മീന്‍ അവിയല്‍ & മീന്‍ പൊള്ളിച്ചത്

Advertisement

ഇന്ന് നമുക്ക് മീന്‍ അവിയലും , മീന്‍ പൊള്ളിച്ചതും ഉണ്ടാക്കാം …ഇപ്പോള്‍ മത്തി ധാരാളം കിട്ടുന്ന സമയമാണ് അതുകൊണ്ട് മീന്‍ അവിയല്‍ ഉണ്ടാക്കാന്‍ നമുക്ക് ചെറിയ മത്തി ഉപയോഗിക്കാം ..മീന്‍ പൊള്ളിക്കാന്‍ ഇപ്പോഴും കരിമീന്‍ തന്നെയാണ് നല്ലത് അതുകൊണ്ട് മീന്‍ പോല്ലിക്കാനായി കരിമീനും എടുക്കാം ..നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന്…ആദ്യം നമുക്ക് മീന്‍ അവിയല്‍ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍..

1. ചെറിയ മീന്‍ -അര കിലോ
2. വറ്റല്‍ മുളക് കഷണങ്ങളാക്കിയത് രണ്ട് എണ്ണം
കറിവേപ്പില രണ്ട് തണ്ട്
3. മുളകുപൊടി രണ്ടര ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ചെറിയ സ്പൂണ്‍
4. ചുവന്നുള്ളി ചതച്ചത് അഞ്ച് എണ്ണം
വെളുത്തുള്ളി ചതച്ചത് മൂന്ന് അല്ലി
പച്ചമുളക് ചതച്ചത് മൂന്ന് എണ്ണം
ഇഞ്ചി ചതച്ചത് രണ്ട് ചെറിയ കഷണം
5. തേങ്ങ ചിരവിയത് ഒരു കപ്പ്
6. വാളന്‍ പുളി ഒരു നെല്ലിക്ക വലുപ്പത്തില്‍
7. കടുക്, വെളിച്ചെണ്ണ, ഉപ്പ് ആവശ്യത്തിന്

ചുവട് കട്ടിയുള്ള പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുക് പൊട്ടിച്ച് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് മൂപ്പിക്കുക. പുളി മൂന്ന് ഗ്ലാസ് വെള്ളത്തില്‍ നന്നായി പിഴിഞ്ഞ് മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് പാത്രത്തിലേക്കൊഴിച്ച് ചെറിയ ചൂടില്‍ തിളപ്പിക്കുക. തിളച്ചാല്‍ മത്തിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങയും നാലാമത്തെ ചേരുവകളും ഒരുമിച്ച് ചേര്‍ത്ത് തിരുമ്മുക. ഈ ചേരുവ മത്തി വെന്തുവരുമ്പോള്‍ അതിലേക്ക് ചേര്‍ത്തിളക്കി വറ്റിച്ചെടുക്കുക. മീന്‍ അവിയല്‍ തയ്യാര്‍.

കരിമീന്‍ പൊള്ളിച്ചത് തയ്യാറാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

കരിമീന്‍ – ഒരു കിലോ
കുരുമുളകുപൊടി – 1 ടിസ്പൂണ്‍
മഞ്ഞള്‍പൊടി – 1 ചെറിയ സ്പൂണ്‍
വെളിച്ചെണ്ണ – 3 വലിയ സ്പൂണ്‍
ചുവന്നുള്ളി – 1 കപ്പ് ( വട്ടത്തിലരിഞ്ഞത്)
ഇഞ്ചി -2 ചെറിയ സ്പൂണ്‍ (നീളത്തിലരിഞ്ഞത്)
വെളുത്തുള്ളി – 15അല്ലി
പച്ചമുളക് – അറ്റം പിളര്‍ന്നത് മൂന്ന്
കറിവേപ്പില – 2 തണ്ട്
കടുക് – 1 ചെറിയ സ്പൂണ്‍
മല്ലിപൊടി – 2 ചെറിയ സ്പൂണ്‍
മുളകുപൊടി – അര ചെറിയ സ്പൂണ്‍
ഉപ്പു – പാകത്തിന്

പാകം ചെയ്യുന്നവിധം
ഒരു സ്പൂണ്‍ കുരുമുളകുപൊടി, അര സ്പൂണ്‍ മഞ്ഞള്‍പൊടി ,പാകത്തിന് ഉപ്പു എന്നിവ അരച്ച് മീനില്‍ പുരട്ടി ചെറുതായി വറുക്കുക. മല്ലിപൊടി, മുളകുപൊടി , അര ചെറിയ സ്പൂണ്‍ മഞ്ഞള്‍പൊടി, അര ചെറിയ സ്പൂണ്‍ കുരുമുളകുപൊടി എന്നിവ മയത്തില്‍ അരക്കുക. ഒരു പാനില്‍ രണ്ട് വലിയ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് കറിവേപ്പില എന്നിവ ഇട്ടു വഴറ്റി അരച്ച് എടുത്ത മസാലയും ചേര്‍ത്ത് വഴറ്റി കോരുക. വാട്ടിയ വാഴയിലയില്‍ ഈ മസാല വച്ച് ഓരോ മീനും പൊതിഞ്ഞു വാഴനാര് കൊണ്ട് കെട്ടി ചീനിച്ചട്ടിയില്‍ തിരിച്ചും മറിച്ചുമിട്ടു പൊള്ളിച്ചു എടുക്കുക .

വളരെ എളുപ്പത്തില്‍ നമുക്കിത് ഉണ്ടാക്കി എടുക്കാം …എല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ചെയര്‍ ചെയ്യുക..പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

ഇന്ന് നമുക്ക് ഫുല്‍ക്ക ചപ്പാത്തി ഉണ്ടാക്കാം