കൂണ്‍ കറി ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് കൂണ്‍ കറി ഉണ്ടാക്കാം ..കൂണ്‍ നമുക്ക് കടയില്‍ നിന്നും വാങ്ങാന്‍ കിട്ടും …ഇടി വെട്ടു ഒക്കെ ഉണ്ടാകുമ്പോള്‍ നമുക്ക് പറമ്പില്‍ നിന്നും കിട്ടാറുണ്ട് പക്ഷെ അങ്ങിനെ കിട്ടുന്ന കൂണ്‍ ഭക്ഷ്യയോഗ്യമാണോ എന്ന് ഉറപ്പു വരുത്തിയിട്ട് മാത്രമേ കഴിക്കാവൂ ഇല്ലെങ്കില്‍ വിഷം ഉണ്ടാകും സൂസ്ഖിക്കണം ..കടയില്‍ നിന്നും വാങ്ങുന്നതാണ് സുരക്ഷിതം. അപ്പോള്‍ നമുക്ക് നോക്കാം എങ്ങിനെയാണ് കൂണ്‍ കറി ഉണ്ടാക്കുക എന്ന്.. അതിനാവശ്യമുള്ള സാധനങ്ങള്‍
കൂണ്‍ —450 ഗ്രാം
മഞ്ഞള്‍പ്പൊടി—1 /2 ടീസ്പൂണ്‍
സവാള ചതുരത്തില്‍ അരിഞ്ഞത്—-1 ഇടത്തരം
പച്ചമുളക് നീളത്തില്‍ അരിഞ്ഞത്
കറിവേപ്പില—1 തണ്ട്
തക്കാളി അരിഞ്ഞത് —1 ഇടത്തരം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് —1 ടേബിള്‍ സ്പൂണ്‍
ഗരം മസാല —1 /2 ,1 ടീസ്പൂണ്‍
മീറ്റ്‌ / ചിക്കന്‍ മസാല പൌഡര്‍ —-1 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി–1 ടീസ്പൂണ്‍
മുളകുപൊടി—1 ടീ സ്പൂണ്‍
എണ്ണ –2 ടേബിള്‍ സ്പൂണ്‍
കടുക് —1 /2 ടീസ്പൂണ്‍
ഉപ്പ് —പാകത്തിന്
വെള്ളം —ആവശ്യത്തിനു

ചിരവിയ തേങ്ങ–1
ജീരകം —-1 /2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി —1 /4 ടീ സ്പൂണ്‍
പച്ചമുളക്—-2
ഉപ്പ് —പാകത്തിന് ഇത്രയും കൂട്ടി നന്നായി അരച്ച് എടുക്കണം

കൂണ്‍ നന്നായി കഴുകി,ചെറിയ കഷ്ണങ്ങളായി മുറിക്കുക
മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് കുറച്ചു സമയം വയ്ക്കണം അതിനുശേഷം ഒരു
പാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക….അതിനു ശേഷം
സവാള,പച്ചമുളക്,കറിവേപ്പില വഴറ്റുക…ഇനി ഇതിലേയ്ക്ക്
തക്കാളിയും ഉപ്പും ചേര്‍ത്ത് വഴറ്റണം….നന്നായി വഴന്ന ശേഷം ഇതിലേയ്ക്ക്
മല്ലിപ്പൊടിയും, മുളകുപൊടിയും, ചിക്കന്‍/മീറ്റ് മസാലയും ,ഗരം മസാലയും ചേര്‍ക്കുക…നന്നായി ഇളക്കുക
പൊടികള്‍ മൂത്തതിനു ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് വഴറ്റുക….ഇനി ഇതിലേയ്ക്ക്
ഇതിലേക്ക് കൂണ്‍ ചേര്‍ത്തു നന്നായി മിക്സ്‌ ചെയ്യുക…അതിനുശേഷം
വെള്ളം ചേര്‍ത്തു ,പാത്രം മൂടി വച്ച ശേഷം ചെറു തീയില്‍ വേവിക്കണം
പത്തിരുപതു മിനിറ്റ് മതി കൂണ്‍ വെന്തു കിട്ടാന്‍ അതിനു ശേഷം
,തേങ്ങ,മഞ്ഞള്‍പ്പൊടി ,ജീരം,പച്ചമുളക് ,ഉപ്പ് ഇവ സ്വല്‍പ്പം വെള്ളം ചേര്‍ത്തു നല്ല സ്മൂത്ത്‌ പേസ്റ്റ് ആയി അരച്ചെടുത്തു വേവിച്ച കൂണില്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഒന്ന് കൂടി മൂടി വച്ച് ഒരു പത്തു മിനിറ്റ് കൂടി ഒന്ന് വേവിച്ചു എടുക്കുക നന്നായി കുറുതായി വന്നാല്‍ ഇറക്കി വയ്ക്കാം .. കൂണ്‍ കറി റെഡി !

ഇത് വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക .

കാട റോസ്റ്റ് ഉണ്ടാക്കാം