Blog

  • പഴം കൊഴുക്കട്ട ഉണ്ടാക്കാം

    പഴം കൊഴുക്കട്ട ഉണ്ടാക്കാം

    ഇന്ന് നമുക്ക് പഴം കൊഴുക്കട്ട ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ഏത്തപ്പഴം രണ്ടെണ്ണം – പുഴുങ്ങിയത് ,തേങ്ങ ചിരവിയത് , പഞ്ചസാര – രണ്ടു ടിസ്പൂണ്‍ , ഏലക്കായ പൊടിച്ചത് , ഇതെല്ലാം കൂടി മിക്സ് ചെയ്യുക.. പഴം നന്നായി അരച്ച് എടുക്കണം ഇതില്‍ അല്പം അരിപ്പൊടി ചേര്‍ത്ത് കുഴച്ചു ഉരുളകള്‍ ആക്കി കയ്യില്‍ വച്ച് പരത്തി നടുവില്‍ ഫില്ലിംഗ് വച്ച് ഉരുട്ടി ആവിയില്‍ പുഴുങ്ങി എടുക്കുക.ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ .കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക.ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • മട്ടന്‍ ബിരിയാണി ഉണ്ടാക്കാം

    മട്ടന്‍ ബിരിയാണി ഉണ്ടാക്കാം

    നമുക്കിന്നു മട്ടന്‍ ബിരിയാണി ഉണ്ടാക്കാം..വളരെ ഈസിയായിട്ട് ഉണ്ടാക്കുന്ന വിധമാണ് ..എല്ലാവര്‍ക്കും ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമാണ് ഇത്…നമുക്ക് നോക്കാം എങ്ങിനെയാണ് മട്ടന്‍ ബിരിയാണി ഉണ്ടാക്കുന്നത് എന്ന്..അതിനാവശ്യമുള്ള സാധനങ്ങള്‍

    ബിരിയാണി അരി-അരക്കിലോ
    എണ്ണ- പാകത്തിന്
    സവാള- ഒരുകിലോ
    പച്ചമുളക്-20 അരിഞ്ഞത്
    ഇഞ്ചി ചതച്ചത്-രണ്ടു വലിയ സ്പൂണ്‍
    വെളുത്തുള്ളി ചതച്ചത്-രണ്ടു വലിയ സ്പൂണ്‍
    തക്കാളി-നാല്, നീളത്തില്‍ അരിഞ്ഞത്
    മല്ലിയില, പുതിനയില-രണ്ടേകാല്‍ കപ്പ്
    ഉപ്പ്- പാകത്തിന്
    ഗരംമസാലപ്പൊടി- ഒരു വലിയ സ്പൂണ്‍
    ചെറുനാരങ്ങനീര്- രണ്ടു നാരങ്ങയുടേത്
    തേങ്ങ അരച്ചത്-കാല്‍ കപ്പ്
    നെയ്യ്-100 ഗ്രാം

    ആദ്യം തന്നെ മട്ടന്‍ വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി വയ്ക്കണം.
    ബിരിയാണി അരി കഴുകി കുതിര്‍ത്തു എടുത്തിട്ട് ഒരു കഷണം കറുവാപട്ട, അഞ്ചെട്ടു ഗ്രാമ്പൂ, മൂന്നു ഏലക്കായ, അര ടിസ്പൂണ്‍ കുരുമുളക്, ഒരു തക്കോലം ,എന്നിവ ഇട്ടു വെള്ളം തിളപ്പിച്ച്‌ അതില്‍ അരിയിട്ട്മു ക്കാല്‍ വേവ് ആകുമ്പോള്‍ കോരി വയ്ക്കുക ( അരിയ്ക്ക് എല്ലാം എടുക്കേണ്ടത് ഒരു ഗ്ലാസ് അറിയാനെങ്കില്‍ രണ്ടു ഗ്ലാസ് വെള്ളം എന്നാ കണക്കില്‍ ആണ് അരിയുടെ ഇരട്ടി വെള്ളം )

    ഇനി സവാള ഒരു കിലോ നീളത്തില്‍ കനം കുറച്ചു അരിഞ്ഞു കുറച്ചു എടുത്തു നെയ്യില്‍ വറുത്തു മാറ്റി വയ്ക്കണം
    അതിനുശേഷം ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ എണ്ണ ചൂടാക്കി ബാക്കി സവാള ഇട്ടു വഴറ്റുക ..ഒരു നുള്ള് ഉപ്പു ചേര്‍ത്ത് കൊടുത്താല്‍ സവാള പെട്ടന്ന് വഴന്നു കിട്ടും..അതിനുശേഷം ഇഞ്ചി , പച്ചമുളക് ഇതുകൂടി ചേര്‍ത്ത് വഴറ്റുക ..ഇനി ഇതിലേയ്ക്ക് തക്കാളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റണം ഇതിലേയ്ക്ക് പകുതി വീതം പുതിന ഇലയും മല്ലിയിലയും ചേര്‍ത്ത് ഇളക്കി മട്ടന്‍ കഷണങ്ങള്‍ ചേര്‍ക്കുക ആവശ്യത്തിനു ഉപ്പും ലേശം വെള്ളവും ചേര്‍ത്ത് ഇളക്കി വേവിക്കുക. നാന്നായി വെന്തു കഴിയുമ്പോള്‍ കാല്‍കപ്പ് തേങ്ങ അരച്ചത്‌ ചേര്‍ക്കണം ,കൂടെ നാരങ്ങാ നീരും ,ഗരം മാസല പൊടിയും ചേര്‍ത്ത് ഇളക്കുക.
    ഇത് തിളയ്ക്കുമ്പോള്‍ ഇതിലേയ്ക്ക് മുക്കാല്‍ വേവില്‍ കോരിവച്ച ചോറ് ചേര്‍ക്കുക…മീതെ നെയ്യ് ഒഴിച്ചശേഷം നന്നായി മൂടി വയ്ക്കുക വായു കടക്കാതെ മൈദാ വച്ച് അടപ്പ് സീല്‍ ചെയ്യാം ചെറു തീയില്‍ ദം ചെയ്യാം ..പതിനഞ്ചു മിനിട്ടിനു ശേഷം വാങ്ങാം.. മട്ടന്‍ ബിരിയാണി റെഡി !

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    പനീര്‍ മസാല & പനീര്‍ മഞ്ചൂരിയന്‍

  • ചെമ്മീന്‍ മസാല ഉണ്ടാക്കാം

    ചെമ്മീന്‍ മസാല ഉണ്ടാക്കാം

    ഇന്ന് നമുക്ക് ചെമ്മീന്‍ മസാല ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍ , ചെമ്മീന്‍ -200 ഗ്രാം , മഞ്ഞള്‍പൊടി – കാല്‍ ടിസ്പൂണ്‍ , മുളക് പൊടി – അര ടിസ്പൂണ്‍ , വെളിച്ചെണ്ണ, ഇഞ്ചി – ഇരു ടിസ്പൂണ്‍ അരിഞ്ഞത് , പച്ചമുളക് – രണ്ടെണ്ണം , വെളുത്തുള്ളി പേസ്റ്റ് – ഒരു ടിസ്പൂണ്‍ , സവാള -രണ്ടെണ്ണം, തേങ്ങ അരകപ്പ് , പെരുംജീരകം , കുരുമുളക് പൊടി ..ആദ്യം തന്നെ ചെമ്മീന്‍ മഞ്ഞള്‍പൊടിയും മുളക് പൊടിയും ചേര്‍ത്ത് വെളിച്ചെണ്ണയില്‍ വറുത് എടുക്കണം.ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക..പുതിയ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ക്യാരറ്റ് എരിശ്ശേരി

    ക്യാരറ്റ് എരിശ്ശേരി

    നമുക്ക് ഇന്ന് ഒരു വെറൈറ്റി എരിശ്ശേരി ഉണ്ടാക്കാം …സാധാരണ നമ്മള്‍ മത്തങ്ങാ ഉപയോഗിച്ചല്ലേ എരിശ്ശേരി ഉണ്ടാക്കാറ്..കൂടുതലും അങ്ങിനെയാണ് ഉണ്ടാക്കുക..ഇന്ന് നമുക്ക് ക്യാരറ്റ് കൊണ്ട് എരിശ്ശേരി ഉണ്ടാക്കാം ..പരിപ്പ് ഉപയോഗിച്ചാണ് നമ്മള്‍ ഇന്ന് എരിശ്ശേരി ഉണ്ടാക്കുന്നത്…പയര്‍ ആണ് കൂടുതലും പെരും എരിശ്ശേരി ഉണ്ടാക്കാനായി എടുക്കാറുള്ളത് ..ക്യാരറ്റ് എടുക്കുമ്പോള്‍ പരിപ്പ് ആണ് നല്ലത് ..വളരെ എളുപ്പമാണ് ഇതുണ്ടാക്കി എടുക്കാന്‍ ..എല്ലാവരും ഇത് ട്രൈ ചെയ്യുക…ക്യാരറ്റ് കഴിക്കാന്‍ മടി ഉള്ളവരെയൊക്കെ നമുക്കിതുപോലെ എരിശ്ശേരി ഉണ്ടാക്കി ക്യാരറ്റ് കഴിപ്പിക്കാം ..പ്രത്യേകിച്ച് കുട്ടികളെയൊക്കെ. അപ്പോള്‍ നമുക്ക് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന്

    കാരറ്റ് 250 ഗ്രാം
    തുവരപ്പരിപ്പ് 100 ഗ്രാം
    തേങ്ങ, അരമുറി
    ജീരകം, അര ടിസ്പൂണ്‍
    വെളുത്തുള്ളി – മൂന്നല്ലി
    കടുക്,
    വറ്റല്‍മുളക് രണ്ടെണം
    ഉപ്പ്
    മുളകുപൊടി അര ടിസ്പൂണ്‍
    മഞ്ഞള്‍പൊടി- കാല്‍ ടിസ്പൂണ്‍
    വെളിച്ചെണ്ണ ആവശ്യത്തിനു
    കറിവേപ്പില

    ആദ്യം തന്നെ നമുക്ക് ക്യാരറ്റ് കുറച്ചു നേരം ഉപ്പുവെള്ളത്തില്‍ ഇട്ടുവയ്ക്കണം ..ക്യാരറ്റ് എന്നല്ല പുറമേ നിന്നും വാങ്ങുന്ന ഏതു പച്ചക്കറിയും പാചകത്തിന് ഉപയോഗിക്കും മുന്പ് ഉപ്പു വെള്ളത്തില്‍ ഇട്ടു വയ്ക്കണം കീടനാശിനികള്‍ ഒരു പരിധിവരെ പോകാന്‍ ഇത് നല്ലതാണ്..ഇതുപോലെ ഉപ്പുവെള്ളത്തില്‍ ഇട്ടുവച്ച ശേഷം ക്യാരറ്റ് നെടുകെ മുറിച്ചു നാളായി ഭാഗിച്ചു ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കി എടുക്കുക.

    പരിപ്പ് കഴുകിയെടുത്ത് ആവശ്യതിനു വെള്ളം ചേര്‍ത്ത് വേവിക്കണം ( ഉപ്പു വെന്തതിനു ശേഷം മാത്രമേ ചേര്‍ക്കാവൂ )പകുതി വേവ് ആകുമ്പോള്‍ ക്യാരറ്റ് ഇട്ടു കൊടുക്കുക കൂടെ മഞ്ഞള്‍പൊടിയും മുളക് പൊടിയും
    ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കുക മൂടി വച്ച് വേവിക്കുക ..ക്യാരറ്റ് വെന്തു കഴിയുമ്പോള്‍ അല്പം തേങ്ങ മാറ്റി വച്ചതിനു ശേഷം ബാക്കി തേങ്ങയില്‍ ജീരകവും,വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക.ഈ അരപ്പ് വെന്ത ക്യാരറ്റില്‍ ചേര്‍ക്കുക.നന്നായി ഇളക്കി യോജിപ്പിച്ച് ഒന്ന് തിള വരുമ്പോള്‍ ഇറക്കി വയ്ക്കുക.
    ഇനി ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇട്ടു പൊട്ടിക്കുക. വറ്റല്‍ മുളക് കൂടി ഇട്ടു മൂപ്പിക്കുക. അതിനുശേഷം വേപ്പിലയും കൂടി ഇടുക. ശേഷം മാറ്റി വച്ചിരിക്കുന്ന തേങ്ങയും ചേര്‍ത്ത് മൂപ്പിച്ചു കറിയില്‍ ചേര്‍ക്കുക ..ശേഷം ഒന്ന് മൂടി വയ്ക്കുക..ക്യാരറ്റ് എരിശ്ശേരി റെഡി !

    ചോറിനൊപ്പം കഴിക്കാന്‍ വളരെ നല്ല കറിയാണിത് …നിങ്ങളും ഇതുണ്ടാക്കി നോക്കുക.ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    കട്‌ലറ്റ്‌ ഉണ്ടാക്കാം

  • ഉണ്ണി മധുരം ഉണ്ടാക്കാം

    ഉണ്ണി മധുരം ഉണ്ടാക്കാം

    ഇന്ന് നമുക്ക് ഉണ്ണി മധുരം ഉണ്ടാക്കാം..അതിനാവശ്യമുള്ള സാധനങ്ങള്‍ , ബ്രെഡ്‌ – ഏഴു കഷണം. ഏത്തക്കായ – രണ്ടെണ്ണം , പഞ്ചസാര – രണ്ടു ടേബിള്‍സ്പൂണ്‍, അണ്ടിപ്പരിപ്പ് – പതിനഞ്ചെണ്ണം..ആദ്യം തന്നെ ബ്രെഡ്‌ മിക്സിയില്‍ ഇട്ടു ഒന്ന് പൊടിച്ചു എടുക്കുക…അതിനുശേഷം ഏത്തപ്പഴം നെടുകെ കീറി ചെറുതായി നുറുക്കി എടുക്കുക,,ഇത് ബ്രെഡ്‌ പൊടിയില്‍ ചേര്‍ത്ത് നന്നായി കുഴച്ചു എടുക്കുക..ഇതിലേയ്ക്ക് പഞ്ചസാരയും, അണ്ടിപ്പരിപ്പും ചേര്‍ത്ത് കൊടുക്കുക. ഇത് ഉരുളകള്‍ ആക്കി എണ്ണയില്‍ പൊരിച്ചു എടുക്കുക. ഇതുണ്ടാക്കുന്ന വീഡിയോ വിശദമായി താഴെ കൊടുത്തിട്ടുണ്ട്‌. കണ്ടശേഷം ഉണ്ടാക്കി നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • പപ്പടം കറി ഉണ്ടാക്കാം

    പപ്പടം കറി ഉണ്ടാക്കാം

    പപ്പടം കറി വച്ചിട്ടുണ്ടോ നിങ്ങള്‍ ഇല്ലെങ്കില്‍ ഒന്ന് ട്രൈ ചെയ്തു നോക്കൂ നല്ല രുചിയാണ് കേട്ടോ പപ്പടക്കറി..പപ്പടം ചെറിയ കഷണങ്ങള്‍ ആക്കി വറുത്തു എടുത്തിട്ടാണ് ഈ കറി ഉണ്ടാക്കുന്നത്

    പപ്പടം – അഞ്ചെണ്ണം
    തേങ്ങ അരമുറി
    മല്ലിപ്പൊടി- അര ടീസ്പൂണ്‍
    മുളക് പൊടി- കാല്‍ ടീസ്പൂണ്‍
    മഞ്ഞള്‍പ്പൊടി- അല്‍പ്പം
    കടുക്- കാല്‍ ടീസ്പൂണ്‍
    എണ്ണ- ആവശ്യത്തിന്
    പച്ചമുളക്- മൂന്ന് എണ്ണം
    ചെറിയ ഉള്ളി- രണ്ടെണ്ണം
    ലേശം വാളന്‍ പുളി
    കറിവേപ്പില

    ഉണ്ടാക്കുന്നവിധം
    പപ്പടം ചെറിയ കഷ്ണങ്ങളായി മുറിച്ച് എണ്ണയില്‍ പൊരിക്കുക. അത് മാറ്റിവെക്കുക.
    തേങ്ങ നന്നായി ബ്രൌണ്‍ നിറം ആകുംവരെ വറുത്തു നല്ലപോലെ അരച്ച് എടുക്കുക
    ഒരു പാത്രം ചൂടാക്കി അതില്‍ അല്‍പ്പം എണ്ണയൊഴിക്കുക. അതിലേക്ക് കടുക് ഇടുക.
    കടുക് പൊട്ടിയതിന് ശേഷം കറിവേപ്പിലയും കഷ്ണങ്ങളാക്കിയ ചെറിയ ഉള്ളിയും പച്ചമുളകും ചേര്‍ക്കുക.
    ഇത് അല്‍പ്പനേരം വഴറ്റുക. ഇതിന് ശേഷം മഞ്ഞള്‍പ്പൊടി, മുളക് പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ക്കുക.
    ഇത് നന്നായി വഴറ്റിയതിന് ശേഷം അതിലേക്ക് ഒരു ലേശം വാളന്‍ പുളി ചേര്‍ക്കുക ( ഒരു നുള്ള് മതി അല്പം പുളിരസം ഉണ്ടാകാന്‍ വേണ്ടി മാത്രം ) അതിനുശേഷം തേങ്ങ അരച്ചത്‌ ചേര്‍ക്കുക ഇനി ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു ചേര്‍ത്ത് തിളപ്പിക്കുക.
    ഇനി പൊരിച്ച് വെച്ചിരിക്കുന്ന പപ്പടം ചേര്‍ക്കാം. നന്നായി തിളച്ചതിന് ശേഷം ഉപ്പു നോക്കുക ആവശ്യമെങ്കില്‍ ചേര്‍ത്ത് കൊടുക്കുക…പപ്പടം ചേര്‍ത്ത് തിളച്ചതിനുശേഷം മാത്രം ഉപ്പു നോക്കിയാല്‍ മതി അതിനുമുന്നെ ഉപ്പു ഇടരുത് കാരണം പപ്പടത്തില്‍ നല്ല ഉപ്പു ഉള്ളതാണ് ..ഇനി ഇറക്കി വയ്ക്കാം പപ്പടം കറി തയ്യാര്‍

    ഇനി നമുക്ക് പപ്പടം എങ്ങിനെയാണ് വീട്ടില്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം …അല്പം ബുദ്ധിമുട്ടും സമയവും വേണ്ട പണിയാണ് ഇത് …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ഉഴുന്ന് പരിപ്പ്- 1 കിലോ
    അപ്പക്കാരം – 35 ഗ്രാം
    ഉപ്പ്- ആവശ്യത്തിന്
    പെരുംകായം- 1 ടീസ്പൂണ്‍

    ആദ്യം ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചെടുക്കുക
    ഉപ്പ്, അപ്പക്കാരം, പെരുംകായം എന്നിവ ചേര്‍ക്കുക( ആവശ്യമെങ്കില്‍ അതിലേക്ക് കുരുമുളക് ജീരകം, വെളുത്തുള്ളി തുടങ്ങിയവ ചേര്‍ത്ത് വ്യത്യസ്ത രുചികള്‍ പരീക്ഷിക്കാം).
    വെള്ളം അല്‍പ്പാല്പ്പമായി ചേര്‍ത്ത് ഈ മാവ് അല്‍പ്പനേരം നല്ല കട്ടിയില്‍ നന്നായി കുഴച്ചെടുക്കുക. നല്ല സോഫ്റ്റ്‌ ആകുംവരെ നല്ല ബലം കൊടുത്തു കുഴയ്ക്കണം
    നന്നായി കുഴച്ചതിന് ശേഷം 10- 12 ഗ്രാം വരുന്ന 100 ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് ഇത് 7 സെ.മി വ്യാസത്തില്‍ പരത്തിയെടുക്കുക.
    പരത്തിയതിന് ശേഷം വെയിലത്ത് ഉണക്കാനിടുക.
    വായുസഞ്ചാരമില്ലാത്തിടത്ത് സൂക്ഷിക്കാം.
    പപ്പടം റെഡി, ഇനി ആവശ്യമുള്ളപ്പോഴെല്ലാം നല്ല ചൂട് വെളിച്ചെണ്ണയിലിട്ട് പൊരിച്ചെടുക്കാം.

    ഈ റെസിപ്പികള്‍ നിങ്ങള്‍ ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

    സ്വാദിഷ്ടമായ ഉള്ളി സാമ്പാര്‍ ഉണ്ടാക്കാം

  • നൈസ് പത്തിരി ഉണ്ടാക്കാം

    നൈസ് പത്തിരി ഉണ്ടാക്കാം

    ഇന്ന് നമുക്ക് നൈസ് പത്തിരി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ .. അരിപ്പൊടി ഒരു ഗ്ലാസ് ,
    വെള്ളം – ഒരു ഗ്ലാസ് , വെളിച്ചെണ്ണ – ഒരി ടേബിള്‍സ്പൂണ്‍ , ഉപ്പു – ആവശ്യത്തിനു ..ആദ്യം തന്നെ വെള്ളം അടുപ്പതുവച്ചു വെളിച്ചെണ്ണയും , ഉപ്പും ചേര്‍ത്ത് തിളപ്പിക്കണം ..അതിനുശേഷം അരിപ്പൊടി ഇട്ടു വേവിക്കണം …ചെറു ചൂടോടെ ഇത് കൈ കൊണ്ട് കുഴച്ചു എടുക്കണം ..അതിനുശേഷം നൈസായി പരത്തി എടുക്കണം …ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ .കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക.ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.