Blog

  • പോപ്പുലര്‍   ചിക്കന്‍ കറി ഉണ്ടാക്കാം

    പോപ്പുലര്‍ ചിക്കന്‍ കറി ഉണ്ടാക്കാം

    ഇന്ന് നമുക്ക് ചിക്കന്‍ കറി ഉണ്ടാക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍..ചിക്കന്‍ , സവാള , നെയ്യ് ,ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില, തക്കാളി ,മഞ്ഞള്‍പൊടി , മല്ലിപൊടി , മുളക് പൊടി , പേരും ജീരകം , കുരുമുളക് , .. വേണ്ട ചേരുവകളുടെ അളവും ..ചേര്‍ക്കേണ്ട വിധവും ചിക്കന്‍ കറി ഉണ്ടാക്കേണ്ടത് എങ്ങിനെയാനെന്നും താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി പറയുന്നുണ്ട് ..കണ്ടശേഷം മാത്രം ഈ റെസിപ്പി ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക.നിങ്ങള്‍ ഈ പേജ് ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക്ക് ചെയ്യുക ..ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

  • ഉപ്പുമാവും കടല റോസ്റ്റും

    ഉപ്പുമാവും കടല റോസ്റ്റും

    ഇന്ന് നമുക്ക് ഗോതമ്പ് ഉപ്പുമാവും ,കടല റോസ്റ്റും ഉണ്ടാക്കാം …വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കാന്‍ ..ആദ്യം നമുക്ക് ഗോതമ്പ് ഉപ്പുമാവ് ഉണ്ടാക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ഗോതമ്പു നുറുക്ക്അര കപ്പ്
    ഗ്രീന്‍പീസ്അരക്കപ്പ്
    ക്യാരറ്റ് വലുത് എങ്കില്‍ ഒരെണ്ണം ചെറുത്‌ എങ്കില്‍ രണ്ടെണ്ണം ..ചെറുതായി അരിഞ്ഞു എടുക്കണം
    സവാള ഒരെണ്ണം ചെറുതായി അരിഞ്ഞു എടുക്കണം
    പച്ചമുളക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
    ഇഞ്ചി അരിഞ്ഞത് അര ടേബിള്‍ സ്പൂണ്‍
    കടുക് ഒരു ടേബിള്‍ സ്പൂണ്‍
    എണ്ണ ഉപ്പ് മല്ലിയില കറിവേപ്പില – ആവശ്യത്തിനു

    ഉണ്ടാക്കേണ്ട വിധം
    വെള്ളം ഗോതമ്പു നുറുക്ക് നല്ലപോലെ കഴുകുക. ഇത് 2 കപ്പ് വെള്ളം ചേര്‍ത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക. ബാക്കിയുള്ള വെള്ളം ഊറ്റിക്കളയണം. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. കടുക് ഇതിലേക്കിട്ടു പൊട്ടിയ്ക്കണം. ഇതിലേക്ക് സവാള, പച്ചമുളക് എന്നിവ ചേര്‍ക്കണം. ഇത് രണ്ടു മിനിറ്റ് ഇളക്കുക. ഇഞ്ചി അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്തിളക്കാം. ഇതിനു ശേഷം ഗ്രീന്‍പീസ്, ക്യാരറ്റ് എന്നിവ ചേര്‍ക്കുക. ഇവ ചേര്‍ത്ത് നല്ലപോലെ ഇളക്കിച്ചേര്‍ക്കുക. ഇതിലേക്ക് ഗോതമ്പു നുറുക്കു ചേര്‍ക്കണം. ഒരു കപ്പു വെള്ളവും പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇത് അടച്ചു വച്ച് വേവിയ്ക്കണം. ഗോതമ്പ് ഉപ്പുമാവ് വെന്തുകഴിഞ്ഞാല്‍ വാങ്ങാം.

    ഇനി നമുക്ക് കടല റോസ്റ്റ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതിനാവശ്യമുള്ള സാധനങ്ങള്‍

    കടല -1 കപ്പ്
    സവാള -2 എണ്ണം
    പച്ചമുളക് -2 എണ്ണം
    തേങ്ങാകൊത്ത് –മൂന്നു ടിസ്പൂണ്‍
    ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ് – 3/4 റ്റീസ്പൂൺ
    മുളക്പൊടി -1.5 റ്റീസ്പൂൺ
    കുരുമുളക്പൊടി -1/4 റ്റീസ്പൂൺ
    മല്ലിപൊടി – 2 റ്റീസ്പൂൺ
    മഞ്ഞൾപൊടി -1/4 റ്റീസ്പൂൺ
    ഗരം മസാല -1/4 റ്റീസ്പൂൺ
    ഉപ്പ്,എണ്ണ – പാകത്തിന്
    കറിവേപ്പില -1 തണ്ട്
    നാരങ്ങാനീരു -1/4 റ്റീസ്പൂൺ

    ആദ്യം തന്നെ ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ്,മുളക്പൊടി,മഞ്ഞൾപൊടി,മല്ലിപൊടി,ഗരം മസാല,കുരുമുളക്പൊടി, പാകത്തിനു ഉപ്പ്,നാരങ്ങാനീര്,ഒരു സവാള പേസ്റ്റ് ആക്കിയതും നന്നായി കുതിര്‍ത്തു എടുത്ത കടലയില്‍ മിക്സ് ചെയ്തു പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി വേവിച്ചു എടുക്കുക.
    ബാക്കി ഉള്ള സവാള നീളത്തിൽ കനം കുറച്ചും,പച്ചമുളക് നീളത്തിലും അരിഞ്ഞു വയ്ക്കുക. . പാൻ അടുപ്പത് വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച്, കടുക്,കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക. പിന്നീട് അരിഞ്ഞു വച്ചിരിക്കുന്ന സവാള ,പച്ചമുളക് , തേങ്ങാകൊത്ത് ഇവ ചേർത്ത് നന്നായി വഴറ്റുക. വഴന്ന് വരുമ്പോൾ മസാല പേസ്റ്റ് പുരട്ടി വേവിച്ച കടല ചേർത്ത് ഇളക്കുക.ഉപ്പ് നോക്കീട്ട് ആവശ്യമെങ്കിൽ മാത്രം വീണ്ടും ചേർക്കാം. 3 മിനുറ്റ് അടച്ച് വച്ച് വേവിക്കാം. ശേഷം മൂടി തുറക്കാം. കടല നന്നായി ഇടക്ക് ഇളക്കി കൊടുക്കണം,നന്നായി ഡ്രൈ ആക്കി,കളറൊക്കെ മാറി വരണം. ഇനി വാങ്ങി വയ്ക്കാം
    കടല റോസ്റ്റ് റെഡി !

    ഉപ്പുമാവിനോപ്പം കഴിക്കാന്‍ നല്ല രുചിയാണ് ..നിങ്ങളും ഇതുണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക..നല്ല റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    മീന്‍ അവിയല്‍ & മീന്‍ പൊള്ളിച്ചത്

  • മട്ടന്‍ & ബീഫ് റോസ്റ്റ് ഉണ്ടാക്കാം

    മട്ടന്‍ & ബീഫ് റോസ്റ്റ് ഉണ്ടാക്കാം

    നമുക്കിന്നു രണ്ടു തരം നോണ്‍ വെജ് റോസ്റ്റ് ഉണ്ടാക്കാം ..മട്ടന്‍ റോസ്റ്റും , ബീഫ് റോസ്റ്റും ..വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കാന്‍.. ആദ്യം നമുക്ക് മട്ടന്‍ റോസ്റ്റ് തയ്യാറാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    മട്ടന്‍-ഒരു കിലോ
    സവാള-4/2
    തക്കാളി-2/1
    ഇഞ്ചി-ഒരു കഷ്ണം
    വെളുത്തുള്ളി-12 അല്ലി
    കുരുമുളക്-15
    വയനയില-4
    ഗ്രാമ്പൂ-2
    ഏലയ്ക്ക-12
    കറുവാപ്പട്ട-10
    മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
    മുളകുപൊടി-3 ടീസ്പൂണ്‍
    മല്ലിപ്പൊടി-4 ടേബിള്‍ സ്പൂണ്‍
    ഗരം മസാല-2 ടീസ്പൂണ്‍
    ഉപ്പ്
    വെള്ളം
    വെളിച്ചെണ്ണ
    കറിവേപ്പില
    തേങ്ങാക്കൊത്ത്

    തയ്യാറാക്കുന്ന വിധം
    മട്ടന്‍ ചെറിയ കഷ്ണങ്ങളാക്കി കഴുകി ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ പുരട്ടി വയ്ക്കുക. ഇത് അര മണിക്കൂര്‍ വച്ചിരുന്നാല്‍ കൂടുതല്‍ നല്ലത്. ഇത് കുക്കറില്‍ വേവിച്ചെടുക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക, ഗ്രാമ്പൂ, വയനയില, കറുവാപ്പട്ട, കുരുമുളക് എന്നിവ വഴറ്റുക. ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ത്തു മൂപ്പിയ്ക്കണം. കറിവേപ്പിലയും ചേര്‍ക്കുക . ഇതിലേയ്ക്ക് സവാള ചേര്‍ത്ത് നല്ലപോലെ വഴറ്റുക. സവാള ഇളം ബ്രൗണ്‍ നിറമായാല്‍ മസാലപ്പൊടികള്‍ ചേര്‍ത്തിളക്കണം. ഈ കൂട്ട് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ തക്കാളി ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇതിലേയ്ക്ക് വേവിച്ച മട്ടന്‍ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ മസാലകള്‍ പിടിച്ച് വെള്ളം വറ്റിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. പാനില്‍ വെളിച്ചെണ്ണ മൂപ്പിച്ച് ഇതില്‍ കറിവേപ്പില, ചതച്ച കുരുമുളക്, സവാള എന്നിവ ചേര്‍ത്ത് നല്ലപോലെ മൂപ്പിച്ച് തയ്യാറാക്കിയ മട്ടനിലേയ്ക്കു ചേര്‍ക്കാം. മട്ടന്‍ റോസ്റ്റ് റെഡി !

    ഇനി നമുക്ക് ബീഫ് റോസ്റ്റ് ഉണ്ടാക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ബീഫ് – 1 കിലോ
    സവാള – 250 ഗ്രാം
    ഇഞ്ചി – 50 ഗ്രാം
    പച്ചമുളക് – 50 ഗ്രാം
    വെളുത്തുള്ളി – 50ഗ്രാം
    വെളിച്ചെണ്ണ – 100 മില്ലി
    മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
    മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
    മസാലപ്പൊടി – ഒന്നര ടേബിള്‍സ്പൂണ്‍
    തേങ്ങാ കൊത്ത് – അര കപ്പു
    കുരുമുളകുപൊടി – അര ടേബിള്‍സ്പൂണ്‍
    ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്

    തയാറാക്കുന്ന വിധം
    ബീഫ് ഉപ്പും കുരുമുളകും തേങ്ങാ കൊത്തും ഇട്ടു നന്നായി വേവിച്ചു വയ്ക്കുക.
    ഒരു ചീനച്ചട്ടി അടുപ്പത്തു വച്ചു ചൂടായിക്കഴിയുമ്പോള്‍ വെളിച്ചെണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ മൂപ്പിക്കുക. ഇതിലേക്കു സവാളയിട്ടു വീണ്ടും വഴറ്റുക.

    സവാള ഇളം ബ്രൗണ്‍ നിറമായി വരുമ്പോള്‍ ഇതിലേക്ക് മുളകുപൊടി മസാലപ്പൊടി കുരുമുളകുപൊടി എന്നിവചേര്‍ത്ത് വീണ്ടും മൂപ്പിക്കുക. നന്നായി മൂത്തതിനുശേഷം വേവിച്ചു വച്ചിരിക്കുന്ന ഇറച്ചി ഇതിലേക്കിട്ടു നന്നായി ഇളക്കി വരട്ടിയെടുക്കാം. ബീഫ് റോസ്റ്റ് റെഡി !

    ഇത് രണ്ടും നിങ്ങള്‍ ഉണ്ടാക്കി നോക്കണം കേട്ടോ ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യണേ …ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    മൂന്നു തരം നാടന്‍ പലഹാരങ്ങള്‍ ഉണ്ടാക്കാം

  • വെജിറ്റബിള്‍ പഫ്സ് ഉണ്ടാക്കാം

    വെജിറ്റബിള്‍ പഫ്സ് ഉണ്ടാക്കാം

    ഇന്ന് നമുക്ക് വെജിറ്റബിള്‍ പഫ്സ് ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍… ഉരുളന്‍ കിഴങ്ങ് , ക്യാരറ്റ് , ഗ്രീന്‍ പീസ്‌ , സവാള , കറിവേപ്പില , പച്ചമുളക് , ഇഞ്ചി , മല്ലിപൊടി , മഞ്ഞപൊടി , ഗരം മസാല , ജീരകം , മൈദാ പൊടി , പഞ്ചസാര , ബട്ടര്‍ , മുട്ട, വെള്ളം , ഉപ്പു …പച്ചക്കറികള്‍ എല്ലാം കൂടി ഫില്ലിങ്ങിനുള്ള മസാല ഉണ്ടാക്കണം ..അതിനുശേഷം പൊടി കുഴച്ചു പഫ്സ് ഷീറ്റ് ഉണ്ടാക്കണം …ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ ..കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കൂ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും കൂടി ഷെയര്‍ ചെയ്യൂ. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

  • ലെമണ്‍ റൈസ് & ടൊമാറ്റോ റൈസ്

    ലെമണ്‍ റൈസ് & ടൊമാറ്റോ റൈസ്

    ഇന്ന് നമുക്ക് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വെറൈറ്റി റൈസ് ഉണ്ടാക്കാം …നാരങ്ങാ ചോറും , തക്കാളി ചോറും ആണ് ഉണ്ടാക്കാന്‍ പോകുന്നത്…ഇത് കഴിക്കാന്‍ ആയിട്ട് നമുക്ക് വേറെ കറികളുടെ ആവശ്യമൊന്നും ഇല്ല..കുട്ടികള്‍ക്കൊക്കെ ഒരു വെറൈറ്റി ആയിട്ട് ഉണ്ടാക്കി കൊടുക്കാവുന്നതാണ്…ആദ്യം നമുക്ക് എങ്ങിനെയാണ് നാരങ്ങാ ചോറ് ഉണ്ടാക്കുന്നത് എന്ന് നോക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ചോറ് വേവിച്ചത് -ഒരു കപ്പ്
    ചെറുനാരങ്ങ- ഒരെണ്ണം
    വെളുത്തുള്ളി-4 അല്ലി
    ഇഞ്ചി-1 കഷണം
    പച്ചമുളക് -3
    കടുക് -1 സ്പൂണ്‍
    അണ്ടിപ്പരിപ്പ് -3
    ഉപ്പ് -ആവശ്യത്തിന്
    കറിവേപ്പില-കുറച്ച്
    എണ്ണ-ആവശ്യത്തിന്

    പാകം ചെയ്യുന്ന വിധം
    ചോറ് പാകത്തിന് വേവിക്കുക. ബസ്മതി റൈസ്, വെള്ള അരിയോ ആണ് ലെമണ്‍ റൈസിന് നല്ലത്. ചോറ് ഒട്ടിപ്പിടിക്കാത്ത പരുവത്തില്‍ വേവിച്ചെടുക്കണം.
    ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ക്കണം. ഇത് നന്നായി മൂത്ത ശേഷം അണ്ടിപ്പരിപ്പ് ചേര്‍ക്കുക. അല്‍പനേരം നല്ലപോലെ ഇളക്കണം.
    ഈ കൂട്ടിലേക്ക് അര സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ക്കുക. വേവിച്ചു വച്ചിരിക്കുന്ന ചോറ് ഇതിലേക്ക് ചേര്‍ത്ത് നല്ലപോലെ ഇളക്കാം. ലെമണ്‍ റൈസ് തയ്യാര്‍ .
    ഇത് നമുക്ക് ദൂരെ യാത്രയ്ക്കൊക്കെ പോകുമ്പോഴും കൊണ്ട് പോകാവുന്നതാണ് പെട്ടന്ന് ചീത്തയാകില്ല

    ഇനി നമുക്ക് തക്കാളി റൈസ് ഉണ്ടാക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ജീര റൈസ് \ബസ്മതി റൈസ് – രണ്ടു ഗ്ലാസ്‌
    സവാള – രണ്ട്‌( കൊത്തി അരിഞ്ഞത്)
    പച്ചമുളക് – 4
    തക്കാളി – 4 (കൊത്തി അരിഞ്ഞത് )
    മല്ലിയില – ചെറുതായി അരിഞ്ഞത് (ഒരു പിടി )
    ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 2 ടി സ്പൂണ്‍
    ഓയില്‍ – 2 ടേബിള്‍ സ്പൂണ്‍
    മഞ്ഞള്‍പ്പൊടി – 1 ടി സ്പൂണ്‍
    ഉപ്പ് – ആവശ്യത്തിന്
    കറി വേപ്പില – ഒരു തണ്ട്

    തയ്യാറാക്കുന്ന വിധം

    ഒരു ഗ്ലാസ്‌ അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കില്‍ വെള്ളം ചേര്‍ത്ത് ചോറ് വേവിക്കുക ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക .കുഴഞ്ഞു പോവാന്‍ പാടില്ല .ചോറ് തണുക്കാനായി മാറ്റി വെക്കുക .
    അതിനുശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി സാവാളയും പച്ചമുളകും വഴറ്റിയെടുക്കുക.
    ഇതിലേക്ക് തക്കാളി അരിഞ്ഞത്‌ ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക.
    ഇനി ഈ വഴറ്റിയത്തിലേക്ക് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വഴറ്റുക.
    ഇവയെല്ലാം നല്ലതുപോലെ വഴന്നു എണ്ണ തെളിയുമ്പോള്‍ മല്ലിയില ചേര്‍ത്ത് തീ അണക്കുക.
    തണുത്ത ചോറ് ഈ കൂട്ടിലേക്ക് ചേര്‍ത്ത് ഇളക്കി എടുക്കുക .തക്കാളി ചോറ് തയ്യാര്‍.

    വളരെ ഈസിയാണ് ഇത് രണ്ടും ഉണ്ടാക്കാന്‍ …നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.

    പനീര്‍ മസാല & പനീര്‍ മഞ്ചൂരിയന്‍

  • നാവില്‍ കൊതിയൂറും മുളക് ചമ്മന്തി

    നാവില്‍ കൊതിയൂറും മുളക് ചമ്മന്തി

    ഇന്ന് നമുക്ക് മുളക് ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍ ..ഉണക്ക മുളക് , ചുവന്നുള്ളി , തേങ്ങ , വാളന്‍ പുളി, ഉപ്പു , കറിവേപ്പില , മഞ്ഞള്‍പൊടി , വെളിച്ചെണ്ണ … ആദ്യം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ..മുളകും ,ഉള്ളിയും , കറിവേപ്പില , കൂടി വറുത്തു മിക്സിയില്‍ അടിച്ചു എടുക്കാം ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കൂ ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കണേ..
    നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക്ക് ചെയ്യുക ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

  • മീന്‍ അവിയല്‍ & മീന്‍ പൊള്ളിച്ചത്

    മീന്‍ അവിയല്‍ & മീന്‍ പൊള്ളിച്ചത്

    ഇന്ന് നമുക്ക് മീന്‍ അവിയലും , മീന്‍ പൊള്ളിച്ചതും ഉണ്ടാക്കാം …ഇപ്പോള്‍ മത്തി ധാരാളം കിട്ടുന്ന സമയമാണ് അതുകൊണ്ട് മീന്‍ അവിയല്‍ ഉണ്ടാക്കാന്‍ നമുക്ക് ചെറിയ മത്തി ഉപയോഗിക്കാം ..മീന്‍ പൊള്ളിക്കാന്‍ ഇപ്പോഴും കരിമീന്‍ തന്നെയാണ് നല്ലത് അതുകൊണ്ട് മീന്‍ പോല്ലിക്കാനായി കരിമീനും എടുക്കാം ..നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന്…ആദ്യം നമുക്ക് മീന്‍ അവിയല്‍ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍..

    1. ചെറിയ മീന്‍ -അര കിലോ
    2. വറ്റല്‍ മുളക് കഷണങ്ങളാക്കിയത് രണ്ട് എണ്ണം
    കറിവേപ്പില രണ്ട് തണ്ട്
    3. മുളകുപൊടി രണ്ടര ചെറിയ സ്പൂണ്‍
    മഞ്ഞള്‍പ്പൊടി കാല്‍ ചെറിയ സ്പൂണ്‍
    4. ചുവന്നുള്ളി ചതച്ചത് അഞ്ച് എണ്ണം
    വെളുത്തുള്ളി ചതച്ചത് മൂന്ന് അല്ലി
    പച്ചമുളക് ചതച്ചത് മൂന്ന് എണ്ണം
    ഇഞ്ചി ചതച്ചത് രണ്ട് ചെറിയ കഷണം
    5. തേങ്ങ ചിരവിയത് ഒരു കപ്പ്
    6. വാളന്‍ പുളി ഒരു നെല്ലിക്ക വലുപ്പത്തില്‍
    7. കടുക്, വെളിച്ചെണ്ണ, ഉപ്പ് ആവശ്യത്തിന്

    ചുവട് കട്ടിയുള്ള പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുക് പൊട്ടിച്ച് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് മൂപ്പിക്കുക. പുളി മൂന്ന് ഗ്ലാസ് വെള്ളത്തില്‍ നന്നായി പിഴിഞ്ഞ് മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് പാത്രത്തിലേക്കൊഴിച്ച് ചെറിയ ചൂടില്‍ തിളപ്പിക്കുക. തിളച്ചാല്‍ മത്തിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങയും നാലാമത്തെ ചേരുവകളും ഒരുമിച്ച് ചേര്‍ത്ത് തിരുമ്മുക. ഈ ചേരുവ മത്തി വെന്തുവരുമ്പോള്‍ അതിലേക്ക് ചേര്‍ത്തിളക്കി വറ്റിച്ചെടുക്കുക. മീന്‍ അവിയല്‍ തയ്യാര്‍.

    കരിമീന്‍ പൊള്ളിച്ചത് തയ്യാറാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    കരിമീന്‍ – ഒരു കിലോ
    കുരുമുളകുപൊടി – 1 ടിസ്പൂണ്‍
    മഞ്ഞള്‍പൊടി – 1 ചെറിയ സ്പൂണ്‍
    വെളിച്ചെണ്ണ – 3 വലിയ സ്പൂണ്‍
    ചുവന്നുള്ളി – 1 കപ്പ് ( വട്ടത്തിലരിഞ്ഞത്)
    ഇഞ്ചി -2 ചെറിയ സ്പൂണ്‍ (നീളത്തിലരിഞ്ഞത്)
    വെളുത്തുള്ളി – 15അല്ലി
    പച്ചമുളക് – അറ്റം പിളര്‍ന്നത് മൂന്ന്
    കറിവേപ്പില – 2 തണ്ട്
    കടുക് – 1 ചെറിയ സ്പൂണ്‍
    മല്ലിപൊടി – 2 ചെറിയ സ്പൂണ്‍
    മുളകുപൊടി – അര ചെറിയ സ്പൂണ്‍
    ഉപ്പു – പാകത്തിന്

    പാകം ചെയ്യുന്നവിധം
    ഒരു സ്പൂണ്‍ കുരുമുളകുപൊടി, അര സ്പൂണ്‍ മഞ്ഞള്‍പൊടി ,പാകത്തിന് ഉപ്പു എന്നിവ അരച്ച് മീനില്‍ പുരട്ടി ചെറുതായി വറുക്കുക. മല്ലിപൊടി, മുളകുപൊടി , അര ചെറിയ സ്പൂണ്‍ മഞ്ഞള്‍പൊടി, അര ചെറിയ സ്പൂണ്‍ കുരുമുളകുപൊടി എന്നിവ മയത്തില്‍ അരക്കുക. ഒരു പാനില്‍ രണ്ട് വലിയ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് കറിവേപ്പില എന്നിവ ഇട്ടു വഴറ്റി അരച്ച് എടുത്ത മസാലയും ചേര്‍ത്ത് വഴറ്റി കോരുക. വാട്ടിയ വാഴയിലയില്‍ ഈ മസാല വച്ച് ഓരോ മീനും പൊതിഞ്ഞു വാഴനാര് കൊണ്ട് കെട്ടി ചീനിച്ചട്ടിയില്‍ തിരിച്ചും മറിച്ചുമിട്ടു പൊള്ളിച്ചു എടുക്കുക .

    വളരെ എളുപ്പത്തില്‍ നമുക്കിത് ഉണ്ടാക്കി എടുക്കാം …എല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ചെയര്‍ ചെയ്യുക..പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

    ഇന്ന് നമുക്ക് ഫുല്‍ക്ക ചപ്പാത്തി ഉണ്ടാക്കാം