Blog

  • ചെമ്മീന്‍ പുട്ട് ഉണ്ടാക്കാം

    ചെമ്മീന്‍ പുട്ട് ഉണ്ടാക്കാം

    ഇന്ന് നമുക്ക് രണ്ടു തരം പുട്ട് ഉണ്ടാക്കാം ..ചെമ്മീന്‍ പുട്ടും , പച്ചക്കറി പുട്ടും ..രണ്ടും വളരെ സ്വാദിഷ്ട്ടമാണ്.. വളരെ എളുപ്പത്തിലും നമുക്ക് തയ്യാറാക്കാന്‍ കഴിയുന്നതും ആണ് …അല്ലെങ്കിലും പുട്ട് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് അല്ലെ …ആദ്യം നമുക്ക് ചെമ്മീന്‍ പുട്ട് ഉണ്ടാക്കാം ..ചെമ്മീന്‍ വൃത്തിയാക്കി എടുക്കാന്‍ ആണ് ഇച്ചിരി പാട് …ചെമ്മീന്‍ ആദ്യം വൃത്തിയാക്കി വേവിച്ചു വച്ചാല്‍ പുട്ട് ചുടുന്ന സമയത്ത് എളുപ്പമാകും ..നമുക്ക് നോക്കാം ചെമ്മീന്‍ പുട്ടിനു ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന്

    വ​റു​ത്ത അ​രി​പ്പൊ​ടി – ഒ​രു ക​പ്പ്
    തേ​ങ്ങ​പ്പീ​ര – ഒ​രു ക​പ്പ്
    ഉ​പ്പ് – പാ​ക​ത്തി​ന്
    വെ​ള്ളം – പൊ​ടി ന​നയ്​ക്കാ​ന്‍
    ആ​വ​ശ്യ​മു​ള്ള​ത്
    വൃ​ത്തി​യാ​ക്കി​യ ചെ​മ്മീ​ന്‍ – അ​ര ക​പ്പ്
    സ​വാ​ള – ഒ​രെ​ണ്ണം
    ത​ക്കാ​ളി – ഒ​രെ​ണ്ണം
    വെ​ളു​ത്തു​ള്ളി – മൂ​ന്നോ നാ​ലോ അ​ല്ലി
    ഇ​ഞ്ചി – ചെ​റി​യ ക​ഷ്ണം
    പ​ച്ച​മു​ള​ക് – ഒ​ന്ന്
    മ​ഞ്ഞ​ള്‍പ്പൊ​ടി – കാ​ല്‍ ടീ​സ്പൂ​ണ്‍
    മു​ള​കു​പൊ​ടി – അ​ര ടീ​സ്പൂ​ണ്‍
    ഗ​രം മ​സാ​ല – അ​ര ടീ​സ്പൂ​ണ്‍
    മ​ല്ലി​യി​ല -ക​റി​വേ​പ്പി​ല
    എ​ണ്ണ – ആ​വ​ശ്യ​ത്തി​ന്

    ത​യാ​റാ​ക്കു​ന്ന വി​ധം
    അ​രി​പ്പൊ​ടി തേ​ങ്ങ​യും ഉ​പ്പും വെ​ള്ള​വും ചേ​ര്‍ത്ത് പു​ട്ടി​നു ന​ന​യ്ക്കു​ന്ന​ത് പോ​ലെ ന​ന​ച്ചു വയ്​ക്കു​ക. അ​ര മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞു ഒ​ന്നു​കൂ​ടി ന​ന്നാ​യി തി​രു​മ്മി യോ​ജി​പ്പി​ച്ചാ​ല്‍ ന​ല്ല മ​യ​വും സ്വാ​ദും ഉ​ണ്ടാ​വും. സ​വാ​ള, പ​ച്ച​മു​ള​ക്, വെ​ളു​ത്തു​ള്ളി , ഇ​ഞ്ചി, ത​ക്കാ​ളി എ​ന്നി​വ പൊ​ടി​യാ​യി അ​രി​ഞ്ഞെ​ടു​ക്കു​ക. ചീ​ന​ച്ച​ട്ടി അ​ടു​പ്പ​ത്ത് വച്ച് ചൂ​ടാ​കു​മ്പോ​ള്‍ എ​ണ്ണ​യൊ​ഴി​ക്കു​ക . ചൂ​ടാ​യ എ​ണ്ണ​യി​ല്‍ അ​രി​ഞ്ഞു വ​ച്ചി​രി​ക്കു​ന്ന​വ ചേ​ര്‍ത്ത് വ​ഴ​ന്നു വ​രു​മ്പോ​ള്‍ മ​സാ​ല​പ്പൊ​ടി​ക​ള്‍ ചേ​ര്‍ത്ത് ന​ന്നാ​യി മൂ​പ്പി​ക്കു​ക. ശേ​ഷം ചെ​മ്മീ​നും പാ​ക​ത്തി​ന് ഉ​പ്പും വെ​ള്ള​വും ചേ​ര്‍ത്ത് , മൂ​ടി വ​ച്ച് വേ​വി​ക്കു​ക. ചെ​മ്മീ​ന്‍ വെ​ന്തു ക​ഴി​യു​മ്പോ​ള്‍ മൂ​ടി തു​റ​ന്നു വ​ച്ച് വെ​ള്ളം വ​റ്റി​ച്ചെ​ടു​ക്കു​ക. മ​ല്ലി​യി​ല​യും ക​റി​വേ​പ്പി​ല​യും ചേ​ര്‍ത്ത് അ​ല്‍പ്പ​സ​മ​യം അ​ട​ച്ചു വയ്​ക്കു​ക. ഇ​നി പു​ട്ടു​കു​റ്റി​യി​ല്‍ ന​ന​ച്ചു വ​ച്ചി​രി​ക്കു​ന്ന അ​രി​പ്പൊ​ടി ഇ​ടു​ക. പു​ട്ടി​നു പീ​ര​യെ​ന്ന പോ​ലെ ​ത​യാ​റാ​ക്കി​വ​ച്ച ചെ​മ്മീ​ന്‍ കൂ​ട്ട് ഇ​ട​യ്ക്കി​ടെ ചേ​ർ​ക്കാം. ആ​വി​ക​യ​റ്റി വേ​വി​ച്ച് ചൂ​ടോ​ടെ ക​ഴി​ക്കാം.

    ഇനി നമുക്ക് പച്ചക്കറി പുട്ട് ഉണ്ടാക്കാം..നമ്മുടെ വീട്ടില്‍ ഇപ്പോഴും കാണുന്ന പച്ചക്കറിയാണ് ക്യാരറ്റും ബീട്രൂട്ടും ഒക്കെ ..ഇതുകൊണ്ടാണ് നമ്മള്‍ പച്ചക്കറി പുട്ട് തയ്യാറാക്കുന്നത് …നമുക്ക് നോക്കാം ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന്
    ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
    അ​രി​പ്പൊ​ടി – ഒ​രു കി​ലോ
    കാ​ര​റ്റ് – 100 ഗ്രാം
    ​ബീ​റ്റ്റൂ​ട്ട് – 100 ഗ്രാം
    ​തേ​ങ്ങ ചി​ര​കി​യ​ത് – ര​ണ്ട് ക​പ്പ്
    ചീ​ര – ഒ​രു ക​പ്പ്
    ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്

    ത​യാ​റാ​ക്കു​ന്ന വി​ധം
    ക്യാ​ര​റ്റും ബീ​റ്റ്റൂ​ട്ടും തേ​ങ്ങ ചു​ര​ണ്ടു​ന്ന​തു​പോ​ലെ ചീ​വി​യെ​ടു​ക്കു​ക. ചീ​ര ചെ​റു​താ​ക്കി അ​രി​യു​ക. ക്യാ​ര​റ്റും ബീ​റ്റ്റൂ​ട്ടും ചീ​ര​യും അ​രി​പ്പൊ​ടി​യി​ല്‍ ചേ​ര്‍ത്ത് ഉ​പ്പു​വെ​ള്ളം കു​ട​ഞ്ഞ് പു​ട്ടി​ന്‍റെ പാ​ക​ത്തി​ൽ ന​ന​യ്ക്കുക. പു​ട്ടു കു​റ്റി​യി​ല്‍ പൊ​ടി നി​റ​യ്ക്കു​മ്പോ​ള്‍ അ​ടി​യി​ലും മു​ക​ളി​ലും നാളി​കേ​ര​മി​ട്ട് ന​ന്നാ​യി ആ​വി വ​രു​ന്ന​തു​വ​രെ വേ​വി​ക്കു​ക. വേ​റെ ക​റി​ക​ളൊ​ന്നു​മി​ല്ലാ​തെ ചൂ​ടോ​ടെ പു​ട്ട് ക​ഴി​ക്കാം.

    വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ നിങ്ങളും ഉണ്ടാക്കി നോക്കൂ കേട്ടോ ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഈ റെസിപ്പികള്‍ ഷെയര്‍ ചെയ്തു കൊടുക്കൂ…പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യൂ.

    ഇരുമ്പന്‍ പുളി വൈന്‍

  • ബാക്കി വരുന്ന ചോറ് കൊണ്ട് പത്തിരി ഉണ്ടാക്കാം

    ബാക്കി വരുന്ന ചോറ് കൊണ്ട് പത്തിരി ഉണ്ടാക്കാം

    ബാക്കി വരുന്ന ചോറ് കൊണ്ട് പത്തിരി ഉണ്ടാക്കാം, ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ചോറ് , പത്തിരി പൊടി , തേങ്ങ ..ആദ്യംതന്നെ ചോറ് അല്പം വെള്ളം ചേര്‍ത്ത് നല്ലപോലെ അരച്ച് എടുക്കണം …ഇതിലേയ്ക്ക് ആവശ്യത്തിനു പത്തിരി പൊടി ചേര്‍ത്ത് തേങ്ങയും ചേര്‍ത്ത് പത്തിരി പരുവത്തില്‍ കുഴച്ചു എടുക്കണം..അതിനുശേഷം പരത്തി ചുട്ടു എടുക്കാം ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ ഇത് കണ്ടശേഷം നിങ്ങളും ഈ റെസിപ്പി ഉണ്ടാക്കി നോക്കൂ .ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ ..നിങ്ങള്‍ ഈ പേജ് ലൈക്‌ ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക് ചെയ്യൂ. ഇതുപോലുള്ള നല്ല റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

  • മൂന്നു തരം നാലുമണി പലഹാരങ്ങള്‍

    മൂന്നു തരം നാലുമണി പലഹാരങ്ങള്‍

    ഇന്ന് നമുക്ക് നാലുമണി പലഹാരമായി ഉണ്ടാക്കാവുന്ന ചില പലഹാരങ്ങളെ പരിചയപ്പെടാം ….ഇവ എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..മൂന്നുതരം വിഭവങ്ങള്‍ ആണ് ഉണ്ടാക്കുന്നത് , ഈന്തപ്പഴം പൊരിച്ചത് ,വെട്ടു കേക്ക് , ഗോതമ്പ് ഹല്‍വ …ആദ്യം നമുക്ക് ഈന്തപ്പഴം പൊരിച്ചത് ഉണ്ടാക്കാം

    ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
    ഈ​ന്ത​പ്പ​ഴം – 15 എ​ണ്ണം
    ക​ശു​വ​ണ്ടി​പ്പ​രി​പ്പ് – 15 എ​ണ്ണം
    മൈ​ദ – ര​ണ്ടു വ​ലി​യ സ്പൂ​ൺ
    വെ​ള്ളം – കാ​ല്‍ ക​പ്പ്
    ഉ​പ്പ് – പാ​ക​ത്തി​ന്
    എ​ണ്ണ – വ​റു​ക്കാ​ന്‍ ആ​വ​ശ്യ​ത്തി​ന്

    ത​യാ​റാ​ക്കു​ന്ന വി​ധം
    ഈ​ന്ത​പ്പ​ഴം പി​ള​ര്‍ന്നു കു​രു നീ​ക്കം ചെ​യ്ത ശേ​ഷം ക​ശു​വ​ണ്ടി​പ്പ​രി​പ്പ് അ​തി​നു​ള്ളി​ൽ വെ​യ്ക്കു​ക. ഇ​തി​നു മു​ക​ളി​ല്‍ ഒ​ന്ന്‍ അ​മ​ർ​ത്തു​ക .
    മൈ​ദാ പാ​ക​ത്തി​ന് ഉ​പ്പും​ വെ​ള്ള​വും ചേ​ര്‍ത്ത് ക​ല​ക്കി വയ്ക്കുക. ചീ​ന​ച​ട്ടി​യി​ല്‍ എ​ണ്ണ ചൂ​ടാ​ക്കി ഓ​രോ ഈ​ന്ത​പ്പ​ഴ​വും മൈ​ദ കൂ​ട്ടി​ല്‍ മു​ക്കി എ​ണ്ണ​യി​ലി​ട്ടു വ​റു​ത്തു കോ​രു​ക. ഈ​ന്ത​പ്പ​ഴം അ​ണ്ടി​പ്പ​രി​പ്പ് പൊ​രി​ച്ച​ത് റെ​ഡി​യാ​യി ക​ഴി​ഞ്ഞു.

    ഇനി നമുക്ക് വെട്ടു കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം. ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
    മൈ​ദ -500 ഗ്രാം, ​മു​ട്ട അ​ടി​ച്ച​ത് – 3 എ​ണ്ണം
    പ​ഞ്ച​സാ​ര പൊ​ടി​ച്ച​ത് – 2 ക​പ്പ്, നെ​യ്യ് – ഒ​രു ടേ​ബി​ള്‍
    സ്പൂ​ണ്‍, പാ​ല്‍ – ഒ​രു ടേ​ബി​ള്‍ സ്പൂ​ണ്‍
    വാ​നി​ല എ​സ​ന്‍സ് – അ​ര ടീ​സ്പൂ​ണ്‍, ഏ​ല​ക്കാ​യ് പൊ​ടി​ച്ച​ത്
    – 5എ​ണ്ണം, സോ​ഡാ​പ്പൊ​ടി – കാ​ല്‍ ടീ​സ്പൂ​ണ്‍, റ​വ – 100 ഗ്രാം

    ​ത​യാ​റാ​ക്കു​ന്ന​ വി​ധം
    മൈ​ദ​യും റ​വ​യും സോ​ഡാ​പ്പൊ​ടി​യും കൂ​ട്ടി​യി​ള​ക്കി വയ്ക്കു​ക. മു​ട്ട ന​ന്നാ​യി അ​ടി​ച്ച് പ​ഞ്ച​സാ​ര, പാ​ല്‍, ‌നെ​യ്യ്, വാ​നി​ല എ​സ​ന്‍സ്, ഏ​ല​ക്കാ​യ്‌​പ്പൊ​ടി എ​ന്നി​വ​യു​മാ​യി ചേ​ര്‍ത്തി​ള​ക്കു​ക. ഇ​തി​നോ​ടു​കൂ​ടി മൈ​ദ​യും റ​വ​യും ചേ​ര്‍ത്ത് ച​പ്പാ​ത്തി​ക്കു കു​ഴ​യ്ക്കു​ന്ന​തു​പോ​ലെ ന​ന്നാ​യി കു​ഴ​ച്ച് ന​ന​ച്ച തു​ണി കൊ​ണ്ടു മൂ​ടി​വെ​യ്‌​ക്കേ​ണ്ട​താ​ണ്. ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷം അ​ര​യി​ഞ്ച് ക​ന​ത്തി​ല്‍ പ​ര​ത്തി ച​തു​ര​ക്ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ക്കു​ക. ഓ​രോ ക​ഷ്ണ​ത്തി​ന്‍റെ​യും ഓ​രോ മൂ​ല ന​ടു​ക്കു​നി​ന്നു താ​ഴോ​ട്ടു പി​ള​ര്‍ത്തി ഇ​ത​ളു​പോ​ലെ​യാ​ക്ക​ണം. എ​ന്നി​ട്ട് തി​ള​ച്ച എ​ണ്ണ​യി​ല്‍ വ​റു​ത്തു കോ​രി​യെ​ടു​ക്ക​ണം. വെ​ട്ടു​കേ​ക്ക് ര​ണ്ടു മാ​സം വ​രെ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

    ഇനി ഗോതമ്പുകൊണ്ട് ഹല്‍വ ഉണ്ടാക്കാം ..വളരെ എളുപ്പത്തില്‍ ഇത് ഉണ്ടാക്കി എടുക്കാം ..നമുക്ക് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന്

    ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍
    നെ​യ്യ്-​ ഒ​രു ക​പ്പ്‌, ഗോ​ത​മ്പു​പ്പൊ​ടി-​ഒ​രു ക​പ്പ്‌
    വെ​ള്ളം-​ ഒ​ന്ന​ര ക​പ്പ്‌, പ​ഞ്ച​സാ​ര-​അ​ര ക​പ്പ്‌
    ബ​ദാം പ​രി​പ്പ് -ആ​വ​ശ്യ​ത്തി​ന്
    അ​ണ്ടി​പ്പ​രി​പ്പ്- ആ​വ​ശ്യ​ത്തി​ന്
    ഉ​ണ​ക്ക​മു​ന്തി​രി-​ആ​വ​ശ്യ​ത്തി​ന്

    ത​യാ​റാ​ക്കു​ന്ന​ വി​ധം
    ചു​വ​ടു ക​ട്ടി​യു​ള്ള ഒ​രു ചീ​ന ച​ട്ടി​യി​ല്‍ നെ​യ്യ് ഒ​ഴി​ക്കു​ക. ഇ​ത് ന​ന്നാ​യി ചൂ​ടാ​വു​മ്പോ​ള്‍ കു​റ​ച്ചു അ​ണ്ടി​പ​രി​പ്പും മു​ന്തി​രി​യും ഗോ​ത​മ്പു​പ്പൊ​ടി ചേ​ര്‍ത്തു ന​ല്ല ബ്രൗ​ണ്‍ നി​റ​മാ​കും വ​രെ വ​റു​ക്കു​ക. എ​ന്നി​ട്ട് പ​ഞ്ച​സാ​ര​യും വെ​ള്ള​വും ചേ​ര്‍ത്തു തു​ട​രെ തു​ട​രെ ഇ​ള​ക്കു​ക. കു​റു​കി പാ​ക​മാ​യി വ​രു​മ്പോ​ള്‍ നെ​യ്മ​യം പു​ര​ട്ടി​യ പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റി മു​ക​ളി​ല്‍ അ​ണ്ടി​പ​രി​പ്പും മു​ന്തി​രി​യും ബ​ദാ​മും വി​ത​റി ത​ണു​ത്ത ശേ​ഷം ഇ​ഷ്ട​മു​ള്ള ആ​കൃ​തി​യി​ല്‍ മു​റി​ച്ചു വി​ള​മ്പാ​വു​ന്ന​താ​ണ്.

    ഈ റെസിപ്പികള്‍ നിങ്ങള്‍ തീച്ചയായും ഉണ്ടാക്കി നോക്കണം വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കി എടുക്കുവാന്‍ …ഇഷ്ട്ടമായാല്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യണം. പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

    കൂണ്‍ കറി ഉണ്ടാക്കാം

  • ചോക്കലേറ്റ് കേക്ക് ഉണ്ടാക്കാം

    ചോക്കലേറ്റ് കേക്ക് ഉണ്ടാക്കാം

    ഇന്ന് നമുക്ക് ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാം. അതിനാവശ്യമുള്ള സാധനങ്ങള്‍ , മൈദാ , മുട്ട , പഞ്ചസാര , പാല്‍ , കൊക്കോ പൌഡര്‍ , വെജിറ്റബിള്‍ ഓയില്‍ , വാനില എസന്‍സ് , ബേക്കിംഗ് പൌഡര്‍ , ഹെവി ക്രീം.. ആദ്യം തന്നെ ഹെവി ക്രീം ഒഴിച്ചുള്ള ചേരുവകള്‍ നന്നായി മിക്സ് ചെയ്തു എടുക്കണം ഇത് ഓവനില്‍ വച്ച് ബേക്ക് ചെയ്തു എടുക്കണം ..ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം ഇത് നിങ്ങളും ഉണ്ടാക്കി നോക്കണം ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക. ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക് ചെയ്തിട്ടില്ലെങ്കില്‍ ഇത് ഉടന്‍ ലൈക് ചെയ്യുക ഇതുപോലുള്ള നല്ല റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

  • കൂണ്‍ കറി ഉണ്ടാക്കാം

    കൂണ്‍ കറി ഉണ്ടാക്കാം

    ഇന്ന് നമുക്ക് കൂണ്‍ കറി ഉണ്ടാക്കാം ..കൂണ്‍ നമുക്ക് കടയില്‍ നിന്നും വാങ്ങാന്‍ കിട്ടും …ഇടി വെട്ടു ഒക്കെ ഉണ്ടാകുമ്പോള്‍ നമുക്ക് പറമ്പില്‍ നിന്നും കിട്ടാറുണ്ട് പക്ഷെ അങ്ങിനെ കിട്ടുന്ന കൂണ്‍ ഭക്ഷ്യയോഗ്യമാണോ എന്ന് ഉറപ്പു വരുത്തിയിട്ട് മാത്രമേ കഴിക്കാവൂ ഇല്ലെങ്കില്‍ വിഷം ഉണ്ടാകും സൂസ്ഖിക്കണം ..കടയില്‍ നിന്നും വാങ്ങുന്നതാണ് സുരക്ഷിതം. അപ്പോള്‍ നമുക്ക് നോക്കാം എങ്ങിനെയാണ് കൂണ്‍ കറി ഉണ്ടാക്കുക എന്ന്.. അതിനാവശ്യമുള്ള സാധനങ്ങള്‍
    കൂണ്‍ —450 ഗ്രാം
    മഞ്ഞള്‍പ്പൊടി—1 /2 ടീസ്പൂണ്‍
    സവാള ചതുരത്തില്‍ അരിഞ്ഞത്—-1 ഇടത്തരം
    പച്ചമുളക് നീളത്തില്‍ അരിഞ്ഞത്
    കറിവേപ്പില—1 തണ്ട്
    തക്കാളി അരിഞ്ഞത് —1 ഇടത്തരം
    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് —1 ടേബിള്‍ സ്പൂണ്‍
    ഗരം മസാല —1 /2 ,1 ടീസ്പൂണ്‍
    മീറ്റ്‌ / ചിക്കന്‍ മസാല പൌഡര്‍ —-1 ടേബിള്‍സ്പൂണ്‍
    മല്ലിപ്പൊടി–1 ടീസ്പൂണ്‍
    മുളകുപൊടി—1 ടീ സ്പൂണ്‍
    എണ്ണ –2 ടേബിള്‍ സ്പൂണ്‍
    കടുക് —1 /2 ടീസ്പൂണ്‍
    ഉപ്പ് —പാകത്തിന്
    വെള്ളം —ആവശ്യത്തിനു

    ചിരവിയ തേങ്ങ–1
    ജീരകം —-1 /2 ടീസ്പൂണ്‍
    മഞ്ഞള്‍പ്പൊടി —1 /4 ടീ സ്പൂണ്‍
    പച്ചമുളക്—-2
    ഉപ്പ് —പാകത്തിന് ഇത്രയും കൂട്ടി നന്നായി അരച്ച് എടുക്കണം

    കൂണ്‍ നന്നായി കഴുകി,ചെറിയ കഷ്ണങ്ങളായി മുറിക്കുക
    മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് കുറച്ചു സമയം വയ്ക്കണം അതിനുശേഷം ഒരു
    പാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക….അതിനു ശേഷം
    സവാള,പച്ചമുളക്,കറിവേപ്പില വഴറ്റുക…ഇനി ഇതിലേയ്ക്ക്
    തക്കാളിയും ഉപ്പും ചേര്‍ത്ത് വഴറ്റണം….നന്നായി വഴന്ന ശേഷം ഇതിലേയ്ക്ക്
    മല്ലിപ്പൊടിയും, മുളകുപൊടിയും, ചിക്കന്‍/മീറ്റ് മസാലയും ,ഗരം മസാലയും ചേര്‍ക്കുക…നന്നായി ഇളക്കുക
    പൊടികള്‍ മൂത്തതിനു ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് വഴറ്റുക….ഇനി ഇതിലേയ്ക്ക്
    ഇതിലേക്ക് കൂണ്‍ ചേര്‍ത്തു നന്നായി മിക്സ്‌ ചെയ്യുക…അതിനുശേഷം
    വെള്ളം ചേര്‍ത്തു ,പാത്രം മൂടി വച്ച ശേഷം ചെറു തീയില്‍ വേവിക്കണം
    പത്തിരുപതു മിനിറ്റ് മതി കൂണ്‍ വെന്തു കിട്ടാന്‍ അതിനു ശേഷം
    ,തേങ്ങ,മഞ്ഞള്‍പ്പൊടി ,ജീരം,പച്ചമുളക് ,ഉപ്പ് ഇവ സ്വല്‍പ്പം വെള്ളം ചേര്‍ത്തു നല്ല സ്മൂത്ത്‌ പേസ്റ്റ് ആയി അരച്ചെടുത്തു വേവിച്ച കൂണില്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഒന്ന് കൂടി മൂടി വച്ച് ഒരു പത്തു മിനിറ്റ് കൂടി ഒന്ന് വേവിച്ചു എടുക്കുക നന്നായി കുറുതായി വന്നാല്‍ ഇറക്കി വയ്ക്കാം .. കൂണ്‍ കറി റെഡി !

    ഇത് വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക .

    കാട റോസ്റ്റ് ഉണ്ടാക്കാം

  • നോണ്‍ വെജ് ലഞ്ച് തയ്യാറാക്കാം

    നോണ്‍ വെജ് ലഞ്ച് തയ്യാറാക്കാം

    ഇന്ന് നമുക്ക് ഒരു കംബ്ലീറ്റ് ലഞ്ച് തയ്യാറാക്കാം … ബസ്മതി റൈസ് , ചിക്കന്‍ കറി , സലാഡ് എന്നിവയാണ് ഉണ്ടാക്കാന്‍ പോകുന്നത് …ചിക്കന്‍ കറിയ്ക്ക് ആവശ്യമായ സാധനങ്ങള്‍ , ചിക്കന്‍ , ഇഞ്ചി , വെളുത്തുള്ളി , സവാള , പച്ചമുളക് ,വെളിച്ചെണ്ണ ,മഞ്ഞള്‍പൊടി , മുളക് പൊടി . മല്ലിപൊടി , തക്കാളി ,
    റൈസിന് വേണ്ടത് – ബസ്മതി റൈസ് , വെള്ളം , കറുവാപട്ട ,മല്ലിയില , ഉപ്പു , ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം ഇഷ്ട്ടമായാല്‍ നിങ്ങളും ഉണ്ടാക്കി നോക്കൂ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ …ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക് ചെയ്യൂ …പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

  • ബീഫ് ചില്ലി ഉണ്ടാക്കാം

    ബീഫ് ചില്ലി ഉണ്ടാക്കാം

    ഇന്ന് നമുക്ക് ചില്ലി ബീഫ് ഉണ്ടാക്കിയാലോ ? ബീഫ് നമ്മള്‍ പലവിധത്തില്‍ വയ്ക്കാറുണ്ട് അല്ലെ …
    സുപ്രീം കോടതി ഇടപെട്ടത്തില്‍ പിന്നെ ബീഫിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ഒക്കെ കുറെ കുറഞ്ഞു എന്ന് തോന്നുന്നു ..എന്തായാലും നമ്മള്‍ക്ക് ഇതുവരെ വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരം ..അപ്പോള്‍ നമുക്ക് നോക്കാം ചില്ലി ബീഫ് ഉണ്ടാക്കുന്നത് എങ്ങിനെയാണ് എന്ന് ..അതിനാവശ്യമുള്ള സാധനങ്ങള്‍

    ബീഫ് 1 കിലോ ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കി കൊള്ളൂ അതാണ്‌ നല്ലത് കേട്ടോ
    വെളുത്തുള്ളി 2 ടേബിള്‍ സ്പൂണ്‍ പേസ്റ്റ് ആക്കി എടുക്കണം
    ഇഞ്ചി 2 ടേബിള്‍ സ്പൂണ്‍ ഇതും പേസ്റ്റ് ആക്കി എടുക്കണം
    കുരുമുളക് പൊടി മൂന്നു ടി സ്പൂണ്‍ ( കുരുമുളക് പൊടിയുടെ എരിവു ആണ് ഇഷ്ട്ടമെങ്കില്‍ ഇത് കൂട്ടിയിട്ടു ചുവന്ന മുളക് പൊടി കുറയ്ക്കാം കേട്ടോ അതെല്ലാം നിങ്ങളുടെ ഇഷ്ട്ടം അനുസരിച്ച് ചെയ്യാം )
    സോയാസോസ് നാല് ടേബിള്‍ സ്പൂണ്‍
    സവാള വലുത് മൂന്നെണ്ണം കുറയ്ക്കണ്ട ഇത് കനം കുറച്ചു നീളത്തില്‍ അരിഞ്ഞു എടുക്കാം
    മുളകുപൊടി 1 ടേബിള്‍ സ്പൂണ്‍ ( എരിവു നിങ്ങള്‍ക്ക് അധികം വേണമെങ്കില്‍ കൂടുതല്‍ എടുത്തോളൂ കേട്ടോ )
    ഉപ്പ് ആവശ്യത്തിന്
    പച്ച മുളക് അഞ്ചെണ്ണം
    ഗരം മസാലയ്ക്ക് വേണ്ടി കറുവാപട്ട ഒരു കഷണവും , മൂന്നാല് ഏലക്കയും , ഒരു തക്കോലവും, ഒരു ടിസ്പൂണ്‍ പേരും ജീരകവും , ഒരു ചെറിയ കഷണം ജാതി പത്രിയും , അഞ്ചാറു ഗ്രംബൂപും കൂടി ഒന്ന് ചെറുതാക്കി ചൂടാക്കി പൊടിച്ചു എടുക്കണം
    ക്യാപിസിക്കം ഒരെണ്ണം ഇതും ഒന്ന് നുറുക്കി എടുക്കാം
    വെളിച്ചെണ്ണ ആവശ്യത്തിനു

    ഇനി ഇത് തയ്യാറാക്കേണ്ടത് എങ്ങിനെയാണെന്ന് നോക്കാം
    ആദ്യം തന്നെ കഴുകി വൃത്തി ആക്കിയ ബീഫ് കഷ്ണങ്ങളും ഇഞ്ചി വെളുത്തുള്ളി അരച്ചതും കുരുമുളക് പൊടി സോയാസോസ് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്തിട്ട് ഇത് കുറച്ചു നേരം വയ്ക്കാം ..ഒന്ന് മസാല പിടിക്കട്ടെ …അതിനു ശേഷം ഇത് കുക്കറില്‍ വെള്ളം ഒഴിക്കാതെ ഒന്ന് വേവിച്ചു എടുക്കാം.ഇനി നമുക്ക് ഒരു ചുവട് കട്ടിയുള്ള പാന്‍ അടുപ്പത് വച്ചിട്ട് അതില്‍ വെളിച്ചെണ്ണ ഒഴിക്കാം ചൂടായി കഴിയുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും കൂടി ഇട്ടു നന്നായി വഴട്ടാം ( ഒരു നുള്ള് ഉപ്പു ഇട്ടു കൊടുത്താല്‍ സവാള പെട്ടന്ന് വഴന്നു കിട്ടും ) ഇത് നല്ല ബ്രൌണ്‍ നിറം ആയാല്‍ ക്യാപ്സിക്കവും , മുളക് പൊടിയും ഗരം മസാല പൊടിച്ചു എടുത്തതും കൂടിയിട്ടു ഒന്ന് ഇളക്കണം എന്നിട്ട് ഇതിലേയ്ക്ക് വേവിച്ചു വച്ച ബീഫ് ചേര്‍ത്ത് നന്നായി വഴറ്റി എടുക്കാം
    ചില്ലി ബീഫ് റെഡി !

    ഇതുണ്ടാക്കി നോക്കണേ എല്ലാവരും ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും കൂടി ഷെയര്‍ ചെയ്തു കൊടുക്കണേ.. ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക്‌ ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക് ചെയ്യുക പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

    പ്ലം കേക്ക് ഉണ്ടാക്കാം