Blog

  • ഓറഞ്ചു പുഡിംഗ് ഉണ്ടാക്കാം

    ഓറഞ്ചു പുഡിംഗ് ഉണ്ടാക്കാം

    ഇന്ന് നമുക്ക് ഓറഞ്ചു പുഡിംഗ് ഉണ്ടാക്കാം .. ഓറഞ്ചു ജ്യൂസ് ..100 ml , മില്‍ക്ക് 100 ml, കണ്ടെന്‍സ് മില്‍ക്ക് അര കപ്പ് , മുട്ട നാലെണ്ണം , ഓറഞ്ചു തൊണ്ട് നാല് ടിസ്പൂണ്‍ ,പഞ്ചസാര മൂന്നു ടേബിള്‍സ്പൂണ്‍, ആദ്യം തന്നെ മുട്ടയും മില്‍ക്കും ,കണ്ടെന്‍സ് മില്‍ക്കും കൂടി നന്നായി മിക്സ് ചെയ്യണം ..പഞ്ചസാര അല്പം വെള്ളം ഒഴിച്ച് കാരമല്‍ ആക്കി എടുക്കണം..പുഡിംഗ് ഒരു പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ വേവിച്ചു എടുക്കണം..ഇതുണ്ടാക്കുന്ന വിധം താഴെ വീഡിയോയില്‍ വിശദമായിട്ടുണ്ട് കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ഈസി നാടന്‍ കോഴിക്കറി

    ഈസി നാടന്‍ കോഴിക്കറി

    ഇന്ന് നമുക്ക് നാടന്‍ കോഴിക്കറി ഉണ്ടാക്കാം വളരെ ഈസിയായിട്ട് ഉണ്ടാക്കുന്ന വിധമാണ് പറയുന്നത് ഇതിനു വീട്ടില്‍ ഉണ്ടായ നാടന്‍ കോഴിയാണ് നല്ലത് ..ആരോഗ്യത്തിനും രുചിക്കും നാടന്‍ കോഴി തന്നെയാണ് നല്ലത് എന്ന് പറയേണ്ട കാര്യമില്ലല്ലോ. നമുക്ക് നോക്കാം എങ്ങിനെയാണ് ഈസി നാടന്‍ കോഴിക്കറി ഉണ്ടാക്കുന്നത് എന്ന് അതിനാവശ്യമുള്ള സാധനങ്ങള്‍ .

    നാടന്‍ കോഴി – ഒരെണ്ണം
    ഉരുളക്കിഴങ്ങ് – അരക്കിലോ
    തേങ്ങ – ഒരെണ്ണം
    സവാള – രണ്ടെണ്ണം
    പച്ചമുളക് – അഞ്ചെണ്ണം
    ഇഞ്ചി – ഒരു കഷണം
    മഞ്ഞപൊടി – അര ടിസ്പൂണ്‍
    മല്ലിപൊടി – മൂന്നു ടിസ്പൂണ്‍
    മുളക് പൊടി രണ്ടു ടിസ്പൂണ്‍ ( എരിവു കൂടുതല്‍ വേണ്ടവര്‍ക്ക് കൂടുതല്‍ ചേര്‍ക്കാം )
    ഗരം മസാല പൊടി – ഒരു ടേബിള്‍സ്പൂണ്‍
    കറിവേപ്പില – രണ്ടു തണ്ട്
    ഉപ്പു – ആവശ്യത്തിനു
    വിനിഗര്‍ – ആവശ്യത്തിനു
    വെളിച്ചെണ്ണ – ആവശ്യത്തിനു

    ആദ്യം തന്നെ കോഴി വൃത്തിയാക്കി കഷണങ്ങള്‍ ആക്കി എടുക്കുക ..ഇതിലേയ്ക്ക് സവാള നീളത്തില്‍ അരിഞ്ഞതും, പച്ചമുളക് നീളത്തില്‍ അരിഞ്ഞതും, ഇഞ്ചി ചതച്ചതും, മഞ്ഞപൊടിയും ,മുളക് പൊടി , മല്ലിപൊടി ,ഗരം മസാല പൊടി , കറിവേപ്പില,ഉപ്പു അല്പം വെളിച്ചെണ്ണ ഇതെല്ലാം കൂടി കൈകൊണ്ടു നന്നായി തിരുമ്മി യോജിപ്പിക്കണം , അതിനുശേഷം തേങ്ങ ചിരവി പിഴിഞ്ഞ് ഒന്ന് മിക്സ്യില്‍ അടിച്ചു പിഴിഞ്ഞ് എടുക്കണം ..ഒന്നാം പാല്‍ മാറ്റി വയ്ക്കുക , രണ്ടാം പാല്‍ നമ്മള്‍ മസാല പുരട്ടിയ കോഴിയില്‍ ഒഴിച്ച് മിക്സ് ചെയ്തു അടുപ്പത്ത് വച്ച് നന്നായി വേവിക്കുക , ഇറച്ചി മുക്കാല്‍ വേവ് ആകുമ്പോള്‍ ഇതിലേയ്ക്ക് തൊലി കളഞ്ഞു കഷണങ്ങള്‍ ആക്കിയ ഉരുളക്കിഴങ്ങ് ചേര്‍ക്കണം.നന്നായി ഇളക്കി ഉപ്പു പാകതിനാണോ എന്ന് നോക്കുക ആവശ്യമെങ്കില്‍ ഉപ്പു ചേര്‍ക്കാം ..ഇനി ഉരുളക്കിഴങ്ങ് വെന്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് ഒന്നാം പാല്‍ ചേര്‍ക്കാം നന്നായി ഇളക്കി ഒന്ന് തിളച്ചു വരുമ്പോള്‍ ഇതിലേയ്ക്ക് വിനിഗര്‍ ചേര്‍ക്കാം .ആദ്യം മൂന്നാല് ടിസ്പൂണ്‍ ചേര്‍ത്തിട്ടു രുചിച്ചു നോക്കുക പോരെങ്കില്‍ വീണ്ടും ചേര്‍ക്കാം..ഇനി കറി ഇറക്കി വയ്ക്കാം …നാടന്‍ കോഴിക്കറി റെഡി !

    ചോറിന്റെ ഒപ്പവും ചപ്പാത്തിയുടെ ഒപ്പവും ഒക്കെ കഴിക്കാന്‍ നല്ലതാണ്…അധികം എണ്ണ ഒന്നും ചേരാത്ത ഹെല്‍ത്തി കറി കൂടിയാണ് ..
    ഇത് വളരെ എളുപ്പത്തില്‍ ഉണ്ടാക്കുന്ന രീതിയാണ് ..എല്ലാവരും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    സ്വാദിഷ്ടമായ ഉള്ളി സാമ്പാര്‍ ഉണ്ടാക്കാം

  • വെജിറ്റബിള്‍ ന്യൂഡില്‍സ് ഉണ്ടാക്കാം

    വെജിറ്റബിള്‍ ന്യൂഡില്‍സ് ഉണ്ടാക്കാം

    ഇന്ന് ഒരു വെജിറ്റബിള്‍ ന്യൂഡില്‍സ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..ന്യൂഡില്‍സ് 150 ഗ്രാം .. വെജിറ്റബിള്‍ ,സോയസോസ് , ചില്ലി സോസ് , വെളുത്തുള്ളി, ഓയില്‍ , വിനിഗര്‍ അര ടിസ്പൂണ്‍ , കുരുമുളക് പൊടി , ഉപ്പു, വെള്ളം, ക്യാപ്സിക്കം , പച്ചക്കറികള്‍ എല്ലാം കനം കുറച്ചു നീളത്തില്‍ അരിഞ്ഞു എടുക്കാം .. ന്യൂഡില്‍സ് ആദ്യം വേവിച്ചു വെള്ളം ഊറ്റി കളയണം . ഇനി ഇതുണ്ടാക്കേണ്ട വിധം താഴെ വീഡിയോയില്‍ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കൂ..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ.ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

  • ഗോവന്‍ ഫിഷ്‌ കറി ഉണ്ടാക്കാം

    ഗോവന്‍ ഫിഷ്‌ കറി ഉണ്ടാക്കാം

    ഇന്ന് നമുക്ക് ഗോവന്‍ ഫിഷ്‌ കറി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..ചെമ്മീന്‍ ആണ് ഞാന്‍ ഇവിടെ എടുത്തിരിക്കുന്നത് …ഇത് നമുക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാം ..നല്ല രുചികരവുമാണ് ഇത് കഴിക്കാന്‍..ഇതില്‍ നമ്മള്‍ തേങ്ങ, ഇഞ്ചി ,സവാള, വെളുത്തുള്ളി ഒക്കെ പേസ്റ്റാക്കി ചെര്തിട്ടാണ് ഉണ്ടാക്കുന്നത് ..തേങ്ങ അരച്ച കറി ആയതുകൊണ്ട് നല്ല കൊഴുപ്പുണ്ടാകും ഇതിനു…കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് ഒട്ടും നല്ലതല്ല കേട്ടോ ഈ കറി…കാരണം ചെമ്മീനും , തേങ്ങയും ഒക്കെ കൊളസ്ട്രോള്‍ കൂട്ടുന്നവയാണ്…അതുകൊണ്ട് കൊളസ്ട്രോള്‍ ഉള്ളവര്‍ ക്ഷമിക്കുക..അപ്പോള്‍ നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന്. ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ചെമ്മീന്‍ – ഒരു കപ്പ് നന്നായി ക്ലീന്‍ ചെയ്തു എടുത്തത്‌
    കശ്മീരി ചില്ലി – നാലെണ്ണം
    കൊത്തമല്ലി – ഒരു ടേബിള്‍ സ്പൂണ്‍
    ജീരകം – ഒരു ടീ സ്പൂണ്‍
    സവാള നുറുക്കിയത് – രണ്ട് എണ്ണം
    വെളുത്തുള്ളി – എട്ടല്ലി
    ഇഞ്ചി – അരയിഞ്ച് കഷ്ണം
    തേങ്ങ ചിരകിയത് – ഒരു കപ്പ്
    മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
    പഞ്ചസാര – ഒരു ടീസ്പൂണ്‍
    വാളന്‍ പുളി ചെറിയ നെല്ലിക്ക വലുപ്പത്തില്‍ ..വെള്ളത്തില്‍ അലിയിച്ചു എടുക്കുക
    വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
    ഉപ്പ് – പാകത്തിന്

    ഇനി ഇതുണ്ടാക്കേണ്ട വിധം പറയാം ആദ്യം തന്നെ ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിക്കാതെ
    ചെറുതീയില്‍ കശ്മീരി ചില്ലി, കൊത്തമല്ലി, ജീരകം എന്നിവയിട്ട് പൊട്ടുന്നതുവരെ ചൂടാക്കുക. ഇത് തണുത്തശേഷം ഇതിലേയ്ക്ക്
    തേങ്ങ ചിരകിയത്, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക..മിക്സിയില്‍ അരചാലും മതി അതല്ലേ ഇപ്പോള്‍ എളുപ്പം
    അതിനുശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അരച്ചുവെച്ചിരിക്കുന്ന
    തേങ്ങയും മസാലയും ചേര്‍ത്ത് ഒരു മിനിട്ട് വഴറ്റിയശേഷം ഒരു കപ്പ് വെള്ളം, ഉപ്പ്, പുളി പിഴിഞ്ഞെടുത്ത വെള്ളം പഞ്ചസാര എന്നിവ
    ചേര്‍ത്ത് കുറച്ചു നേരം മിനിട്ട് തിളപ്പിക്കുക. ഇതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ത്ത്
    കൊടുക്കുക ഒന്ന് ഇളക്കിയ ശേഷം മൂടിവെച്ച് ചെറുതീയില്‍ വേവിക്കുക. ചെമ്മീന്‍ നന്നായി വെന്ത്
    ചാറ് പാകത്തിന് കുറുകുമ്പോള്‍ വാങ്ങി വയ്ക്കാം ..ഗോവന്‍ ഫിഷ്‌ കറി റെഡി !

    എളുപ്പമല്ലേ ഉണ്ടാക്കാന്‍ എല്ലാവരും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ഇടിയപ്പം മുട്ടക്കറി

  • ചിക്കന്‍ സ്റ്റ്യൂ ഉണ്ടാക്കാം

    ചിക്കന്‍ സ്റ്റ്യൂ ഉണ്ടാക്കാം

    ഇന്ന് നമുക്ക് ചിക്കന്‍ സ്റ്റ്യൂ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍..ചിക്കന്‍ , ഏലയ്ക്ക ,ഗ്രാമ്പൂ ,വയണ ഇല , കറുവാപട്ട , തക്കോലം, പെരുംജീരകം , പച്ചമുളക് നാല് , ഇഞ്ചി , ,ഉരുളക്കിഴങ്ങ് രണ്ടെണ്ണം , സവാള ഒരെണ്ണം , തേങ്ങാപ്പാല്‍ , തക്കാളി ഒരെണ്ണം , കുരുമുളക് പൊടി , ഗരം മസാല, കറിവേപ്പില,..ഓയില്‍ .. ആദ്യം തന്നെ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ മസാലകള്‍ ചേര്‍ക്കുക..സവാള പച്ചമുളക് എല്ലാം ചേര്‍ത്ത് മൂപ്പിക്കുക …ചിക്കന്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് വേവിക്കാം ….ഇതുണ്ടാക്കുന്ന വിധം താഴെ കാണുന്ന വീഡിയോയില്‍ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം എല്ലാവരും ഉണ്ടാക്കി നോക്കുക..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

  • സ്വാദിഷ്ടമായ  ഉള്ളി സാമ്പാര്‍ ഉണ്ടാക്കാം

    സ്വാദിഷ്ടമായ ഉള്ളി സാമ്പാര്‍ ഉണ്ടാക്കാം

    ഇന്ന് നമുക്ക് ഒരു വെറൈറ്റി സാമ്പാര്‍ ഉണ്ടാക്കാം ..ഉള്ളി സാമ്പാര്‍ …ചോറിന്റെ കൂടെയും , ഇടിലി , ചപ്പാത്തി , ദോശ ഇവയുടെ കൂടെയും ഒക്കെ കഴിക്കാന്‍ വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഉള്ളി സാമ്പാര്‍   ഉള്ളി സാമ്പാര്‍ ഉണ്ടാക്കാന്‍ നല്ല എളുപ്പമാണ് ..ഇതിനുവേണ്ടുന്ന സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    തുവര പരിപ്പ് ( സാമ്പാർ പരിപ്പ്)–ഒന്നേകാല്‍ ടീ കപ്പ്

    ചുവന്നുള്ളി -രണ്ടേ കാല്‍ ടീ കപ്പ്

    പച്ചമുളക് -നാലെണ്ണം നീളത്തില്‍ അരിഞ്ഞത്

    മുളക് പൊടി -മുക്കാല്‍ ടീസ്പൂണ്‍

    മല്ലി പൊടി -മുക്കാല്‍ ടീസ്പൂണ്‍

    മഞൾ പൊടി -കാല്‍ ടിസ്പൂണ്‍

    ഉലുവാപൊടി – രണ്ടു നുള്ള്

    കായ പൊടി -നാല് നുള്ള്

    സാമ്പാർ പൊടി -നാല് ടിസ്പൂണ്‍

    വാളൻ പുളി – ചെറിയ നാരങ്ങാ  വലിപ്പം കുറച്ച് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് എടുത്ത് വക്കുക.

    ഉപ്പ്,

    കടുക്,

    എണ്ണ -പാകത്തിനു

    കറിവേപ്പില -രണ്ടു തണ്ട്

    വറ്റൽ മുളക് -മൂന്നെണ്ണം

    ആദ്യം തന്നെ പരിപ്പ് നന്നായി കഴുകി എടുത്തശേഷം ആവശ്യത്തിനു ഉപ്പും , മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിച്ചു എടുക്കണം ..നല്ലപോലെ പരിപ്പ് വെന്ത് ഉടയുന്നതാണ് നല്ലത് ഒരു തവി വച്ചിട്ട് ഒന്ന് ഉടച്ചു എടുക്കാം ..അതിനുശേഷം ചെറുതായി അറിഞ്ഞു എടുത്ത ചുവന്നുള്ളി ഇട്ടിട്ടു പച്ചമുളകും , മുളക് പൊടിയും , മല്ലിപോടിയും, ഉലുവാ പൊടിയും ചേര്‍ത്ത് ആവശ്യമെങ്കില്‍ അല്പം വെള്ളവും ഉപ്പും ചേര്‍ത്ത് നല്ലപോലെ ഇളക്കി ഇത് നന്നായി വേവിച്ചു എടുക്കുക  ..ഉള്ളി  വെന്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് പുളി പിഴിഞ്ഞ വെള്ളം ഒഴിക്കണം …അതിനുശേഷം കായപൊടിയും, സാമ്പാര്‍ പൊടിയും കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം ഇനി ഇതൊന്നു തിളപ്പിച്ച്‌ എടുക്കുക.   അതിനുശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക , വറ്റല്‍ മുളക് മുറിച്ചു ഇട്ടു വഴറ്റി കറിവേപ്പില ഇട്ടു ..കുറച്ചു ഉഴുന്ന് പരിപ്പും കൂടിയിട്ടു മൂപ്പിച്ചു എടുത്തിട്ട് ഇത് കറിയില്‍ ഒഴിച്ച് മൂടി വയ്ക്കാം . ഉള്ളി സാമ്പാര്‍ റെഡി !

    ഇത് വളരെ രുചിയുള്ള ഒരു സാമ്പാര്‍ ആണ് എല്ലാവരും ഉണ്ടാക്കി നോക്കണം .ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യണം. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    വെജിറ്റബിള്‍ അച്ചാര്‍ ഉണ്ടാക്കാം

  • ലിവര്‍ റോസ്റ്റ് ഉണ്ടാക്കാം

    ലിവര്‍ റോസ്റ്റ് ഉണ്ടാക്കാം

    ലിവര്‍ റോസ്റ്റ് ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ലിവര്‍ ഒരു കിലോ ,സവാള , മഞ്ഞള്‍പൊടി , ഇഞ്ചി , പച്ചമുളക് , കുരുമുളക് പൊടി , കറിവേപ്പില , വെളുത്തുള്ളി ,മല്ലിപൊടി , മുളക് പൊടി , ഗരം മസാല, വെളിച്ചെണ്ണ ..ആദ്യം തന്നെ കരള്‍ ഉപ്പിടാതെ ഇഞ്ചിയും വേപ്പിലയും മഞ്ഞപൊടിയും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ചു എടുക്കുക . സവാള,,വെളുത്തുള്ളി എല്ലാം കൂടി മൂപ്പിച്ചു ഉലര്‍ത്തി എടുക്കാം ഇതുണ്ടാക്കേണ്ട വിശദമായ വീടിയി താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.