ചിക്കന്‍ സ്പെഷ്യല്‍ മന്തി വീട്ടിലുണ്ടാക്കാം

Advertisement

ഇന്ന് ഒരു സ്പെഷ്യല്‍ ആയാലോ ?ഇത്തിരി ചിക്കൻ മന്തി ഉണ്ടാക്കി നോക്കിയാലോ.

ചിക്കൻ സ്പെഷ്യൽ മന്തി ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ വലിയ കഷണമാക്കിയത് – 2 kg

സവാള – വലുതൊരെണ്ണം

വെളുത്തുള്ളി – 10 അല്ലി

പച്ചമുളക് – 10 എണ്ണം

തക്കാളി =2 എണ്ണം

ഉണക്കനാരങ്ങ- 2 എണ്ണം

മാഗി – 1 പീസ്‌ (chicken stock)

ഗരം മസാല-അര സ്പൂണ്‍

വെളിച്ചെണ്ണ- ആവശ്യത്തിന്

ബസ്മതി അരി- 1 kg

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തിൽ അല്പം എണ്ണയൊഴിച്ച് അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും,തക്കാളിയും,പച്ചമുളകും അല്പം ഉപ്പും കൂടി ചേർത്ത് നന്നായി വഴറ്റുക അതിലേക്ക്‌ ഉണക്ക നാരങ്ങയും ചേർത്തു നന്നായി വഴന്നു കഴിയുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ ചേർക്കാം.അതിനു മുകളിൽ ഗരം മസാല പൊടിയും ചേർത്തു ചെറിയ തീയിൽ അടച്ചു വെച്ചു വേവിക്കുക.(ശ്രദ്ധിക്കുക ഇതിൽ അല്പം പൊലൂം വെള്ളം ചേർക്കാൻ പാടില്ല.) ഇനി മറ്റൊരു പാത്രത്തിൽ കുതിർക്കാൻ വെച്ചിരുന്ന അരി ആവശ്യത്തിനു വെള്ളവും,ഉപ്പും ചേർത്തു വേവിക്കുക.അരി പകുതി വേവാകുമ്പോൾ ഊറ്റിഎടുക്കുക.എന്നിട്ട് വെന്ത ചിക്കന്റെ മുകളിലേക്ക് ചോറു നിരത്തുക. ഇനി അലൂമിനിയം ഫോയിൽ കൊണ്ട് മൂടി അടപ്പ് കൊണ്ടടച്ച് മുകളിൽ ഭാരം വെച്ചു തീരെ ചെറിയ തീയിൽ ‘ദം’ ഇടാം ഏതാണ്ടൊരു 30 മിനിറ്റിനു ശേഷം തീ ഓഫ്‌ ചെയ്യാം.ചൂടോടെ തന്നെ വിളമ്പുകയും ചെയ്യാം. ആദ്യം ചോറ് പാത്രത്തിൽ നിരത്തിയതിന് ശേഷം അതിന്റെ മുകളിലേക്ക് കോഴികഷണങ്ങൾ നിരത്തി.അതിന്റെ മേലെ വട്ടത്തിലരിഞ്ഞ നാരങ്ങയും,സവാളയും പച്ച മുളകും കൊണ്ട് അലങ്കരിച്ചു വിളമ്പുക.