ഹണി & പൈനാപ്പിള്‍ കേക്ക് ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് രണ്ടു തരം കേക്ക് ഉണ്ടാക്കാം ..ഹണി കേക്കും , പൈനാപ്പിള്‍ കേക്കും. ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് ..ആദ്യം നമുക്ക് ഹണി കേക്ക് ഉണ്ടാക്കാം …ഇതിനാവശ്യമായ സാധനങ്ങള്‍

മൈദ – 400 ഗ്രാം
കോണ്‍ഫ്ലോര്‍ – 50 ഗ്രാം
ബേക്കിങ് പൗഡര്‍ – 2 ടീസ്പൂണ്‍
ബേക്കിങ് സോഡ – ഒരു ടീസ്പൂണ്‍
വെണ്ണ – 250 ഗ്രാം
തേന്‍ – 2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര പൊടിച്ചത് – 250 ഗ്രാം
കോഴിമുട്ട – 4 എണ്ണം
പാല്‍ – 200 മില്ലി
വാനില എസന്‍സ് – ഒരു ടേബിള്‍സ്പൂണ്‍
ആല്‍മണ്ട് എസന്‍സ് – അര ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് നുറുക്കിയത് – 100 ഗ്രാം

തയാറാക്കുന്ന വിധം
മൈദ, കോണ്‍ഫ്ലോര്‍, ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ എന്നിവ നന്നായി കൂട്ടിക്കലര്‍ത്തി വെക്കുക,
( ഇതെല്ലാം നന്നായി മിക്സ് ചെയ്യാം പ്രത്യേകം ശ്രദ്ധിക്കണം ) വെണ്ണ, തേന്‍, പഞ്ചസാര പൊടിച്ചത് എന്നിവ നന്നായി അടിച്ചു പതപ്പിക്കുക. ഇതിലേക്ക് കോഴിമുട്ട അടിച്ചു ചേര്‍ത്ത് യോജിപ്പിച്ചുവെച്ചിരിക്കുന്ന മൈദ മിശ്രിതവും പാല്‍, വാനില, ആല്‍മണ്ട് എസന്‍സുകളും ഇടവിട്ട് ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക, ഇടയ്ക്കിടെ അണ്ടിപ്പരിപ്പ് നുറുക്കിയത് വിതറുക, കേക്ക് ബേക്ക് ചെയ്യുന്ന പാത്രത്തിലാക്കി 180 ഡിഗ്രി സെന്‍ഷ്യസില്‍ ഓവന്‍ ചൂടാക്കി 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. 100 ഗ്രാം വെണ്ണ, ഐസിങ് ഷുഗര്‍ 200 ഗ്രാം, രണ്ട് വലിയ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് അടിച്ച് നന്നായി ഐസിങ് ചെയ്ത് മനോഹരമാക്കാം.
ഹണി കേക്ക് റെഡി

ഇനി നമുക്ക് പൈനാപ്പിള്‍ കേക്ക് ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

പൈനാപ്പിള്‍ ചെറുതായി മുറിച്ചെടുത്തത് – 500 ഗ്രാം ( നന്നായി പഴുത്തത് എടുക്കുക )
കോഴിമുട്ടയുടെ വെള്ള – 6 എണ്ണത്തിന്‍റേത്
പഞ്ചസാര – ഒരു കപ്പ്
കോഴിമുട്ടയുടെ മഞ്ഞ – 6 എണ്ണത്തിന്‍റേത്
അണ്ടിപ്പരിപ്പ് പൊടിച്ചത് – അരക്കപ്പ്
മൈദ – രണ്ടരക്കപ്പ്
ബേക്കിങ് പൗഡര്‍ – ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് – അര ടീസ്പൂണ്‍
വാനില എസന്‍സ് – ഒരു ടേബിള്‍ സ്പൂണ്‍
ഐസിങ് ഷുഗര്‍ – 3 കപ്പ്

തയാറാക്കുന്ന വിധം
കോഴിമുട്ടയുടെ വെള്ളയില്‍ അല്‍പം പഞ്ചസാര ചേര്‍ത്തു നന്നായി അടിക്കുക. വേറൊരു പാത്രത്തില്‍ വെണ്ണ, ഐസിങ് ഷുഗര്‍ എന്നിവ ചേര്‍ത്തടിച്ചു മയം വരുത്തി കോഴിമുട്ടയുടെ മഞ്ഞ ഓരോന്നായി ചേര്‍ത്തിളക്കണം. ഇതിലേക്ക് പൊടിയായി അരിഞ്ഞു പൈനാപ്പിള്‍, അണ്ടിപ്പരിപ്പ് പൊടിച്ചത്, വാനില എസന്‍സ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. മൈദ, ബേക്കിങ് പൗഡര്‍, ഉപ്പ് എന്നിവ ചേര്‍ത്ത് കൂട്ടിക്കലര്‍ത്തിയ മിശ്രിതം ഇതിലേക്ക് കൂട്ടിയോജിപ്പിക്കുക. പിന്നീട് കോഴിമുട്ടയുടെ വെള്ള ഇതിലേക്ക് പകര്‍ന്ന് നന്നായി ചേര്‍ത്തതിനു ശേഷം കേക്ക് ബേക്ക് ചെയ്യാനെടുക്കുന്ന പാത്രത്തില്‍ മൂന്നിലോരുഭാഗം ഒഴിച്ച് 180 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ക്രീം ചീസ് ഫ്രോസ്റ്റ് ചെയ്തതോ ഐസിങ് ചെയ്തതോ (ചൂടാറിയതിന് ശേഷം) പൈനാപ്പിള്‍ കേക്ക് ഉപയോഗിക്കാം.

ഇതെല്ലാം ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് നിങ്ങളും ചെയ്തു നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

നാല് തരം മില്‍ക്ക് ഷേക്ക്‌