നിലക്കടല കൊണ്ടുള്ള രണ്ടു വെറൈറ്റി വിഭവങ്ങള്‍

Advertisement

ഇന്ന് നമുക്ക് നിലക്കടല അഥവാ കപ്പലണ്ടി
ഉപയോഗിച്ച് ഉണ്ടാക്കാവുന്ന രണ്ടു വിഭവങ്ങളെ പരിചയപ്പെടാം ..നിലക്കടല ബട്ടറും , നിലക്കടല ചേര്‍ത്ത ഒരു വ്യത്യസ്ത വിഭവവും ഉണ്ടാക്കാം ..ഇതിനെ നിങ്ങള്‍ക്കിഷ്ട്ടമുള്ള പേര് വിളിക്കാം ..ഇത് ഉണ്ടാക്കുന്നത്
എങ്ങിനെ എന്ന് നോക്കാം ..ഇത് എല്ലാവര്ക്കും ഒരുപോലെ ഗുണപ്രദമായ വിഭവങ്ങള്‍ ആണ് …വളരെ എളുപ്പത്തില്‍ നമുക്ക് ഇത് ഉണ്ടാക്കാവുന്നതും ആണ് ..ആദ്യം നമുക്ക് നിലക്കടല വ്യത്യസ്ത വിഭവം ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍

കക്കിരിയ്ക്ക – അര മുറി
നിലക്കടല – അര കപ്പ്
എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
ശര്‍ക്കര – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വൈറ്റ് വൈന്‍ വിനാഗിരി – രണ്ടു ടേബിള്‍ സ്പൂണ്‍
പച്ച മുളക് പേസ്റ്റ് – അര ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട – 1 കഷണം
കുരുമുളക് – 2-3 എണ്ണം
ജീരകം – അര ടീസ്പൂണ്‍
നാരങ്ങാ നീര് – അര ടീസ്പൂണ്‍
നാരങ്ങാ ജ്യൂസ് – അര നാരങ്ങ
പച്ചമുളക് – 2 എണ്ണം
മല്ലിയില – ഒരു പിടി

ഇതുണ്ടാക്കുന്ന വിധം പറയാം
ആദ്യം തന്നെ നിലക്കടല വറുത്തു എടുക്കുക ( പച്ച നിലക്കടല വാങ്ങാന്‍ കിട്ടും അത് ഉപയോഗിക്കുന്നതാണ് നല്ലത് ) അതിനുശേഷം ഒരു പാനില്‍ തുല്യ അളവില്‍ പഞ്ചസാരയും വിനാഗിരിയും ഒഴിക്കുക. ഇതിലേക്ക് കുരുമുളകും ജീരകവും മുളക് പേസ്റ്റും ചേര്‍ക്കുക. ഈ മിശ്രിതത്തിലേക്ക് നാരങ്ങാ ജ്യൂസും നാരങ്ങാ നീരും ചേര്‍ക്കണം.
സിറപ് രൂപത്തിലാകുന്നത് വരെ ഈ മിശ്രിതം ചൂടാക്കണം ..ഇടയ്ക്ക് ഇളക്കിക്കൊണ്ടിരിക്കുക ഇല്ലെങ്കില്‍ കരിഞ്ഞു പോകും ..ഇത് സിറപ്പ് രൂപത്തില്‍ ആയിക്കഴിഞ്ഞാല്‍ ഇതിലേയ്ക്ക്
കക്കിരിയ്ക്ക നേരിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് ചേര്‍ക്കുക . ഇതൊന്നു ഇളക്കി യോജിപ്പിച്ച ശേഷം ഒരു ബൗളിലേക്ക് മാറ്റി വെക്കുക.
ഇനി ഒരു മിക്‌സിയില്‍ പച്ചമുളക്, മല്ലിയില, ഉപ്പ്, നിലക്കടല എന്നിവ അടിച്ചെടുക്കുക. നന്നായി പേസ്റ്റ് രൂപത്തില്‍ അരയ്ക്കണം
ഇത് നേരത്തേ തയ്യാറാക്കിയ കക്കിരിയ്ക്ക മിശ്രിതത്തില്‍ ചേര്‍ത്താല്‍ വ്യത്യസ്തമായ വിഭവം റെഡി.
ഇത് കഴിക്കാന്‍ വളരെ രുചികരമാണ് …നിങ്ങള്‍ ഉണ്ടാക്കി നോക്കുക.

ഇനി നമുക്ക് നിലക്കടല ബട്ടര്‍ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

വറുത്ത നിലക്കടല- ഒരു കപ്പ്
വെജിറ്റബിള്‍ ഓയില്‍ – മൂന്ന് ടേബിള്‍ സ്പൂണ്‍(ബട്ടറിന്റെ കട്ടിക്ക് അനുസരിച്ച് കൂട്ടുകയും കുറക്കുകയും ചെയ്യാം)
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം
മുകളില്‍ പറഞ്ഞ ചേരുവകളെല്ലാം ഒന്നിച്ച് മിക്‌സിയില്‍ ഇട്ട് അടിക്കുക. നല്ല പേസ്റ്റ് രൂപത്തില്‍ ആക്കി എടുക്കുക. നിലക്കടല ബട്ടര്‍ റെഡി
ഇത് ബ്രെഡിന്റെ ഒപ്പവും , ചപ്പാത്തിക്ക് ഒപ്പവും ഒക്കെ കഴിക്കാം ,,കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ഇത്

ഈ റെസിപ്പികള്‍ നിങ്ങള്‍ ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യാന്‍ മറക്കണ്ട.ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

നാല് തരം ബജികള്‍ ഉണ്ടാക്കാം