Blog

  • ചിക്കന്‍ ചുക്ക ഉണ്ടാക്കാം

    ചിക്കന്‍ ചുക്ക ഉണ്ടാക്കാം

    ഇന്ന് നമുക്ക് ചിക്കന്‍ ചുക്ക ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..ചിക്കന്‍ , ചുവന്നുള്ളി ,പച്ചമുളക് , കറിവേപ്പില , തക്കാളി , ഇഞ്ചി , വെളുത്തുള്ളി , മഞ്ഞപൊടി , കാശ്മീരി മുളക് പൊടി , മല്ലിപൊടി , ഉണക്ക മുളക് , ഗരം മസാല , ജീരകം , വയണ ഇല .. ഇതുണ്ടാക്കേണ്ട വിധം വിശദമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ പറയുന്നുണ്ട് കണ്ടശേഷം ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ..നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക് ചെയ്യൂ. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

  • ഹണി & പൈനാപ്പിള്‍ കേക്ക് ഉണ്ടാക്കാം

    ഹണി & പൈനാപ്പിള്‍ കേക്ക് ഉണ്ടാക്കാം

    ഇന്ന് നമുക്ക് രണ്ടു തരം കേക്ക് ഉണ്ടാക്കാം ..ഹണി കേക്കും , പൈനാപ്പിള്‍ കേക്കും. ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് ..ആദ്യം നമുക്ക് ഹണി കേക്ക് ഉണ്ടാക്കാം …ഇതിനാവശ്യമായ സാധനങ്ങള്‍

    മൈദ – 400 ഗ്രാം
    കോണ്‍ഫ്ലോര്‍ – 50 ഗ്രാം
    ബേക്കിങ് പൗഡര്‍ – 2 ടീസ്പൂണ്‍
    ബേക്കിങ് സോഡ – ഒരു ടീസ്പൂണ്‍
    വെണ്ണ – 250 ഗ്രാം
    തേന്‍ – 2 ടേബിള്‍ സ്പൂണ്‍
    പഞ്ചസാര പൊടിച്ചത് – 250 ഗ്രാം
    കോഴിമുട്ട – 4 എണ്ണം
    പാല്‍ – 200 മില്ലി
    വാനില എസന്‍സ് – ഒരു ടേബിള്‍സ്പൂണ്‍
    ആല്‍മണ്ട് എസന്‍സ് – അര ടീസ്പൂണ്‍
    അണ്ടിപ്പരിപ്പ് നുറുക്കിയത് – 100 ഗ്രാം

    തയാറാക്കുന്ന വിധം
    മൈദ, കോണ്‍ഫ്ലോര്‍, ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ എന്നിവ നന്നായി കൂട്ടിക്കലര്‍ത്തി വെക്കുക,
    ( ഇതെല്ലാം നന്നായി മിക്സ് ചെയ്യാം പ്രത്യേകം ശ്രദ്ധിക്കണം ) വെണ്ണ, തേന്‍, പഞ്ചസാര പൊടിച്ചത് എന്നിവ നന്നായി അടിച്ചു പതപ്പിക്കുക. ഇതിലേക്ക് കോഴിമുട്ട അടിച്ചു ചേര്‍ത്ത് യോജിപ്പിച്ചുവെച്ചിരിക്കുന്ന മൈദ മിശ്രിതവും പാല്‍, വാനില, ആല്‍മണ്ട് എസന്‍സുകളും ഇടവിട്ട് ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക, ഇടയ്ക്കിടെ അണ്ടിപ്പരിപ്പ് നുറുക്കിയത് വിതറുക, കേക്ക് ബേക്ക് ചെയ്യുന്ന പാത്രത്തിലാക്കി 180 ഡിഗ്രി സെന്‍ഷ്യസില്‍ ഓവന്‍ ചൂടാക്കി 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. 100 ഗ്രാം വെണ്ണ, ഐസിങ് ഷുഗര്‍ 200 ഗ്രാം, രണ്ട് വലിയ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് അടിച്ച് നന്നായി ഐസിങ് ചെയ്ത് മനോഹരമാക്കാം.
    ഹണി കേക്ക് റെഡി

    ഇനി നമുക്ക് പൈനാപ്പിള്‍ കേക്ക് ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    പൈനാപ്പിള്‍ ചെറുതായി മുറിച്ചെടുത്തത് – 500 ഗ്രാം ( നന്നായി പഴുത്തത് എടുക്കുക )
    കോഴിമുട്ടയുടെ വെള്ള – 6 എണ്ണത്തിന്‍റേത്
    പഞ്ചസാര – ഒരു കപ്പ്
    കോഴിമുട്ടയുടെ മഞ്ഞ – 6 എണ്ണത്തിന്‍റേത്
    അണ്ടിപ്പരിപ്പ് പൊടിച്ചത് – അരക്കപ്പ്
    മൈദ – രണ്ടരക്കപ്പ്
    ബേക്കിങ് പൗഡര്‍ – ഒരു ടേബിള്‍ സ്പൂണ്‍
    ഉപ്പ് – അര ടീസ്പൂണ്‍
    വാനില എസന്‍സ് – ഒരു ടേബിള്‍ സ്പൂണ്‍
    ഐസിങ് ഷുഗര്‍ – 3 കപ്പ്

    തയാറാക്കുന്ന വിധം
    കോഴിമുട്ടയുടെ വെള്ളയില്‍ അല്‍പം പഞ്ചസാര ചേര്‍ത്തു നന്നായി അടിക്കുക. വേറൊരു പാത്രത്തില്‍ വെണ്ണ, ഐസിങ് ഷുഗര്‍ എന്നിവ ചേര്‍ത്തടിച്ചു മയം വരുത്തി കോഴിമുട്ടയുടെ മഞ്ഞ ഓരോന്നായി ചേര്‍ത്തിളക്കണം. ഇതിലേക്ക് പൊടിയായി അരിഞ്ഞു പൈനാപ്പിള്‍, അണ്ടിപ്പരിപ്പ് പൊടിച്ചത്, വാനില എസന്‍സ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. മൈദ, ബേക്കിങ് പൗഡര്‍, ഉപ്പ് എന്നിവ ചേര്‍ത്ത് കൂട്ടിക്കലര്‍ത്തിയ മിശ്രിതം ഇതിലേക്ക് കൂട്ടിയോജിപ്പിക്കുക. പിന്നീട് കോഴിമുട്ടയുടെ വെള്ള ഇതിലേക്ക് പകര്‍ന്ന് നന്നായി ചേര്‍ത്തതിനു ശേഷം കേക്ക് ബേക്ക് ചെയ്യാനെടുക്കുന്ന പാത്രത്തില്‍ മൂന്നിലോരുഭാഗം ഒഴിച്ച് 180 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ക്രീം ചീസ് ഫ്രോസ്റ്റ് ചെയ്തതോ ഐസിങ് ചെയ്തതോ (ചൂടാറിയതിന് ശേഷം) പൈനാപ്പിള്‍ കേക്ക് ഉപയോഗിക്കാം.

    ഇതെല്ലാം ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് നിങ്ങളും ചെയ്തു നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

    നാല് തരം മില്‍ക്ക് ഷേക്ക്‌

  • മുട്ട കബാബ് ഉണ്ടാക്കാം

    മുട്ട കബാബ് ഉണ്ടാക്കാം

    ഇന്ന് നമുക്ക് മുട്ട കബാബ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ഉരുളക്കിഴങ്ങ് , മുട്ട , സവാള , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , മുളക് പൊടി , മല്ലിപ്പൊടി , മഞ്ഞപൊടി , ജീരകം , ഗരം മസാല , കറിവേപ്പില ..ആദ്യം തന്നെ ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചു എടുത്ത് മസാല ചേര്‍ത്ത് വഴറ്റി എടുക്കണം..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ.
    നിങ്ങള്‍ ഈ പേജ് ലൈക്‌ ചെയ്തിട്ടില്ലെങ്കില്‍ ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ഉടന്‍ ലൈക് ചെയ്യുക.

  • പാലപ്പവും ,താറാവ് കറിയും ഉണ്ടാക്കാം

    പാലപ്പവും ,താറാവ് കറിയും ഉണ്ടാക്കാം

    ഇന്ന് നമുക്ക് പാലപ്പവും ,താറാവ് കറിയും ഉണ്ടാക്കിയാലോ ? ഉഗ്രന്‍ കോമ്പിനേഷന്‍ ആണ് കേട്ടോ ഇത് ..അപ്പോള്‍ നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു …നമുക്കാദ്യം പാലപ്പം ഉണ്ടാക്കാം ..ഇതിനുവേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    വറുത്ത അരിപ്പൊടി – അരക്കിലോ
    തേങ്ങാപ്പാല്‍ – ഒരു തേങ്ങയുടേത്
    യീസ്റ്റ് – ഒരു സ്പൂണ്‍
    പഞ്ചസാര

    തയാറാക്കുന്ന വിധം
    രണ്ട് സ്പൂണ്‍ വറുത്ത അരിപ്പൊടി രണ്ട് കപ്പ് വെള്ളവുമായി ചേര്‍ത്ത് കട്ടയെല്ലാം ഉടച്ച ശേഷം ചൂടാക്കി കുറുക്കിയെടുക്കുക. ബാക്കിയുള്ള അരിപ്പൊടിയിലേക്ക് കുറുക്കിയെടുത്ത ഈ അരിപ്പൊടി മിശ്രിതവും യീസ്റ്റ് ലായനിയും (ഒരു സ്പൂണ്‍ യീസ്റ്റില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ത്തത് )തേങ്ങാപ്പാലും ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം മിക്സിയിലിട്ട് അടിച്ചെടുക്കുക. ഇത് ഫെര്‍മന്‍റേമഷനായി വെയ്ക്കുക. ഏകദേശം പന്ത്രണ്ട് മണിക്കൂറിന് ശേഷം തയാറാക്കിയെടുത്ത ഈ അരിമാവില്‍ അല്പം ഉപ്പും പഞ്ചസാരയും ചേര്‍ത്ത പാലപ്പം ചുട്ടെടുക്കാം.

    ഇനി നമുക്ക് താറാവ് കറി ഉണ്ടാക്കാം ..നടന്‍ താറാവ് ആണ് കറിവയ്ക്കാന്‍ നല്ലത് കേട്ടോ …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    താറാവിറിച്ചി -ഒരുകിലോ
    ചുവന്നുള്ളി -അഞ്ചെണ്ണം
    കറിവേപ്പില – 2 കതിര്‍
    സവാള -രണ്ടെണ്ണം
    ഇഞ്ചി – 25 ഗ്രാം
    വെളുത്തുള്ളി – 25 ഗ്രാം
    പച്ചമുളക് – 50 ഗ്രാം
    കടുക് – 1 ടേബിള്‍ സ്പൂണ്‍
    കറുവപ്പട്ട – 10 ഗ്രാം
    പെരുംജീരകം- 2 സ്പൂണ്‍
    ഏലം – 10 ഗ്രാം
    തക്കോലം -10 ഗ്രാം
    ഉണക്ക മുളക് -2
    ഉണക്കക്കുരുമുളക് – 5 ഗ്രാം
    മഞ്ഞള്‍പ്പൊടി – അര ടേബിള്‍ സ്പൂണ്‍
    മുളകുപൊടി -അര ടേബിള്‍ സ്പൂണ്‍
    മല്ലിപ്പൊടി – ഒരു ടേബിള്‍ സ്പൂണ്‍
    കറിവേപ്പില- ആവശ്യത്തിന്
    തക്കാളി -രണ്ടെണ്ണം
    തേങ്ങാപ്പാല്‍ -400 മില്ലി
    പാചകയെണ്ണ – 50 മില്ലി

    തയാറാക്കുന്ന വിധം
    കഷ്ണങ്ങളാക്കി മുറിച്ച് വൃത്തിയാക്കിയ ഇറച്ചി ഉപ്പും മഞ്ഞള്‍പ്പൊടിയും മസാല ചേരുവകള്‍ പൊടിച്ചു ചേര്‍ത്ത് പുരട്ടി അല്‍പ്പം വെള്ളവും ഒഴിച്ച് ഒരു സ്പൂണ്‍ വിന്നാഗിരിയും ഒഴിച്ച് ,അടുപ്പത്ത് വെച്ച് ചെറുതീയില്‍ തിളപ്പിക്കുക അല്പം എണ്ണ തൂവണം. മറ്റൊരു പാനില്‍ കടുകു ഉണക്കമുളക് താളിച്ച് മസാലച്ചേരുവ ചേര്‍ത്ത് ഉള്ളിയും പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും മൂപ്പിച്ച്, മുളക് പൊടിയും മല്ലി പൊടിയും കുരുമുളക് പൊടിയും തക്കാളിയരിഞ്ഞതും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക. ഇനി ഇത് താറാവ് കറിയില്‍ ചേര്‍ത്ത് ആവശ്യത്തിനു വെള്ളമൊഴിച്ച് പാതി തേങ്ങാപ്പാലും ചേര്‍ത്ത് വേണ്ടത്ര ഉപ്പുമിട്ട് വേവിക്കുക. കറിവേപ്പില അതിന് മുകളില്‍ ഇടുക. നന്നായി വെന്തുകഴിഞ്ഞാല്‍ ബാക്കിയുള്ള തേങ്ങാപ്പാലും ചേര്‍ത്ത് ഒന്നുകൂടി തിളപ്പിച്ചെടുക്കുക.
    താറാവ് കറി റെഡി

    ഇതുണ്ടാക്കി എടുക്കാന്‍ വളരെ എളുപ്പമാണ് നിങ്ങളും ഇതൊന്നു ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാം നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക..ഇതുപോലുള്ള പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

    നാല് തരം മില്‍ക്ക് ഷേക്ക്‌

  • കേരള സ്റ്റയില്‍ ഫിഷ്‌ മോളി ഉണ്ടാക്കാം

    കേരള സ്റ്റയില്‍ ഫിഷ്‌ മോളി ഉണ്ടാക്കാം

    കേരള സ്റ്റയില്‍ ഫിഷ്‌ മോളി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ,  മീന്‍ , വെളിച്ചെണ്ണ , ഇഞ്ചി ,വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില , സവാള ,കുരുമുളക് പൊടി , മഞ്ഞപൊടി , ഗരം മസാല ,തേങ്ങാപ്പാല്‍ , തക്കാളി , ആദ്യം തന്നെ മീന്‍ ചെറുതായി വറുക്കണം …അതിനുശേഷം ഗ്രേവി ഉണ്ടാക്കിയിട്ട് മീന്‍ ഇട്ടു തേങ്ങാപ്പാല്‍ ഒഴിച്ച് തിളപ്പിച്ച്‌ വേവിച്ചു എടുക്കാം..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക. നിങ്ങള്‍ ഈ പേജ് ലൈക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക് ചെയ്യുക..ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

  • നാല് തരം മില്‍ക്ക് ഷേക്ക്‌

    നാല് തരം മില്‍ക്ക് ഷേക്ക്‌

    മില്‍ക്ക് ഷേക്കുകള്‍ കഴിക്കാന്‍ ആയിട്ട് നമുക്ക് ഏറെ ഇഷ്ട്ടമാണ് അല്ലെ ..പുറത്തൊക്കെ പോയാല്‍ നമ്മള്‍ കഴിക്കാന്‍ ഇഷ്ട്ടപ്പെടുന്നതും ഇതൊക്കെയാണ്…ഇന്ന് നമുക്ക് നാലുതരം മില്‍ക്ക് ഷേക്ക്‌ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ആദ്യം നമുക്ക് ചോക്കലേറ്റ് മില്‍ക്ക് ഷേക്ക്‌ എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം

    1. ചോക്കലേറ്റ് മില്‍ക്ക് ഷേക്ക്
    ആവശ്യമുള്ള സാധനങ്ങള്‍
    പാല്‍- അര ലിറ്റര്‍
    കൊക്കോ പൗഡര്‍- നാലു ടേബിള്‍ സ്പൂണ്‍
    പഞ്ചസാര- നാലു ടേബിള്‍ സ്പൂണ്‍ (മധുരം ഓരോരുത്തരുടെയും ഇഷ്ടത്തിന് ക്രമീകരിക്കാം)
    ചോക്കലേറ്റ് ഹോര്‍ലിക്സ്- രണ്ടു സ്പൂണ്‍ (പകരം ബൂസ്റ്റോ, ബോണ്‍ വിറ്റയോ ഉപയോഗിക്കാം)
    നട്ട്സ്, ചെറി, ടൂട്ടി ഫ്രൂട്ടി- മൂന്നു സ്പൂണ്‍ വീതം
    ഐസ്ക്രീം (ചോക്കലേറ്റ് അല്ലെങ്കില്‍ വാനില )- ഒരു സ്കൂപ്പ്

    തയാറാക്കുന്ന വിധം
    പാല്‍ തിളപ്പിച്ച് ഫ്രീസറില്‍ വച്ച് തണുപ്പിച്ച് കുറച്ച് കട്ടിയാക്കി എടുക്കുക (തിളപ്പിക്കാതെയും ഉപയോഗിക്കാം). മിക്സിയില്‍ പകുതി പാല്‍, കൊക്കോ പൗഡര്‍, പഞ്ചസാര എന്നിവ നന്നായി അടിക്കുക. ഇതിലേക്ക് ബാക്കി പാലു കൂടി ഒഴിച്ച് ഒന്നു കൂടി നന്നായി അടിക്കുക. നീളമുള്ള ഒരു ഗ്ലാസ് എടുത്ത് ആദ്യം കുറച്ച് നട്ട്സ്, ടൂട്ടി ഫ്രൂട്ടി ,കുറച്ച് ഹോര്‍ലിക്സ് എന്നിവ ഇട്ട ശേഷം മുകളില്‍ ഷേക്ക് ഒഴിക്കുക. ഗ്ലാസിന്‍റെ മുക്കാല്‍ ഭാഗം ഒഴിച്ച ശേഷം അതിനു മുകളില്‍ ഐസ്ക്രീം, ബാക്കിയുള്ള നട്ട്സ്, ടൂട്ടി ഫ്രൂട്ടി, ഹോര്‍ലിക്സ് എന്നിവ വിതറുക. മുകളില്‍ ചെറി വച്ച് അലങ്കരിച്ചു വിളമ്പാം.

    2. ഷാര്‍ജ ഷേക്ക്
    ആവശ്യമുള്ള സാധനങ്ങള്‍
    പഴം- നാലെണ്ണം (റോബസ്റ്റയാണെങ്കില്‍ നല്ലത് )
    പാല്‍- നാലു ടീ കപ്പ്
    പഞ്ചസാര- അഞ്ചു ടേബിള്‍ സ്പൂണ്‍
    ചോക്ലേറ്റ് പൗഡര്‍- ഒരു ടേബിള്‍ സ്പൂണ്‍
    (ബൂസ്റ്റ് / ബോണ്‍വിറ്റ / ചോക്ലേറ്റ് ഹോര്‍ലിക്സ് / മറ്റുള്ളവ )
    അണ്ടിപരിപ്പും ബദാമും ചെറുതായി നുറുക്കിയത്- മൂന്നു ടീസ്പൂണ്‍
    വാനില ഐസ്ക്രീം- രണ്ടു സ്കൂപ്പ്, ചെറി- അഞ്ചെണ്ണം
    മിക്സഡ് ഫ്രൂട്ട് ജാം- ഒരു ടീ സ്പൂണ്‍ (ആവശ്യമെങ്കില്‍)

    തയാറാക്കുന്ന വിധം
    പാല്‍ തിളപ്പിച്ച ശേഷം ഫ്രീസറില്‍ വച്ച് നന്നായി തണുപ്പിച്ച് അല്‍പ്പം കട്ടിയാക്കി എടുക്കുക. (പാല്‍ തിളപ്പിക്കാതെയാണ് സാധാരണയായി ഉപയോഗിക്കുന്നത്). അരിഞ്ഞുവച്ച പഴം, പഞ്ചസാര, കുറച്ച് പാല്‍ എന്നിവ ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിക്കുക. ഇതിലേക്ക് ബാക്കി പാലും കൂടെ ചേര്‍ത്ത് ഒന്നു കൂടി അടിക്കണം. ആവശ്യമെങ്കില്‍ കുറച്ച് ജാം കൂടെ ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. ഇനി നീളമുള്ള ഒരു ഗ്ലാസ് എടുത്ത്, അതില്‍ ആദ്യം കുറച്ച് നട്ട്സ്, ചോക്ലേറ്റ് പൗഡര്‍ എന്നിവ ഇടുക. ശേഷം അതിനു മുകളിലേക്ക് അടിച്ചു വച്ചിരിക്കുന്ന ഷേക്ക് ഗ്ലാസിന്‍റെ മുക്കാല്‍ ഭാഗം ഒഴിക്കുക. മുകളില്‍ ഐസ്ക്രീം സെറ്റ് ചെയ്യാം. ഇനി ബാക്കിയുള്ള നട്ട്സും ചോക്ലേറ്റ് പൗഡറും മുകളില്‍ വിതറം. ഒരു കഷ്ണം പഴം കൂടി വച്ച് അലങ്കരിക്കാം.

    3.സ്ട്രോബെറി മില്‍ക്ക് ഷേക്ക്
    ആവശ്യമുള്ള സാധനങ്ങള്‍
    സ്ട്രോബെറി- 10 എണ്ണം
    പാല്‍- ഒരു കപ്പ്
    പഞ്ചസാര- 3-4 ടേബിള്‍ സ്പൂണ്‍ (ഓരോരുത്തരുടെയും ഇഷ്ടത്തിന് മധുരം ക്രമീകരിക്കാം)
    വാനില എസന്‍സ് (നിര്‍ബന്ധമില്ല) – രണ്ടു തുള്ളി
    വാനില/സ്ട്രോബെറി ഐസ്ക്രീം- ഒരു സ്കൂപ്പ്
    നട്ട്സ്, ടൂട്ടി ഫ്രൂട്ടി – മൂന്നു ടേബിള്‍ സ്പൂണ്‍ വീതം

    തയാറാക്കുന്ന വിധം
    പാല്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. സ്ട്രോബെറി ഇല കളഞ്ഞ് കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞു വയ്ക്കുക. പഞ്ചസാര, സ്ട്രൊബെറി, പകുതി പാല്‍ എന്നിവ മിക്സിയില്‍ നന്നായി അടിക്കുക. വീണ്ടും ബാക്കിയുള്ള പാല്‍, വാനില എസന്‍സ് എന്നിവ കൂടി ചേര്‍ത്ത ശേഷം നന്നായി അടിക്കുക. നീളമുള്ള ഒരു ഗ്ലാസ് എടുത്ത് അടിയില്‍ കുറച്ച് നട്ട്സ്, ടൂട്ടി ഫ്രൂട്ടി ഇവ ഇട്ട ശേഷം അടിച്ചുവച്ചിരിക്കുന്ന മില്‍ക്ക് ഷേക്ക് ഒഴിക്കുക. മുക്കാല്‍ ഭാഗം ഷേക്ക് ഒഴിച്ച ശേഷം അതിനുമുകളില്‍ ഐസ്ക്രീം, നട്ട്സ്, ടൂട്ടി ഫ്രൂട്ടി എന്നിവ ഇട്ട ശേഷം മുകളില്‍ ഒരു സ്ട്രോബറി വച്ചു അലങ്കരിച്ചു വിളമ്പാം.

    4.ഓറഞ്ച് ഷേക്ക്
    ആവശ്യമുള്ള സാധനങ്ങള്‍
    പാല്‍- ഒരു കപ്പ്
    കണ്ടന്‍സ്ഡ് മില്‍ക്ക്- അര കപ്പ്
    ഓറഞ്ച് സ്ക്വാഷ്- അര കപ്പ്
    വെളളം- ഒരു കപ്പ്

    തയാറാക്കുന്ന വിധം
    പാല്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, വെളളം എന്നിവ മിക്സിയില്‍ അടിച്ചെടുക്കുക. ഇതിലേക്ക് ഓറഞ്ച് സ്ക്വാഷ് ചേര്‍ത്തു വീണ്ടും അടിക്കുക. തണുപ്പിച്ച ശേഷം ഐസ് കഷ്ണങ്ങള്‍ ചേര്‍ത്തു ഉപയോഗിക്കാം.

    നിങ്ങളും ഇത് ഉണ്ടാക്കി നോക്കൂ ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ. പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യൂ.

    ട്യൂണ തോരന്‍ ഉണ്ടാക്കാം

  • ഇന്ന് നമുക്ക് നെയ്യപ്പം ഉണ്ടാക്കാം

    ഇന്ന് നമുക്ക് നെയ്യപ്പം ഉണ്ടാക്കാം

    ഇന്ന് നമുക്ക് എങ്ങിനെയാണ് നെയ്യപ്പം ഉണ്ടാക്കുന്നത് എന്ന് നോക്കാം …അതിനാവശ്യമുള്ള സാധനങ്ങള്‍ – പച്ചരി , മൈദ ,  ശര്‍ക്കര, എള്ള് , ജീരകം , നെയ്യ് , ..ആദ്യം തന്നെ പച്ചരി കുതിര്‍ത്തു അരച്ച് എടുക്കണം ..ശര്‍ക്കര പാനിയാക്കി കൂട്ടുകള്‍ എല്ലാം മിക്സ് ചെയ്യണം. രണ്ടു മണിക്കൂറിനു ശേഷം ഇത് ചുട്ടു എടുക്കാം ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക് ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.