പ്ലം കേക്ക് ഉണ്ടാക്കാം

Advertisement

കേക്ക് നമുക്ക് എല്ലാം ഇഷ്ട്ടപ്പെട്ട ഒന്നാണ് അല്ലെ ? നമ്മുടെ ആഘോഷങ്ങളില്‍ ഒക്കെ കേക്ക് ഉണ്ടാകാറുണ്ട് …ഇന്ന് നമുക്ക് പ്ലം കേക്ക് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം .ഇതിനാവശ്യമുള്ള സാധനങ്ങള്‍

ഡ്രൈ ചെറി
ടൂട്ടി ഫ്രൂട്ടി
കിസ്മിസ്
കറുത്ത മുന്തിരി
ഈന്തപ്പഴം
അണ്ടിപരിപ്പ്
ബദാം
ഡ്രൈഡ് അത്തിപ്പഴ
മൈദ – 1 1/2 കപ്പ്
കട്ട തൈര് – 3/4 കപ്പ് ( പുളിയില്ലത്തത് വേണം കേട്ടോ )
പഞ്ചസാര – 1 1/2 കപ്പ്
ബേക്കിങ്ങ് പൗഡർ – 1 1/2 tsp
ബേക്കിങ്ങ് സോഡ – 3 / 4tsp ( 1/2 +1/4)
ചൂട് വെള്ളം – 2 tbsp
oil – 1/3 കപ്പ്
വിനീഗർ – 1 tbsp
വാനില എസൻസ്സ് – 1tsp
സാജീരക പൊടി – 1/4 tsp
ഗ്രാമ്പൂ 3 എണ്ണം പൊടിച്ചത്
പട്ട പൊടിച്ചത് – 1pinch
ചുക്കുപൊടി – 1/4 tsp
ജാതിക്ക പൊടിച്ചത് – 1pinch
നാരങ്ങയുടെ തോൽ ചുരണ്ടിയത് – 1/2 tsp
ഓറഞ്ചിന്റെ തോൽ ചുരണ്ടിയത് – 1/2 tsp

ആദ്യം തന്നെ എല്ലാം കൂടി ഒന്നര കപ്പ് എടുത്ത് ,അത് ചെറുതായി മുറിച്ച് അതിലേക്ക് അര സ്പൂൺ ജാതിക്കാപ്പൊടി ,അര സ്പൂൺ ഏലയ്ക്ക പൊടി, അര സ്പൂൺ പട്ട പൊടിച്ചത് ചേർത്ത് അവ ഗ്രേപ്പ് ജ്യൂസിൽ സോക്ക് ചെയ്ത് കുറഞ്ഞത് ഒരാഴ്ചയെങ്കിലും വയ്ക്കുക.

അതിനുശേഷം മൂന്നു ടിസ്പൂണ്‍ പഞ്ചസാരയില്‍ രണ്ടു ടിസ്പൂണ്‍ വെള്ളം ചേര്‍ത്തിട്ടു ഉരുക്കി കാരമല്‍ സിറപ്പ് ആക്കിയെടുക്കുക
ഓവൻ 150′ C 10 min പ്രീ – ഹീറ്റ് ചെയ്യാൻ വയ്ക്കുക
മൈദയും പൊടികളെല്ലാം കൂടി യോജിപ്പിച്ചു വയ്ക്കുക.
ഒരു ബൗളിൽ തൈര്, പഞ്ചസാരയും കൂടി നല്ലതുപോലെ ബീറ്റ് ചെയ്ത് അലിയിക്കുക.അതിലേക്ക് 1/2
ടിസ്പൂണ്‍ ബേക്കിങ്ങ് സോഡയും വിനീഗറും മിക്സ് ചെയ്ത് അഞ്ചു മിനിറ്റ് വയ്ക്കുക.ബബിൾസ് വരുന്നത് കാണാം. അതിലേക്ക് എണ്ണ, വാനില എസൻസ്സ്, നാരങ്ങ ഓറഞ്ചു തൊലി ചുരണ്ടിയത് ചേർക്കുക.
പതുക്കെ ഇതിലേക്ക് മിക്സ് ചെയ്ത മാവിട്ടു ഫോൾഡ് ചെയ്യുക, അതിനോടൊപ്പം തയ്യാറാക്കിയ കാരമൽ സിറപ്പും ചേർത്ത് യോജിപ്പിക്കുക. സോക്ക് ചെയ്തു വച്ച ഡ്രൈ ഫ്രൂട്ടസ് ജ്യൂസ് മാറ്റിയിട്ടു അതിലേക്ക് രണ്ടു സ്പൂൺ മൈദ ചേർത്ത് കുലുക്കിയത് ഈ മിശ്രിതത്തിലേക്ക് ചേർത്ത് പതുക്കെ യോജിപ്പിക്കുക.രണ്ടു സ്പൂൺ ചൂടുവെള്ളത്തിൽ 1/4 ടിസ്പൂണ്‍ ബേക്കിങ്ങ് സോഡ ചേർത്തത് ബാറ്ററിലേക്ക് ഒഴിച്ച് പതുക്കെ ഫോൾഡ് ചെയുക.ഇത് ഉടനെ തന്നെ വെണ്ണ പുരട്ടി തയ്യാറാക്കി വെച്ച ട്രേയിലേക്ക് മാറ്റി ,അത് തട്ടി ബബിൾസ് ഒക്കെ കളഞ്ഞ് ഓവനിലേക്ക് മാറ്റുക. ഓവൻ 150′ c ഒരു മണിക്കൂർ ബേക്ക് ചെയ്തെടുക്കുക

ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് കേട്ടോ എല്ലാവരും ഇത് വീട്ടില്‍ ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക.

കല്ലുമ്മക്കായ തോരന്‍ ഉണ്ടാക്കാം