പാലപ്പവും ,താറാവ് കറിയും ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് പാലപ്പവും ,താറാവ് കറിയും ഉണ്ടാക്കിയാലോ ? ഉഗ്രന്‍ കോമ്പിനേഷന്‍ ആണ് കേട്ടോ ഇത് ..അപ്പോള്‍ നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു …നമുക്കാദ്യം പാലപ്പം ഉണ്ടാക്കാം ..ഇതിനുവേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

വറുത്ത അരിപ്പൊടി – അരക്കിലോ
തേങ്ങാപ്പാല്‍ – ഒരു തേങ്ങയുടേത്
യീസ്റ്റ് – ഒരു സ്പൂണ്‍
പഞ്ചസാര

തയാറാക്കുന്ന വിധം
രണ്ട് സ്പൂണ്‍ വറുത്ത അരിപ്പൊടി രണ്ട് കപ്പ് വെള്ളവുമായി ചേര്‍ത്ത് കട്ടയെല്ലാം ഉടച്ച ശേഷം ചൂടാക്കി കുറുക്കിയെടുക്കുക. ബാക്കിയുള്ള അരിപ്പൊടിയിലേക്ക് കുറുക്കിയെടുത്ത ഈ അരിപ്പൊടി മിശ്രിതവും യീസ്റ്റ് ലായനിയും (ഒരു സ്പൂണ്‍ യീസ്റ്റില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ത്തത് )തേങ്ങാപ്പാലും ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം മിക്സിയിലിട്ട് അടിച്ചെടുക്കുക. ഇത് ഫെര്‍മന്‍റേമഷനായി വെയ്ക്കുക. ഏകദേശം പന്ത്രണ്ട് മണിക്കൂറിന് ശേഷം തയാറാക്കിയെടുത്ത ഈ അരിമാവില്‍ അല്പം ഉപ്പും പഞ്ചസാരയും ചേര്‍ത്ത പാലപ്പം ചുട്ടെടുക്കാം.

ഇനി നമുക്ക് താറാവ് കറി ഉണ്ടാക്കാം ..നടന്‍ താറാവ് ആണ് കറിവയ്ക്കാന്‍ നല്ലത് കേട്ടോ …ഇതിനാവശ്യമുള്ള സാധനങ്ങള്‍

താറാവിറിച്ചി -ഒരുകിലോ
ചുവന്നുള്ളി -അഞ്ചെണ്ണം
കറിവേപ്പില – 2 കതിര്‍
സവാള -രണ്ടെണ്ണം
ഇഞ്ചി – 25 ഗ്രാം
വെളുത്തുള്ളി – 25 ഗ്രാം
പച്ചമുളക് – 50 ഗ്രാം
കടുക് – 1 ടേബിള്‍ സ്പൂണ്‍
കറുവപ്പട്ട – 10 ഗ്രാം
പെരുംജീരകം- 2 സ്പൂണ്‍
ഏലം – 10 ഗ്രാം
തക്കോലം -10 ഗ്രാം
ഉണക്ക മുളക് -2
ഉണക്കക്കുരുമുളക് – 5 ഗ്രാം
മഞ്ഞള്‍പ്പൊടി – അര ടേബിള്‍ സ്പൂണ്‍
മുളകുപൊടി -അര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില- ആവശ്യത്തിന്
തക്കാളി -രണ്ടെണ്ണം
തേങ്ങാപ്പാല്‍ -400 മില്ലി
പാചകയെണ്ണ – 50 മില്ലി

തയാറാക്കുന്ന വിധം
കഷ്ണങ്ങളാക്കി മുറിച്ച് വൃത്തിയാക്കിയ ഇറച്ചി ഉപ്പും മഞ്ഞള്‍പ്പൊടിയും മസാല ചേരുവകള്‍ പൊടിച്ചു ചേര്‍ത്ത് പുരട്ടി അല്‍പ്പം വെള്ളവും ഒഴിച്ച് ഒരു സ്പൂണ്‍ വിന്നാഗിരിയും ഒഴിച്ച് ,അടുപ്പത്ത് വെച്ച് ചെറുതീയില്‍ തിളപ്പിക്കുക അല്പം എണ്ണ തൂവണം. മറ്റൊരു പാനില്‍ കടുകു ഉണക്കമുളക് താളിച്ച് മസാലച്ചേരുവ ചേര്‍ത്ത് ഉള്ളിയും പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും മൂപ്പിച്ച്, മുളക് പൊടിയും മല്ലി പൊടിയും കുരുമുളക് പൊടിയും തക്കാളിയരിഞ്ഞതും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക. ഇനി ഇത് താറാവ് കറിയില്‍ ചേര്‍ത്ത് ആവശ്യത്തിനു വെള്ളമൊഴിച്ച് പാതി തേങ്ങാപ്പാലും ചേര്‍ത്ത് വേണ്ടത്ര ഉപ്പുമിട്ട് വേവിക്കുക. കറിവേപ്പില അതിന് മുകളില്‍ ഇടുക. നന്നായി വെന്തുകഴിഞ്ഞാല്‍ ബാക്കിയുള്ള തേങ്ങാപ്പാലും ചേര്‍ത്ത് ഒന്നുകൂടി തിളപ്പിച്ചെടുക്കുക.
താറാവ് കറി റെഡി

ഇതുണ്ടാക്കി എടുക്കാന്‍ വളരെ എളുപ്പമാണ് നിങ്ങളും ഇതൊന്നു ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാം നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക..ഇതുപോലുള്ള പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

നാല് തരം മില്‍ക്ക് ഷേക്ക്‌