Blog

  • പൈനാപ്പിള്‍  പുഡിംഗ് ഉണ്ടാക്കാം

    പൈനാപ്പിള്‍ പുഡിംഗ് ഉണ്ടാക്കാം

    ഇന്ന് നമുക്ക് പൈനാപ്പിള്‍ കൊണ്ട് പുഡിങ്ങും , ജാമും ഉണ്ടാക്കാം .. വളരെ ഈസിയാണ് ..ആദ്യം നമുക്ക് പുഡിഗ് ഉണ്ടാക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

    പൈനാപ്പിള്‍ – ഒന്ന് (ചെറുത് )
    പഞ്ചസാര – രണ്ട് ടേബിള്‍ സ്പൂണ്‍
    കണ്ടന്‍സ്ഡ് മില്‍ക്ക് – ഒരു ടിന്‍
    പാല്‍ – 3 ടിന്‍
    വാനില എസന്‍സ് – 1/2 ടീസ്പൂണ്‍
    ചൈനാഗ്രാസ് – 8 ഗ്രാം
    വെള്ളം – 1/2 കപ്പ്

    തയ്യാറാക്കുന്ന വിധം :

    കണ്ടന്‍സ്ഡ് മില്‍ക്കും പാലും കൂട്ടിയോജിപ്പിക്കുക. ചുവട് കട്ടയുള്ള പാത്രത്തില്‍ ഇത് തിളപ്പിക്കുക. ചൈനാഗ്രാസ് അരക്കപ്പ് വെള്ളത്തില്‍ 10 മിനിറ്റ് കുതിര്‍ത്തശേഷം അടുപ്പില്‍ വച്ച് ഉരുക്കണം. ഉരുക്കിയ ചൈനാഗ്രാസും ഒരു ടേബിള്‍ പഞ്ചസാരയും വാനില എസന്‍സും തിളപ്പിച്ച പാലിലേക്ക് ഒഴിച്ച് യോജിപ്പിക്കുക.

    പൈനാപ്പിള്‍ ചെറിയ കഷണങ്ങളാക്കി ഗ്രേറ്റ് ചെയ്‌തെടുത്തതിന് ശേഷം ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിച്ച് വറ്റിച്ചെടുക്കുക. വെള്ളമയം ഒട്ടും ഉണ്ടാകരുത്. പൈനാപ്പിള്‍ വറ്റിച്ചത് പുഡിംഗ് ഡിഷിന് മുകളിലും വശങ്ങളിലുമെല്ലാം പരത്തുക. തയ്യാറാക്കി വച്ച പാല്‍ കണ്ടന്‍സ്ഡ് മില്‍ക്ക് കൂട്ട് അതിന്റെ മുകളില്‍ ഒഴിക്കണം. ഇത് ഫ്രീസറില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം. സ്വാദിഷ്ടമായ പൈനാപ്പിള്‍ പുഡിംഗ് റെഡി.

    ഇനി നമുക്ക് പൈനാപ്പിള്‍ കൊണ്ട് ജാം ഉണ്ടാക്കാം
    ഒരു മീഡിയം വലിപ്പം ഉള്ള പൈനാപ്പിള്‍ എടുക്കുമ്പോള്‍ ഒരു കിലോ പഞ്ചസാര എങ്കിലും എടുക്കണം ..പിന്നെ രണ്ടു ചെറുനാരങ്ങയുടെ നീരും ..എടുക്കണം
    ആദ്യം തന്നെ പൈനാപ്പിള്‍ തൊലി ചെത്തിക്കളഞ്ഞു ചെറുതായി നുറുക്കണം ..എന്നിട്ട് ഇത് മിക്സിയില്‍ നല്ലപോലെ അടിച്ചു എടുക്കണം ശരിക്കും പേസ്റ്റ് ആയിക്കോട്ടെ അതാണ്‌ വേണ്ടത് ..അതിനു ശേഷം പഞ്ചസാരയും പൈനാപ്പിള്‍ പേസ്റ്റും കൂടി നന്നായി മിക്സ് ചെയ്യുക.എന്നിട്ട് ഒരു ചുവടു കട്ടിയുള്ള പാത്രം (ഉരുളി ഉണ്ടെങ്കില്‍ കൂടുതല്‍ നല്ലത് ) അടുപ്പത് വച്ച് വെളുചെന്ന ഒഴിച്ച് ചൂടാകുമ്പോള്‍ ഈ മിശ്രിതം ഉരുളിയില്‍ ഉളിച്ചു നന്നായി ചൂടാക്കുക …ചൂടാകുമ്പോള്‍ പഞ്ചസാര ഉരുകാന്‍ തുടങ്ങും ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കാന്‍ മറക്കണ്ട..നന്നായി ഇളക്കിക്കൊണ്ടിരിക്കണം ഇടയ്ക്ക് കുറേശെ വെളിച്ചെണ്ണയും ഒഴിച്ച് കൊടുക്കാം ..ഇത് നന്നായി കുരുതായി ഉരുളിയില്‍ നിന്നും വിട്ടുപോരുന്ന പരിവം ആകണം അപ്പോള്‍ ഇതില്‍ നിന്നും വെളിച്ചെണ്ണ തെളിഞ്ഞു വരുന്നത് കാണാം ..ഈ സമയം ഇതിലേയ്ക്ക് നാരങ്ങാ നീര് ഒഴിക്കണം നന്നായി മിക്സ് ചെയ്തു ഇറക്കി വയ്ക്കാം ..ഇത് നന്നായി ചൂടാറുമ്പോള്‍ കുപ്പിയിലാക്കി സൂക്ഷിക്കാം ..ബ്രെഡ്‌ ചപ്പാത്തി ഇവയുടെ കൂടെ ഉപയോഗിക്കാം.

    ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ നിങ്ങളും ഉണ്ടാക്കി നോക്കൂ..കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ..ഇതുപോലുള്ള റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യൂ.

    ചിക്കന്‍ ലോലിപോപ്പ് & ചിക്കന്‍ ഉലര്‍ത്തിയത്

  • കുക്കറില്‍ സ്പോഞ്ച് കേക്ക് ഉണ്ടാക്കാം

    കുക്കറില്‍ സ്പോഞ്ച് കേക്ക് ഉണ്ടാക്കാം

    കുക്കറില്‍ സ്പോഞ്ച് കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..മൈദാ രണ്ടു കപ്പ്‌, ബേക്കിംഗ് പൌഡര്‍ ഒരു ടേബിള്‍ സ്പൂണ്‍ , വെജിറ്റബിള്‍ ഓയില്‍ ഒരു കപ്പ്‌ , ഒന്നര കപ്പ്‌ പഞ്ചസാര, മുട്ട അഞ്ചെണ്ണം, വാനില എസന്‍സ് ഒരു ടേബിള്‍ സ്പൂണ്‍, പാല്‍ മൂന്നു ടേബിള്‍ സ്പൂണ്‍ ,ആദ്യം തന്നെ മുട്ടയും പഞ്ചസാരയും ബീറ്റ് ചെയ്തു എടുക്കുക , ഇതിലേയ്ക്ക് മൈദയും ബേക്കിംഗ് സോഡയും വാനില എസന്‍സും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു എടുത്തു കുക്കറില്‍ ബേക്ക് ചെയ്തു എടുക്കാം ..ഇതുണ്ടാക്കുന്നവിധം താഴെകാണുന്ന വീഡിയോയില്‍ ഉണ്ട് കണ്ടശേഷം ഉണ്ടാക്കി നോക്കുക..ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക ..റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

  • ചിക്കന്‍ ലോലിപോപ്പ് & ചിക്കന്‍ ഉലര്‍ത്തിയത്

    ചിക്കന്‍ ലോലിപോപ്പ് & ചിക്കന്‍ ഉലര്‍ത്തിയത്

    ഇന്ന് നമുക്ക് ചിക്കന്‍ വിഭവങ്ങള്‍ ഉണ്ടാക്കാം …ആദ്യം ചിക്കന്‍ ലോലിപോപ്പ് ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ചിക്കന്‍-12 പീസ് ചിക്കന്റെ കാല്‍ ആണ് വേണ്ടത്
    സവാള പേസ്റ്റ്-4 ടീസ്പൂണ്‍
    വെളുത്തുള്ളി-1 ടീസ്പൂണ്‍
    ഇഞ്ചി-1 ടീസ്പൂണ്‍
    കുരുമുളകുപൊടി-1 ടീസ്പൂണ്‍
    മുളകുപൊടി-1 ടീസ്പൂണ്‍
    ഉപ്പ്
    പുരട്ടിയെടുക്കുവാന്‍
    കോണ്‍ഫ്‌ളോര്‍-3 ടേബിള്‍ സ്പൂണ്‍
    മൈദ-ഒരു നുള്ള്
    ബേക്കിംഗ് സോഡ-ഒരു നുള്ള്
    എണ്ണ
    ഉപ്പ്

    ഉണ്ടാക്കേണ്ട വിധം

    ആദ്യം തന്നെ ചിക്കന്‍ കഷണങ്ങള്‍ കഴുകിയെടുത്ത് ഒരു പാത്രത്തില്‍ ആക്കി സവാള-ഇഞ്ചി-വെളുത്തുള്ളി പേസ്റ്റുകള്‍ എല്ലാം ഇട്ടിട്ടു . ഇതിലേക്ക് കുരുമുളകുപൊടിയും , മുളക് പൊടിയും , ആവശ്യത്തിനു ഉപ്പും ചേര്‍ത്തിളക്കണം.ഈ പേസ്റ്റ് ചിക്കന്‍ കഷ്ണങ്ങളില്‍ നന്നായി തേച്ചു പിടിപ്പിക്കണം എന്നിട്ട് ഇത് 15 മിനിറ്റു നേരം വയ്ക്കണം…മസാല എല്ലാം ചിക്കനില്‍ നല്ലപോലെ പിടിക്കട്ടെ ..ഇനി
    മറ്റൊരു പാത്രത്തില്‍ കോണ്‍ഫ്‌ളോര്‍, മൈദ, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ കൂട്ടിക്കലര്‍ത്തുക. ഇതില്‍ അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റാക്കണം. എന്നിട്ട് ഇതില്‍ ചിക്കന്‍ കഷ്ണങ്ങള്‍ മുക്കി വയ്ക്കുക. ഒരു പത്തു മിനിറ്റ് നേരം അതിനുശേഷം ഇത് വറുത്തു എടുക്കാനായി
    ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ഇതിലേയ്ക്ക് ചിക്കന്‍ കാലുകള്‍ പെറുക്കിയിട്ടു നല്ലപോലെ ബ്രൌണ്‍ കളര്‍ ആകും വരെ വറുത്തു എടുക്കണം ..ചിക്കന്‍ ലോലിപ്പോപ്പ് റെഡി

    ഇനി നമുക്ക് ചിക്കന്‍ ഉലര്‍ത്തിയത് ഉണ്ടാക്കാം …അതിനാവശ്യമുള്ള സാധനങ്ങള്‍

    കോഴി : 1/2 കിലോ
    തൈര് : ഒരു ടേബിൾസ്പൂണ്‍
    വലിയ ഉള്ളി : 1
    കാപ്സിക്കം : 1
    ഇഞ്ചി വെളുത്തുള്ളി അരച്ചത്‌ : 1 ടീസ്പൂണ്‍
    ചെറിയ ഉള്ളി : 4 എണ്ണം
    മഞ്ഞപ്പൊടി : 1/8 ടീസ്പൂണ്‍
    ഉപ്പു് ആവശ്യത്തിന്
    എണ്ണ : 2 ടേബിൾസ്പൂണ്‍
    വറുത്ത് അരക്കാൻ :
    കുരുമുളക് : 1 ടേബിൾസ്പൂണ്‍
    ചുവന്ന മുളക് : 4 എണ്ണം
    ജീരകം : 1/4 ടീസ്പൂണ്‍
    മല്ലി : 1 ടീസ്പൂണ്‍
    ഗ്രാമ്പൂ : 4 എണ്ണം
    പട്ട : 1 ” കഷ്ണം

    പാചകം ചെയ്യുന്ന വിധം :
    കുരുമുളകും ചുവന്ന മുളകും ജീരകവും മല്ലിയും ഗ്രാമ്പൂവും പട്ടയും എല്ലാം കൂടി എണ്ണയില്ലാതെ വറുക്കുക. ആറിയ ശേഷം ഉള്ളി ചേർത്തി അരക്കുക.
    കോഴി കഴുകി ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വെക്കുക.
    അരിഞ്ഞു വെച്ച കോഴിയിൽ ഉപ്പും മഞ്ഞപ്പൊടിയും ഇഞ്ചി വെളുത്തുള്ളി അരച്ചതും വറുത്തരച്ചു വെച്ച മസാലയും തൈരും ചേർത്തി നന്നായി മിക്സ്‌ ചെയ്ത് ഒരു മണിക്കൂർ നേരത്തേക്ക് ഫ്രിഡ്ജിൽ വെക്കുക.വലിയ ഉള്ളിയും കാപ്സിക്കവും കനമില്ലതെ ഒരിഞ്ചു നീളത്തിൽ അരിഞ്ഞു വെക്കുക.ഒരു നോണ്‍ സ്റ്റിക് പാനിൽ ഒരു ടേബിൾ സ്പൂണ്‍ എണ്ണയൊഴിച്ചു ചൂടാക്കിയ ശേഷം അരിഞ്ഞു വെച്ച ഉള്ളിയും കാപ്സിക്കവും ഇട്ടു ഒരു മിനിട്ടു നേരത്തേക്കു മൂപ്പിച്ച ശേഷം പാനിൽ നിന്നും മാറ്റി വെക്കുക.പാനിൽ ബാക്കി എണ്ണയൊഴിച്ചു ചൂടാക്കി ഫ്രിഡ്ജിൽ നിന്നും എടുത്ത കോഴി ഇട്ടു രണ്ടു മൂന്നു മിനിട്ടു മൂപ്പിക്കുക. എന്നിട്ടു പാൻ അടച്ചുവെക്കുക, വെള്ളം ചേർക്കണ്ട ആവശ്യമില്ല. മൂന്നു മിനിട്ടു കഴിഞ്ഞു മൂടി തുറന്നു നോക്കി മൂപ്പിച്ചു വെച്ച ഉള്ളിയും കാപ്സിക്കവും ചേർത്ത് ഇളക്കി ചെറിയ തീയിൽ വെച്ചു ബ്രൌണ്‍ നിറം ആവുന്നതു വരെ മൂപ്പിക്കുക. അതിനു മുകളിൽ മല്ലിയില വിതറി വിളമ്പാം

    വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കി എടുക്കാന്‍ …നിങ്ങളും ഉണ്ടാക്കി നോക്കൂ ഇഷ്ട്ടമായാല്‍ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ …കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യൂ.

    ചിക്കന്‍ മസാല ഉണ്ടാക്കാം

  • ചപ്പാത്തിയും മട്ടന്‍ കറിയും

    ചപ്പാത്തിയും മട്ടന്‍ കറിയും

    ചപ്പാത്തിയും മട്ടന്‍ കറിയും ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍..ചപ്പാത്തി ഉണ്ടാക്കാനായി ഗോതമ്പ് പൊടി , ചൂടുവെള്ളം , ഉപ്പു , എന്നിവ ചേര്‍ത്ത് മാവ് നന്നായി കുഴച്ചു വയ്ക്കുക ..അരമണിക്കൂറിനു ശേഷം ഇത് പരത്തി ചപ്പാത്തി ഉണ്ടാക്കി എടുക്കാം ..ഇനി മട്ടന്‍ കറിയ്ക്ക് ആവശ്യമായ സാധനങ്ങള്‍ .. മട്ടന്‍ നുറുക്കിയത് ,സവാള , ഇഞ്ചി , പച്ചമുളക് ,വെളുത്തുള്ളി , മഞ്ഞള്‍ പൊടി , കുരുമുളക് പൊടി , മല്ലിപൊടി , മുളക് പൊടി , മസാല പൊടി …ഇതിലേയ്ക്ക് ആവശ്യമായ ചേരുവകളും അളവും ഇതുണ്ടാക്കുന്ന വിധവും അറിയാനായി താഴെ കാണുന്ന വീഡിയോയില്‍ ക്ലിക്ക് ചെയ്തു കാണുക.ഈ രസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.

  • വെജിറ്റബിള്‍ അച്ചാര്‍ ഉണ്ടാക്കാം

    വെജിറ്റബിള്‍ അച്ചാര്‍ ഉണ്ടാക്കാം

    ഇന്ന് നമുക്ക് വെജിറ്റബിള്‍ അച്ചാര്‍ ഉണ്ടാക്കാം .. വെളുത്തുള്ളി, പാവക്ക , മാങ്ങ എന്നിവയാണ് ഉണ്ടാക്കുന്നത് ..വളരെ എളുപ്പത്തില്‍ നമുക്ക് വീട്ടില്‍ ഉണ്ടാക്കുന്നവയാണ് ഇത് ..ആടും വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    വെളുത്തുള്ളി അച്ചാർ

    ആവശ്യമുള്ള സാധനങ്ങൾ:
    വെളുത്തുള്ളി തൊലി നീക്കി നെടുകെ കീറിയത്
    പച്ചമുളക് അരിഞ്ഞത്
    കറിവേപ്പില
    മുളകുപൊടി
    കടുക്, ഉലുവ
    കായം
    നല്ലെണ്ണ
    ഉപ്പ്
    വിനാഗിരി
    നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കടുക് പൊട്ടിത്തുടങ്ങുമ്പോൾ ഉലുവ ഇടുക. രണ്ടും മൂത്തു കഴിയുമ്പോൾ വെളുത്തുള്ളി, പച്ചമുളക് കറിവേപ്പില ഇവ ചേർത്ത് വഴറ്റുക. ഇതു വെന്തു കഴിയുമ്പോൾ ഉപ്പ്, മുളകുപൊടി ഇവ ചേർത്തു നന്നായി കുഴയ്ക്കുക. വിനാഗിരി ചേർത്ത് നന്നായി ഇളക്കി തിളപ്പിക്കുക. ആറിക്കഴിയുമ്പോൾ കുപ്പികളിലാക്കി മുകളിൽ അല്പം നല്ലെണ്ണ തൂവി അടച്ചു സൂക്ഷിക്കാം.

    പാവക്ക അച്ചാര്‍

    പാവക്ക-250 ഗ്രാം
    കാശ്മീരി മുളകുപൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
    മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
    ഇഞ്ചി ചതച്ചത്- ഒന്നര ടീസ്പൂണ്‍
    വെള്ളിത്തുള്ളി ചതച്ചത്- ഒന്നര ടീസ്പൂണ്‍
    ഉലുവ, കായം എന്നിവ വറുത്തു പൊടിച്ചത്- ഓരോ ടീസ്പൂണ്‍ വീതം
    നല്ലെണ്ണ – ആറു ടേബിള്‍ സ്പൂണ്‍
    വറ്റല്‍ മുളക്- രണ്ടെണ്ണം
    വിനീഗര്‍- മൂന്ന് ടേബിള്‍ സ്പൂണ്‍
    കറിവേപ്പില,
    ഉപ്പ്,
    കടുക് എന്നിവ ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    പാവക്ക കഴുകി വെള്ളം ഒട്ടും ഇല്ലാതെ നന്നായി തുടച്ചെടുക്കുക
    അല്പം നീളത്തില്‍ കനം കുറച്ച് അരിയുക. പാവക്കയില്‍ ഉപ്പ് പുരട്ടിയതിനു ശേഷം ഒരു പാന്‍ ചൂടാക്കി അതില്‍ നിരത്തിവെച്ച് ചെറു തീയില്‍ ജലാംശം കളയുക.
    ശേഷം രണ്ടു ടേബിള്‍ സ്പൂണ്‍ നല്ലെണ്ണ ഒഴിച്ച് വറുത്തു കോരുക അധികം മൊരിഞ്ഞു പോകരുത്.
    ബാക്കി നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചതിനു ശേഷം കറിവേപ്പില , വറ്റല്‍മുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ടുനന്നായി മൂപ്പിക്കുക. അതിനുശേഷം മഞ്ഞള്‍ പൊടിയും മുളകുപൊടിയും ഇട്ടു പച്ച മണം മാറുമ്പോള്‍ വറുത്ത് വച്ച പാവക്കയും വിനീഗറും ചേര്‍ത്തിളക്കുക. അതിനോടപ്പം ഉലുവാപൊടി, കായപൊടി ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ വയ്ക്കുക .
    എണ്ണ തെളിഞ്ഞു വരുമ്പോള്‍ തീ ഓഫ് ചെയ്യുക. തണുത്തതിന് ശേഷം ഈര്‍പ്പം ഇല്ലാത്ത കുപ്പിയിലാക്കി രണ്ടു ദിവസത്തിന് ശേഷം ഉപയോഗിക്കാന്‍ എടുക്കാം

    കടുമാങ്ങ അച്ചാര്‍

    ആവശ്യമുള്ള സാധനങ്ങള്‍
    കടുമാങ്ങ – കാല്‍ കിലോ
    നല്ലെണ്ണ – 2 ടേബിള്‍ സ്പൂണ്‍
    പച്ചമുളക് – 2
    വെളുത്തുള്ളി – 6
    ഇഞ്ചി – ഒരു ചെറിയ കഷണം
    പിരിയന്‍ മുളക്‌പൊടി – ഒരു ടേബിള്‍ സ്പൂണ്‍
    മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
    ഉലുവ – ഒരു നുള്ള്
    കായം – ഒരു നുള്ള്
    ഉപ്പ് – ആവശ്യത്തിന്
    വിനാഗിരി – ആവശ്യത്തിന്
    കറി വേപ്പില – രണ്ടു തണ്ട്

    ഉണ്ടാക്കുന്ന വിധം
    മാങ്ങ ചെറുതായി മുറിച്ച് ഉപ്പ് പുരട്ടി ഒരു രാത്രി മുഴുവന്‍ വെക്കുക. ഉപ്പ് നന്നായി പിടിക്കുന്നതിന് വേണ്ടിയാണിത്. അടുത്ത ദിവസം പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് ഉലുവ വഴറ്റുക.
    പിന്നീട് ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി ,പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഇവ നന്നായി വഴറ്റിയാല്‍ അതിലേക്ക് മഞ്ഞള്‍ പൊടി, കായം, മുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക.
    ഇതിലേക്ക് മാങ്ങ ചേര്‍ത്ത് നന്നായി ഇളക്കുക. തീ കുറക്കാന്‍ മറക്കരുത്. പിന്നീട് അടുപ്പില്‍ നിന്ന് വാങ്ങി വെച്ച് ആവശ്യത്തിന് വിനാഗിരി ചേര്‍ത്ത് ഇളക്കുക. അച്ചാര്‍ തണുത്തതിന് ശേഷം വായു കടക്കാത്ത പാത്രത്തിലേക്ക് മാറ്റിവെക്കാം.
    നല്ലെണ്ണ ചൂടാക്കി ഒഴിച്ചാല്‍ ഏറെ നാള്‍ അച്ചാര്‍ കേടാകാതെ സൂക്ഷിക്കാം.

    എല്ലാവരും ഉണ്ടാക്കി നോക്കണം ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക..ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    വെജിറ്റബിള്‍ പഫ്സ് ഉണ്ടാക്കാം

  • മണ്‍ ചട്ടിയില്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    മണ്‍ ചട്ടിയില്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    മണ്‍ ചട്ടിയില്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍..ചിക്കന്‍, സവാള, പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി , മല്ലിപൊടി , മഞ്ഞള്‍പൊടി , മുളക് പൊടി, ഗരം മസാല, തൈര് , തക്കാളി , മല്ലിയില , പുതിന ഇല, ബസ്മതി റൈസ് , കറുവാപട്ട , പേരും ജീരകം , വയണ ഇല , അണ്ടിപ്പരിപ്പ്, നെയ്യ് , പൈനാപ്പിള്‍ , ചേരുവകളുടെ അളവും ,,ബിരിയാണി ഉണ്ടാക്കേണ്ട വിധവും ..താഴെകാണുന്ന വീഡിയോയില്‍ വിശദമായി കാണിക്കുന്നുണ്ട് ..കണ്ടശേഷം നിങ്ങളും ഇതുപോലെ ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുമല്ലോ..ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

  • സ്വീറ്റ് മീറ്റ്‌ ബോള്‍ ഉണ്ടാക്കാം

    സ്വീറ്റ് മീറ്റ്‌ ബോള്‍ ഉണ്ടാക്കാം

    ഇന്ന് നമുക്ക് രണ്ടുവിഭവങ്ങള്‍ ഉണ്ടാക്കാം സ്വീറ്റ് മീറ്റ്‌ ബോളും ..സെമിയോ കേസരിയും …ആദ്യം മീറ്റ്‌ ബോള്‍ ഉണ്ടാക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍.

    മീറ്റ്ബോള്‍ തയ്യാറാക്കുവാന്‍:
    1) ചിക്കന്‍ വേവിച്ചു (അരച്ചത്) – 1/2കിലോ
    2) ബ്രെഡ് പൊടി – 1/2 കപ്പ്
    3) മുട്ട – 1
    4) ഇഞ്ചി പേയ്സ്റ്റ് – 1 tsp
    5) മല്ലിയില അരിഞ്ഞത് – 2 tsp tbs
    സോസിനു വേണ്ടി:
    1) സവാള ചതുര കഷണങ്ങളായി അരിഞ്ഞത് – 1/2 കപ്പ്
    2) കാപ്സിക്കം- 1 ചെറുതായി അരിഞ്ഞത്
    3) വെളുത്തുള്ളി – 3 അല്ലി നല്ലപോലെ ചതച്ചത്
    4) സൊയാ സോസ് – 3 tbs
    5) സ്വീറ്റ് ചില്ലി ആന്റ് ഗാര്‍ളിക്ക് സോസ് – 2 tbs
    6) റൈസ് വിനാഗിരി- 1 tsp
    7) മൊളാസിസ്/ബ്രൌണ്‍ ഷുഗര്‍ – 1 tbs
    8) തക്കാളി പേയ്സ്റ്റ് – 3 tbs
    9) കുരുമുളക് പൊടി – 1/2 tsp
    10) തേന്‍ – 2 tbs
    11) ചിക്കന്‍ വേവിച്ച വെള്ളം – 1/3 കപ്പ്
    12) കോര്‍ണ്‍ സ്റ്റാര്‍ച്ച് – 1 tbs
    13) വെളിച്ചെണ്ണ ആവശ്യത്തിനു
    തയ്യാറാക്കുന്ന വിധം:
    മീറ്റ് ബോളിനു വേണ്ട ചേരുവകള്‍ ഒരു പാത്രത്തില്‍ ഇട്ട് കുഴച്ച് ചെറിയ ഉണ്ടകളാക്കി എടുക്കുക. ഇത് ഫ്രിഡ്ജില്‍ ഒരു അരമണിക്കൂര്‍ തണുക്കുവാന്‍ വെയ്ക്കുക.
    ശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മീറ്റ് ബോളുകള്‍
    ഇട്ടു ചെറു തീയില്‍ ഗോള്‍ഡന്‍ ബ്രൌണ്‍ നിറം ആകുമ്പോള്‍ വറുത്ത് കോരുക. അതിനുശേഷം ഈ
    വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റി അതിലേയ്ക്ക് സവാളയും കാപ്സിക്കവും വഴറ്റുക. ഇതിലേയ്ക്ക് നേരത്തെ വറുത്ത് കോരിയ മീറ്റ് ബോളുകള്‍ ഇട്ട് സോയസോസ് ഒഴിക്കുക,അതിനുശേഷം സ്വീറ്റ് ചില്ലി ഗാര്‍ലിക് സോസ് ചേര്‍ക്കാം..ഇനി വിനാഗിരി ഒരു ടിസ്പൂണ്‍ ചേര്‍ക്കാം ..ഷുഗര്‍ ചേര്‍ക്കാം ..തക്കാളി പേസ്റ്റ് ചേര്‍ക്കാം..കുരുമുളക് പൊടി ചേര്‍ക്കാം..രണ്ടു ടിസ്പൂണ്‍ തേന്‍ ചേര്‍ക്കാം..ഒരു ടിസ്പൂണ്‍ സ്റ്റാര്‍ചു ചേര്‍ക്കാം ..ഇനി ചിക്കന്‍ വേവിച്ച വെള്ളം കൂടി ചേര്‍ക്കാം എല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്തു നന്നായി തിളപ്പിച്ച്‌ കുറുകുമ്പോള്‍ വാങ്ങി വെയ്ക്കുക.

    ഇനി നമുക്ക് സെമിയോ കേസരി ഉണ്ടാക്കാം അതിനാവശ്യമുള്ള സാധനങ്ങള്‍
    സേമിയ – 1 കപ്പ്
    വെള്ളം – 2 കപ്പ്
    പഞ്ചസാര – 1 /4 – 1 /2 കപ്പ്
    നെയ്യ് – 1 ടേബിൾസ്പൂൺ
    ഏലക്ക പൊടി – 1 /4 ടീസ്പൂൺ
    അണ്ടിപ്പരിപ്പ്, മുന്തിരി – ആവശ്യത്തിന്
    ഉണ്ടാക്കേണ്ട വിധം
    ഒരു പാനിൽ പകുതി നെയ്യിൽ അണ്ടിപ്പരിപ്പ് , മുന്തിരി വറുത്തെടുക്കുക. ബാക്കി നെയ്യിൽ സേമിയ ചെറുതായി വറുത്തെടുക്കുക. ഇതിലേക്ക് വെള്ളം തിളപ്പിച്ച് ചേർക്കുക.. അടച്ചു വച്ച് വെള്ളം വറ്റുന്ന വരെ വേവിക്കുക. പഞ്ചസാര , ഏലക്ക പൊടി ചേർക്കുക. മിക്സ് ചെയ്ത ശേഷം അണ്ടിപ്പരിപ്പ് , മുന്തിരി ചേർത്ത് ഇളക്കുക
    സേമിയോ കേസരി റെഡി !

    വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ നിങ്ങളും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യണം …ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    നാവില്‍ കൊതിയൂറും മുളക് ചമ്മന്തി