Blog

  • വറുത്തരച്ച മുട്ടക്കറി ഉണ്ടാക്കാം

    വറുത്തരച്ച മുട്ടക്കറി ഉണ്ടാക്കാം

    ഇന്ന് നമുക്ക് വറുത്തരച്ച മുട്ട കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍..മുട്ട , തേങ്ങ , ചുവന്നുള്ളി , പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി , കറിവേപ്പില , മഞ്ഞള്‍പൊടി , മുളക് പൊടി , മല്ലിപൊടി , കുരുമുളക് പൊടി , സവാള ,തക്കാളി ,പെരുംജീരകം , ..മുട്ട പുഴുങ്ങി എടുക്കുക , തേങ്ങ ചുവന്നുള്ളി ,പച്ചമുളക് ,വെളുത്തുള്ളി എന്നാ ചേര്‍ത്ത് വറുത്തു അരച്ച് എടുക്കുക ..ഇനി മുട്ടക്കറി ഉണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക് ചെയ്തില്ലെങ്കില്‍ ഉടന്‍ ലൈക്‌ ചെയ്യുക ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

  • പനീര്‍ മസാല & പനീര്‍ മഞ്ചൂരിയന്‍

    പനീര്‍ മസാല & പനീര്‍ മഞ്ചൂരിയന്‍

    ഇന്ന് നമുക്ക് പനീര്‍ കൊണ്ടുള്ള രണ്ടു വിഭവങ്ങള്‍ ഉണ്ടാക്കാം ..ടൊമാറ്റോ പനീര്‍ മസാല , പനീര്‍ മഞ്ചൂരിയന്‍ എന്നിവയാണ് ഉണ്ടാക്കുന്നത് ..പണീ എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് ഇതിനു മുന്‍പ് ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട് അറിയാത്തവര്‍ ആ പോസ്റ്റ്‌ നോക്കുക..പനീര്‍ കടയില്‍ നിന്നും വാങ്ങാനും കിട്ടും.ആദ്യം നമുക്ക് ടൊമാറ്റോ പനീര്‍ മസാല ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    തക്കാളി – നാലെണ്ണം
    പനീര്‍ – 250 ഗ്രാം
    പഞ്ചസാര – ഒരു ടിസ്പൂണ്‍
    ഇഞ്ചി – ഒരു കഷണം
    സവാള – രണ്ടെണ്ണം
    അണ്ടിപ്പരിപ്പ് – പത്തെണ്ണം
    വെളുത്തുള്ളി – രണ്ടെണ്ണം
    മുളക് പൊടി – ഒരു ടിസ്പൂണ്‍
    ബട്ടര്‍ – ആവശ്യത്തിനു
    ഉപ്പു ആവശ്യത്തിനു

    ആദ്യം തന്നെ ഒരു പാത്രം അടുപ്പതുവച്ചിട്ടു ഒരു രണ്ടു ടിസ്പൂണ്‍ ബട്ടര്‍ ഇട്ടു സവാളയും , ഇഞ്ചിയും , വെളുത്തുള്ളിയും , അണ്ടിപ്പരിപ്പും ചേര്‍ത്ത് നന്നായി വഴറ്റണം .അതിനുശേഷം ചെറുതാക്കി നുറുക്കിയ തക്കാളിയും ചേര്‍ത്ത് വഴറ്റുക..ഇനി ഇതിലേയ്ക്ക് മുളക് പൊടി ചേര്‍ക്കാം ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ..ഇത് ഒന്ന് മൂടി വച്ച് വേവിക്കാം …അതിനുശേഷം ഇത് ചൂടാറിയിട്ടു എല്ലാം നന്നായി ഒന്ന് മിക്സിയില്‍ പേസ്റ്റ് ആക്കി അരച്ച് എടുക്കുക ആവശ്യത്തിനു വെള്ളവും ചേര്‍ക്കാം ..അതിനുശേഷം ഒരു പാത്രം അടുപ്പില്‍ വച്ച് ഒരു ടിസ്പൂണ്‍ ബട്ടര്‍ ഇട്ടു ഈ അരപ്പ് ഇട്ടു നന്നായി തിളപ്പിക്കാം …ഇനി ഇതിലേയ്ക്ക് ഗരം മസാല ചേര്‍ത്ത് കൊടുക്കാം ..ഇനി ഇതിലേയ്ക്ക് മല്ലിയില ചേര്‍ക്കാം ..അതിനുശേഷം ഇതിലേയ്ക്ക് പനീര്‍ ചേര്‍ക്കാം
    നന്നായി ഇളക്കിയ ശേഷം ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ക്കാം ഇത് നന്നായി ഇളക്കി യോജിപ്പിച്ച് നന്നായി വേവിച്ചു എടുക്കാം …ചാറു കുറുതാകുമ്പോള്‍ ഇറക്കി വയ്ക്കാം .. ടൊമാറ്റോ പനീര്‍ മസാല റെഡി !

    ഇനി നമുക്ക് പനീര്‍ മഞ്ചൂരിയന്‍ ഉണ്ടാക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

    പനീര്‍ -കാല്‍ കിലോ
    കോണ്‍ഫ്‌ളോര്‍ -മൂന്ന് ടീസ്പൂണ്‍
    ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂണ്‍
    പച്ചമുളക് അരച്ചത് – ഒരു ടീസ്പൂണ്‍
    സവാള -ഒരെണ്ണം
    ക്യാപ്‌സിക്കം -രണ്ടെണ്ണം
    സ്പ്രിംഗ് ഒണിയന്‍ – ഒരു കെട്ട്
    സോയാ സോസ് -രണ്ട് ടീസ്പൂണ്‍
    ടൊമാറ്റോ സോസ് -രണ്ട് ടീസ്പൂണ്‍
    വെളുത്തുള്ളി – മൂന്ന് അല്ലി
    ഉപ്പ് – ആവശ്യത്തിന്
    എണ്ണ – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം
    കോണ്‍ഫ്‌ളോര്‍, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരച്ചത്, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് കുഴമ്പുപരുവത്തിലാക്കുക. പനീര്‍ കഷ്ണങ്ങള്‍ ഈ കൂട്ടില്‍ മുക്കിവയ്ക്കുക. ഒരു നോണ്‍സ്റ്റിക് പാനില്‍ അല്‍പം എണ്ണ പുരട്ടി ഈ പനീര്‍ കഷ്ണങ്ങള്‍ അതിലേക്കിട്ട് ഇളം ബ്രൗണ്‍ നിറമാകുന്നതു ഇളക്കുക.
    ശേഷം ഇത് മാറ്റി വെയ്ക്കാം. ഈ പാനില്‍ അല്‍പം കൂടി എണ്ണയൊഴിച്ച് സവാളയിട്ടു ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി അരിഞ്ഞത്, ക്യാപ്‌സിക്കം, സ്പ്രിംഗ് ഒണിയന്‍, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം. ഇനി മുകളിലെ കൂട്ടിലേക്ക് സോസുകള്‍ ചേര്‍ക്കാം.
    ഒരു സ്പൂണ്‍ കോണ്‍ഫ്‌ളോര്‍ ഒരു കപ്പു വെള്ളത്തില്‍ കലക്കി പാനിലേക്കൊഴിയ്ക്കുക. എല്ലാം ചേര്‍ത്ത് നല്ലപോലെ ഇളക്കണം. ഇതിലേക്കു പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. ഗ്രേവി ഇതില്‍ പിടിച്ചു കഴിയുമ്പോള്‍ പനീര്‍ കഷ്ണങ്ങള്‍ പൊട്ടിപ്പോകാതെ വാങ്ങി വയ്ക്കുക. അവസാനമായി മല്ലിയില ചേര്‍ക്കാം.
    പനീര്‍ മഞ്ചൂരിയന്‍ റെഡി !

    വളരെ എളുപ്പമാണ് ഇത് രണ്ടും ഉണ്ടാക്കാന്‍ നിങ്ങള്‍ ഇത് വീട്ടില്‍ ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക. പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

    പനീര്‍ നമുക്ക് വീട്ടില്‍ ഉണ്ടാക്കാം

  • കേരള സ്റ്റയില്‍ റോയല്‍ ഫലൂദ ഉണ്ടാക്കാം

    കേരള സ്റ്റയില്‍ റോയല്‍ ഫലൂദ ഉണ്ടാക്കാം

    കേരള സ്റ്റയില്‍ റോയല്‍ ഫലൂദ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..ഫലൂദ സേവ് , പൈനാപ്പിള്‍ എസന്‍സ് , പഞ്ചസാര , കളര്‍ , ജലാറ്റിന്‍ , പാല്‍ , റോസ് എസന്‍സ് , ഡ്രൈ ഫ്രൂട്സ് , ഫ്രഷ്‌ ഫ്രൂട്സ് , ബദാം , അണ്ടിപരിപ്പ് , പിസ്ത ..സ്ട്രോബറി സിറപ്പ് , കസ കസ് , ഇനി തു ഉണ്ടാക്കി സെറ്റ് ചെയ്യേണ്ട വിധം താഴെ വീഡിയോയില്‍ വിശദമായി കാണാം ..കണ്ടശേഷം നിങ്ങള്‍ക്ക് ഇഷ്ട്ടമായാല്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക് ചെയ്യുക . ഇതുപോലുള്ള നല്ല റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

  • നിലക്കടല കൊണ്ടുള്ള രണ്ടു വെറൈറ്റി വിഭവങ്ങള്‍

    നിലക്കടല കൊണ്ടുള്ള രണ്ടു വെറൈറ്റി വിഭവങ്ങള്‍

    ഇന്ന് നമുക്ക് നിലക്കടല അഥവാ കപ്പലണ്ടി
    ഉപയോഗിച്ച് ഉണ്ടാക്കാവുന്ന രണ്ടു വിഭവങ്ങളെ പരിചയപ്പെടാം ..നിലക്കടല ബട്ടറും , നിലക്കടല ചേര്‍ത്ത ഒരു വ്യത്യസ്ത വിഭവവും ഉണ്ടാക്കാം ..ഇതിനെ നിങ്ങള്‍ക്കിഷ്ട്ടമുള്ള പേര് വിളിക്കാം ..ഇത് ഉണ്ടാക്കുന്നത്
    എങ്ങിനെ എന്ന് നോക്കാം ..ഇത് എല്ലാവര്ക്കും ഒരുപോലെ ഗുണപ്രദമായ വിഭവങ്ങള്‍ ആണ് …വളരെ എളുപ്പത്തില്‍ നമുക്ക് ഇത് ഉണ്ടാക്കാവുന്നതും ആണ് ..ആദ്യം നമുക്ക് നിലക്കടല വ്യത്യസ്ത വിഭവം ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍

    കക്കിരിയ്ക്ക – അര മുറി
    നിലക്കടല – അര കപ്പ്
    എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
    ശര്‍ക്കര – 2 ടേബിള്‍ സ്പൂണ്‍
    ഉപ്പ് – ആവശ്യത്തിന്
    വൈറ്റ് വൈന്‍ വിനാഗിരി – രണ്ടു ടേബിള്‍ സ്പൂണ്‍
    പച്ച മുളക് പേസ്റ്റ് – അര ടേബിള്‍ സ്പൂണ്‍
    കറുവാപ്പട്ട – 1 കഷണം
    കുരുമുളക് – 2-3 എണ്ണം
    ജീരകം – അര ടീസ്പൂണ്‍
    നാരങ്ങാ നീര് – അര ടീസ്പൂണ്‍
    നാരങ്ങാ ജ്യൂസ് – അര നാരങ്ങ
    പച്ചമുളക് – 2 എണ്ണം
    മല്ലിയില – ഒരു പിടി

    ഇതുണ്ടാക്കുന്ന വിധം പറയാം
    ആദ്യം തന്നെ നിലക്കടല വറുത്തു എടുക്കുക ( പച്ച നിലക്കടല വാങ്ങാന്‍ കിട്ടും അത് ഉപയോഗിക്കുന്നതാണ് നല്ലത് ) അതിനുശേഷം ഒരു പാനില്‍ തുല്യ അളവില്‍ പഞ്ചസാരയും വിനാഗിരിയും ഒഴിക്കുക. ഇതിലേക്ക് കുരുമുളകും ജീരകവും മുളക് പേസ്റ്റും ചേര്‍ക്കുക. ഈ മിശ്രിതത്തിലേക്ക് നാരങ്ങാ ജ്യൂസും നാരങ്ങാ നീരും ചേര്‍ക്കണം.
    സിറപ് രൂപത്തിലാകുന്നത് വരെ ഈ മിശ്രിതം ചൂടാക്കണം ..ഇടയ്ക്ക് ഇളക്കിക്കൊണ്ടിരിക്കുക ഇല്ലെങ്കില്‍ കരിഞ്ഞു പോകും ..ഇത് സിറപ്പ് രൂപത്തില്‍ ആയിക്കഴിഞ്ഞാല്‍ ഇതിലേയ്ക്ക്
    കക്കിരിയ്ക്ക നേരിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് ചേര്‍ക്കുക . ഇതൊന്നു ഇളക്കി യോജിപ്പിച്ച ശേഷം ഒരു ബൗളിലേക്ക് മാറ്റി വെക്കുക.
    ഇനി ഒരു മിക്‌സിയില്‍ പച്ചമുളക്, മല്ലിയില, ഉപ്പ്, നിലക്കടല എന്നിവ അടിച്ചെടുക്കുക. നന്നായി പേസ്റ്റ് രൂപത്തില്‍ അരയ്ക്കണം
    ഇത് നേരത്തേ തയ്യാറാക്കിയ കക്കിരിയ്ക്ക മിശ്രിതത്തില്‍ ചേര്‍ത്താല്‍ വ്യത്യസ്തമായ വിഭവം റെഡി.
    ഇത് കഴിക്കാന്‍ വളരെ രുചികരമാണ് …നിങ്ങള്‍ ഉണ്ടാക്കി നോക്കുക.

    ഇനി നമുക്ക് നിലക്കടല ബട്ടര്‍ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    വറുത്ത നിലക്കടല- ഒരു കപ്പ്
    വെജിറ്റബിള്‍ ഓയില്‍ – മൂന്ന് ടേബിള്‍ സ്പൂണ്‍(ബട്ടറിന്റെ കട്ടിക്ക് അനുസരിച്ച് കൂട്ടുകയും കുറക്കുകയും ചെയ്യാം)
    ഉപ്പ് – ആവശ്യത്തിന്
    പഞ്ചസാര – ആവശ്യത്തിന്

    ഉണ്ടാക്കുന്ന വിധം
    മുകളില്‍ പറഞ്ഞ ചേരുവകളെല്ലാം ഒന്നിച്ച് മിക്‌സിയില്‍ ഇട്ട് അടിക്കുക. നല്ല പേസ്റ്റ് രൂപത്തില്‍ ആക്കി എടുക്കുക. നിലക്കടല ബട്ടര്‍ റെഡി
    ഇത് ബ്രെഡിന്റെ ഒപ്പവും , ചപ്പാത്തിക്ക് ഒപ്പവും ഒക്കെ കഴിക്കാം ,,കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ഇത്

    ഈ റെസിപ്പികള്‍ നിങ്ങള്‍ ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യാന്‍ മറക്കണ്ട.ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

    നാല് തരം ബജികള്‍ ഉണ്ടാക്കാം

  • ഗോതമ്പ് പൊറോട്ട ഉണ്ടാക്കാം

    ഗോതമ്പ് പൊറോട്ട ഉണ്ടാക്കാം

    ഇന്ന് നമുക്ക് ഗോതമ്പ് പൊറോട്ട ഉണ്ടാക്കാം ..വളരെ എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാന്‍ പറ്റുന്ന ഇതിനാവശ്യമുള്ള സാധനങ്ങള്‍ . ഗോതമ്പ് പൊടി , ഉപ്പു , പഞ്ചസാര , ഓയില്‍ , വെള്ളം ..എന്നിവയാണ് …രണ്ടു ഗ്ലാസ് ഗോതമ്പ് പൊടിയ്ക്കു ഒരു ഗ്ലാസ് വെള്ളം എന്നാ അളവില്‍ എടുത്തു ഒരു നുള്ള് ഉപ്പും . ഒരു ടിസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് പൊടി കുഴച്ചു എടുക്കുക ..അതിനുശേഷം നന്നായി പരത്തി ഞോറിഞ്ഞു എടുക്കുക…ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ ..കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

  • നാല് തരം ബജികള്‍ ഉണ്ടാക്കാം

    നാല് തരം ബജികള്‍ ഉണ്ടാക്കാം

    വളരെ ഈസിയായി ഉണ്ടാക്കാവുന്ന അഞ്ചു തരം ബജികള്‍ ആണ് പരിചയപ്പെടുത്തുന്നത്…ഇത് നമ്മുടെ വീടുകളില്‍ നമുക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാവുന്നവയാണ് …മുളക് ബജി ,മുട്ട ബജി , കായ ബജി , ഉരുളക്കിഴങ്ങ് ബജി എന്നിവയാണ് ഉണ്ടാക്കുന്നത്. ആദ്യം നമുക്ക് മുളക് ബജി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ആവശ്യമുള്ള സാധനങ്ങള്‍
    1. ബജി മുളക് – 5- 10
    2. കടലമാവ് -ആവശ്യത്തിന്
    3. മുളകുപൊടി -ഒരു ടീസ്പൂണ്‍
    4. മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
    5. കായപ്പൊടി -അര ടീസ്പൂണ്‍
    6. ഉപ്പ് – ആവശ്യത്തിന്
    7. വെള്ളം – ആവശ്യത്തിന്
    8. വെളിച്ചെണ്ണ- ആവശ്യത്തിന്

    തയാറാക്കുന്ന വിധം
    ബജി മുളക് നീളത്തില്‍ അരിയുക. കടലമാവില്‍ മുളകുപൊടിയും മഞ്ഞള്‍പൊടിയും കായപൊടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ഇളക്കുക. കടലമാവ് കട്ടിയായി കിടക്കരുത്. ഇതിനാല്‍ നന്നായി കുഴയ്ക്കുക. നീളത്തില്‍ അരിഞ്ഞ മുളക് ഓരോ കഷ്ണമായി മാവില്‍ മുക്കി എണ്ണയില്‍ വറുക്കുക. ചൂടോടെ റ്റൊമാറ്റൊ സോസൊ ചില്ലി സോസോ കൂട്ടി കഴിക്കാം.

    2. ഇനി മുട്ട ബജി ഉണ്ടാക്കാം

    ആവശ്യമുള്ള സാധനങ്ങള്‍
    1. പുഴുങ്ങിയ മുട്ട (മുട്ട രണ്ടായി മുറിക്കുന്നത് നന്നായിരിക്കും)- 10 എണ്ണം
    2. മൈദമാവ്-രണ്ട് കപ്പ്
    3. കടലമാവ്, മുളകുപൊടി-രണ്ട് സ്പൂണ്‍ വീതം
    4. പെരുംജീരകം-ഒരു സ്പൂണ്‍
    5. കായപ്പൊടി- അര സ്പൂണ്‍
    6. ഉപ്പ്, വെള്ളം-ആവശ്യത്തിന്
    7. എണ്ണ വറുക്കാന്‍ പാകത്തിന്

    തയാറാക്കുന്ന വിധം
    മൈദമാവ്, കടലമാവ്, മുളകുപൊടി, പെരുംജീരകപ്പൊടി, കായപ്പൊടി എന്നിവ ഉപ്പും വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക. കുറച്ച് അയഞ്ഞ രീതിയില്‍ കുഴയ്ക്കുന്നതാണ് നല്ലത്. ഇതിനു ശേഷം മുട്ട ഈ മസാലക്കൂട്ടില്‍ മുക്കി ചൂടായ എണ്ണയില്‍ ഇടുക. ചുവന്ന നിറം വരുന്നതുവരെ ചൂടാക്കുക.

    3.കായ ബജി ഉണ്ടാക്കാം

    ആവശ്യമുള്ള സാധനങ്ങള്‍
    സാധാരണ നേന്ത്രക്കായയോ മറ്റു പഴങ്ങളോ ബജി ഉണ്ടാക്കാന്‍ ഉപയോഗിക്കാറില്ല. വണ്ണന്‍ കായ, പടത്തി എന്ന പേരില്‍ അറിയപ്പെടുന്ന ഇനമാണ് ബജി നിര്‍മാക്കാന്‍ ഉപയോഗിക്കുന്നത്. ആദ്യം കായ രണ്ടായി മുറിക്കുക. ഇതിനു ശേഷം രണ്ടോ മൂന്നോ തവണ നെടുകെ മുറിക്കണം. കായയുടെ കട്ടി കുറയ്ക്കാന്‍ ഇതു സഹായിക്കും. കട്ടി കൂടിയാല്‍ ബജിയുടെ രുചി കുറയും.
    1. കായ – അഞ്ചെണ്ണം
    2. കടലമാവ് – 250 ഗ്രാം
    3. കായം – അരടീസ്പൂര്‍
    4. മുളക് പൊടി – ഒന്നര ടീസ്പൂണ്‍
    5. മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
    6. വെളിച്ചെണ്ണ- 200 ഗ്രാം
    7. ഉപ്പ്- പാകത്തിന്

    തയാറാക്കുന്ന വിധം
    കടലമാവ്, കായം, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. ഈ മിശ്രിതത്തിലേക്ക് മുറിച്ച കായ മുക്കുക. എണ്ണയിട്ട് ആവശ്യത്തിന് പൊരിക്കുക.

    4.ഇനി സവാള ബാജി ഉണ്ടാക്കാം

    സവാള – ഒരെണ്ണം
    കടലമാവ് – 100 ഗ്രാം
    ഉപ്പു ആവശ്യത്തിനു
    കായം അര ടിസ്പൂണ്‍
    വെളിച്ചെണ്ണ 200

    സവാള കനം കുറച്ചു നീളത്തില്‍ അരിഞ്ഞു എടുക്കുക കടലമാവ് ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കുക …കാരപോടി ചേര്‍ത്ത് ഇളക്കി സവാള അതില്‍ ഇട്ടു മിക്സ് ചെയ്യുക…ഇത് തിളച്ച വെളിച്ചെണ്ണയില്‍ കോരി ഇട്ടു വറുത്തു എടുക്കുക

    എല്ലാവരും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.

    ചിക്കന്‍ മസാല ഉണ്ടാക്കാം

  • രണ്ടു ചേരുവ മാത്രം വച്ച് ഐസ്ക്രീം ഉണ്ടാക്കാം

    രണ്ടു ചേരുവ മാത്രം വച്ച് ഐസ്ക്രീം ഉണ്ടാക്കാം

    രണ്ടു ചേരുവ മാത്രം വച്ച് ഐസ്ക്രീം ഉണ്ടാക്കാം …അതിനാവശ്യമുള്ള സാധനങ്ങള്‍ , കണ്ടെയിന്‍സ് മില്‍ക്ക് , ക്രീം ..ഈ രണ്ടു ചേരുവകളും കൂടി ഒരു ബീറ്റര്‍ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്തു എടുക്കുക …അതിനുശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചു സെറ്റ് ആക്കി എടുക്കുക ..ഐക്രീം റെഡി ..വളരെ എളുപ്പത്തില്‍ ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ .കണ്ടശേഷം ഇത് നിങ്ങളും ഉണ്ടാക്കി നോക്കൂ ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും കൂടി ഷെയര്‍ ചെയ്തു കൊടുക്കൂ ..ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക് ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.