഉപ്പു കൂടി ചേര്‍ക്കുക …അതിനുശേഷം ഇത് നന്നായി തിളപ്പിക്കണം എന്നിട്ട് ഇതിലേയ്ക്ക് മീന്‍ കഷണങ്ങള്‍ പെറുക്കി ഇടണം ..അതിനുശേഷം ഇത് നന്നായി തിളപ്പിച്ച്‌ വറ്റിച്ചു എടുക്കണം ..ചെറിയ ചാറു മതി ..ഇനി ഇത് വാങ്ങാം അതിനു മുന്പ് ഇതിലേയ്ക്ക് അല്പം പച്ച വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം
    അയല കറി റെഡി
    ഇത് ചോറിനൊപ്പം കഴിക്കാന്‍ നല്ല രുചിയുള്ള കറിയാണ് ..വളരെ എളുപ്പത്തില്‍ തന്നെ നമുക്കിത് ഉണ്ടാക്കി എടുക്കുകയും ചെയ്യാം ..

    എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക .. ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക്‌ ചെയ്തില്ലെങ്കില്‍ ലൈക് ചെയ്യുക, പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും

    ചിക്കന്‍ മോമോസ് ഉണ്ടാക്കാം

  • അരവണ പായസം ഉണ്ടാക്കാം

    അരവണ പായസം ഉണ്ടാക്കാം

    നമുക്ക് അരവണ പായസം എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ .. കുത്തരി , ശര്‍ക്കര , നെയ്യ് , വെള്ളം , ഏലക്കായ ,തേങ്ങാ കൊത്ത് , ചുക്ക് ..ആദ്യം തന്നെ അരി വേവിച്ചു എടുക്കുക , ഇതിലേയ്ക്ക് ശര്‍ക്കര പാനി ചേര്‍ക്കുക , നന്നായി ഇളക്കി ഇടയ്ക്ക് നെയ്യ് ചേര്‍ത്ത് കൊടുക്കണം. കുറുതായി വരുമ്പോള്‍ ഇതില്‍ ഏലക്കായ പൊടി , ചുക്ക് പൊടി ചേര്‍ത്ത് ഇറക്കാം ..ഇതുണ്ടാക്കുന്ന വിശദമായ് വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കൂ .ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ…ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക്‌ ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക് ചെയ്യുക. പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

  • കല്ലുമ്മക്കായ തോരന്‍ ഉണ്ടാക്കാം

    കല്ലുമ്മക്കായ തോരന്‍ ഉണ്ടാക്കാം

    ഇന്ന് നമുക്ക് കല്ലുമ്മക്കായ തോരന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനു വേണ്ട ചേരുവകള്‍ പറയാം

    കല്ലുമ്മക്കായ
    മഞ്ഞള്‍പൊടി
    ഉപ്പ്
    കുരുമുളക് പൊടി
    തേങ്ങാപ്പീര
    കാശ്മീരി മുളക്‌പൊടി
    ഇഞ്ചി –
    വെളുത്തുള്ളി
    സവാള
    പച്ചമുളക്
    കറിവേപ്പില
    മസാല പൊടി
    വെളിച്ചെണ്ണ
    കടുക്

    ഇതുണ്ടാക്കേണ്ട വിധം
    നന്നായി കഴുകി വെള്ളം കളഞ്ഞ കല്ലുമ്മക്കായ ഒരു പാത്രത്തില്‍ എടുക്കുക. അതിലേക്ക് ഒന്നര ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒന്നര ടീസ്പൂണ്‍ ഉപ്പ്, ഒരു
    ടീസ്പൂണ്‍ കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് 15 – 30 മിനിറ്റ് വരെ അടച്ചുവയ്ക്കുക. അരപ്പ് നന്നായി പിടിച്ച ശേഷം ഇത് ഒരു പ്രഷര്‍ കുക്കറില്‍ മൂന്നു വിസില്‍ വരുംവരെ വേവിക്കുക. കൂടുതല്‍ വിസില്‍ വേണ്ട അതിനുശേഷംഇത് വെയിറ്റ് എടുക്കാതെ പ്രഷര്‍ പോകാന്‍ ആയിട്ട് വയ്ക്കണം ഈ ആവിയില്‍ ഇത്നല്ല  പാകത്തിന് വെന്തു കിട്ടും ..പ്രഷര്‍ എല്ലാം പോയ ശേഷം നമുക്ക് കുക്കര്‍    തുറന്നിട്ട്‌ ചെറു തീയില്‍ ഇട്ടു ഇതിലെ വെള്ളം എല്ലാം വറ്റിച്ചു എടുക്കണം ..മൂടിവയ്ക്കാതെ തുറന്നുവച്ച്   വേണം  വറ്റിച്ചു  എടുക്കാന്‍   .  ഇനി  മൂന്നു കപ്പ് തേങ്ങാപ്പീര, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി, രണ്ടു ടീസ്പൂണ്‍ മുളകുപൊടി, ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി, ഒന്നര ടീസ്പൂണ്‍ ഉപ്പ് എന്നിവ മിക്സിയില്‍ മൂന്നോ നാലോ സെക്കന്‍ഡ് നേരം ഇട്ട് ഒന്ന് ക്രേഷ് ചെയ്തു എടുക്കുക.
    അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക പൊട്ടിക്കണം അതിനുശേഷം അരിഞ്ഞു വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത് നന്നായി മൂപ്പിക്കണം ഇനി ഇതിലേയ്ക്ക് സവാളയും പച്ചമുളകും ഇട്ടു ബ്രൌണ്‍ നിറം ആകുംവരെ വഴറ്റണം. അതിനുശേഷം ഇതിലേയ്ക്ക് ക്രെഷ് ചെയ്തു വച്ചിരിക്കുന്ന തേങ്ങാ ക്കൂട്ട് ചേര്‍ക്കുക കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക തേങ്ങയുടെ പച്ചമണം മാറുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന കല്ലുമ്മക്കായ ഇതിലേയ്ക്ക് ചേര്‍ത്ത് നന്നായി ഇളക്കണം മാസല പൊടി ചേര്‍ത്ത് ഇതൊന്നു കുറച്ചു നേരം ചെറു തീയില്‍ ഇട്ടു മൂടി വച്ച് അല്‍പനേരം കൂടി വേവിക്കാം …ഇതിലെ മസാല എല്ലാം കല്ലുംമാക്കായില്‍ നല്ലവണ്ണം പിടിക്കട്ടെ .അതിനു ശേഷം ഇറക്കി വയ്ക്കാം .
    കല്ലുമ്മക്കായ തോരന്‍ റെഡി
    ഇത് നമുക്ക് ചോറിന്റെ ഒപ്പം ഒക്കെ കഴിക്കാന്‍ വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ..എല്ലാവരും ഇതുണ്ടാക്കി നോക്കണം വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക..ഈ പേജ് ഇതുവരെ ലൈക്‌ ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക്‌ ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും

    കാഷ്യൂ കോക്കനട്ട് ചിക്കന്‍ ഉണ്ടാക്കാം